Activate your premium subscription today
പത്തനംതിട്ട ∙ തുറിച്ചു നോക്കിയെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. ബിജെപിയിൽ നിന്ന് അടുത്തിടെ ഡിവൈഎഫ്ഐയിൽ എത്തിയവർ ഡിവൈഎഫ്ഐയുടെ മലയാലപ്പുഴയിലെ യൂണിറ്റ് ഭാരവാഹികളെ മർദിച്ചെന്നാണ് പരാതി.
പാലക്കാട്∙ നഗരസഭ ഭിന്നശേഷിക്കാർക്കായി ആരംഭിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് സ്ഥാപകൻ ഡോ.കെ.ബി.ഹെഡ്ഗേവാറിന്റെ പേരിട്ടതിനെച്ചൊല്ലി സംഘർഷം. തറക്കല്ലിടൽ ചടങ്ങിലേക്ക് യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ, കോൺഗ്രസ് സംഘടനകൾ മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് തറക്കല്ല് മണ്ണിട്ടു മൂടി വാഴനട്ടു. ഡിവൈഎഫ്ഐ
മധുര∙ എം.എ.ബേബി സിപിഎമ്മിന്റെ തലപ്പത്തെത്തുമ്പോൾ പാർട്ടിയിൽ മലയാളി സർവാധിപത്യം. സിപിഎമ്മിനെ ബേബി നയിക്കുമ്പോൾ സിഐടിയു ഒഴികെയുള്ള പ്രധാനപ്പെട്ട സംഘടനകളുടെ തലപ്പത്ത് കേരളത്തിൽ നിന്നുള്ളവരാണ്. പാർട്ടിയുടെ ഏക മുഖ്യമന്ത്രിയും കേരളത്തിൽ.
കഴക്കൂട്ടം ∙ കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിലെ പ്രതിയും കണ്ണൂരിലെ ഡിവൈഎഫ്ഐ മുൻ നേതാവുമായ അർജുൻ ആയങ്കിയെ കഴക്കൂട്ടം പൊലീസ് കരുതൽ കസ്റ്റഡിയിലെടുത്തു. സുഹൃത്തും തുമ്പ സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽപ്പെട്ട ആളുമായ ആദർശിന്റെ വീട്ടിൽ ഇന്നലെ രാവിലെ 10ന് നടത്തിയ പരിശോധനയിലാണ് അർജുനെ പിടികൂടിയത്. ആദർശിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുളത്തൂർ ഉത്സവത്തോടനുബന്ധിച്ച് ആദർശും സംഘവും പ്രശ്നങ്ങളുണ്ടാക്കാൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഉത്സവത്തിൽ പങ്കെടുക്കാൻ 2 ദിവസം മുൻപാണ് അർജുൻ ഇവിടെയെത്തിയതെന്നു പൊലീസ് അറിയിച്ചു. അർജുന്റെ പേരിൽ കഴക്കൂട്ടം സ്റ്റേഷനിൽ കേസുകളില്ലാത്തതിനാൽ ഇന്ന് വിട്ടയച്ചേക്കും.
മധുര ∙ എസ്എഫ്ഐയുടെ കേരളത്തിലെ പ്രവർത്തനത്തിൽ സിപിഎം അഖിലേന്ത്യാ നേതൃത്വത്തിന് അതൃപ്തി. തെറ്റായ പ്രവണതകൾ തിരുത്തിക്കാൻ പാർട്ടി സംസ്ഥാന കമ്മിറ്റിക്ക് ഇടപെടേണ്ടി വന്നു. ക്യാംപസുകളിൽ എസ്എഫ്ഐ ശക്തമായ സാന്നിധ്യമാണെങ്കിലും അവരെ പൂർണതോതിൽ പാർട്ടിയിൽ എത്തിക്കാനാകുന്നില്ല. ഇതു പരിഹരിക്കാൻ പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയുണ്ടാകണം– പാർട്ടി കോൺഗ്രസ് നിർദേശിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ‘എമ്പുരാൻ’ കണ്ടു. ഇന്നലെ രാത്രി എട്ടിന് ലുലു മാളിലെ തിയറ്ററിലാണ് സിനിമ കണ്ടത്.
കോഴിക്കോട്∙ തുടർച്ചയായി അഞ്ചാം ദിവസവും ഇരിങ്ങാടൻ പള്ളി -കോവൂർ റോഡിൽ പാതിരാ കച്ചവടവുമായി ബന്ധപ്പെട്ട് സംഘർഷം. കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ നേതാവിനു മർദനമേറ്റ ചായക്കടയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ ഇരച്ചുകയറി പൊലീസിന്റെ സാന്നിധ്യത്തിൽ കടയിലും കടയുടെ പുറത്തുമുണ്ടായിരുന്ന സാമഗ്രികൾ തല്ലിത്തകർത്തു. കടയുടെ മുൻവശത്തെ
കൊല്ലം ∙ കടയ്ക്കലില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെ വിപ്ലവ ഗാനം ആലപിച്ചത് കാണികൾ ആവശ്യപ്പെട്ടതിനാലെന്ന് ഗായകൻ അലോഷി. ശ്രോതാക്കൾ ആവശ്യപ്പെട്ട പാട്ട് പാടുന്നത് കലാകാരന്റെ ധർമ്മമാണെന്നും അതിൽ വിവാദത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്ഐയുടെ പതാകയും എഴുത്തും പശ്ചാത്തലത്തിൽ വന്നതിനെ കുറിച്ച് അറിയില്ലെന്നും അലോഷി പറഞ്ഞു.
തിരുവനന്തപുരം ∙ കൊല്ലം കടയ്ക്കലില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള ഗാനമേളയ്ക്കിടെ വിപ്ലവ ഗാനങ്ങള്‍ ആലപിക്കുകയും പിന്നിലെ സ്ക്രീനില്‍ സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും കൊടികളുടെ ദൃശ്യം കാട്ടുകയും ചെയ്ത സംഭവം ദേവസ്വം വിജിലന്‍സ് അന്വേഷിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. ഒരു പാര്‍ട്ടിയുടെയും ചിഹ്നങ്ങളോ കൊടിയോ ഒന്നും പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് വ്യക്തമായ ഹൈക്കോടതി വിധി ഉണ്ടെന്നും പ്രശാന്ത് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി എല്ലാ ക്ഷേത്രങ്ങള്‍ക്കും സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന് രാഷ്ട്രീയമില്ല.
തൃക്കരിപ്പൂർ (കാസർകോട്) ∙ പെരുങ്കളിയാട്ടം നടക്കുന്ന തൃക്കരിപ്പൂർ രാമവില്യം കഴകത്തിലേക്കുള്ള റോഡിലെ സിപിഎം പ്രവർത്തകരുടെ എഴുത്തുകൾ തിരുത്തിയെഴുതി പൊലീസ്. കഴിഞ്ഞദിവസം രാത്രി പ്രവർത്തകർ റോഡിൽ CPIM എന്ന് ഇംഗ്ലിഷിൽ എഴുതിയതാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് NO CRIME (നോ ക്രൈം) ആക്കിയത്. ഡിവൈഎഫ്ഐ എന്ന് എഴുതിയത് പെയ്ന്റ് ഉപയോഗിച്ച് മായ്ച്ച പൊലീസ്, സിപിഐഎമ്മിലെ അക്ഷരങ്ങൾ തട്ടിക്കൂട്ടിയാണ് ക്രൈം എന്ന വാക്ക് രൂപപ്പെടുത്തിയത്. തൊട്ടുമുകളിലായി നോ എന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു.
Results 1-10 of 733