Activate your premium subscription today
യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും കുടുംബവും താജ്മഹൽ സന്ദർശിച്ചു. ഭാര്യ ഉഷ വാൻസും മൂന്ന് മക്കളുമൊത്താണ് വാൻസ് താജ്മഹൽ സന്ദർശിച്ചത്.
ആഗ്ര ∙ ലോകഹൃദയം കവർന്ന ഇന്ത്യൻ നിത്യവിസ്മയം കൺനിറയെ കണ്ട് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് സന്ദർശക ഡയറിയിലെഴുതി: ദ് താജ് മഹൽ ഇസ് അമേസിങ്. ജയ്പുരിൽനിന്ന് ഇന്നലെ രാവിലെ 9.15നാണ് വാൻസും ഭാര്യ ഉഷയും മക്കളും ആഗ്ര വിമാനത്താവളത്തിലെത്തിയത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിച്ചു. മക്കളായ വിവേകും യൂവാനും മിറബെലും ഇന്ത്യൻ വേഷത്തിലായിരുന്നു. എല്ലാവരും ഒരു മണിക്കൂറോളം ഇവിടെ ചെലവിട്ടു. പ്രണയത്തിന്റെയും മാനവ വൈഭവത്തിന്റെയും പവിത്രസ്മാരകമായ താജ്മഹൽ ഇന്ത്യയെന്ന മഹത്തായ രാജ്യത്തിനുള്ള പാരിതോഷികമാണെന്ന് വാൻസ് സന്ദർശക ഡയറിയിൽ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെയും വകവരുത്തുമെന്നു ഭീഷണി മുഴക്കിയ കേസിൽ യുവാവിനെ കോടതി 2 വർഷം കഠിനതടവിനു ശിക്ഷിച്ചു. 2023 നവംബറിൽ മുംബൈ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചു ഭീഷണി മുഴക്കിയ ചുനാഭട്ടി നിവാസി കമ്രാൻ ഖാനാണ് (29) ശിക്ഷ.
ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘വിരമിക്കൽ’ അഭ്യൂഹങ്ങൾക്കു പിന്നാലെ രാഷ്ട്രീയഭാവിയെക്കുറിച്ച് മനസ്സ് തുറന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഴുവൻ സമയ ജോലിയായി താൻ രാഷ്ട്രീയത്തെ കാണുന്നില്ലെന്ന് വാർത്താ ഏജൻസിയായ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ യോഗി ആദിത്യനാഥ് വ്യക്തമാക്കി. മോദിയുടെ പിൻഗാമിയായി യോഗിയുടെ പേര് ഉയർന്നു കേൾക്കുന്നതിനിടെയാണ് ആദിത്യനാഥ് തന്റെ ഭാഗം പറയുന്നത്.
ലക്നൗ ∙ വീണ്ടും വിവാദ പരാമർശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അച്ചടക്കം ഹിന്ദുക്കളിൽനിന്ന് പഠിക്കണമെന്നാണ് യോഗി പറഞ്ഞത്. ആഘോഷങ്ങളും ഉത്സവങ്ങളും ധിക്കാരം കാണിക്കാനുള്ള അവസരമല്ല. റോഡ് നടക്കാനുള്ളതാണ്, നിസ്കരിക്കാനുള്ളതല്ല. സൗകര്യം വേണമെങ്കിൽ അച്ചടക്കം പിന്തുടരാൻ പഠിക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ന്യൂഡൽഹി∙ നവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് ആരാധനാലയങ്ങളുടെ 500 മീറ്റർ ചുറ്റളവിലുള്ള മാംസ വിൽപ്പന യുപി സർക്കാർ നിരോധിച്ചു. അനധികൃത അറവുശാലകൾ പൂട്ടാനും സർക്കാർ ഉത്തരവിലൂടെ നിർദേശിച്ചിട്ടുണ്ട്. നിയമം കർശനമായി നടപ്പിലാക്കാൻ ജില്ലാ മജിസ്ട്രേറ്റുമാർക്കും പൊലീസ് കമ്മിഷണർമാർക്കും മുനിസിപ്പൽ കമ്മിഷണർമാർക്കും സർക്കാർ നിർദേശം നൽകി.
ചെന്നൈ∙ ത്രിഭാഷ വിഷയത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. വെറുപ്പിനെ പറ്റി യോഗി പഠിപ്പിക്കുകയാണോ എന്നും അത് വിരോധാഭാസമല്ല, ‘പൊളിറ്റിക്കൽ ബ്ലാക്ക് കോമഡി’യാണെന്നും സ്റ്റാലിന് പറഞ്ഞു,
ലക്നൗ∙ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിദ്വേഷ പരാമർശങ്ങൾക്കെതിരെ പ്രതിപക്ഷ നേതാക്കൾ രംഗത്ത്. മുഖ്യമന്ത്രി കസേര തെറിക്കുമോ എന്ന പേടിയാണ് യോഗിയുടെ മുസ്ലിം വിരുദ്ധ പരാമർശത്തിനു പിന്നിലെന്നു സമാജ്വാദി പാർട്ടി (എസ്പി) നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു. മുഖ്യമന്ത്രി കസേരയിലിരുന്നു യോഗി
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ വിദ്വേഷ പരാമർശവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ വിശദാംശങ്ങളായിരുന്നു ഇന്ന് മനോരമ ഓൺലൈൻ സന്ദർശിച്ച ഏറ്റവും കൂടുതൽ വായനക്കാരുടെ ശ്രദ്ധ കവർന്നത്. മുൻപ് സ്വകാര്യ സർവകലാശാലകളെ എതിർത്തിരുന്ന എൽഡിഎഫ് ഇപ്പോൾ അതിന് അനുമതി നൽകുന്ന ബിൽ പാസാക്കിയ നടപടി ചൂണ്ടിക്കാട്ടി ശശി തരൂർ നടത്തിയ പരാമർശം,
ലക്നൗ ∙ വിദ്വേഷ പരാമര്ശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നൂറ് മുസ്ലിം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾക്കു സുരക്ഷിതരായി ഇരിക്കാനാകില്ലെന്നാണ് യോഗിയുടെ പരാമർശം. ഇതിന് ബംഗ്ലദേശും പാക്കിസ്ഥാനും ഉദാഹരണങ്ങളാണ്. എന്നാൽ നൂറ് ഹിന്ദു കുടുംബങ്ങൾക്കിടയിൽ ഒരു മുസ്ലിം കുടുംബത്തിന് മതാചാരങ്ങൾക്കു സ്വാതന്ത്ര്യമുണ്ട്. ഹിന്ദുക്കൾ മതപരമായ സഹിഷ്ണുത തുടരുന്നവരാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
Results 1-10 of 416