Activate your premium subscription today
ചെന്നൈ ∙ഏഴു സ്വതന്ത്ര സ്ഥാനാർഥികളുടെ പത്രിക സൂക്ഷ്മ പരിശോധനയിൽ തള്ളിയതോടെ, തമിഴ്നാട്ടിൽ നിന്ന് രാജ്യസഭയിലേക്കു പത്രിക നൽകിയ കമൽഹാസൻ ഉൾപ്പെടെ 6 പേരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തെ ധാരണ പ്രകാരമാണു ഡിഎംകെ ഒരൂ സീറ്റ് കമലിനു നൽകിയത്. ഡിഎംകെയിൽ നിന്ന് നിലവിൽ രാജ്യസഭാ അംഗമായ പി.വിൽസൺ, കവിയും എഴുത്തുകാരിയുമായ സൽമ (എ.റോക്കയ്യ മാലിക്), മുൻ എംഎൽഎ എസ്.ആർ.ശിവലിംഗം എന്നിവരും അണ്ണാഡിഎംകെയിൽ നിന്ന് മുൻ എംഎൽഎമാരായ ഐ.എസ്.ഇൻപദുരൈ, എം.ധനപാൽ എന്നിവരുമാണ് രാജ്യസഭയിലെത്തുക. 19നാണു തിരഞ്ഞെടുപ്പ്.
ചെന്നൈ ∙ 2026ൽ ബംഗാളിലും തമിഴ്നാട്ടിലും ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മധുരയിൽ നടന്ന ബിജെപി പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലു വർഷത്തെ ഭരണത്തിനിടെ അഴിമതിയുടെ എല്ലാ പരിധികളും ഡിഎംകെ ലംഘിച്ചു.
ചെന്നൈ∙ മക്കൾ നീതി മയ്യം (എംഎൻഎം) അധ്യക്ഷനും തെന്നിന്ത്യൻ സൂപ്പർതാരവുമായ കമൽ ഹാസൻ രാജ്യസഭയിലേക്കു നാമനിർദേശ പത്രിക സമർപ്പിച്ചു. ഡിഎംകെ ടിക്കറ്റിലാണ് അദ്ദേഹം മത്സരിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ എന്നിവരുടെയും മറ്റു കക്ഷി നേതാക്കളുടെയും
ഡിഎംകെയുടെ പിന്തുണയോടെ രാജ്യസഭാംഗമാകാൻ തയാറെടുക്കുന്ന നടൻ കമൽഹാസന് 2025 ജൂൺ തിരിച്ചുവരവിന്റെ മാസമാണ്. രാഷ്ട്രീയരംഗത്തും സിനിമയിലും കമലിന്റെ ജാതകം മാറ്റിയെഴുതുന്ന ഘട്ടത്തിലാണു പക്ഷേ വമ്പനൊരു വിവാദം തലപൊക്കിയിരിക്കുന്നത്. ‘തഗ് ലൈഫ്’ എന്ന മണിരത്നം സിനിമയിൽ നായകനാണ് കമൽ. പക്ഷേ ആ സിനിമ അദ്ദേഹത്തിന് വില്ലനായി മാറിയിരിക്കുന്നു. ‘തഗ് ലൈഫി’ന്റെ ഓഡിയോ ലോഞ്ചിൽ ചെന്നൈയിൽ പ്രസംഗിക്കുന്നതിനിടെ കമൽ പറഞ്ഞ ഒരു കാര്യമാണ് തിരിച്ചടിച്ചത്. കന്നഡ ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ ഭാഷകൾ തമിഴിൽനിന്ന് പിറവിയെടുത്തതാണെന്നായിരുന്നു കമലിന്റെ പരാമർശം. കർണാടകയിലെ രാഷ്ട്രീയ– സാമൂഹിക സംഘടനകൾ ഇതിനെതിരെ രംഗത്തുവന്നു. കമൽ മാപ്പു പറയണമെന്നായിരുന്നു ആവശ്യം. വിവാദത്തിനിടെ ‘തഗ് ലൈഫ്’ കർണാടകയിൽ റിലീസ് ചെയ്യുന്നതു പോലും മാറ്റേണ്ടി വന്നു. വിഷയം ഹൈക്കോടതി കയറുകയും ചെയ്തു. പക്ഷേ കമൽ മാപ്പു പറയാൻ തയാറായില്ല. അതോടെ തഗ് ലൈഫിൽ ചുറ്റിത്തിരിയുകയാണ് തമിഴ്– കന്നഡ രാഷ്ട്രീയം. എന്തുകൊണ്ടാകും ഇത്രയേറെ സമ്മർദമുണ്ടായിട്ടും കമൽ മാപ്പു പറയാത്തത്?
ന്യൂഡൽഹി ∙ ജൂൺ 19നു നടക്കുന്ന തിരഞ്ഞെടുപ്പോടെ രാജ്യസഭയിൽ ഇന്ത്യാസഖ്യത്തിന്റെ അംഗബലത്തിൽ നേരിയ വർധനയുണ്ടാകും. തമിഴ്നാട്ടിലും (6 സീറ്റുകൾ) അസമിലും (2) ഒഴിവുവരുന്ന സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ഇപ്പോഴത്തെ കണക്കുപ്രകാരം, തമിഴ്നാട്ടിലെ ആറിൽ മൂന്നെണ്ണം ഡിഎംകെയ്ക്കും അണ്ണാ ഡിഎംകെ, പിഎംകെ, എംഡിഎംകെ എന്നീ പാർട്ടികൾക്ക് 1 വീതവും ലഭിക്കും. സഭയിലെ അംഗബലം വച്ചു 4 സീറ്റ് വരെ ഡിഎംകെക്കു ലഭിക്കാനുള്ള സാധ്യതയുമുണ്ട്. അങ്ങനെയെങ്കിൽ ഒരുസീറ്റ് സഖ്യകക്ഷിയായ കോൺഗ്രസിനു വിട്ടുകൊടുക്കണമെന്ന ആവശ്യവും വന്നേക്കും. ഏതായാലും ഇന്ത്യാസഖ്യം കക്ഷിനിലയിൽ വർധനയുണ്ടാകും.
ചെന്നൈ∙ ഇ.ഡി റെയ്ഡുകളെയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ ഡിഎംകെ ഭയപ്പെടുന്നില്ലെന്നും നിയമപരമായ നടപടികളെ നിയമപരമായ മാർഗങ്ങളിലൂടെ തന്നെ നേരിടുമെന്നും തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. നീതി ആയോഗ് ഗവേണിങ് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഡൽഹിയിൽ പോയതിനെ ചോദ്യം ചെയ്ത അണ്ണാ ഡിഎംകെയ്ക്ക് മറുപടി
ചെന്നൈ∙ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷത്തോളം മാത്രം ബാക്കിയിരിക്കെ ഡിഎംകെയ്ക്ക് തിരിച്ചടിയായി മന്ത്രിമാരുടെ രാജി. കോയമ്പത്തൂർ അടക്കമുള്ള കൊങ്കുനാട് മേഖല പൂർണമായും കൈപ്പിടിയിലൊതുക്കാൻ ഡിഎംകെ ശക്തമായ നീക്കങ്ങൾ നടത്തുന്നതിനിടെയാണ് സുപ്രീം കോടതി ഉത്തരവിനെ തുടർന്നു സെന്തിൽ ബാലാജി രാജിവച്ചത്. കഴിഞ്ഞ
ചെന്നൈ∙അനധികൃത സ്വത്ത് കേസിൽ ഒരു ഡിഎംകെ മന്ത്രിക്കെതിരെ കൂടി പുനർവിചാരണ നടത്താൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. കൃഷി മന്ത്രി എം.ആർ.കെ.പനീർസെൽവം, ഭാര്യ പി. സെന്തമിഴ്സെൽവി എന്നിവരെ കുറ്റവിമുക്തരാക്കുന്ന 2 വിധികൾ റദ്ദാക്കി, കുറ്റപത്രം സമർപ്പിക്കാനും 6 മാസത്തിനകം വിചാരണ പൂർത്തിയാക്കാനുമാണ് നിർദേശിച്ചത്. 2006–11 കാലത്ത് ആരോഗ്യ മന്ത്രിയായിരിക്കെ ഭാര്യയുടെയും മകന്റെയും പേരിൽ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്.
ചെന്നൈ ∙അനധികൃത സ്വത്ത് കേസിൽ തുടർച്ചയായ രണ്ടാം ദിവസവും ഡിഎംകെ ജനറൽ സെക്രട്ടറിയും മുതിർന്ന മന്ത്രിയുമായ ദുരൈമുരുകനു കോടതിയിൽ നിന്ന് തിരിച്ചടി. 2007 – 2009 കാലത്ത് മന്ത്രിയായിരിക്കെ 1.40 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ കുറ്റവിമുക്തനാക്കിയ വെല്ലൂരിലെ പ്രത്യേക കോടതി ഉത്തരവ് റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി പുനർവിചാരണ നടത്താൻ ഉത്തരവിട്ടു. 6 മാസത്തിനകം വിചാരണ പൂർത്തിയാക്കാനും നിർദേശിച്ചിട്ടുണ്ട്.
ചെന്നൈ∙ കോളജ് വിദ്യാർഥികളോട് ‘ജയ് ശ്രീറാം’ വിളിക്കാൻ ആവശ്യപ്പെട്ട തമിഴ്നാട് ഗവർണർ ആർ.എൻ. രവിയുടെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ഡിഎംകെ. മധുരയിലെ സ്വകാര്യ എൻജിനീയറിങ് കോളജിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലായിരുന്നു മുഖ്യാതിഥിയായ ഗവർണർ വിദ്യാർഥികളോട് ‘ജയ് ശ്രീറാം’ വിളിക്കാൻ ആവശ്യപ്പെട്ടത്.
Results 1-10 of 383