Activate your premium subscription today
അടുത്ത വർഷം നടക്കുന്ന അസം നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപിക്ക് അഭിമാനപ്പോരാട്ടമാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ കോൺഗ്രസ് മുക്തമാക്കാൻ നേതൃത്വം നൽകിയ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്കു തലവേദന ഒരാൾ മാത്രമാണ്; കോൺഗ്രസിന്റെ ലോക്സഭയിലെ ഉപനേതാവ് ഗൗരവ് ഗൊഗോയ് എംപി. അസം കോൺഗ്രസ് അധ്യക്ഷനായി ഗൗരവ് ഉടൻ വരുമെന്നാണ് സൂചനകൾ. മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയിയുടെ മകൻ എന്നതിൽനിന്നു രാഷ്ട്രീയ ചാണക്യനായ ഹിമന്തയോടു നേർക്കുനേർ പോരാടുന്ന കരുത്തനായ നേതാവ് എന്ന നിലയിലേക്കു ഗൗരവ് വളർന്നുകഴിഞ്ഞു. ഗൗരവിനെ മുൻപു ഹിമന്ത അവഗണിച്ചിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ പേരെടുത്തുപറഞ്ഞ് ആക്രമിക്കുന്ന തരത്തിലേക്കു ഹിമന്ത ഈയിടെ മാറിയത് ഗൗരവിന്റെ പ്രതിഛായ ഉയർത്തിയിരിക്കുന്നു. ഒന്നാന്തരം പാർലമെന്റേറിയൻ എന്നതിനൊപ്പം ധീരനായ നേതാവായും ജനങ്ങൾ അദ്ദേഹത്തെ കാണുന്നു. അസമിൽ ഗൗരവിനു നിർണായക പങ്കുവഹിക്കാനാകുമെന്ന് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതൃത്വം കരുതുകയും ചെയ്യുന്നു.
ന്യൂഡൽഹി ∙ മുതിർന്ന കോൺഗ്രസ് നേതാവും അസം മുൻ മുഖ്യമന്ത്രിയുമായ തരുൺ ഗൊഗോയ് (86) അന്തരിച്ചു. ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ തിങ്കളാഴ്ച വൈകിട്ടായിരുന്നു അന്ത്യം. ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ഈ മാസം രണ്ടിനാണ് അദ്ദേഹത്തെ...
ആഭ്യന്തര കലാപങ്ങളുടെ സംസ്ഥാനമെന്ന കുപ്രസിദ്ധിയിൽനിന്ന് അവസരങ്ങളുടെ നാടാക്കി അസമിനെ മാറ്റിയ മുഖ്യൻ – മൂന്നു തവണ മുഖ്യമന്ത്രിയായിരുന്ന തരുൺ ഗൊഗോയിയെ ഇങ്ങനെ വിശേഷിപ്പിക്കാം. കോവിഡിനെ തുടർന്നുള്ള... Tarun Gogoi Passed Away, Memoir, Rememberance, Assam, Congress Leader, Malayala Manorama, Manorama Online, Manorama News
ഗുവാഹത്തി ∙ അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയ് (84) അന്തരിച്ചു. ഓഗസ്റ്റ് അവസാനം കോവിഡ് ബാധിച്ചിരുന്നു. പിന്നീട് നെഗറ്റീവ് ആയെങ്കിലും കോവിഡ് അനന്തര പ്രശ്നങ്ങളെത്തുടർന്ന് നവംബർ 2ന് വീണ്ടും ആശുപത്രിയിലായി.....
Results 1-4