Activate your premium subscription today
തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.കെ.രാഗേഷ് കണ്ണൂരില്‍ പാര്‍ട്ടിയെ നയിക്കാനുള്ള നിയോഗം ഏറ്റെടുക്കുന്നതോടെ ആരാകും പകരക്കാരന് എന്നതാണ് സജീവ ചര്‍ച്ചയാകുന്നത്. പൊളിറ്റിക്കല്‍ സെക്രട്ടറിയും പ്രൈവറ്റ് സെക്രട്ടറിയും രാഷ്ട്രീയ നേതാക്കള്‍ എന്ന രീതി സ്വീകരിച്ചത് പിണറായി വിജയന് ആണ്.
‘സഖാവെ, ഞങ്ങടെ വിഎസിനു സീറ്റുണ്ടോ?’ എകെജി സെന്ററിനു മുന്നിൽ മണിക്കൂറുകളായി കാത്തുനിന്നിരുന്ന മാധ്യമപ്രവർത്തകർ കാത്തുവച്ച ചോദ്യം ആദ്യം ചോദിച്ചത് പാർട്ടിയിലെ സാധാരണ സഖാവാണ്. എകെജി സെന്ററിൽനിന്നു പുറത്തേക്കിറങ്ങിയ എം.എ.ബേബിയുടെ കയ്യിൽ പിടിച്ചു, തടഞ്ഞു നിർത്തിയാണ് ഇതു ചോദിച്ചത്. പ്രതീക്ഷയോടെ മാധ്യമപ്രവർത്തകർ ബേബിയെ വളഞ്ഞു, പാർട്ടി പ്രവർത്തകർ നേതാവിന്റെ രക്ഷയ്ക്കു ഓടിയെത്തി. അപ്പോഴും ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ പ്രതികരിക്കാതെ, പ്രവർത്തകന്റെ കൈ തട്ടിമാറ്റി ബേബി നടന്നകന്നു. വി.എസ്.അച്യുതാനന്ദനു മത്സരിക്കാൻ സീറ്റ് നിഷേധിക്കും എന്ന അഭ്യൂഹം പരന്ന 2006ലെ നിയമസഭാ തിരഞ്ഞെടുപ്പു നാളുകളായിരുന്നു അത്. ഡിവൈഎഫ്ഐ പ്രവർത്തകരടക്കം പ്രതിഷേധിച്ചപ്പോൾ അന്നു കേരളത്തിൽ പലയിടത്തും കത്തിയമർന്നതു പിണറായി വിജയന്റെയും എം.എ.ബേബിയുടെയും കോലങ്ങളായിരുന്നു. പാർട്ടിയിലും പൊതുജനസമ്മതിയിലും മുന്നിലായ വിഎസിനെ നേരിടാൻ കണ്ണൂർ രാഷ്ട്രീയത്തിന്റെ കരുത്തും അച്ചടക്കവും പിണറായിക്കു പടച്ചട്ട തീർത്തു. പക്ഷേ, വിഎസ് പക്ഷത്തിന് വൻ ആധിപത്യമുള്ള കൊല്ലത്തു ബേബി നേരിട്ടതു വലിയ ആക്രമണമായിരുന്നു. എതിർപ്പുകളെയും തടസ്സങ്ങളെയും എന്നും പുഞ്ചിരിയോടെയാണു ബേബി നേരിട്ടത്. 2006ൽ കുണ്ടറ മണ്ഡലത്തിൽനിന്നു ബേബി നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. വിഎസ് പക്ഷം നിശബ്ദമാക്കപ്പെട്ടപ്പോൾ പിന്നാലെ ബേബിയും കേരള രാഷ്ട്രീയത്തിൽനിന്നു സ്വയം പിന്നോട്ടിറങ്ങുന്ന കാഴ്ചയാണുണ്ടായത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവി ഇതിനു തുടക്കം കുറിച്ചു. അപ്പോഴും സിപിഎമ്മിലും എൽഡിഎഫ് സർക്കാരിലും സംഭവിക്കുന്ന പാളിച്ചകളും പോരായ്മകളും തുറന്നു പറയാനും തിരുത്തൽ വേണമെന്ന എതിർശബ്ദം ഉയർത്താനും ബേബി മടിച്ചില്ല.
തിരുവനന്തപുരം ∙ മുതിര്‍ന്ന നേതാവ് വി.എസ്.അച്യുതാനന്ദനെ വീട്ടിലെത്തി സന്ദര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. സംസ്ഥാന സമ്മേളനത്തിനു ശേഷം പുതിയ സംസ്ഥാന സമിതി ആദ്യ യോഗം ചേരുന്നതിനു മുന്‍പാണു വിഎസിന്റെ വീട്ടിൽ ഗോവിന്ദന് എത്തിയത്.
തിരുവനന്തപുരം∙ വി.എസ്.അച്യുതാനന്ദനെ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പാർട്ടിയുടെ കരുത്തായ വിഎസ് ക്ഷണിതാക്കളിൽ ഉറപ്പായും ഉണ്ടാകുമെന്നു പാർട്ടിപത്രത്തിലെ അഭിമുഖത്തിൽ എം.വി.ഗോവിന്ദൻ വ്യക്തമാക്കി.
കൊല്ലം ∙ സിപിഎമ്മിന്റെ ചരിത്രത്തിലാദ്യമായി മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദന്റെ പേരില്ലാതെ സംസ്ഥാന കമ്മിറ്റി പാനൽ. ആരോഗ്യകാരണങ്ങളാൽ വിശ്രമിക്കുന്ന വിഎസിനെ കഴിഞ്ഞ കൊച്ചി സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവാക്കിയെങ്കിൽ ഇക്കുറി അതുമില്ല. വിഎസിനെ ഒഴിവാക്കിയോ എന്ന ചോദ്യത്തിന് ‘വിഎസ് പാർട്ടിയുടെ സ്വത്ത് അല്ലേ’ എന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രതികരണം.
കൊല്ലത്ത് സിപിഎം സംസ്ഥാന സമ്മേളനം സമാപനത്തോട് അടുക്കുമ്പോൾ ദുബായിൽ ചാംപ്യൻസ് ട്രോഫി ഫൈനൽ മത്സരം തുടങ്ങുകയായിരുന്നു. ക്യാപ്റ്റൻ സ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയനെ അരക്കിട്ടുറപ്പിച്ച് സിപിഎം സമ്മേളനം പിരിയുന്നു. അതേ സമയം ക്രിക്കറ്റ് ആരാധാകരുടെ മുന്നിൽ ആ ചോദ്യം ഉയർന്നു നിന്നു. ചാംപ്യൻസ് ട്രോഫി ഫൈനലിൽ ക്യാപ്റ്റൻ രോഹിത് ശർമ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുമോ ? അതു മാത്രമല്ല ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ച ശേഷം രോഹിത് ശർമ ക്യാപ്റ്റൻ സ്ഥാനത്തു നിന്നു വിരമിക്കുമോ? ഫൈനലിൽ ഇന്ത്യ വിജയിച്ചു കഴിഞ്ഞു. രോഹിത്തിൻ്റെ വിരമിക്കൽ സംബന്ധിച്ച് ക്രിക്കറ്റ് ലോകം ഉത്തരം തേടുമ്പോൾ സിപിഎമ്മിലെ ചോദ്യവും ഏതാണ്ട് സമാനമാണ്. 2026ലെ തിരഞ്ഞെടുപ്പിൽ ക്യാപ്റ്റൻ പിണറായി വിജയൻ പാർട്ടിയെ നയിക്കുമോ? അതോ മത്സരിക്കാതെ മാറി നിന്ന് പാർട്ടിയെ നയിക്കുമോ എന്ന തിരുത്തൽ ചോദ്യം. കൊല്ലം സമ്മേളനം ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നുണ്ട്. പദപ്രശ്നം പൂരിപ്പിക്കുന്നതു പോലെ സമ്മേളനത്തിലെ കോളങ്ങൾ പൂരിപ്പിച്ചാൽ ഉത്തരത്തിലെത്താം. 90കളിൽ സച്ചിൻ തെൻഡുൽക്കർ ഇന്ത്യയെ നയിക്കുന്ന കാലം. സച്ചിൻ ക്രീസിലുണ്ടെങ്കിൽ ഇന്ത്യയ്ക്ക് വിജയം ഉറപ്പെന്നാണു വിശ്വാസം. സച്ചിൻ ക്രീസിൽ നിന്ന് ഗാലറിയിലേക്ക് മടങ്ങിയാൽ കാണികൾ ടിവി ഓഫ് ചെയ്യും. അതായിരുന്നു സച്ചിനിലുള്ള വിശ്വാസം. സച്ചിൻ എന്ന ക്യാപ്റ്റന്‍ പിന്നിൽ വൈസ് ക്യാപ്റ്റൻമാർ പലരുമുണ്ടായിരുന്നു. പക്ഷേ അവരെ ക്യാപ്റ്റൻ ആക്കാമോ? അതു വേണോ?
30 വർഷങ്ങൾക്കിപ്പുറം സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് ആരംഭിച്ചിരിക്കുന്നു. അതേസമയം 1995ൽ കൊല്ലത്തു നടന്ന സംസ്ഥാന സമ്മേളനത്തിൽ പഴയകാല സഖാക്കളടക്കം പലരുടെയും മനസ്സിലേക്കെത്തുന്ന തീപാറിയ ഒരു മത്സരകഥയുണ്ട്. രൂക്ഷമായ വിഭാഗീയത നിലനിന്ന കാലത്താണ് ആ മത്സരം. ഒരു പക്ഷേ വിഭാഗീയത പിൻസീറ്റിലേക്ക് മാറിയ ഇക്കാലത്ത് അത്തരമൊരു മത്സരം അത്ര എളുപ്പമല്ലെന്നതാണ് വാസ്തവം. 1995 ഫെബ്രുവരി 25 മുതൽ 28 വരെ കൊല്ലം സി. കേശവൻ ടൗൺ ഹാളിൽ നടത്തിയ സമ്മേളനത്തിന്റെ അവസാന ദിനമാണു കേരളത്തിലെ സിപിഎമ്മിന്റെ ചരിത്രത്തിലെ നിർണായകമായ ആ തിരഞ്ഞെടുപ്പിനു കളം മുറുകിയത്. 89 അംഗ സംസ്ഥാന കമ്മിറ്റിയിൽ നാലു പേരുടെ മരണവും കെ.ആർ.ഗൗരിയമ്മ, പി.രാമകൃഷ്ണൻ, വെൺപാല ചന്ദ്രൻ എന്നിവരെ പുറത്താക്കുകയും ചെയ്തതിനെ തുടർന്നു വന്ന ഒഴിവിലടക്കമായിരുന്നു തിരഞ്ഞെടുപ്പ്. അംഗങ്ങളുടെ മരണവും പുറത്താക്കലും കഴിഞ്ഞുള്ള 82 അംഗങ്ങളുടെ കൂട്ടത്തിൽ 30 പേർ വിഎസ് പക്ഷക്കാരായിരുന്നു. അത്രയും പേരെ ഔദ്യോഗിക പാനലിൽ ഉൾപ്പെടുത്തി. 17 പേരെ കൂടി വിജയിപ്പിച്ചെടുത്താൽ സംസ്ഥാന കമ്മിറ്റി പിടിയിലാകും എന്ന പ്രതീക്ഷയിലാണ് ഔദ്യോഗിക പാനൽ ഇ.കെ.നായനാർ അവതരിപ്പിച്ചയുടൻ വിഎസ് പക്ഷക്കാർ 17 പേരുടെ പേരു നിർദേശിച്ചത്.
മൂന്നു പതിറ്റാണ്ടിനു ശേഷം കൊല്ലത്തു സിപിഎം സംസ്ഥാന സമ്മേളനത്തിന് വീണ്ടും അരങ്ങൊരുങ്ങുമ്പോൾ വിഭാഗീയതയ്ക്കു പൂർണവിരാമമിടാനായെന്ന ആശ്വാസത്തിലാണു സിപിഎം. വിഭാഗീയതയുടെ പേരിൽ മത്സരം നടന്ന സമ്മേളനമായിരുന്നു 1995ൽ കൊല്ലത്തു നടന്നത്. കൊല്ലം സമ്മേളനത്തിൽ തുടങ്ങി കൊല്ലത്തു തിരിച്ചെത്തുമ്പോഴുള്ള സമ്മേളന നാൾവഴി.
ഇപ്പോഴത്തെ നിലയിൽ ഒരു നിമിഷം പോലും വി.എസ്.അച്യുതാനന്ദനെ മുഖ്യമന്ത്രി സ്ഥാനത്തു തുടരാൻ അനുവദിക്കാനാവില്ലെന്നു പിണറായി പക്ഷം കോട്ടയം സംസ്ഥാന സമ്മേളനത്തിൽ ആഞ്ഞടിക്കുമ്പോൾ മുഖ്യമന്ത്രി പദവിയിൽ വി.എസ്.അച്യുതാനന്ദൻ രണ്ടു വർഷം പിന്നിടുന്നതേ ഉണ്ടായിരുന്നുള്ളൂ. അന്നു പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനെതിരെ എസ്എൻസി ലാവ്ലിൻ കേസിൽ വിഎസ് സ്വീകരിച്ച നിലപാടുകളായിരുന്നു ‘കോട്ടയം ഓപ്പറേഷനു’ പ്രകോപനം. ഈ സർക്കാരിനെ വച്ചു കൊണ്ടു തൊട്ടടുത്ത വർഷം (2009) വരാൻ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാനാവില്ലെന്നു പറഞ്ഞു പിണറായി പക്ഷം കുറ്റവിചാരണ നടത്തുമ്പോൾ വേദിയിൽ മുഖ്യമന്ത്രി വിഎസ് ഒന്നും മിണ്ടാതെ കേട്ടിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തുനിന്നു വിഎസിനെ നീക്കണമെന്ന ആവശ്യത്തോടു മുഖം തിരിച്ചുനിന്ന പൊളിറ്റ് ബ്യൂറോയെ വരെ പിണറായി പക്ഷം വിമർശനങ്ങളുടെ മുൾമുനയിൽ നിർത്തി.
സിപിഎമ്മിൽ ഇതു സമ്മേളന കാലം. ജില്ലാ സമ്മേളനങ്ങളിൽ അവശേഷിക്കുന്നത് തൃശൂരിൽ മാത്രം. മാർച്ച് ആദ്യം കൊല്ലത്ത് സംസ്ഥാന സമ്മേളനം. പാർട്ടി ഇന്ന് പൂർണമായും മുഖ്യമന്ത്രി പിണറായി വിജയനൊപ്പം. എന്നാൽ ആ നിയന്ത്രണം അദ്ദേഹത്തിന് കയ്യാളാൻ കഴിഞ്ഞത് ഒരു പതിറ്റാണ്ടോളം നീണ്ട ഉൾപ്പാർട്ടി പോരാട്ടത്തിനൊടുവിലാണ്. വിഎസ്–പിണറായി ചേരിതിരിവ് സിപിഎമ്മിനെ ഉഴുതുമറിച്ച ദീർഘമായ കാലയളവുണ്ടായി. 2005ലെ മലപ്പുറം സംസ്ഥാന സമ്മേളനമായിരുന്നു നിർണായക വഴിത്തിരിവ്. പാർട്ടി പിടിക്കാനായി ഇരുപക്ഷവും അവിടെ ഏറ്റുമുട്ടി. പിണറായി പക്ഷം അവതരിപ്പിച്ച പുതിയ സംസ്ഥാന കമ്മിറ്റി പാനലിനെതിരെ വിഎസ് പക്ഷത്തെ 12 പേർ മത്സരിച്ചു. പക്ഷേ ആ 12 പേരും തോറ്റു. വിഎസ് പിന്നീട് മുഖ്യമന്ത്രിയായെങ്കിലും പാർട്ടിയുടെ നിയന്ത്രണം അതോടെ പൂർണമായും പിണറായിലായി.
Results 1-10 of 206