Activate your premium subscription today
ഹൈദരാബാദ് ∙ തെലങ്കാനയിലെ ഭാരത് രാഷ്ട്ര സമിതി പാർട്ടിയിൽ (ബിആർഎസ്) ഉൾപ്പോര് മുറുകുന്നു. ബിആർഎസിനെ ബിജെപിയിൽ ചേർക്കാൻ ചിലർ ശ്രമിക്കുകയാണെന്നു പാർട്ടി സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖരറാവുവിന്റെ (കെസിആർ) മകൾ കെ.കവിത ആരോപിച്ചു. സഹോദരനും ബിആർഎസ് വർക്കിങ് പ്രസിഡന്റുമായ കെ.ടി.രാമറാവുവിനെതിരെയാണു കവിതയുടെ ഒളിയമ്പ്. നിലവിൽ നിസാമാബാദിൽനിന്നുള്ള ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമാണു കവിത.
ഹൈദരാബാദ് ∙ തെലങ്കാനയിൽ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന ചർച്ച ശക്തമാകുന്നു. ബിആർഎസ് അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖർ റാവുവിനു മകൾ കെ.കവിത എഴുതിയതെന്ന പേരിൽ പ്രചരിക്കുന്ന കത്താണു കാരണം. ഏപ്രിൽ 27ന് വാറങ്കലിൽ നടന്ന പാർട്ടി രജതജൂബിലി സമ്മേളനത്തിൽ ചന്ദ്രശേഖർ റാവു 2 മിനിറ്റ് മാത്രമാണു പ്രസംഗിച്ചതെന്നും വഖഫ് നിയമഭേദഗതി വിഷയത്തിലുൾപ്പെടെ ബിജെപിക്കെതിരെ സംസാരിക്കണമായിരുന്നു എന്നും കത്തിലുണ്ട്.
ഹൈദരാബാദ് ∙ ‘ലോകസുന്ദരിപട്ടം’ മത്സരത്തിനായി തെലങ്കാനയിലെ ക്ഷേത്രം സന്ദർശിച്ച മത്സരാർഥികളുടെ കാൽ കഴുകാൻ സ്ത്രീകളെ നിയോഗിച്ചത് വിവാദമായി. രാമപ്പ ക്ഷേത്രം സന്ദർശിക്കാനെത്തിയ മത്സരാർഥികളുടെ കാൽ കഴുകാൻ സ്ത്രീകൾ സഹായിക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു. ഇതോടെയാണ് തെലങ്കാനയെ പിടിച്ചുകുലുക്കുന്ന രാഷ്ട്രീയ വിവാദങ്ങൾക്ക് തുടക്കമായത്. തെലങ്കാനയിലെ വനിതകളെ അപമാനിക്കുന്ന സംഭവമാണ് നടന്നതെന്ന് ബിജെപിയും ബിആർഎസും ആരോപിച്ചു.
ഹൈദരാബാദ്∙ ജർമ്മൻ പൗരനായിരിക്കെ ഇന്ത്യൻ പൗരനാണെന്ന വ്യാജ രേഖ ചമച്ച് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട മുൻ എംഎൽഎയും ബിആർഎസ് നേതാവുമായ ചെന്നമനേനി രമേശിനു തിരിച്ചടി. കോൺഗ്രസ് നേതാവ് ആദി ശ്രീനിവാസ് നൽകിയ ഹർജിയിലാണ് തെലങ്കാന ഹൈക്കോടതിയുടെ വിധി. ജർമ്മൻ എംബസിയിൽ നിന്ന് താൻ ആ രാജ്യത്തെ പൗരനല്ലെന്ന് സ്ഥിരീകരിക്കുന്ന രേഖകൾ നൽകുന്നതിൽ രമേശ് പരാജയപ്പെട്ടുവെന്ന് കോടതി പറഞ്ഞു. 2023 നവംബറിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട രമേശിനു 30 ലക്ഷം രൂപ പിഴ ചുമത്തി. അതിൽ 25 ലക്ഷം രൂപ കോൺഗ്രസ് നേതാവ് ശ്രീനിവാസിനു നൽകണം.
ഹൈദരാബാദ്∙ ‘‘കഴിയുമെങ്കിൽ എന്നെ അറസ്റ്റ് ചെയ്യു’’– തെലുങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിയെ വെല്ലുവിളിച്ച് ബിആർഎസ് നേതാവ് കെ.ടി.രാമറാവു. വിക്രബാദ് ജില്ലയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിന് നേതൃത്വം കൊടുത്തത് കെ.ടി.രാമറാവുവാണെന്നാണ് ആരോപണം. ആക്രമണ കേസിൽ അറസ്റ്റിലായേക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കെ.ടി.രാമറാവുവിന്റെ പ്രതികരണം.
ന്യൂഡൽഹി ∙ മദ്യനയക്കേസിൽ ബിആർഎസ് നേതാവ് കെ.കവിതയ്ക്ക് ജാമ്യം അനുവദിച്ച ഉത്തരവിനെ വിമർശിച്ച തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നടപടിയിൽ സുപ്രീം കോടതി അതൃപ്തി അറിയിച്ചു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന രേവന്തിന്റെ പരാമർശം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമെന്നു ബെഞ്ച് വിമർശിച്ചു.
ന്യൂഡൽഹി ∙ മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായി തിഹാർ ജയിലിൽ കഴിയുകയായിരുന്ന ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാവ് കെ. കവിതയെ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ഡൽഹി ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദം കുറയുന്ന പ്രശ്നം നേരിടുന്ന കവിതയ്ക്ക് ജയിലിൽ വൈദ്യസഹായം നൽകിവരികയായിരുന്നു.
ഹൈദരാബാദ് ∙ തെലങ്കാനയിൽ ബിആർഎസ് എംഎൽഎ ബി. കൃഷ്ണമോഹൻ റെഡ്ഡി കോൺഗ്രസിൽ ചേർന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ബിആർഎസ് വിട്ട് കോൺഗ്രസിലെത്തിയ എംഎൽഎമാരുടെ എണ്ണം ഇതോടെ 7 ആയി.
ഹൈദരാബാദ് ∙ പ്രതിപക്ഷമായ ഭാരത് രാഷ്ട്ര സമിതിക്ക് കനത്ത തിരിച്ചടിയേകി തെലങ്കാനയിലെ 6 ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങൾ (എംഎൽസി) കോൺഗ്രസിൽ ചേർന്നു. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെയും എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിയുടെയും സാന്നിധ്യത്തിലായിരുന്നു അംഗത്വവിതരണം.
ഹൈദരാബാദ് ∙ തെലങ്കാനയിൽ ബിആർഎസ് നിയമസഭാംഗമായ സി.കെ.യാദയ്യ കോൺഗ്രസിൽ ചേർന്നു. പാർട്ടി വിട്ടെത്തുന്ന ആറാമത്തെ ബിആർഎസ് എംഎൽഎയാണ് യാദയ്യ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 64 സീറ്റും ബിആർഎസിന് 39 സീറ്റുമാണ് ലഭിച്ചത്.
Results 1-10 of 107