Activate your premium subscription today
ന്യൂഡൽഹി ∙ ബിജെപിയും പൊലീസും അരവിന്ദ് കേജ്രിവാളിനെ വധിക്കാന് ഗൂഢാലോചന നടത്തുന്നുവെന്ന് ഡൽഹി മുഖ്യമന്ത്രി അതിഷി. കേജ്രിവാളിന്റെ ജീവന് ഇല്ലാതാക്കാൻ ഈ രണ്ടു വിഭാഗവും ഗൂഢാലോചന നടത്തുകയാണ്. ഒന്നിനു പിന്നാലെ ഒന്നായി അദ്ദേഹത്തെ ആക്രമിക്കാനുള്ള ശ്രമങ്ങള് നടത്തുകയാണെന്നും അതിഷി ആരോപിച്ചു.
ന്യൂഡൽഹി ∙ ആരോഗ്യ സംരക്ഷണ മേഖലയിൽ ഡൽഹിയിലെ എഎപി സർക്കാർ 382 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് കോൺഗ്രസ് ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ശേഷിക്കെയാണ്, അഴിമതി സംബന്ധിച്ച് 14 സിഎജി റിപ്പോർട്ടുകൾ പുറത്തുവന്നെന്നും എന്നാൽ ഒരെണ്ണം പോലും നിയമസഭയിൽ അവതരിപ്പിക്കാൻ സർക്കാർ അനുവദിച്ചില്ലെന്നും കോൺഗ്രസ് ആരോപിച്ചിരിക്കുന്നത്.
ന്യൂഡൽഹി ∙ ഡൽഹിയിൽ തകർന്ന അഴുക്കുചാലുകളുടെയും മാലിന്യക്കൂമ്പാരങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിന്റെയും ചിത്രങ്ങൾ എടുത്ത് എഎപിയെ തുറന്നുകാട്ടണമെന്ന് പ്രവർത്തകർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. പകർത്തുന്ന ചിത്രങ്ങൾ ലോക്കേഷൻ സഹിതം ജനങ്ങളിലേക്ക് എത്തിക്കണമെന്നും മോദി പറഞ്ഞു. ബിജെപി ബൂത്ത് തല പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ന്യൂഡൽഹി ∙ ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നു. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടുത്ത ആഴ്ച മുതൽ കോൺഗ്രസിനായി പ്രചാരണത്തിൽ സജീവമാകും. ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കേജ്രിവാളിനെതിരെ മത്സരിക്കുന്ന സന്ദീപ് ദീക്ഷിതിന് വേണ്ടി രാഹുൽ പ്രചാരണം നടത്തും.
ന്യൂഡൽഹി ∙ ‘സമസ്യ നഹി, സമാധാൻ ചുനീയെ; ദില്ലി മേ ഖുദാ ചുനീയെ’ ... ബഹളങ്ങൾ വേണ്ട, സമാധാനം തിരഞ്ഞെടുക്കൂ, ഡൽഹിക്ക് വേണ്ടി നല്ലത് തിരഞ്ഞെടുക്കൂ എന്ന മുദ്രാവാക്യം മുഴക്കിയാണു ഭാരതീയ ലിബറൽ പാർട്ടി (ബിഎൽപി) ന്യൂഡൽഹി മണ്ഡലത്തിൽ പ്രചാരണം നടത്തുന്നത്. ബിഎൽപി അധ്യക്ഷൻ കൂടിയായ മുനീഷ് കുമാർ റെയ്സാദയാണു സ്ഥാനാർഥി.
ന്യൂഡൽഹി∙ കൊടും തണുപ്പിൽ ആറുമണിക്കു മുൻപേ രാത്രിയാകുന്ന ഡൽഹിയിലെ അശോക റോഡിൽ ട്രാഫിക് സിഗ്നൽ കാത്തുകിടക്കുന്ന വാഹനങ്ങൾക്കിടയിലൂടെ സൈക്കിൾ ചവിട്ടി നീങ്ങുന്നയാളുടെ പിന്നിലെ കാരിയറിൽ നിവർന്നു നിൽക്കുന്നത് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജ്രിവാളിന്റെ ഒരാൾ പൊക്കമുള്ള കട്ടൗട്ട്. ഇതേ രൂപത്തിൽ കേജ്രിവാളിനെയും പിന്നിൽ നിർത്തി ന്യൂഡൽഹി മണ്ഡലത്തിലെ മുക്കിലും മൂലയിലും സൈക്കിൾ സഞ്ചാരികൾ ഒറ്റയ്ക്കും കൂട്ടമായും ഇറങ്ങിയിട്ടുണ്ട്.
ന്യൂഡൽഹി ∙ ഹരിയാനയിലും ഡൽഹിയിലും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ആംആദ്മി പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസ് ആഗ്രഹിച്ചിരുന്നുവെന്ന് എഐസിസി ട്രഷറർ അജയ് മാക്കൻ പറഞ്ഞു. മദ്യനയക്കേസിൽ ജയിലിലായിരുന്ന അരവിന്ദ് കേജ്രിവാൾ പുറത്തു വന്നയുടൻ ഹരിയാനയിൽ 90 സീറ്റിലും മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഡൽഹിയിലും മുഴുവൻ സീറ്റിലും മത്സരിക്കുമെന്ന് ലോക്സഭാ തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോഴേ അവർ പ്രഖ്യാപിച്ചു.
ന്യൂഡൽഹി∙ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിനു നേരെ ആക്രമണ ശ്രമമെന്ന് ആരോപണം. കേജ്രിവാളിന്റെ വാഹനത്തിനുനേരെ കല്ലുപോലെയുള്ള വസ്തു പതിക്കുന്നതിന്റെ ദൃശ്യങ്ങൾ ആംആദ്മി പാർട്ടി പുറത്തുവിട്ടു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സംഭവം. ബിജെപിയാണ് ആക്രമണത്തിന് പിന്നിലെന്ന് എഎപി ആരോപിച്ചു.
ന്യൂഡൽഹി∙ രണ്ടു തിരഞ്ഞെടുപ്പുകളിൽ വിജയം സമ്മാനിച്ച പട്പട്ഗഞ്ചിൽ നിന്നു ജംഗ്പുരയിലേക്കു ചുവടുമാറ്റിയാണ് ഇത്തവണ എഎപി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ മത്സരം. ഫറാദ് സൂരിയാണു മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി. തർവീന്ദർ സിങ് മർവെയെ ആണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. കേജ്രിവാളിന്റെ
ന്യുൂഡൽഹി ∙ കോൺഗ്രസ് നേതാവും ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകനുമായ സന്ദീപ് ദീക്ഷിത് നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ സാധ്യതകളെപ്പറ്റി സംസാരിക്കുന്നു. Q ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കേജ്രിവാളിനെതിരാണല്ലോ താങ്കൾ മത്സരിക്കുന്നത്.
Results 1-10 of 950