Activate your premium subscription today
തിരുവനന്തപുരം∙ ഭൂരിഭാഗം ജില്ലകളിലും ബിജെപി ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് പൂർത്തിയായി. തിരഞ്ഞെടുപ്പ് എന്നല്ല, അഭിപ്രായ ശേഖരണം എന്നാണ് പരസ്യമായി പറയുന്നതെങ്കിലും രഹസ്യ ബാലറ്റിലൂടെ തങ്ങൾ പിന്തുണയ്ക്കുന്നവരുടെ പേരെഴുതി പെട്ടിയിലിടുന്ന രീതിയാണ് നടന്നത്. സ്ഥലത്തില്ലെങ്കിൽ വാട്സാപ് വഴിയോ ഫോണിൽ വിളിച്ചോ അറിയിച്ചാലും വോട്ടാകും.
മഹാരാഷ്ട്രയിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വീണ്ടും ‘വോട്ട് ജിഹാദ്’ പരാമർശവുമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തെത്തി. ബംഗ്ലദേശിൽനിന്ന് നുഴഞ്ഞുകയറി നിയമവിരുദ്ധമായി ജനന സർട്ടിഫിക്കറ്റും രേഖകളും സംഘടിപ്പിച്ച് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള ബംഗ്ലദേശി പൗരന്മാരുടെ ശ്രമം ‘വോട്ട് ജിഹാദ് പാർട്ട് 2’ ആണെന്നാണ് ആരോപണം. ഷിർഡിയിൽ ബിജെപി സംസ്ഥാന കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുംബൈ ∙ എൻസിപി നേതാവും പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിലെ പ്രധാനിയുമായ ശരദ് പവാറിനെ വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 1978ല്‍ മഹാരാഷ്ട്രയിൽ ശരദ് പവാര്‍ ആരംഭിച്ച വഞ്ചനാ രാഷ്ട്രീയത്തിന് അവസാനം കുറിച്ചതു ബിജെപിയുടെ വിജയമാണെന്ന് അമിത് ഷാ പറഞ്ഞു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വന്‍വിജയത്തിനുശേഷം ഒരു മാസം കഴിഞ്ഞാണു പ്രസ്താവന.
ന്യൂഡല്‍ഹി ∙ നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ബിജെപിക്കു മുന്നിൽ ‘ഓഫറുമായി’ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ഡൽഹിയിലെ ചേരി പൊളിക്കലുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിച്ചാൽ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്നാണു കേജ്രിവാളിന്റെ വാഗ്ദാനം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേസുകൾ പിന്‍വലിക്കണമെന്നും പുറത്താക്കപ്പെട്ടവര്‍ക്കെല്ലാം പുനരധിവാസം നല്‍കണമെന്നും കേജ്രിവാൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ആ ഇന്ത്യ, ഗാന്ധിജിയുടെയും മറ്റു സ്വാതന്ത്ര്യസമരപ്പോരാളികളുടെയും മനോഹര സങ്കൽപമായിരുന്ന, ഭരണഘടനാശിൽപികൾ സ്വപ്നം കണ്ട, സമത്വസുന്ദരവും ജനാധിപത്യദൃഢവുമായ അമൂല്യ രാഷ്ട്രം വാസ്തവത്തിൽ ഉണ്ടായിട്ടുണ്ടോ?’ മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ സക്കറിയയുമായി മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്, മനോരമ ഹോർത്തൂസിന്റെ വേദിയിൽ നടത്തിയ സംഭാഷണത്തിന്റെ കാതൽ ഈ ചോദ്യമായിരുന്നു. ഒരു എഴുത്തുകാരനും മാധ്യമപ്രവർത്തകനും തങ്ങളുടെ കാലത്തെയും സമൂഹത്തെയും വായിച്ചെടുക്കുന്നതും പൂരിപ്പിക്കാൻ ശ്രമിക്കുന്നതും എങ്ങനെയെന്ന് ഈ സംഭാഷണം വ്യക്തമാക്കുന്നു. വാർത്തയും ഫിക്ഷനും തമ്മിലുള്ള അതിരുകൾ മായ്ച്ച്, പ്രച്ഛന്ന ജനാധിപത്യവും വ്യാജ മതനിരപേക്ഷതയും പറഞ്ഞ്, ഇന്ത്യയെന്ന അമൂല്യ സങ്കൽപത്തെ തകർക്കാൻ ശ്രമിക്കുന്ന അപകടകരമായ കാലത്തിന്റെ നേർചിത്രമാകുന്നു ‘ആ ഇന്ത്യ മരിച്ചിട്ടില്ല’ എന്ന സംവാദം. രണ്ടു കോട്ടയംകാർ കോഴിക്കോട്ടിരുന്നു നടത്തിയ വർത്തമാനത്തിൽ കേരളവും ഇന്ത്യയുമാകെ വിഷയമാകുന്നു. മലയാള മനോരമയിൽ സക്കറിയ എഴുതുന്ന ‘പെൻഡ്രൈവ്’ എന്ന ദ്വൈവാര പംക്തിയിലെ ലേഖനങ്ങൾ സമാഹരിച്ചുള്ള ‘ആ ഇന്ത്യ മരിച്ചിട്ടില്ല’ എന്ന പുസ്തകം പശ്ചാത്തലമാക്കിയ സംഭാഷണത്തിന്റെ ഒന്നാം ഭാഗം വായിക്കാം
മൂന്നാർ∙ മുൻ എംഎൽഎ എസ്.രാജേന്ദ്രൻ ബിജെപിയിലേക്കെന്ന പ്രചാരണം വീണ്ടും ശക്തമായി. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം, കേന്ദ്ര എസ്സി -എസ്ടി കമ്മിഷൻ ചെയർമാൻ സ്ഥാനം തുടങ്ങിയ വാഗ്ദാനങ്ങളാണ് ബിജെപിയിൽ നിന്ന് രാജേന്ദ്രനു ലഭിച്ചതെന്നും പ്രചാരണമുണ്ട്. കേന്ദ്ര എസ്സി -എസ്ടി കമ്മിഷൻ മുതിർന്ന അംഗങ്ങൾ, ബിജെപി സംസ്ഥാന നേതാക്കൾ എന്നിവർ രാജേന്ദ്രനുമായി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചർച്ച നടത്തി. രാജേന്ദ്രൻ വരും ദിവസങ്ങളിൽ ഡൽഹിക്കു പോകുമെന്നും അറിയുന്നു. തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടന്നതായും ചില വാഗ്ദാനങ്ങൾ ലഭിച്ചതായും എസ്.രാജേന്ദ്രനും പറഞ്ഞു.
അഴിമതിവിരുദ്ധതയല്ല ഇത്തവണ ആം ആദ്മിയുടെ സമരായുധം, ഹിന്ദുത്വയല്ല ബിജെപിയുടേത്, മോദി വിരുദ്ധതയല്ല കോൺഗ്രസിന്റേത്. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നു കൂട്ടർക്കും തങ്ങളുടെ പഴയ ആയുധങ്ങൾ പണ്ടേപോലെ ഫലിക്കുമെന്നുറപ്പില്ല; അവ തിരിച്ചടിച്ചേക്കാമെന്ന ഭയവുമുണ്ട്. അതിനാൽ, പുതിയ ആയുധങ്ങളുമായാണ് മൂവരും അങ്കത്തിനൊരുങ്ങുന്നത്. ലോക്സഭയിലേക്ക് ആകെയുള്ള ഏഴു സീറ്റിലും 2014 മുതൽ ബിജെപിയെ ജയിപ്പിക്കുന്ന ഡൽഹിക്കാർ കഴിഞ്ഞ പതിനൊന്നു വർഷം ഡൽഹി ഭരണം ആം ആദ്മി പാർട്ടിക്കു തീറെഴുതിക്കൊടുത്തു. 2013ൽ, ഷീല ദീക്ഷിതിന്റെ കോൺഗ്രസിനെതിരെ കോമൺവെൽത്ത് ഗെയിംസിലെയും ഒപ്പം കേന്ദ്ര സർക്കാരിനെതിരെ 2ജി, കൽക്കരി ഇടപാടുകളിലെയും അഴിമതിയാരോപണങ്ങൾ ഉയർത്തിയും 2015ൽ, കോടികളുടെ സ്യൂട്ട് ധരിച്ച നരേന്ദ്ര മോദിയെ പരിഹസിച്ചും 2020ൽ, ഡൽഹി ഭരണം അഴിമതിമുക്തമാക്കുമെന്നു വാഗ്ദാനം ചെയ്തുമാണ് ആം ആദ്മി പാർട്ടി (എഎപി) ഡൽഹി ഭരണം നേടിയത്. എന്നാൽ ഇക്കുറി, ഭരണനേട്ടങ്ങളും അവയ്ക്കു തടയിടാൻ ബിജെപി കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ചു നടത്തുന്ന റെയ്ഡും ചൂണ്ടിക്കാട്ടി വോട്ടു ചോദിക്കാമെന്നാണ് അവരുടെ കണക്കുകൂട്ടൽ. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ നേട്ടങ്ങളാണു എഎപിയുടെ പ്രധാന പ്രചാരണവിഷയം.
സ്ത്രീകൾക്കുള്ള പൊതു ശൗചാലയങ്ങൾ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് സംഘപരിവാർ പ്രവർത്തകർ സ്ത്രീകളുടെ പബ്ലിക് ടോയ്ലറ്റുകൾ ആക്രമിക്കുന്ന ദൃശ്യങ്ങൾ എന്ന അവകാശവാദ ത്തോടെയുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രചാരണത്തിന്റെ വാസ്തവമറിയാൻ മനോരമ ഓൺലൈൻ
പത്ത് വർഷത്തിനു ശേഷം നിയമസഭാ തിരഞ്ഞെടുപ്പു നടന്നതോടെ ജമ്മു കശ്മീരിലെ രാഷ്ട്രീയവിവാദങ്ങൾ അടങ്ങിയെന്നാണു എല്ലാവരും കരുതിയിരുന്നത്. എന്നാൽ, 2 അധികാരകേന്ദ്രങ്ങൾ തമ്മിലുള്ള വടംവലിക്കാണ് ഇപ്പോൾ കശ്മീർ സാക്ഷ്യംവഹിക്കുന്നത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനപദവി എടുത്തുകളയുകയും ചെയ്തശേഷം മണ്ഡലപുനർനിർണയം നടത്തിയിരുന്നു. ഇതുപ്രകാരം 2024ൽ 90 സീറ്റുകളിലേക്കു നടത്തിയ വോട്ടെടുപ്പിൽ നാഷനൽ കോൺഫറൻസ് – കോൺഗ്രസ് സഖ്യം കേവലഭൂരിപക്ഷം നേടി അധികാരത്തിലെത്തി. എന്നാൽ, അഞ്ച് വർഷം മാത്രം പ്രായമുള്ള കേന്ദ്രഭരണപ്രദേശത്തെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ സർക്കാരിന് ഭരണത്തിലേറി രണ്ടരമാസം പിന്നിട്ടിട്ടും ‘സ്റ്റിയറിങ്’ കയ്യിൽ കിട്ടിയിട്ടില്ല. കേന്ദ്രമന്ത്രിപദവിക്കു പിന്നാലെ ലഫ്റ്റനന്റ് ഗവർണർ സ്ഥാനത്തെത്തിയ മനോജ് സിൻഹയും രണ്ടാംവട്ടം മുഖ്യമന്ത്രിയായ ഒമർ അബ്ദുല്ലയുമാണു കൊമ്പുകോർക്കുന്നത്. പൊലീസ്, ക്രമസമാധാനനില എന്നിവയിലടക്കം ലഫ്. ഗവർണർക്കു വിപുലമായ അധികാരങ്ങൾ കേന്ദ്ര സർക്കാർ നൽകിയതോടെ മനോജ് സിൻഹ കൂടുതൽ കരുത്തനായിരിക്കുകയാണ്. ഭീകരവാദം വർധിച്ച
പത്തൊൻപതു കൊല്ലം മുൻപു രാഷ്ട്രീയക്കൊലക്കത്തിക്കിരയായ മകനെയോർത്തുള്ള ഒരമ്മയുടെ സങ്കടാപേക്ഷ കേരളം കേൾക്കുകയാണിപ്പോൾ. മരിച്ചയാളുടെയും കൊന്നവരുടെയും പാർട്ടിനിറങ്ങൾപ്പുറത്ത് ഒഴുകിപ്പരക്കുകയാണ് സങ്കടത്തിന്റെ ഒറ്റനിറം മാത്രമുള്ള ഈ അമ്മക്കരച്ചിൽ. ‘‘എല്ലാ അമ്മമാർക്കും വേണ്ടി ഞാൻ കേണപേക്ഷിക്കുകയാണ്. ഈ രാഷ്്ട്രീയക്കൊലവിളി ഇനിയെങ്കിലും അവസാനിപ്പിക്കണം. എല്ലാവരും കത്തി താഴെവയ്ക്കണം.
Results 1-10 of 8888