Activate your premium subscription today
വിഷു ദിനത്തിൽ ശബരിമല സന്നിധാനത്ത് ഭക്തരുടെ ആഗ്രഹം സഫലമാക്കി സ്വർണ്ണ ലോക്കറ്റുകൾ പുറത്തിറക്കി. പൂജിച്ച അയ്യപ്പന്റെ ചിത്രമുള്ള മുദ്രണം ചെയ്ത സ്വർണ്ണ ലോക്കറ്റുകളുടെ വിതരണോദ്ഘാടനം രാവിലെ 6.30ന് കൊടിമരചുവട്ടിൽ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.വാസവൻ നിർവ്വഹിച്ചു.
ശബരിമല തീർഥാടകർക്ക് വിരിവയ്ക്കാൻ ഇനി ആധുനിക സൗകര്യങ്ങൾ. ഇടത്താവളങ്ങളുടെ മുഖച്ഛായ തന്നെ മാറ്റുന്ന പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പാക്കുന്നതെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. എരുമേലി, നിലയ്ക്കൽ, ചെങ്ങന്നൂർ, കഴക്കൂട്ടം, ആറ്റിങ്ങൽ തുടങ്ങിയ പ്രദേശങ്ങളിലെ ഇടത്താവളങ്ങൾക്കായി കിഫ്ബി 146 കോടി രൂപ അനുവദിച്ചിരുന്നു.
തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖത്തിനു കേന്ദ്രസര്‍ക്കാരിന്റെ 817.80 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) സ്വീകരിക്കുന്നതിനുള്ള കരാര്‍ ബുധനാഴ്ച ഒപ്പിടുമെന്ന് തുറമുഖവകുപ്പ് മന്ത്രി വി.എന്‍.വാസവന്. രണ്ടു കരാറുകളാണ് ഒപ്പിടുന്നത്. കേന്ദ്രവും പണം സ്വീകരിക്കുന്ന അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ബാങ്ക് കണ്‍സോര്‍ഷ്യവുമായുള്ള ത്രികക്ഷി കരാറാണ് ആദ്യത്തേത്. തുറമുഖത്തു നിന്നുള്ള വരുമാനത്തിന്റെ 20 ശതമാനം കേന്ദ്രവുമായി പങ്കിടാമെന്ന രണ്ടാമത്തെ കരാറിൽ തുറമുഖ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും ഒപ്പിടും.
ഒരുമാസം അൻപതിലധികം കപ്പലുകൾ എത്തിച്ചേരുകയെന്ന നേട്ടം വിഴിഞ്ഞം രാജ്യാന്തര തുറമുഖം കരസ്ഥമാക്കിയതായി മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. ഒപ്പം ഒരു ലക്ഷത്തിലധികം ടിഇയു (ട്വന്റി ഫൂട്ട് ഇക്വലന്റ് യൂണിറ്റ്) ചരക്കും കൈകാര്യം ചെയ്തു. മാർച്ചിൽ 53 കപ്പലുകളാണെത്തിയത്. 1,12,562 ടിഇയു ചരക്കു കൈകാര്യം ചെയ്തു.
തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് പുതിയ മത്സ്യബന്ധന തുറമുഖം നിർമിക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകിയതായി മന്ത്രി വി.എൻ.വാസവൻ. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഭാഗമായി പുതിയ മത്സ്യബന്ധന തുറമുഖം വികസിപ്പിക്കുന്നതിനും വിഴിഞ്ഞത്ത് നിലവിലുള്ള മത്സ്യബന്ധന തുറമുഖത്തിന്റെ പ്രവേശന കവാടത്തിന്റെ സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള ബ്രേക്ക് വാട്ടർ നിർമാണവും രണ്ടു പാക്കേജുകളായി നിർവ്വഹിക്കും. 271 കോടി രൂപയുടേതാണ് പദ്ധതി. 235 മീറ്റർ നീളമുള്ള ബ്രേക്ക് വാട്ടർ, 500 മീറ്റർ നീളമുള്ള ഫിഷറി ബെർത്ത്, മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവ 146 കോടി രൂപ ചലവഴിച്ചാണ് പാക്കേജ് ഒന്നിൽ നടപ്പിലാക്കുക.
തിരുവനന്തപുരം ∙ വിവിധ ആവശ്യങ്ങളുന്നയിച്ച് ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന നിരാഹാരസമരം ഇന്ന് അഞ്ചാം ദിവസത്തിലേക്ക്. നിരാഹാരം നടത്തുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആശാ പ്രവർത്തകരും പൊതുപ്രവർത്തകരും ഇന്ന് സമരവേദിയിൽ കൂട്ട ഉപവാസം നടത്തും.
തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനത്തിനായി ഭൂമി കണ്ടെത്തുന്നതു കടല്‍ നികത്തിയായിരിക്കുമെന്നു തുറമുഖ കമ്പനി അറിയിച്ചു. സ്വകാര്യ ഭൂമി ഏറ്റെടുക്കില്ല. വികസനത്തിന്റെ ഭാഗമായി കണ്ടെയ്നര്‍ ടെര്‍മിനല്‍ 1,200 മീറ്റര്‍ കൂടി ദീര്‍ഘിപ്പിച്ച് ആകെ 2000 മീറ്റര്‍ ആക്കും.
തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ക്കു പാരിസ്ഥിതിക അനുമതിയായി. ഇതു സംബന്ധിച്ച് കേന്ദ്രപരിസ്ഥിതി മന്ത്രിലയത്തിന്റെ ഉത്തരവ് ലഭിച്ചതായി മന്ത്രി വി.എന്‍. വാസവന് അറിയിച്ചു. രണ്ടും മൂന്നും ഘട്ട വികസനത്തിന്റെ ഭാഗമായി കണ്ടെയ്നർ ടെര്‍മിനല്‍ 1,200 മീറ്റര്‍ നീളത്തിലേക്ക് വിപുലീകരിക്കും. ബ്രേക്ക് വാട്ടറിന്റെ നീളം 900 മീറ്റര്‍ കൂടി വർധിപ്പിക്കും.
കേന്ദ്ര ഏജൻസികളുടെ ഇടപെടലും കുപ്രചാരണവുമുൾപ്പെടെ പ്രതികൂല സാഹചര്യമുണ്ടായിട്ടും കേരളത്തിലെ സഹകരണ മേഖലയ്ക്കു വളർച്ച നേടാനായിട്ടുണ്ടെന്നു മന്ത്രി വി.എൻ.വാസവൻ. സംഘങ്ങൾ സമാഹരിച്ച നിക്ഷേപത്തിൽ മുൻ സാമ്പത്തികവർഷത്തെ അപേക്ഷിച്ച് 2023–24ൽ 6489.85 കോടിയുടെയും വായ്പയിൽ 5312.13 കോടി രൂപയുടെയും വർധനയുണ്ടായി.
തിരുവനന്തപുരം ∙ ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പിന്റെ 2024ലെ സംസ്ഥാന വ്യവസായ സുരക്ഷിതത്വ പുരസ്കാരം മലയാള മനോരമ കൊല്ലം യൂണിറ്റിന്റെ കൊട്ടിയം പ്രിന്റിങ് കേന്ദ്രത്തിനു മന്ത്രി വി.എൻ.വാസവൻ സമ്മാനിച്ചു. കൊല്ലം യൂണിറ്റിലെ പ്രൊഡക്ഷൻ ആൻഡ് മെയ്ന്റനൻസ് വിഭാഗം ജനറൽ മാനേജർ എം.ദിനേശ് ബാബു, പഴ്സനൽ അഡ്മിനിസ്ട്രേഷൻ ഓഫിസർ ഡി.തോംസൺ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. 20 മുതൽ 100 വരെ തൊഴിലാളികൾ ജോലി ചെയ്യുന്ന വ്യവസായശാലകളുടെ വിഭാഗത്തിലാണു കൊട്ടിയം പ്രിന്റിങ് യൂണിറ്റിന് പുരസ്കാരം ലഭിച്ചത്.
Results 1-10 of 291