Activate your premium subscription today
ന്യൂഡൽഹി∙ എഎപിയുമായി ഇടഞ്ഞുനിൽക്കുന്ന രാജ്യസഭാ എംപി സ്വാതി മലിവാൾ ബിജെപി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാച്ചടങ്ങിൽ പങ്കെടുത്തു. പ്രതിപക്ഷനിരയിൽനിന്ന് ഡിപിസിസി അധ്യക്ഷൻ ദേവേന്ദർ യാദവും എത്തിയിരുന്നു. അരവിന്ദ് കേജ്രിവാളിനും അതിഷിക്കും ക്ഷണമുണ്ടായിരുന്നെങ്കിലും എഎപി നേതാക്കൾ ആരും പങ്കെടുത്തില്ല.പ്രത്യേകം
ന്യൂഡൽഹി ∙ വികാസ്പുരിയിലെ മാലിന്യക്കൂമ്പാരത്തിൽ നിന്നെത്തിച്ച ഒരു ലോഡ് മാലിന്യം ഫിറോസ് ഷാ റോഡിലെ അരവിന്ദ് കേജ്രിവാളിന്റെ വീടിനു മുൻപിൽ കൊണ്ടിറക്കി പ്രതിഷേധം; നേതൃത്വം നൽകിയത് എഎപിയുമായി ഇടഞ്ഞു നിൽക്കുന്ന രാജ്യസഭ എംപി സ്വാതി മലിവാൾ. നഗരത്തിലെ മാലിന്യക്കൂമ്പാരം നീക്കാത്തതിനെതിരെ ആയിരുന്നു പാർട്ടി
ന്യൂഡൽഹി∙ സ്വാതി മലിവാളിനോട് രാജ്യസഭാംഗത്വം രാജിവയ്ക്കാൻ ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി. അതിഷിയുടെ കുടുംബത്തിന് എതിരെ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ഇട്ടതിനു പിന്നാലെയാണ് നടപടി. എഎപി എംപി ആണെങ്കിലും സ്വാതി പ്രവർത്തിക്കുന്നത് ബിജെപിക്കു വേണ്ടിയാണെന്നാണ് ആം ആദ്മി പാർട്ടിയുടെ ആരോപണം.
ന്യൂ ഡൽഹി∙ ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എംപി സ്വാതി മലിവാളിനെ മർദ്ദിച്ച കേസിൽ പ്രതി ബിഭവ് കുമാറിനെതിരെ സുപ്രീം കോടതി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സഹായിയായ ബിഭവ് കുമാർ സമർപ്പിച്ച ജാമ്യാപേക്ഷയിൽ വാദം നടക്കുന്നതിനിടെയാണ് രൂക്ഷമായ ഭാഷയിൽ കോടതി വിമർശനം ഉന്നയിച്ചത്. കാര്യങ്ങൾ നടന്ന രീതി തങ്ങളെ ഞെട്ടിച്ചുവെന്ന് ജാമ്യാപേക്ഷ പരിഗണിക്കവെ സുപ്രീം കോടതി പറഞ്ഞു.
ന്യൂഡൽഹി ∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പിഎ ബിഭവ് കുമാറിനെതിരെ പരാതിപ്പെട്ടതോടെ സ്വന്തം പാർട്ടിയിൽ നിന്ന് അധിക്ഷേപം നേരിടുകയാണെന്ന് ആംആദ്മി പാർട്ടിയുടെ രാജ്യസഭാ എംപി സ്വാതി മലിവാൾ. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ
ന്യൂഡൽഹി ∙ ‘ഞാൻ വേഗം മടങ്ങിവരുമെന്ന് വാക്കുനൽകിയിരുന്നു, ഇതാ ഞാൻ മടങ്ങിയെത്തിയിരിക്കുന്നു.’ തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ജനക്കൂട്ടത്തോട് സംസാരിച്ച് തുടങ്ങിയത് ഇങ്ങനെയാണ്. ഡൽഹിയിലെ ലോക്സഭാ തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെയാണ് മദ്യനയ അഴിമതിക്കേസിൽ
ന്യൂഡൽഹി∙ വധഭീഷണിയും ലൈംഗികാതിക്രമണ ഭീഷണിയും നേരിടുന്നുവെന്ന സ്വാതി മാലിവാളിന്റെ ആരോപണത്തിൽ സ്വീകരിച്ച നടപടി വിശദമാക്കാൻ ആവശ്യപ്പെട്ട് ഡൽഹി പോലീസ് കമ്മീഷണർക്ക് വനിതാ കമ്മീഷന്റെ കത്ത്. ഇതുവരെ കൈക്കൊണ്ട നടപടികൾ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമയാണ് കത്തയച്ചത്.
ന്യൂഡൽഹി ∙ സ്വാതി മലിവാൾ എംപിയെ മർദിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പിഎ ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതിയിൽ നാടകീയരംഗങ്ങൾ. ഡൽഹി തീസ് ഹസാരി കോടതിയിൽ പ്രതിഭാഗം വാദത്തിനിടെ സ്വാതി മലിവാൾ പൊട്ടിക്കരഞ്ഞു. സ്വാതി പരുക്കുകൾ സ്വയം ഉണ്ടാക്കിയതാണെന്ന് പ്രതിഭാഗം
ന്യൂഡൽഹി∙ ആം ആദ്മി പാർട്ടിയിൽ നിന്നും രാജിവയ്ക്കില്ലെന്ന് സ്വാതി മലിവാൾ എംപി. എന്നാൽ പാർട്ടി നേതൃത്വവുമായി ഒത്തുതീർപ്പിന് സാധ്യതയില്ലെന്നും സ്വാതി വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുമ്പോഴാണ് സ്വാതി തന്റെ നിലപാട് വ്യക്തമാക്കിയത്. ‘‘ഞാൻ സത്യം പറഞ്ഞില്ലെങ്കിൽ, ഒരുപക്ഷേ
ന്യൂഡൽഹി ∙ ആംആദ്മി പാർട്ടി നേതാക്കളും അണികളും ചേർന്നു നടത്തുന്ന നുണപ്രചാരണത്തെത്തുടർന്ന് തനിക്കെതിരെ നിരന്തരം വധഭീഷണിയും ബലാത്സംഗ ഭീഷണിയുമുണ്ടാകുന്നതായി സ്വാതി മലിവാൾ എംപി. ബിഭവ് കുമാർ കേസിൽ യുട്യൂബർ ധ്രുവ് റാഠി ഏകപക്ഷീയമായ വിഡിയോ ചെയ്ത് പോസ്റ്റ് ചെയ്തതോടെ ഭീഷണി ഇരട്ടിയായെന്നും സ്വാതി ആരോപിച്ചു.
Results 1-10 of 49