Activate your premium subscription today
തിരുവനന്തപുരം ∙ കോവിഡ് കാലത്ത് പിപിഇ കിറ്റും ഗ്ലൗസും ഉൾപ്പെടെയുള്ളവ വാങ്ങിയതിലെ ക്രമക്കേടിനെക്കുറിച്ചു ധനകാര്യ പരിശോധനാ വിഭാഗം നടത്തുന്ന അന്വേഷണം 3 വർഷം കഴിഞ്ഞെങ്കിലും റിപ്പോർട്ട് ഇതുവരെ സമർപ്പിച്ചിട്ടില്ല.
തിരുവനന്തപുരം∙ സിഎജി റിപ്പോർട്ടിൽ പ്രതിപക്ഷത്തിനു മറുപടിയുമായി മന്ത്രി വീണാ ജോർജ്. കാലാവധി കഴിഞ്ഞ മരുന്നുകൾ സർക്കാർ ആശുപത്രികളിൽ നൽകിയിട്ടില്ലെന്നും കോവിഡ് കാലത്ത് മനുഷ്യജീവൻ രക്ഷിക്കാൻ വേണ്ടതെല്ലാം ചെയ്തുവെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ഫലപ്രദമായി കേരളം രോഗത്തെ അതിജീവിച്ചു. രണ്ടു തവണയും രോഗത്തെ
പത്തനംതിട്ട ∙ കൂത്താട്ടുകുളം നഗരസഭയിലെ കൂറുമാറ്റ ചർച്ചകൾ നിയമസഭയിൽ വന്നപ്പോൾ സർക്കാരിനെ പ്രതിരോധിക്കാൻ മുന്നിൽ നിന്നത് മന്ത്രി വീണാ ജോർജ്. എന്നാൽ, വീണയുടെ മാതാവ് റോസമ്മ കുര്യാക്കോസ് വർഷങ്ങൾക്കു മുൻപ് സിപിഎമ്മിൽനിന്നു നേരിട്ടത് കലാ രാജുവിന്റെതിനു സമാനമായ അനുഭവമായിരുന്നു.
കോട്ടയം ∙ മലയാള മനോരമ മദ്രാസ് മെഡിക്കൽ മിഷനുമായി ചേർന്നു നടത്തുന്ന ‘ഹൃദയപൂർവം’ പദ്ധതിയുടെ രജതജൂബിലി സംഗമത്തിനു മാമ്മൻ മാപ്പിള ഹാളിലെത്തിയ എല്ലാവർക്കും പറയാനുണ്ടായിരുന്നു ജീവന്റെ കഥകൾ. കാൽനൂറ്റാണ്ടുമുൻപ് ആദ്യത്തെ ഹൃദയപൂർവം ക്യാംപ് വഴി ശസ്ത്രക്രിയ നടത്തിയവർ മുതൽ കഴിഞ്ഞവർഷം ചികിത്സ നേടിയ കുഞ്ഞുങ്ങൾ വരെ. മലപ്പുറത്തുനിന്ന് ആ ഉമ്മ എത്തിയത് 3 മക്കളുടെ കൈപിടിച്ച്. മൂത്ത മകൾക്ക് ഡോക്ടർമാർ ഹൃദയശസ്ത്രക്രിയ നിർദേശിക്കുമ്പോൾ ഒരു വയസ്സും 4 മാസവും പ്രായം. ആ കുഞ്ഞ് ഇതാ ഇവിടെ ‘ഞാനിപ്പോൾ ഡിഗ്രിക്കു പഠിക്കുന്നു...’ എന്നു പറഞ്ഞു പുഞ്ചിരിക്കുന്നു. രണ്ടാമത്തെ മകൾ 9–ാം വയസ്സിൽ ശസ്ത്രക്രിയ കഴിഞ്ഞ് ഇപ്പോൾ 8–ാം ക്ലാസിൽ. ഇളയവൾ 7–ാം വയസ്സിൽ ശസ്ത്രക്രിയ കഴിഞ്ഞ് 5–ാം ക്ലാസിൽ പഠിക്കുന്നു. ഒരു കുടുംബത്തിന്റെ മുഴുവൻ ഹൃദയം മിടിക്കുന്നതു കാണാം ആ ഉമ്മയുടെ കണ്ണുകളിൽ.
കോട്ടയം ∙ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളുടെ മരണത്തിനു കാരണമാകുന്നത് ഹൃദയസംബന്ധമായ രോഗങ്ങളാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സങ്കീര്‍ണതയും വലിയ ചെലവും കാരണം സാധാരണക്കാര്‍ക്ക് ഇപ്പോഴും ഹൃദയചികിത്സ പലപ്പോഴും അപ്രാപ്യമായി തുടരുന്നുവെന്നും മന്ത്രി പറഞ്ഞു. മലയാള മനോരമയും മദ്രാസ് മെഡിക്കല്‍ മിഷനും ചേര്‍ന്നു നടത്തുന്ന ‘ഹൃദയപൂര്‍വം’ ഹൃദയാരോഗ്യ പദ്ധതിയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പാനല്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കുറിച്ചി ∙ സചിവോത്തമപുരം കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പുതിയതായി നിർമിച്ച ഐസലേഷൻ വാർഡിന്റെയും അതിൽ പുനരാരംഭിക്കുന്ന കിടത്തി ചികിത്സ വിഭാഗത്തിന്റെയും ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് മന്ത്രി വീണാ ജോർജ് നിർവഹിക്കും. ജോബ് മൈക്കിൾ എംഎൽഎ അധ്യക്ഷത വഹിക്കും. 1.35 കോടി രൂപ ചെലവഴിച്ചാണ് ഐസലേഷൻ വാർഡ് നിർമിച്ചത്.
കോട്ടയം ∙ 25 വർഷം, 2500 സൗജന്യ ഹൃദയ ശസ്ത്രക്രിയകൾ.. കേരളത്തിന്റെ ഹൃദയത്തുടിപ്പിനൊപ്പം സഞ്ചരിച്ച മലയാള മനോരമയുടെ ‘ഹൃദയപൂർവം’ പദ്ധതി രജതജൂബിലി നിറവിൽ. മദ്രാസ് മെഡിക്കൽ മിഷനുമായി ചേർന്ന് 1999ൽ 50 ഹൃദയശസ്ത്രക്രിയകളിൽ തുടക്കമിട്ട പദ്ധതി മലയാളികളുടെ ഹൃദയ താളത്തിനൊപ്പം ചേരുകയായിരുന്നു.
കൊട്ടാരക്കര∙ആയുഷ് മേഖലയിൽ 300 കോടി രൂപ വർഷത്തിൽ ചെലവഴിക്കുമെന്നും കേരളത്തെ ആരോഗ്യ ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി വീണാ ജോർജ് . കൊട്ടാരക്കര നഗരസഭ യിലെ പുതിയ ഇന്റഗ്രേറ്റഡ് ആയുഷ് ആശുപത്രി കെട്ടിടം ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു. കേരളത്തിലെ ആയുർ മേഖലയെക്കുറിച്ച് പഠിക്കാനായി വിദേശത്തു
കോട്ടയം∙ കോട്ടയം ഗവ. മെഡിക്കല്‍ കോളജില്‍ സ്കിന്‍ ബാങ്ക്, ഇലക്ട്രിക് ഡെര്‍മറ്റോം തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ ഈ വര്‍ഷം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതോടെ മെഡിക്കല്‍ കോളജിലെ ബേണ്‍സ് യൂണിറ്റ് ലോകോത്തര നിലവാരത്തിലേക്ക് ഉയരും. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സ്കിന്‍ ബാങ്ക് അന്തിമഘട്ടത്തിലാണ്. ഇതിനു പുറമേയാണ് വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് കോട്ടയം മെഡിക്കല്‍ കോളേജിലും സ്കിന്‍ ബാങ്ക്
മുളങ്കുന്നത്തുകാവ് ∙ മെഡിക്കൽ കോളജിൽ നിർമാണം പുരോഗമിക്കുന്ന സൂപ്പർ സ്പെഷ്യൽറ്റി, മാതൃ– ശിശു ബ്ലോക്കുകളുടെ നിർമാണം ഈ വർഷം പൂർത്തിയാക്കുമെന്നും ആശുപത്രിയിൽ 33 കെവി സബ്സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. ആശുപത്രിയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം
Results 1-10 of 1257