Activate your premium subscription today
തൃശൂർ ∙ എഐസിസിയുടെ ഏക മലയാളി അധ്യക്ഷനായിരുന്ന ചേറ്റൂർ ശങ്കരൻനായരെ ‘സ്വന്തമാക്കാൻ’ ഈയിടെ ചടങ്ങുകളും ചർച്ചകളും സംഘടിപ്പിച്ച ബിജെപി, പ്രമുഖ ഗാന്ധിയനും കൊച്ചി, തിരുകൊച്ചി നിയമസഭകളിലെ അംഗവും പ്രജാമണ്ഡലം സ്ഥാപക നേതാവുമായിരുന്ന വി.ആർ. കൃഷ്ണനെഴുത്തച്ഛനെയും ഏറ്റെടുക്കാൻ ശ്രമം തുടങ്ങി. അദ്ദേഹത്തിന്റെ ജന്മനാടായ അവിണിശ്ശേരിയിൽ ഇന്നലെ കോൺഗ്രസ് അനുസ്മരണം നടത്തിയതിനുപിന്നാലെ ബിജെപിയും അനുസ്മരണം സംഘടിപ്പിച്ചു. കോൺഗ്രസിന്റെ അനുസ്മരണം മുൻ കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ ഉദ്ഘാടനം ചെയ്തപ്പോൾ ബിജെപിയുടെ ചടങ്ങ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം ∙ കെ.കെ. രാഗേഷിനെ പുകഴ്ത്തിയ ദിവ്യ എസ്. അയ്യർക്ക് ഔചിത്യമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരൻ. ഔചിത്യം എന്നത് പ്രധാന കാര്യമാണ്. അത് ഭരണകർത്താക്കൾക്കും ഉദ്യോഗസ്ഥർക്കുമെല്ലാം വേണ്ട മിനിമം യോഗ്യതയാണ്.
വെച്ചൂച്ചിറ ∙ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം തുടങ്ങിയതു മുതൽ മുഖ്യമന്ത്രി പിണറായി വിജയന് ആശാ പ്രവർത്തകരോടു കലിപ്പാണെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം വി.എം.സുധീരൻ. ആശാ വർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ പഞ്ചായത്ത് ഓഫിസുകൾക്കു മുന്നിൽ നടത്തിയ
തിരുവനന്തപുരം∙ ലഹരിക്കെതിരെയുള്ള നീക്കം ശക്തമാക്കുമെന്നു പറയുമ്പോൾ തന്നെ മദ്യവ്യാപനവുമായി മുന്നോട്ടു പോകുന്നത് ഇരട്ടത്താപ്പാണെന്നും അതിൽ നിന്നു സർക്കാർ പിന്തിരിയണമെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് കോൺഗ്രസ് നേതാവ് വി.എം.സുധീരൻ കത്ത് നൽകി. എലപ്പുള്ളിയിലെ മദ്യനിർമാണ ശാല ഉപേക്ഷിക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
തിരുവനന്തപുരം ∙ കെപിസിസി അധ്യക്ഷൻ കെ.സുധാകരനു നേരെ നടന്ന കൂടോത്ര വാർത്ത പുറത്തുവരുമ്പോൾ പലരും ആശ്ചര്യപ്പെടുന്നുണ്ട്. എന്നാൽ സംസ്ഥാന
തിരുവനന്തപുരം∙ മദ്യനയച്ചർച്ച നിഷേധിച്ചു ടൂറിസം ഡയറക്ടറുടെ പേരിൽ പ്രസ്താവനയിറക്കിയതു മന്ത്രിയുടെ ഓഫിസിൽ നിന്നാണെന്നും മന്ത്രിമാരുടെ ന്യായീകരണം പൊളിഞ്ഞപ്പോൾ ഉദ്യോഗസ്ഥരെക്കൊണ്ടു നുണ പറയിപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ചർച്ചകളിൽ ടൂറിസം വകുപ്പ് അനധികൃതമായി ഇടപെട്ടു എക്സൈസിനെ ‘ഹൈജാക്ക് ’ ചെയ്തു. ടൂറിസം വകുപ്പ് തീരുമാനം എടുത്ത് പണം ആവശ്യപ്പെടുമ്പോൾ എക്സൈസ് നോക്കുകുത്തിയായെന്നും സതീശൻ ആരോപിച്ചു.
കോൺഗ്രസിനെതിരെയും രാഹുൽ ഗാന്ധിക്കെതിരെയും മുൻ കെപിസിസി അദ്ധ്യക്ഷൻ വി.എം.സുധീരന്റെ വിവാദ പരാമർശം എന്ന അവകാശവാദത്തോടെ ഒരു പോസ്റ്റർ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പെരുവെമ്പ് ∙ റഷ്യയിലെ പുടിൻ ഭരണ സംവിധാനത്തിനു സമാനമായി ഇന്ത്യൻ ജനാധിപത്യത്തെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നതെന്നു കെപിസിസി മുൻ പ്രസിഡന്റ് വി.എം.സുധീരൻ പറഞ്ഞു. ആലത്തൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്റെ പെരുവെമ്പ് മണ്ഡലം തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു
ജനാധിപത്യം വാടിക്കരിഞ്ഞുപോകുന്നത് സത്യസന്ധതയില്ലാതാകുമ്പോഴാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന് അഭിമാനിക്കുമ്പോൾതന്നെ, ഓരോ തിരഞ്ഞെടുപ്പിലും വർധിച്ചുവരുന്ന അപരർ എന്ന കള്ളനാണയങ്ങളെപ്പറ്റി നാം ഗൗരവത്തോടെ ചർച്ച ചെയ്യേണ്ടതാണ്. പതിവുതെറ്റിക്കാതെ, ഇത്തവണയും ജനാഭിലാഷം അട്ടിമറിക്കാൻ അപരർ രംഗത്തുവന്നുകഴിഞ്ഞു. മിക്ക രാഷ്ട്രീയപാർട്ടികളും അപരരുടെ ഭീഷണി നേരിടുന്നുമുണ്ട്. തിരഞ്ഞെടുപ്പു വേളകളിൽ മാത്രം ഇവരുടെ സാന്നിധ്യത്തെപ്പറ്റിയുള്ള നിരീക്ഷണങ്ങളായോ കൗതുകവാർത്തകളായോ ഈ വിഷയം ഒതുങ്ങിപ്പോകരുത്.
തിരുവനന്തപുരം ∙ ‘ഇവിടെ രാഷ്ട്രീയം പറയരുത്’ എന്ന് എഴുതിവച്ചിട്ടുള്ള ചായക്കടകളുണ്ട്. എല്ലാവരും എവിടെയും രാഷ്ട്രീയം പറയുന്ന തിരഞ്ഞെടുപ്പുകാലത്തു കേരളത്തിൽ ഈ ടാഗ്ലൈനുമായി നടക്കേണ്ടിവരുന്നത് ഒരേ ഒരു രാഷ്ട്രീയക്കാരനു മാത്രമാണ്– സ്പീക്കർ.
Results 1-10 of 87