Activate your premium subscription today
തിരുവനന്തപുരം ∙ സ്വർണക്കടത്തുകേസിൽ മുഖ്യമന്ത്രിക്ക് എൽഡിഎഫിൽനിന്നു കിട്ടിയ പൊതുപിന്തുണ മകളുടെ കേസിൽ പ്രതീക്ഷിക്കേണ്ടെന്ന സന്ദേശമാണ് സിപിഐ നൽകിയിരിക്കുന്നത്. സിപിഎം ആ പ്രഖ്യാപനത്തിൽ വ്രണിതരാണ്.
തിരുവനന്തപുരം ∙ കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ കേരളം ഒപ്പുവയ്ക്കുന്നതിനെ എതിർക്കുന്ന സിപിഐ നിലപാടിനെ വിമർശിച്ച് മന്ത്രി വി.ശിവൻകുട്ടി. ഇക്കാര്യത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നു പറഞ്ഞ മന്ത്രി, പ്രതിപക്ഷത്തിന്റെ കാര്യങ്ങൾ പറയാൻ പ്രതിപക്ഷ നേതാവ് ഉണ്ടല്ലോയെന്നും അതിനു തടസ്സം വരുത്തേണ്ടതില്ലെന്നു പരിഹസിക്കുകയും ചെയ്തു.
തിരുവനന്തപുരം∙ നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ രംഗത്തെത്തിയ കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ വിമര്‍ശിച്ച് സിപിഐ. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നടന്ന വഴിയേ നടക്കാന്‍ ശ്രമിക്കുന്നത് ഖേദകരമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ ഉള്‍പ്പെട്ട കേസില്‍ സിപിഎമ്മും സിപിഐയും തുറന്ന പോരിലേക്ക്. കേസിനെ ന്യായീകരിക്കുകയും പ്രതിരോധിക്കുകയും ചെയ്യേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്നു പ്രഖ്യാപിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മന്ത്രി വി.ശിവന്‍കുട്ടി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിഷയമല്ലെന്നും എക്സാലോജിക് കേസ് എല്‍ഡിഎഫിന്റെ കേസ് അല്ലെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു.
തിരുവനന്തപുരം∙ സ്കൂളുകൾക്കായുള്ള കേന്ദ്രത്തിന്റെ പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കുന്നതിനോടുള്ള വിയോജിപ്പ് സിപിഐ പരസ്യമാക്കി. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ പിഎം ശ്രീ പദ്ധതി ഒരുപാട് ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്നും ആ നയത്തിനെതിരെ രാജ്യത്താകെ ഇടതുപക്ഷം നടത്തുന്ന സമരങ്ങളെ വിലകുറച്ചു കാണാൻ കഴിയില്ലെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. അങ്ങനെയൊരു പദ്ധതി എൽഡിഎഫ് സർക്കാരിനു കരണീയമാണോ എന്ന് ആലോചിക്കണം. 800 കോടി നഷ്ടപ്പെടില്ലേ എന്നു ചോദിച്ചപ്പോൾ ആ കണക്ക് ശരിയാണോ എന്നു പരിശോധിക്കേണ്ടി വരുമെന്നായിരുന്നു പ്രതികരണം. സിപിഐയുടെ വിയോജിപ്പ് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും ബിനോയ് പറഞ്ഞു.
തിരുവനന്തപുരം∙ മുതിർന്ന നേതാവ് കെ.ഇ.ഇസ്മായിലിനെ ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്യാനുള്ള സിപിഐ സംസ്ഥാന നിർവാഹകസമിതിയുടെ ശുപാർശ ഇന്നാരംഭിക്കുന്ന സംസ്ഥാന കൗൺസിൽ ചർച്ച ചെയ്യും. പാർട്ടിക്കുള്ളിൽ ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെങ്കിലും നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കാനാണു സാധ്യത.
തിരുവനന്തപുരം∙ സിപിഐക്കുള്ളില്‍ എല്ലാവിധ ജനാധിപത്യ സ്വാതന്ത്ര്യവുമുണ്ടെന്നും അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ് സിപിഐ എന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാര്‍ട്ടി സമ്മേളനങ്ങളില്‍ മത്സരങ്ങള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയെന്ന വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം ∙ സിപിഐ സമ്മേളനകാലത്തേക്കു കടന്നതോടെ ഭാരവാഹിത്വത്തിലേക്കു പരമാവധി മത്സരം ഒഴിവാക്കാനുള്ള നീക്കവുമായി സംസ്ഥാന നേതൃത്വം. ഔദ്യോഗിക പാനലിനെതിരെ മത്സരം പാടില്ലെന്ന നിര്‍ദേശമാണ് താഴേത്തട്ടിലേക്കു നല്‍കിയിരിക്കുന്നത്.
ആലപ്പുഴ∙ സിപിഎം നേതൃത്വത്തിനു നൽകിയ പരാതിയിൽ 5 മാസമായി നടപടിയെടുക്കാത്തതുൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉന്നയിച്ച് 4 ബ്രാഞ്ച് സെക്രട്ടറിമാരും 56 അംഗങ്ങളും പാർട്ടി വിട്ടു. സിപിഎം തുമ്പോളി ലോക്കൽ കമ്മിറ്റി പരിധിയിലാണു നേതൃത്വത്തോടു കലഹിച്ചുള്ള നീക്കം. ഇവിടെ മറ്റൊരു ബ്രാഞ്ച് സെക്രട്ടറി നേരത്തെ രാജിവച്ചു സിപിഐയിൽ ചേർന്നിരുന്നു.
തിരുവനന്തപുരം ∙ ആരെങ്കിലും കത്രിക കാണിക്കുമ്പോള്‍ ഖേദം പ്രകടിപ്പിക്കുന്നത് ഉചിതമായോ എന്ന് മോഹന്‍ലാല്‍ സ്വയം ചിന്തിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇല്ലാത്ത നേരമുണ്ടാക്കി താന്‍ സിനിമ കണ്ടത് കത്രിക വയ്ക്കുംമുന്‍പ് കാണാനുള്ള തന്റെ അവകാശത്തിന്റെ പേരിലാണെന്നും അദ്ദേഹം പറഞ്ഞു. എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ മോഹൻലാൽ ഖേദം പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
Results 1-10 of 1607