Activate your premium subscription today
ഇറാനിലെ ആണവനിലയങ്ങളിൽ യുഎസ് ആക്രമണം നടത്തിയതാണ് ഇന്നത്തെ മുഖ്യവാർത്ത. ഇറാൻ–ഇസ്രയേൽ സംഘർഷം പത്താം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് യുഎസും ആക്രമണത്തിൽ പങ്കാളിയായത്. പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്ക് സഹായം നൽകിയ രണ്ടുപേരെ എൻഐഎ അറസ്റ്റ് ചെയ്തതും ഇന്ന് വാർത്താപ്രാധാന്യം നേടി. ഭാരതാംബാ സങ്കൽപം
തിരുവനന്തപുരം ∙ എബിവിപി പ്രതിഷേധം രാജ്ഭവന്റെ അറിവോടെയാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി. രാജ്ഭവനിലെ രണ്ട് ആര്‍എസ്എസുകാര്‍ക്ക് ഇതില്‍ പങ്കുണ്ട്. അവരാണ് ഗവര്‍ണര്‍ക്ക് ഉപദേശം കൊടുക്കുന്നത്. രാജ്ഭവനിലെ സംഭവത്തിനു ശേഷം എബിവിപി, യുവമോര്‍ച്ച, കെഎസ്യു സംഘടനകളുടെ നേതൃത്വത്തില്‍ ആക്രമിക്കുകയും യാത്ര തടസപ്പെടുത്തുകയുമാണ്. പൊലീസ് പരമാവധി സംയമനം പാലിക്കുന്നുണ്ട്. എന്തിനു വേണ്ടിയാണ് കാറിനു മുന്നിലേക്ക് എടുത്തു ചാടുന്നതെന്ന് മനസിലാകുന്നില്ല. സമരത്തിന് എതിരല്ല. പക്ഷേ അതിന് ഒരു ന്യായവും നീതിയും വേണം. പതിയിരുന്നല്ല സമരം നടത്തേണ്ടതെന്നും ശിവൻകുട്ടി പറഞ്ഞു.
തിരുവനന്തപുരം∙ ചെറുപ്പം മുതലുള്ള ആര്‍എസ്എസ് ബന്ധം വിവരിച്ചും ഭാരതാംബാ സങ്കൽപം ജീവിതത്തിന്റെ ഭാഗമെന്ന് ഉറപ്പിച്ചു പറഞ്ഞും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. ഭാരതാംബാ സങ്കല്പം ഉറച്ചത് അടിയന്തരാവസ്ഥാ കാലത്താണെന്നും ബിജെപി മുഖപത്രത്തിലെ അഭിമുഖത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി.
തിരുവനന്തപുരം∙ ഭാരതാംബ ചിത്രത്തിന്റെ പേരില്‍ രാജ്ഭവനിലെ പരിപാടിയില്‍നിന്ന് ഇറങ്ങിപ്പോയ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിക്കു പിന്തുണയുമായി സിപിഎം. നാടിന്റെ മതനിരപേക്ഷ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതാണ് മന്ത്രിയുടെ നടപടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പറഞ്ഞു. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം∙ ഗവർണറുടെ അധികാരവും കടമയും എന്തൊക്കെയെന്ന് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്കരിച്ചത്. അത് ജീവിതത്തിൽ പകർത്താൻ ആവശ്യമായ പിന്തുണയും സ്കൂൾ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് മുൻഗണന നൽകും.
തിരുവനന്തപുരം ∙ രാജ്യാന്തര ഒളിംപിക് ദിനാചരണത്തിന്റെ ഭാഗമായി കേരള ഒളിംപിക് അസോസിയേഷനും (കെഒഎ) മലയാള മനോരമയും ചേർന്നു സംഘടിപ്പിക്കുന്ന സെമിനാർ ഇന്നു രാവിലെ 10.30ന് വഴുതക്കാട് സുബ്രഹ്മണ്യം ഹാളിൽ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ‘2036 ഒളിംപിക്സ്: ഇന്ത്യയുടെ ഒരുക്കം, കേരളത്തിന്റെ ഭാവി’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ ഇന്ത്യൻ അത്ലറ്റിക്സ് ടീം മുഖ്യപരിശീലകൻ പി.രാധാകൃഷ്ണൻ നായർ വിഷയം അവതരിപ്പിക്കും.
ജൂൺ ആദ്യവാരത്തിൽ ഒരു പ്രാധാന്യവുമില്ലാതെ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ഒരു വാർത്ത ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ച് രണ്ടാവൃത്തി വായിച്ചു. കേരളത്തിൽ യഥാർഥത്തിൽ ഇതു സംഭവിച്ചുവോ! കുട്ടികൾക്കു പൗരത്വ പരിശീലനം നൽകാൻ തീരുമാനം എടുക്കപ്പെടുകയോ? പരീക്ഷാവിജയ യന്ത്രങ്ങളായി പരിശീലിപ്പിക്കപ്പെടാൻ വിധിക്കപ്പെട്ടവർക്ക് മനുഷ്യരാകാനും പൗരരാകാനും പരിശീലനം നൽകുകയോ? വാർത്ത വാസ്തവമാണ്. ഒരു ചെറുവാതിൽ കുട്ടികൾക്കുവേണ്ടി തുറക്കപ്പെട്ടിരിക്കുന്നു. വളരെ ചെറിയ ഒരു വാതിൽ. ഈ അധ്യയന വർഷത്തിന്റെ തുടക്കത്തിലെ പതിനഞ്ചു ദിവസം കുറച്ചു മണിക്കൂറുകൾ കുട്ടികളിൽ ‘പൗരബോധം വളർത്താനായി’ മാറ്റിവച്ചിട്ടുണ്ട്. വാർത്തയനുസരിച്ച്
തിരുവനന്തപുരം∙ ഭരണഘടനയാണോ കാവിക്കൊടി ഏന്തിയ വനിതയാണോ വലുതെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഭാരത് സ്കൗട്സ് ആന്‍ഡ് ഗൈഡ്സ് പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടര്‍ന്ന് മന്ത്രി വി.ശിവന്‍കുട്ടി ചടങ്ങ് ബഹിഷ്കരിച്ചിരുന്നു. ഇതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി.
തിരുവനന്തപുരം∙ ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന ഗവര്‍ണര്‍ അതിനനുസരിച്ചു പ്രവര്‍ത്തിക്കാന്‍ തയാറാകണമെന്ന് മന്ത്രി പി.രാജീവ്. ഭാരതാംബ ചിത്രം വച്ചതിന്റെ പേരില്‍ രാജ്ഭവനിലെ പരിപാടി മന്ത്രി വി.ശിവന്‍കുട്ടി ബഹിഷ്കരിച്ചതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാജ്ഭവനിലെ ഭാരതാംബചിത്ര വിവാദം വീണ്ടും. ഇന്നത്തെ പരിപാടിയില്‍നിന്ന് മന്ത്രി വി.ശിവന്‍കുട്ടി ഇറങ്ങിപ്പോയി. സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് പരിപാടിയില്‍ ആശംസ അറിയിച്ചശേഷം മന്ത്രി പോകുകയായിരുന്നു. രാജ്ഭവനില്‍നിന്നുള്ള അറിയിപ്പില്‍ ഇക്കാര്യം പറഞ്ഞിരുന്നില്ലെന്നും അവിടെ ചെല്ലുമ്പോഴാണ് ഭാരതാംബയുടെ ചിത്രം വച്ചിരിക്കുന്നത് കണ്ടതെന്നും ശിവന്‍കുട്ടി പറഞ്ഞു.
Results 1-10 of 911