Activate your premium subscription today
തിരുവനന്തപുരം ∙ ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) പ്രസിഡന്റുമാരുടെ നിയമനം എഐസിസി നേരിട്ടു നടത്തും. ഡിസിസി പ്രസിഡന്റുമാർക്ക് കൂടുതൽ അധികാരവും പ്രവർത്തനസ്വാതന്ത്ര്യവും നൽകാനുള്ള അഹമ്മദാബാദ് എഐസിസി സമ്മേളന തീരുമാനത്തിന്റെ തുടർച്ചയായാണിത്. ഡിസിസി പ്രസിഡന്റ് നിയമനത്തിനായി 5 പേരുടെ പാനൽ തയാറാക്കി നൽകണം. അതിൽനിന്നു പ്രസിഡന്റിനെ എഐസിസി തീരുമാനിക്കും. അഹമ്മദാബാദ് എഐസിസിക്ക് ആതിഥ്യം വഹിച്ച ഗുജറാത്തിലാകും ഇത് ആദ്യം നടപ്പാക്കുക.
ന്യൂഡല്‍ഹി ∙ രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ഡൽഹി മുന്‍സിപ്പല്‍ കോര്പറേഷന് ഭരണം പിടിച്ചെടുത്ത് ബിജെപി. കോൺഗ്രസ് സ്ഥാനാർഥി മൻദീപ് സിങ്ങിനെ പരാജയപ്പെടുത്തി ബിജെപിയുടെ രാജ ഇഖ്ബാല്‍ സിങ് ഡല്‍ഹിയുടെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ടു.
കണ്ണൂർ∙ ‘‘എനിക്കു മുണ്ടുടുക്കാനും അറിയാം. വേണമെങ്കിൽ മുണ്ട് കുത്തിവയ്ക്കാനും അറിയാം. മലയാളം സംസാരിക്കാനുമറിയാം. മലയാളത്തിൽ തെറി പറയാനും അറിയാം’’– പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫർ’ സിനിമയിലെ ടൊവിനോ തോമസിന്റെ ഹിറ്റ് ഡയലോഗായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനു മറുപടിയായി നൽകിയത്. രാജീവ് ചന്ദ്രശേഖറിനു കേരള രാഷ്ട്രീയമോ മലയാളമോ അറിയില്ല എന്ന ആക്ഷേപത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മങ്കര (പാലക്കാട്) ∙ കോൺഗ്രസിന്റെ ഒരേയൊരു മലയാളി ദേശീയ പ്രസിഡന്റ് സർ ചേറ്റൂർ ശങ്കരൻ നായരോടുള്ള ആദരത്തിന്റെ പേരിൽ വിവാദം തുടരുന്നതിനിടെ അദ്ദേഹത്തിന്റെ 91ാം ചരമദിനം ‘മത്സരിച്ച് ആചരിച്ച്’ ബിജെപിയും കോൺഗ്രസും. സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കു ശേഷം ഇരുപാർട്ടികളും അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു.വാഹനം എത്താൻ വഴിയില്ലാത്തതിനാൽ വയലിലൂടെ നടന്നാണ് ഇരുപാർട്ടികളുടെയും നേതാക്കളും പ്രവർത്തകരും എത്തിയത്.
ന്യൂഡൽഹി ∙ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബിജെപി രാഷ്ട്രീയ മുതലടുപ്പിനു ശ്രമിക്കുകയാണെന്നു കോൺഗ്രസ് പ്രവർത്തക സമിതി യോഗം കുറ്റപ്പെടുത്തി. ഭീരുത്വം നിറഞ്ഞതും കണക്കുകൂട്ടിയുള്ളതുമായ ഭീകരാക്രമണത്തിനു പിന്നിൽ പാക്കിസ്ഥാനാണെന്നും ഇന്ത്യയുടെ പരമാധികാരത്തിനെതിരെയാണ് ആക്രമണമെന്നും യോഗം വിലയിരുത്തി.
നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (ശരദ് പവാർ വിഭാഗം) ദേശീയ വർക്കിങ് കമ്മിറ്റിയിലേക്ക് കുവൈത്ത് പ്രവാസിയായ ബാബു ഫ്രാൻസിസിനെ നാമനിർദ്ദേശം ചെയ്തു.
ന്യൂഡൽഹി ∙ രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് പ്രവർത്തകസമിതിയുടെ അടിയന്തരയോഗം ഇന്നു ചേരും. രാവിലെ 11നു പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിലാണു യോഗം. സോണിയ ഗാന്ധി ഉൾപ്പെടെ മുതിർന്ന നേതാക്കൾ പങ്കെടുക്കും.
പാലക്കാട് ∙ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ഒരേയൊരു മലയാളി പ്രസിഡന്റായിരുന്ന സർ ചേറ്റൂർ ശങ്കരൻ നായരുടെ സ്മൃതികുടീരത്തിൽ വെളിച്ചം തെളിയുക ഏപ്രിൽ 24ന് അനുസ്മരണദിനത്തോനുബന്ധിച്ചു മാത്രമാണ്. എത്തിച്ചേരാൻ നല്ല വഴി പോലുമില്ലാത്ത സ്മൃതികുടീരം അദ്ദേഹത്തിന്റെ അനുസ്മരണദിനത്തോടനുബന്ധിച്ചു കോൺഗ്രസ് പ്രവർത്തകർ കാടുവെട്ടിത്തെളിച്ചു പുഷ്പാർച്ചന നടത്തും.
തിരുവനന്തപുരം ∙ കേരള പാർട്ടി രൂപീകരിക്കണമെന്ന് പി.വി.അൻവറിനോട് ആവശ്യപ്പെടാൻ കോൺഗ്രസ്. തൃണമൂൽ കോൺഗ്രസിനെ മുന്നണിയിലെടുക്കാൻ പ്രയാസമാണെന്നാണ് കോൺഗ്രസ് നിലപാട്. ഇക്കാര്യം കോൺഗ്രസ് നേതാക്കൾ നാളെ നടക്കുന്ന കൂടിക്കാഴ്ചയിൽ അൻവറിനെ അറിയിക്കും.
തിരുവനന്തപുരം∙ കോൺഗ്രസിന്റെ മലയാളിയായ ഏക അഖിലേന്ത്യാ പ്രസിഡന്റ് ചേറ്റൂർ ശങ്കരൻനായരുടെ സ്മരണ ഏറ്റെടുക്കാനുള്ള ബിജെപി നീക്കത്തിനു തടയിടാൻ കോൺഗ്രസ്. എല്ലാ വർഷവും ഏപ്രിൽ 24നു ചേറ്റൂരിന്റെ ചരമവാർഷികം പാലക്കാട് ഡിസിസി മാത്രമാണു സംഘടിപ്പിച്ചിരുന്നതെങ്കിൽ ഇത്തവണ കെപിസിസി ആസ്ഥാനത്തും അനുസ്മരണം നടക്കും.
Results 1-10 of 7779