Activate your premium subscription today
കൽപറ്റ∙ ആത്മഹത്യ പ്രേരണക്കേസിൽ പ്രതിയായ ഐ.സി.ബാലകൃഷ്ണൻ എംഎൽഎയുടെ മുൻകൂർ ജാമ്യഹർജിയിൽ വാദം പൂർത്തിയായി. ശനിയാഴ്ച വിധി പറയും. ഡിസിസി ട്രഷറർ എൻ.എം.വിജയൻ, മകൻ ജിജേഷ് എന്നിവർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഐ.സി.ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, മുൻ ഡിസിസി ട്രഷർ കെ.കെ.ഗോപിനാഥൻ എന്നിവരെ പ്രതിചേർത്ത് പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് ഇവർ മുൻകൂർ ജാമ്യത്തിനായി കൽപറ്റ സെഷൻസ് കോടതിയെ സമീപിച്ചു. ഇന്നലെ ഐ.സി.ബാലകൃഷ്ണന്റെയും എൻ.ഡി.അപ്പച്ചന്റേയും വാദമാണ് കേട്ടത്. ഇന്ന് കെ.െക.ഗോപിനാഥന്റെയും പ്രോസിക്യൂഷന്റേയും വാദം കേട്ടു.
കോഴിക്കോട്∙ കോൺഗ്രസ് സഖ്യത്തിനു ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ കിട്ടിയിട്ടുണ്ടെന്നു കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. 2016ലെ തിരഞ്ഞെടുപ്പിൽ തനിക്കും പിന്തുണ കിട്ടിയതായി മുരളീധരൻ പറഞ്ഞു. കുമ്മനം രാജശേഖരൻ എതിർ സ്ഥാനാർഥിയായി മത്സരിച്ചപ്പോഴാണ് പിന്തുണ കിട്ടിയത്. 2019ൽ വെൽഫെയർ പാർട്ടിയെടുത്ത തീരുമാനം ദേശീയതലത്തിൽ ഇന്ത്യാസഖ്യത്തെ പിന്തുണയ്ക്കാനാണ്. സ്വാഭാവികമായും അതിന്റെ ഗുണം സിപിഎമ്മിനും കിട്ടിയിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു.
തിരുവനന്തപുരം∙ പ്രതിപക്ഷത്തിനു നിയമസഭയിൽ ഉന്നയിക്കാൻ വിഷയങ്ങൾ കിട്ടുന്നില്ലെന്നും അതിനാലാണ് ഒരു അടിസ്ഥാനവുമില്ലാത്ത ഐജിഎസ്ടി വിഷയം പോലും അടിയന്തരപ്രമേയമായി കൊണ്ടുവരാൻ ശ്രമിച്ചതെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ. ഐജിഎസ്ടി വിഹിതമായി കേരളത്തിനു പണം കിട്ടേണ്ടതുണ്ടെന്നു വ്യക്തമാക്കുന്ന ഒരു റിപ്പോർട്ടും സർക്കാരിനു ലഭിച്ചിട്ടില്ല.
നടന്നു നടന്ന് ചെരിപ്പു തേഞ്ഞിട്ടും സഖ്യം ആവാമെന്നോ സഖ്യത്തിനില്ല എന്നോ ഒരു മറുപടി കോൺഗ്രസിൽ നിന്ന് കിട്ടിയില്ലത്രെ. തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയിട്ടും അതായിരുന്നു കോൺഗ്രസിന്റെ അവസ്ഥ. ഒടുവിൽ ഈ പ്രാദേശിക പാർട്ടി അന്ന് യുപിയുടെ ചുമതലയുണ്ടായിരുന്ന ബിജെപി ജനറൽ സെക്രട്ടറി അമിത് ഷായെ പോയി കണ്ടു. അവരുടെ ആവശ്യങ്ങളൊന്നും കാര്യമായി അംഗീകരിച്ചില്ലെങ്കിലും ഈ പാർട്ടിയെ അദ്ദേഹം എൻഡിഎ സഖ്യത്തിലെടുത്തു. അവർ ഇന്നും എൻഡിഎ സഖ്യത്തിന്റെ ഭാഗവുമാണ്. പാർട്ടിയുടെ പേര് അപ്നാ ദൾ. പ്രാദേശിക കക്ഷികളെയടക്കം ഒരുമിപ്പിച്ചു കൊണ്ടുപോകണമെന്നും മൂന്നാം മുന്നണി ബിജെപിയെ സഹായിക്കുകയേ ഉള്ളൂ എന്നും റായ്പുരിൽ നടന്ന കോൺഗ്രസിന്റെ പ്ലീനറി സമ്മേളനം തീരുമാനിക്കുമ്പോൾ പലരും ഓർക്കുന്ന കാര്യമാണ് മുകളിൽ പറഞ്ഞത്. ഇത്തരത്തിൽ സമാന ചിന്താഗതിയുള്ള കക്ഷികളെയെല്ലാം കൂട്ടിയിണക്കി മുന്നോട്ടു പോകാൻ കോൺഗ്രസിന് സാധിക്കുമോ? അങ്ങനെ ചെയ്താൽ സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം കിട്ടുമോ? നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം അവ്യക്തമാണെങ്കിലും നിരവധി സൂചനകൾ നിലനിൽക്കുന്നുണ്ട്, പരിശോധിക്കാം.
കൽപറ്റ ∙ രാഹുൽ ഗാന്ധി എംപിക്കു പ്രധാനമന്ത്രി ആവാസ് യോജനയിൽ ഉൾപ്പെടുത്തി വയനാട്ടിൽ വീടു നിർമിച്ചു കൊടുക്കണമെന്ന അപേക്ഷയുമായി ബിജെപി. കൽപറ്റ നഗരസഭയിൽ രാഹുലിനു വീട് ഉണ്ടാക്കിക്കൊടുക്കണമെന്ന അപേക്ഷ നഗരസഭാ സെക്രട്ടറിക്കു ബിജെപി ജില്ലാ പ്രസിഡന്റ് കെ.പി.മധു കൈമാറി. ‘പ്രിയപ്പെട്ട രാഹുൽജിക്കു സ്വന്തമായി
ചെന്നൈ ∙ ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒറ്റ ശക്തിയായി അണിനിരക്കുകയാണു വേണ്ടതെന്നും പകരം മൂന്നാം മുന്നണി രൂപീകരിച്ചാൽ അതു ലക്ഷ്യത്തിനു തടസ്സമാകുമെന്നുമുള്ള കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന്റെ വിലയിരുത്തലിനെ സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ പരോക്ഷമായി പിന്തുണച്ചു.
1985ൽ, മുംബൈയിൽ കോൺഗ്രസിന്റെ ശതാബ്ദി സമ്മേളനത്തിൽ രാജീവ് ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾ 37 വർഷം കഴിഞ്ഞ് റായ്പുരിൽ കൂടുതൽ പ്രസക്തമായിരുന്നു: എന്താണ് പാർട്ടിയുടെ അവസ്ഥ? എന്താണ് ഭാവി? എന്തുകൊണ്ടോ, അവിടെ ആരും അങ്ങനെയൊന്നും പരസ്യമായി ചോദിച്ചില്ല. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് വ്യക്തതയോടെ പാർട്ടിയുടെ
ന്യൂഡൽഹി ∙ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിനു തിരശീല വീണതോടെ, പാർട്ടിയുടെ അടുത്ത ദൗത്യം പ്രവർത്തക സമിതി രൂപീകരണം. തിരഞ്ഞെടുപ്പ് ഒഴിവാക്കി, നാമനിർദേശത്തിലൂടെ അംഗങ്ങളെയും കണ്ടെത്താനാണ് പ്ലീനറി സമ്മേളന തീരുമാനം. സോണിയ, രാഹുൽ, പ്രിയങ്ക, മറ്റു ദേശീയ നേതാക്കൾ എന്നിവരുമായി കൂടിയാലോചിച്ചായിരിക്കും സമിതി
തിരുവനന്തപുരം ∙ കോൺഗ്രസ് പാർട്ടിയിൽ പ്രാഥമിക അംഗത്വം ലഭിക്കുന്നതിനു മദ്യം വർജിക്കണമെന്നും ഖാദി ധരിക്കണമെന്നുമുള്ള പാർട്ടി ഭരണഘടനയിലെ നിബന്ധനകളിൽ ഭേദഗതി വരുത്തിയ പ്ലീനറി സമ്മേളനത്തിന്റെ നടപടികൾ നിർഭാഗ്യകരമാണെന്ന് വി.എം.സുധീരൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് അധ്യക്ഷന് സുധീരൻ
ഭരണഘടനാ മൂല്യങ്ങൾക്കു പരമപ്രാധാന്യം കൽപിക്കുന്ന സുശക്ത ഇന്ത്യ സൃഷ്ടിക്കുന്നതിനുള്ള ആഹ്വാനവുമായി കോൺഗ്രസിന്റെ 85-ാം പ്ലീനറി സമ്മേളനം ഛത്തീസ്ഗഡിലെ റായ്പുരിൽ സമാപിച്ചിരിക്കുകയാണ്. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിലൂടെ പാർട്ടിക്കു കൈവന്ന ഉണർവും ഊർജവും നിലനിർത്തി നിയമസഭാ തിരഞ്ഞെടുപ്പുകൾക്കും ലോക്സഭാ തിരഞ്ഞെടുപ്പിനും തയാറെടുക്കാനാണ് കോൺഗ്രസിന്റെ ശ്രമം.
Results 1-10 of 52