Activate your premium subscription today
തിരുവനന്തപുരം ∙ വിശ്വാസത്തെ വോട്ടാക്കി മാറ്റാനുള്ള ബിജെപിയുടെ ശ്രമത്തെ അതിശക്തമായി ചെറുക്കാനുള്ള മാര്‍ഗം സിപിഎം പ്രത്യേകമായി ആലോചിച്ചു നടപ്പാക്കുമെന്നും അതേ നാണയത്തിൽ മറുപടി നൽകാനുള്ള പ്രവര്‍ത്തനങ്ങളിലേക്കു പാര്‍ട്ടി വരികയാണെന്നും തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വി.ജോയി എംഎല്‍എ. സിപിഎമ്മില്‍ ഇനി ആര്‍ക്കും ഗ്രൂപ്പുണ്ടാക്കി മുന്നോട്ടുപോകാന്‍ കഴിയില്ല. മുന്‍പുണ്ടായിരുന്നതു പോലെ ഇപ്പോള്‍ മുകള്‍ത്തട്ടില്‍ ഗ്രൂപ്പില്ലെന്നും ജോയി മനോരമ ഓണ്‍ലൈനിനോടു പറഞ്ഞു.
സിപിഎം ജില്ലാ സെക്രട്ടറിയായി വി. ജോയ് തുടരും. ജില്ലാ കമ്മിറ്റിയിൽ എട്ട് പുതുമുഖങ്ങളെ ഉൾപ്പെടുത്തി. കോവളത്തു നടന്ന ജില്ലാ സമ്മേളനത്തില്‍ ഐകകണ്ഠ്യേനയായാണ് ജോയിയെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. 46 അംഗ ജില്ലാകമ്മിറ്റിയേയും ഐക്യകണ്ഠേന തിരഞ്ഞെടുത്തു. 32 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു. എട്ട് പേരെയാണ് പുതുതായി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്.
തിരുവനന്തപുരം ∙ റോഡിലെ ഗതാഗതം തടസ്സപ്പെടുത്തി പാർട്ടി പരിപാടിക്കു സ്റ്റേജ് കെട്ടിയതിനു പാളയം ഏരിയ കമ്മിറ്റിക്കു സിപിഎം ജില്ലാ സെക്രട്ടറി വി.ജോയിയുടെ വിമർശനം. നടപടി പാർട്ടിക്കു നാണക്കേട് ഉണ്ടാക്കിയെന്നും റോഡിലെ സ്റ്റേജ് അനാവശ്യമായിരുന്നെന്നും ജോയ് പറഞ്ഞു.
തിരുവനന്തപുരം∙ ബിജെപിയിൽ ചേർന്ന മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശേരിക്കെതിരെ ആഞ്ഞടിച്ച് സിപിഎം ജില്ലാ സെക്രട്ടറി വി.ജോയ്. പണവും പാരിതോഷികവും നൽകി പാർട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണമാണ് മധുവെന്ന് വി.ജോയ് ജില്ലാ സമ്മേളനത്തിലെ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
തിരുവനന്തപുരം∙ സിപിഎം മംഗലപുരം ഏരിയ സമ്മേളനത്തില്‍നിന്ന് ഏരിയ സെക്രട്ടറി ഇറങ്ങിപ്പോയി. ജില്ലാ സെക്രട്ടറി വി.ജോയിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് ഏരിയ സെക്രട്ടറി മധു മുല്ലശേരിയുടെ ഇറങ്ങിപ്പോക്ക്. മധു ഏരിയ സെക്രട്ടറിയാകുന്നത് ജോയ് എതിർത്തിരുന്നു. മധുവിനു പകരം എം. ജലീലിനെ ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുത്തു.
തിരുവനന്തപുരം ∙ നിയമസഭയിലെ സംഘർഷം കനത്തപ്പോൾ സ്പീക്കറുടെ ഡയസിൽ വാച്ച് ആൻഡ് വാർഡിന്റെ സാന്നിധ്യം. ഡയസിൽ സ്പീക്കറെ സംരക്ഷിക്കാനായി ചീഫ് മാർഷൽ മാത്രമാണ് ഉണ്ടാകുക. ബാക്കിയുള്ളവർ സ്പീക്കർ സഭയിലേക്കു കയറി വരുന്ന കവാടത്തിനു പുറത്താണ് നിൽക്കുന്നത്. എന്നാൽ ഇന്നലെ പ്രതിപക്ഷത്തെ ഏതാനും അംഗങ്ങൾ ഡയസിലേക്കു കയറിയപ്പോൾ വാച്ച് ആൻഡ് വാർഡും ഇരച്ചെത്തി.
തിരുവനന്തപുരം∙ വേദിയിൽ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന് മൈക്ക് പ്രശ്നം. സിപിഎം കോവളം ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടന ചടങ്ങിലാണ് പിണറായിയും മൈക്കുമായുള്ള പ്രശ്നം വീണ്ടും ഉണ്ടായത്. പ്രസംഗം തുടങ്ങാനെത്തിയപ്പോൾ മൈക്കിന്റെ ഉയരക്കൂടുതൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. പ്രസംഗത്തിനായി സ്റ്റേജിലെത്തിയ മുഖ്യമന്ത്രി മൈക്ക് ഓപ്പറേറ്ററെ വേദിയിലേക്ക് വിളിച്ചു.
തിരുവനന്തപുരം∙ വർക്കല അയിരൂരിൽ പരാതി നൽകിയ കുടുംബത്തെ ഇരുട്ടിലാക്കി വീണ്ടും കെഎസ്ഇബിയുടെ പ്രതികാരം. മദ്യപിച്ചെത്തിയ ലൈൻമാനെതിരെ പരാതി നൽകിയതിനാണ് കുടുംബത്തെ ഇരുട്ടിലാക്കിയതെന്നാണ് ആരോപണം. അയിരൂർ സ്വദേശി രാജീവാണ് പരാതിക്കാരൻ. സംഭവം വിവാദമായതോടെ കെഎസ്ഇബി ഉദ്യോഗസ്ഥർ വീട്ടിലെത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. വൈദ്യുതി മന്ത്രി ഉൾപ്പെടെ പ്രശ്നത്തിൽ ഇടപെട്ടിരുന്നു.
തിരുവനന്തപുരം ∙ സിപിഎം പാളയം ഏരിയ കമ്മിറ്റി യോഗത്തിൽ മന്ത്രി എം.ബി.രാജേഷിനെ കയ്യേറ്റം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയും ‘അവന് എന്നെ അറിഞ്ഞൂടാ’ എന്ന് ആക്രോശിച്ചും ഏരിയ കമ്മിറ്റി അംഗം. ജില്ലാ സെക്രട്ടറി വി.ജോയ് പങ്കെടുത്ത യോഗത്തിലാണ് സിഐടിയു ജില്ലാ കമ്മിറ്റി അംഗം കൂടിയായ വഞ്ചിയൂർ ബാബു, മന്ത്രി രാജേഷിനെ അതിരൂക്ഷ ഭാഷയിൽ വിമർശിച്ചത്. വിമർശനം ആകാമെന്നും ആവശ്യമില്ലാത്ത വാക്കുകൾ ഉപയോഗിക്കരുതെന്നും ബാബുവിനെ ജോയ് ശാസിച്ചു.
തിരുവനന്തപുരം ∙ വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും ഭൂരിപക്ഷം മാറിമറിഞ്ഞ ആറ്റിങ്ങലില്‍ രണ്ടാം വട്ടവും വിജയം ഉറപ്പിച്ച് അടൂര്‍ പ്രകാശ്. 1708 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയിയെ അടൂര്‍ പ്രകാശ് പരാജയപ്പെടുത്തിയത്. മൂന്നു ലക്ഷത്തിലധികം വോട്ടുകള്‍ നേടി കേന്ദ്രമന്ത്രിയും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ വി. മുരളീധരന് മൂന്നാമതെത്തി.
Results 1-10 of 30