Activate your premium subscription today
ന്യൂഡൽഹി∙ കോണ്ഗ്രസ് പാർലമെന്ററി പാർട്ടി നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടർന്നാണ് ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ന്യൂഡൽഹി ∙ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ 60-ാം ചരമവാർഷിക ദിനത്തിൽ രാഷ്ട്രം ആദരം അർപ്പിച്ചു. സമൂഹമാധ്യമ സന്ദേശത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നെഹ്റുവിനു പ്രണാമം അർപ്പിച്ചു. നെഹ്റു അന്ത്യവിശ്രമം കൊള്ളുന്ന ശാന്തിവനത്തിലെത്തി കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധി ആദരമർപ്പിച്ചു.
ന്യൂഡൽഹി ∙ കോൺഗ്രസ് മുഖപത്രമായ നാഷനൽ ഹെറൾഡുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിൽ ജൂലൈ 2 മുതൽ 8 വരെ കോടതി വാദം കേൾക്കും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി എന്നിവർക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മാർച്ചിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. കുറ്റപത്രം പരിഗണിച്ച റൗസ് അവന്യു പ്രത്യേക കോടതി ജഡ്ജി വിശാൽ ഗോഗ്നെ വിശദമായ വാദം കേൾക്കാൻ ജൂലൈയിലേക്കു മാറ്റുകയായിരുന്നു.
ന്യൂഡൽഹി∙ നാഷനൽ ഹെറാൾഡ് കേസിൽ കോണ്ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നോട്ടിസ്. ഇ.ഡി നൽകിയ കുറ്റപത്രത്തിൽ മറുപടി നൽകാൻ ആവശ്യപ്പെട്ടാണ് ഡൽഹി റൗസ് അവന്യു കോടതി ഇരുവർക്കും നോട്ടിസ് അയച്ചത്. മേയ് 8ന് കേസ് വീണ്ടും പരിഗണിക്കും. ഏപ്രിൽ 25നു കേസ് പരിഗണിച്ചപ്പോൾ ഉത്തരവ് നീട്ടിക്കൊണ്ടു പോകുന്നതിനു താൽപര്യമില്ലെന്നും നോട്ടിസ് പുറപ്പെടുവിക്കണം എന്നുമായിരുന്നു ഇ.ഡിയുടെ ആവശ്യം.
ന്യൂഡൽഹി∙ നാഷനൽ ഹെറാൾഡ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) തിരിച്ചടി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നോട്ടിസ് അയയ്ക്കാൻ ഡൽഹി റോസ് അവന്യു കോടതി വിസമ്മതിച്ചു. ആവശ്യമായ രേഖകളെല്ലാം ഹാജരാക്കണമെന്നു സ്പെഷൽ ജഡ്ജ് വിശാൽ ഗോഗ്നെ ഇ.ഡിയോട് ആവശ്യപ്പെട്ടു.
ന്യൂഡൽഹി ∙ നാഷനൽ ഹെറൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കുറ്റപത്രം നൽകിയതിനെതിരെ കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം. സംസ്ഥാന, ജില്ലാ തലങ്ങളിൽ പ്രതിഷേധപരിപാടികൾ നടത്തി. സർക്കാർ രാഷ്ട്രീയ വൈരാഗ്യം തീർക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
ന്യൂഡൽഹി ∙ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പ്രതിയാക്കിയുള്ള നാഷനൽ ഹെറൾഡ് കേസിലെ ഇ.ഡി കുറ്റപത്രം രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള ഗൂഢപദ്ധതികളുടെ ഭാഗമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കള്ളക്കേസ് കോടതി വരാന്തയിൽ പോലും നിൽക്കില്ലെന്നും ഈ മാസം 30ന് സമർപ്പിച്ചില്ലെങ്കിൽ കേസ് തള്ളി
ന്യൂഡൽഹി∙ നാഷനൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, സാം പിത്രോദ എന്നിവർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഡൽഹി റോസ് അവന്യു കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസ് ഏപ്രിൽ 25ന് കോടതി പരിഗണിക്കും.
എഐസിസി യോഗത്തിനായി തലേന്ന് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരിലുള്ള വിമാനത്താവളത്തിൽ നിന്നു മറ്റൊരു കോൺഗ്രസ് നേതാവായ സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ പേരിലുള്ള അഹമ്മദാബാദിലെ വിമാനത്താവളത്തിലേക്ക്. അവിടെയെത്തിയപ്പോൾ ഗുജറാത്ത് പ്രദേശ് കമ്മിറ്റി പ്രവർത്തകർ മാധ്യമപ്രവർത്തകരെ സ്വീകരിക്കാനും താമസസ്ഥലത്തേക്ക് എത്തിക്കാനുമെല്ലാം തയാറായി നിൽപുണ്ട്. വഴിയരികിലെല്ലാം മല്ലികാർജുൻ ഖർഗെ, സോണിയാ ഗാന്ധി, പ്രിയങ്ക, രാഹുൽ, കെ.സി.വേണുഗോപാൽ എന്നിവർക്കൊപ്പം പ്രാദേശിക നേതാക്കളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള ബോർഡുകൾ. റോഡിലെ ഡിവൈഡറുകളിലെല്ലാം കോൺഗ്രസ് പതാകകൾ. ആകെ തിരഞ്ഞെടുപ്പു പ്രചാരണം പോലെ തോന്നിക്കുന്ന കാഴ്ചകൾ. രാത്രി 10 മണിയോടെയാണ് ഹോട്ടലിൽ ചെക്ക്–ഇൻ ചെയ്തത്. ഇന്ന് പ്രത്യേകിച്ച് പരിപാടികൾ ഒന്നുമില്ല, മറ്റു മാധ്യമപ്രവർത്തകരെ കണ്ട് പരിചയം പുതുക്കി. കേരളത്തിൽ പാർട്ടിയുടെ മുഖപത്രമായ വീക്ഷണത്തിന്റെ പ്രതിനിധിയായി പഴയ സുഹൃത്ത് ഫൊട്ടോഗ്രഫർ ശാഞ്ച് ലാലും എത്തിയിരുന്നു. ഹോട്ടൽ എസിയുടെ ശീതളിമയിൽ നിന്നു പിറ്റേന്നു രാവിലെ വിശാല പ്രവർത്തക സമിതി യോഗം നടക്കുന്ന സ്ഥലത്തേക്കു പോകാൻ ബസിൽ കയറുമ്പോഴാണ് അന്തരീക്ഷ ചൂടിന്റെ കാഠിന്യം അറിയുന്നത്. 42 ഡിഗ്രിയാണ് ചൂട്. എസിയിൽ നിന്നു പുറത്തേക്കിറങ്ങുമ്പോൾ കവിളിലൂടെ ഒരു മിന്നൽ പായും. ചൂടിന്റെ കാഠിന്യം കവിളിൽ ആദ്യം അനുഭവപ്പെടുന്നത്
ന്യൂഡൽഹി ∙ നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതിൽ തുടർനടപടി ആരംഭിച്ച് ഇ.ഡി. സോണിയയുടെയും രാഹുൽ ഗാന്ധിയുടെയും ഉടമസ്ഥതയിലുള്ള യങ് ഇന്ത്യൻ ലിമിറ്റഡ് ഏറ്റെടുത്ത അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ ആസ്തികൾ സ്ഥിതി ചെയ്യുന്ന ഡൽഹി, മുംബൈ, ലഖ്നൗ എന്നിവിടങ്ങളിലെ പ്രോപ്പർട്ടി റജിസ്ട്രാർമാർക്ക് ഏപ്രിൽ 11നാണ് ഇ.ഡി നോട്ടിസ് അയച്ചിരിക്കുന്നത്.
Results 1-10 of 576