Activate your premium subscription today
കോഴിക്കോട്∙ ശ്രീനഗറിൽനിന്നു വിമാനം ലഭിക്കാത്തതിനാൽ നാട്ടിലേക്കുള്ള യാത്ര നീണ്ടുപോകുന്നുവെന്ന് കശ്മീരിലുള്ള ടി.സിദ്ദിഖ് എംഎൽഎ. നിയമസഭാ സബ്ജക്ട് കമ്മിറ്റിയുമായി ബന്ധപ്പെട്ടാണ് കൽപറ്റ എംഎൽഎ ടി.സിദ്ദിഖ്, തിരൂരങ്ങാടി എംഎൽഎ കെ.പി.എ. മജീദ്, നെയ്യാറ്റിൻകര എംഎൽഎ കെ. ആൻസലൻ, കൊല്ലം എംഎൽഎ എം. മുകേഷ് എന്നിവർ ജമ്മുകശ്മീരിൽ എത്തിയത്. ഭീകരാക്രമണം നടക്കുന്ന സ്ഥലത്തുനിന്ന് 80 കിലോമീറ്ററോളം അകലെയായിരുന്നു ഇവരുണ്ടായിരുന്നത്.
കൽപറ്റ∙ എമ്പുരാൻ സിനിമയിൽ നിന്ന് ചില ഭാഗങ്ങൾ നീക്കം ചെയ്യാൻ തീരുമാനിച്ചെന്ന് അറിയിച്ച് നടൻ മോഹൻലാൽ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിശദീകരണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ടി.സിദ്ദിഖ് എംഎൽഎ. മോഹൻലാലിന്റെ പോസ്റ്റിന് കമന്റായാണ് ടി.സിദ്ദഖ് അതൃപ്തി േരഖപ്പെടുത്തിയത്.
കൽപറ്റ ∙ ലോകത്തിന് മുന്നിൽ ഉയർന്നു നിൽക്കാൻ ചൂരൽമല–മുണ്ടക്കൈ ദുരന്തബാധിതർക്ക് സാധിക്കണമെന്ന് ടി.സിദ്ദിഖ് എംഎൽഎ. ജീവിതം പുനർനിർമിച്ച് മുന്നോട്ടു പോകുന്ന ഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായി മലയാള മനോരമ ഒരുക്കിയ അതിജീവന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം∙ സ്വകാര്യ സര്‍വകലാശാല ബില്ലും സര്‍വകലാശാല നിയമഭേദഗതി ബില്ലും നിയമസഭയില്‍ അവതരിപ്പിച്ചു സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടു. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കാലോചിതമായ മാറ്റങ്ങള്‍ നടപ്പാക്കാന്‍ വേണ്ടിയാണ് ബില്ലുകള്‍ അവതരിപ്പിക്കുന്നതെന്ന് മന്ത്രി ആര്.ബിന്ദു പറഞ്ഞു. ചാന്‍സലറുടെ അധികാരത്തില്‍ മാറ്റമുണ്ടാകില്ല. നക്കാപ്പിച്ച കാശിനാണ് നിയമഭേദഗതിയെന്ന ആക്ഷേപത്തില്‍ പ്രതിഷേധമുണ്ടെന്നും മന്ത്രി പറഞ്ഞു.
കൽപറ്റ∙ സർക്കാർ ചോദിച്ചതിലും അധികം പണം സംഭാവനയായി കിട്ടിയിട്ടും ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വേണ്ടി സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ. ചൂരൽമല, മുണ്ടക്കൈ ദുരിത ബാധിതരോടുള്ള കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ വഞ്ചനയ്ക്കെതിരെ യുഡിഎഫ് നടത്തിയ കലക്ടറേറ്റ് വളയൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്നലെ വൈകിട്ട് യുഡിഎഫ് പ്രവർത്തകർ ആരംഭിച്ച രാപകൽ സമരത്തിന്റെ തുടർച്ചയായാണ് ഇന്ന് കലക്ടറേറ്റ് വളഞ്ഞത്.
കൽപറ്റ∙ വയനാട് ഡിസിസി ഓഫിസിൽ നേതാക്കൾക്കെതിരെ പോസ്റ്ററുകൾ. ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, ടി.സിദ്ദിഖ് എംഎൽഎ എന്നിവർക്കെതിരെയാണു പോസ്റ്ററുകൾ പതിപ്പിച്ചത്. സേവ് കോൺഗ്രസിന്റെ പേരിലാണ് പോസ്റ്ററുകൾ. ‘പാപം പേറുന്ന അപ്പച്ചനെ പാർട്ടിക്ക് വേണ്ട, കൊലയാളി സംഘത്തെ പുറത്താക്കൂ കോൺഗ്രസിനെ രക്ഷിക്കൂ, ഡിസിസി ഓഫിസിൽ പൊലീസ് കയറി നിരങ്ങുന്നു, എൻ.എം.വിജയന്റെയും മകന്റെയും മൃതദേഹത്തിന് മുന്നിൽ നിങ്ങൾ വിതുമ്പിയ കണ്ണുനീർ പാർട്ടിക്കാരുടെ ശാപമാണ്.
തിർന്ന കോൺഗ്രസ് നേതാക്കളായിരുന്ന അഡ്വ. പി ടി തോമസിന്റെയും, ടി.എച്ച് മുസ്തഫയുടെയും ചരമ വാർഷികത്തോടനുബന്ധിച്ച്, ഇൻകാസ് ഖത്തർ എറണാകുളം ജില്ലാ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു.
കോഴിക്കോട് ∙ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിനു മൂന്നുമാസം തികയുമ്പോഴും ദുരിതബാധിതരെ പൂർണമായി സഹായിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്നു ടി.സിദ്ദീഖ് എംഎൽഎ ചൂണ്ടിക്കാട്ടി. എന്തു പ്രകോപനം ഉണ്ടായാലും ദുരന്തത്തിൽ രാഷ്ട്രീയം കലരാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ചെങ്കിലും പ്രതീക്ഷകൾ തെറ്റി – ‘വയനാട്: ദുരന്തഭൂമിയുടെ ശബ്ദം’ എന്ന പാനൽ ചർച്ചയിൽ അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ∙ വയനാട്ടിൽ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം സംഭവിച്ച് 3 മാസം കഴിഞ്ഞിട്ടും ദുരിതബാധിതർക്ക് നൽകേണ്ടത് എല്ലാം കൊടുത്തു തീർക്കാൻ അധികൃതർക്കായിട്ടില്ലെന്ന് ടി.സിദ്ദീഖ് എംഎൽഎ. ദുരന്തം സംഭവിച്ചതിനു പിന്നാലെ, എന്തു പ്രകോപനം ഉണ്ടായാലും വിഷയത്തില്‍ രാഷ്ട്രീയം കലരാൻ അനുവദിക്കില്ലെന്ന്
വയനാട് പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുകയാണ്. ഇപ്പോള്‍ വയനാട്ടിൽ എത്തിയ പ്രിയങ്ക ഗാന്ധിയ്ക്ക് പോർക്ക് ഫ്രൈ കഴിക്കാനുള്ള ആഗ്രഹം എംഎൽഎ ടി.സിദ്ദിഖിനോട് പങ്കു വച്ചെന്ന അവകാശവാദവുമായി ഒരു വാർത്താ കാർഡ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി
Results 1-10 of 69