Activate your premium subscription today
കോഴിക്കോട് ∙ അറബിക്കടലിന്റെ തീരത്ത് വഖഫ് നിയമഭേദഗതിക്കെതിരെ മനുഷ്യക്കടൽ തീർത്ത് മുസ്ലിം ലീഗ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പതിനായിരങ്ങളാണ് കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച മഹാറാലിയിൽ പങ്കെടുക്കാനെത്തിയത്.
കോഴിക്കോട്∙ വഖഫ് നിയമഭേദഗതിക്കെതിരെ രാജ്യത്തെ ഏറ്റവും വലിയ മഹാറാലി നാളെ വൈകിട്ട് മൂന്നു മണിക്ക് കോഴിക്കോട് നടത്തുമെന്ന് മുസ്ലിം ലീഗ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിനാളുകൾ പങ്കെടുക്കുമെന്നും സംസ്ഥാന ഭാരവാഹികൾ അറിയിച്ചു. മഹാറാലിയുടെ പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മണ്ഡലങ്ങളിൽ വാഹന പര്യടനങ്ങൾ നടന്നു.
പൊന്നാനി ∙ ഹാർബർ ഉദ്യോഗസ്ഥരെ താൽക്കാലികമായി സ്ഥലം മാറ്റി അഴിമതിക്കാരായ ഉദ്യോഗസ്ഥരെ വെള്ള പൂശാനും മത്സ്യത്തൊഴിലാളികളുടെ പേരിൽ നടത്തിയ കോടികളുടെ അഴിമതി മൂടി വയ്ക്കാനുമുള്ള സിപിഎമ്മിന്റെ തന്ത്രം വിലപ്പോകില്ലെന്ന് ജില്ലാ മുസ്ലിം ലീഗ് ട്രഷറർ അഷ്റഫ് കോക്കൂർ പറഞ്ഞു.ഫിഷിങ് ഹാർബറിൽ നടന്ന കോടികളുടെ
ന്യൂഡൽഹി∙ വഖഫ് നിയമഭേദഗതിക്കെതിരെ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ മുനമ്പം വിഷയം ഉന്നയിച്ച് മുസ്ലിം ലീഗ്. മുനമ്പത്ത് ഭൂമി വാങ്ങിയ ആരെയും കുടിയിറക്കരുതെന്നാണ് ലീഗ് നിലപാടെന്ന് ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ആലപ്പുഴ∙ മലപ്പുറത്തെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ വിശദീകരണവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തന്റെ പ്രസംഗത്തിൽനിന്നുള്ള ഒരു ഭാഗം അടർത്തിയെടുത്ത് പ്രചരിപ്പിക്കുകയായിരുന്നു എന്ന് വെള്ളാപ്പള്ളി പറഞ്ഞു. താനൊരു മുസ്ലിം വിരോധിയല്ലെന്നും ആടിനെ പട്ടിയാക്കാനാണ് ചില മുസ്ലിം ലീഗ് നേതാക്കളുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ എസ്എൻഡിപി യോഗമാണ് ശക്തമായി പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി ∙ വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നൽകുന്നത് തടയണമെന്ന് ആവശ്യപ്പട്ട് 5 മുസ്ലിം ലീഗ് എംപിമാർ രാഷ്ട്രപതിക്ക് കത്തുനൽകി. ആർട്ടിക്കിൾ 26 (മതകാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം), 25 (മതസ്വാതന്ത്ര്യം), 14 (നിയമത്തിന് മുന്നിലെ തുല്യത) എന്നിവ പ്രകാരം ബിൽ മൗലികാവകാശങ്ങൾ ലംഘിക്കുന്നുവെന്ന് എംപിമാർ കത്തിൽ ചൂണ്ടിക്കാട്ടി.
കോഴിക്കോട് ∙ മുസ്ലിം ലീഗിന്റെ വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായ വീട് നിർമാണം ഏപ്രിൽ 9ന് തുടങ്ങും. അന്ന് വൈകിട്ട് 3ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ശിലാസ്ഥാപനം നടത്തും. മേപ്പാടിയിൽ കണ്ടെത്തിയ 10.5 ഏക്കർ ഭൂമിയിലാണ് വീടുകൾ നിർമിക്കുന്നത്. 105 കുടുംബങ്ങൾക്ക് 8 സെന്റിൽ 1000 സ്ക്വയർ ഫീറ്റിലാണ് വീട് നിർമാണം.
∙ സിപിഎമ്മും മുസ്ലിം ലീഗും തമ്മിൽ ഇടയ്ക്ക് മൊട്ടിട്ട പ്രേമം തകർന്നതോടെ ഇരുകൂട്ടരും ബദ്ധശത്രുക്കളായതു നേര്. പക്ഷേ സിപിഎമ്മിനു കട്ടൻകാപ്പി എന്താണോ അതാണു ലീഗിനു ബിരിയാണി എന്ന ആമാശയബന്ധം സഭയിൽ വെളിപ്പെടുത്തിയത് എൻ.എ.നെല്ലിക്കുന്നാണ്. രണ്ടും ആ പാർട്ടിക്കാർക്കു പെരുത്തിഷ്ടം എന്നാണു വിചാരിച്ചതെങ്കിൽ തെറ്റി. കട്ടനും വടയും സിപിഎം ഉപേക്ഷിച്ചതു പോലെ ലീഗുകാർക്ക് ബിരിയാണിയും മടുത്തു! പകരം ലീഗ് യോഗങ്ങളിൽ അതിലും മുന്തിയ വിഭവങ്ങളാണു നിരക്കുന്നത്. അവയുടെ പേരു കൂടി പറഞ്ഞാൽ നിയന്ത്രണം വിട്ട് അടുത്ത നിമിഷം ട്രെയിൻ പിടിച്ച് പാണക്കാട്ടെത്തി എച്ച്.സലാം ലീഗ് മെംബർഷിപ്പെടുക്കുമെന്ന് നെല്ലിക്കുന്ന്. ബിരിയാണിയോ കുഴിമന്തിയോ എന്ന ചർച്ചയ്ക്കൊടുവിൽ ആ തീരുമാനവും തങ്ങൾക്ക് വിടുന്നതാണു ലീഗിൽ ആകെ നടക്കുന്നതെന്ന സലാമിന്റെ ആക്ഷേപത്തിനായിരുന്നു ഈ മറുപടി.
കോട്ടയം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ വേണമെന്ന ആവശ്യവുമായി യുഡിഎഫ് ഘടകകക്ഷികൾ. ആവശ്യങ്ങൾ കേട്ട് കോൺഗ്രസ് നേതൃത്വം. കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗവും സിഎംപിയും കൂടുതൽ സീറ്റുകൾ ചോദിച്ചപ്പോൾ മുസ്ലിം ലീഗും കേരള കോൺഗ്രസും തിരഞ്ഞെടുപ്പ് ഒരുക്കം സംബന്ധിച്ച നിർദേശങ്ങളിൽ ചർച്ചയൊതുക്കി.
മനോരമ ഓൺലൈനിന്റെ പേരിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റേതെന്ന അവകാശവാദത്തോടെയുള്ള വാചകങ്ങളുമായി ഒരു വാർത്താ കാർഡ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേരളം വലിയ ഭീതിയിൽ. ലഹരി സംഘങ്ങൾക്ക് മുസ്ലിം ലീഗ് സംരക്ഷണം: വി.ഡി.സതീശൻ എന്ന തലക്കെട്ടോടെയുള്ള വാർത്താ കാർഡാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ∙ അന്വേഷണം
Results 1-10 of 263