Activate your premium subscription today
തിരുവനന്തപുരം ∙ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടുള്ള തയാറെടുപ്പുകളിലേക്ക് രാഷ്ട്രീയ കക്ഷികൾ കടക്കുകയാണ്. സംസ്ഥാന പ്രസിഡന്റ് മാറുമോ, മാറിയാലാര് എന്ന ചർച്ചയിലാണ് കോൺഗ്രസ്. പുതിയ സംസ്ഥാന പ്രസിഡന്റിനെ നിശ്ചയിക്കാനുള്ള നടപടികളിലാണ് ബിജെപി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണോ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് നേരിടുകയെന്ന ചർച്ച സിപിഎമ്മിലുമുണ്ട്.
തിരുവനന്തപുരം ∙ സാങ്കേതിക സർവകലാശാലയുടെ ഔദ്യോഗിക വാഹനങ്ങൾ സിൻഡിക്കേറ്റ് അംഗമായ പി.കെ. ബിജു ദുരുപയോഗം ചെയ്യുന്നു എന്ന സിഎജി റിപ്പോർട്ടിനു പിന്നാലെ ബിജുവിന്റെ ഭാര്യയ്ക്കെതിരെയും പരാതി. കേരള സർവകലാശാലയുടെ വാഹനം ബയോകെമിസ്ട്രി വകുപ്പിൽ അസിസ്റ്റന്റ് പ്രഫസറായി നിയമനം ലഭിച്ച വിജി വിജയൻ ദുരുപയോഗം ചെയ്യുന്നെന്നാണ് കണ്ടെത്തൽ. ഔദ്യോഗിക വാഹനം എകെജി സെൻററിനു സമീപമുള്ള വസതിയിൽനിന്ന് 20 കിലോമീറ്റർ അകലെയുള്ള കാര്യവട്ടം സർവകലാശാല ക്യാംപസിലേക്കു ദിവസേന യാത്രയ്ക്കായാണ് വിജി ഉപയോഗിക്കുന്നത്.
വടകര∙ കെ.കെ.രമയുടെ കൈ പിടിച്ച് അഭിനന്ദ് വിവാഹ മണ്ഡപത്തിലേക്കു കടന്നുവന്നപ്പോൾ നിറഞ്ഞമനസ്സോടെ അതിഥികൾ ഒപ്പം നിന്നു. കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരന്റെയും കെ.കെ.രമ എംഎൽഎയുടെയും മകൻ ആർ.സി.അഭിനന്ദും റിയ ഹരീന്ദ്രനും തമ്മിലുള്ള വിവാഹത്തിനു രാഷ്ട്രീയ, പൊതുരംഗത്തെ പ്രമുഖരാണു സാക്ഷ്യം വഹിച്ചത്.
സ്വന്തം കൗൺസിലർ അവിശ്വാസ പ്രമേയവേളയിൽ കൂറുമാറിയേക്കാം എന്ന സംശയമുണ്ടായാൽ എന്തുചെയ്യണം? സിപിഎമ്മിന് അക്കാര്യത്തിൽ ഒരു സംശയവുമില്ല – തട്ടിക്കൊണ്ടുപോകുക! സിപിഎം ഭരിക്കുന്ന കൂത്താട്ടുകുളം നഗരസഭയിലെ സിപിഎം വനിതാ കൗൺസിലർ കല രാജുവിനെ കൂറുമാറുമെന്ന സംശയത്തിൽ തട്ടിക്കൊണ്ടുപോയത് നഗരമധ്യത്തിൽനിന്നു തന്നെയാണ്
ചിറ്റൂർ ∙ വ്യക്തികളെ കേന്ദ്രീകരിച്ചുള്ള വിഭാഗീയതയുമായി ഇനിയും മുന്നോട്ടുപോകാമെന്ന് ആരും വിചാരിക്കേണ്ടെന്നു സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ താക്കീത്.അത്തരത്തിലുള്ള ഒരു നീക്കവും വച്ചുപൊറുപ്പിക്കുന്ന പ്രശ്നമില്ലെന്നും വീഴ്ചകളും തെറ്റുകളും വ്യക്തമായാൽ, ഏതു മുതിർന്ന നേതാവായാലും
മൂവാറ്റുപുഴ∙ കൂത്താട്ടുകുളം നഗരസഭാ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ജാമ്യം ലഭിച്ച പ്രവർത്തകർക്ക് സബ് ജയിലിനു മുൻപിൽ സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കേസിലെ 6 മുതൽ 9 വരെ പ്രതികളായ സിപിഎം ചെള്ളക്കപ്പടി ബ്രാഞ്ച് സെക്രട്ടറി അരുൺ വി. മോഹൻ, പാർട്ടി അംഗങ്ങളായ ഇലഞ്ഞി വെള്ളാനിൽ ടോണി ബേബി , കിഴകൊമ്പ് തൂക്കുപറമ്പിൽ റിൻസ് വർഗീസ്, കൂത്താട്ടുകുളം വള്ളിയാങ്കമലയിൽ സജിത്ത് ഏബ്രഹാം എന്നിവർക്കാണ് മൂവാറ്റുപുഴ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് ജാമ്യം അനുവദിച്ചത്.
പനമരം (വയനാട്) ∙ അവിശ്വാസ പ്രമേയത്തിൽ യുഡിഎഫിനു പിന്തുണ നൽകിയ പനമരം പഞ്ചായത്ത് എൽഡിഎഫ് അംഗം ബെന്നി ചെറിയാനെ മർദിച്ച കേസിൽ സിപിഎം–ഡിവൈഎഫ്ഐ പ്രവർത്തകരായ 7 പേർക്കെതിരെ പൊലീസ് കേസെടുത്തു. പനമരം സ്വദേശികളായ ഷിഹാബ്, അക്ഷയ്, ഇർഷാദ്, സനൽ, ശ്രീജിത്ത് എന്നിവർക്കു പുറമേ കണ്ടാലറിയാവുന്ന രണ്ടു പേരെ കൂടി പ്രതി ചേർത്ത് വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണു കേസ്. ഷിഹാബും ഇർഷാദും മുൻപും വധശ്രമ കേസുകളിൽ പ്രതികളായിട്ടുണ്ട്.
കാഞ്ഞങ്ങാട് ∙ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന, സിപിഎം ജില്ലാ സമ്മേളനത്തിന്റെ പ്രചാരണ സാമഗ്രികൾ മാറ്റിച്ച കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറിക്കു സ്ഥലംമാറ്റം. സെക്രട്ടറി എൻ.മനോജിനെ കാസർകോട്ടെ തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടറേറ്റിലേക്കാണു മാറ്റിയത്.
കഠിനംകുളത്ത് കൊല്ലപ്പെട്ട ആതിരയുടെ കൊലയാളിയെ അറസ്റ്റ് ചെയ്തതും സിഎജി റിപ്പോർട്ട് അന്തിമമല്ലെന്നു മുഖ്യമന്ത്രി പറഞ്ഞതുമാണ് ഇന്നത്തെ പ്രധാന വാർത്തകൾ. ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമയ്ക്ക് മൂന്ന് മാസം തടവ് ശിക്ഷ ലഭിച്ചതും ആന എഴുന്നള്ളിപ്പ് സംബന്ധിച്ച കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത തീരുമാനം സുപ്രീംകോടതി പിൻവലിക്കാത്തതും പ്രധാന വാർത്തകളിൽ ഇടം നേടി.
പാലക്കാട് ∙ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയായി ഇ.എന്‍. സുരേഷ് ബാബുവിനെ വീണ്ടും തിരഞ്ഞെടുത്തു. രണ്ടാം തവണയാണ് 53കാരനായ സുരേഷ് ബാബു സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. ജില്ലാ സെക്രട്ടറി അവതരിപ്പിച്ച ജില്ലാക്കമ്മിറ്റിയിലേക്കുള്ള 44 അംഗ പാനല്‍, പ്രതിനിധി സമ്മേളനം ഏകകണ്ഠമായി അംഗീകരിച്ചു. എട്ടുപേര്‍ പുതുമുഖങ്ങളാണ്. തുടര്‍ന്ന് ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ ജില്ലാ സെക്രട്ടേറിയറ്റംഗം പി. മമ്മിക്കുട്ടി ജില്ലാ സെക്രട്ടറിയായി ഇ.എന്‍. സുരേഷ് ബാബുവിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു. 29 അംഗ സംസ്ഥാനസമ്മേളന പ്രതിനിധികളെയും യോഗം തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടേറിയറ്റിനെ സംസ്ഥാനസമ്മേളനത്തിനു ശേഷം തിരഞ്ഞെടുക്കും. അതേസമയം, പാര്‍ട്ടി ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയ മുതിര്‍ന്ന നേതാവ് പി.കെ. ശശിയെ ഒഴിവാക്കിയാണ് പുതിയ പാനല്‍ അവതരിപ്പിച്ചത്.
Results 1-10 of 8842