Activate your premium subscription today
ന്യൂഡൽഹി / മുംബൈ ∙ ഇന്ത്യാസഖ്യത്തിന് ഉലച്ചിൽ തട്ടിയിട്ടില്ലെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ആംആദ്മി പാർട്ടിയും നേർക്കുനേർ ഏറ്റുമുട്ടുന്ന പശ്ചാത്തലത്തിൽ ഇന്ത്യാമുന്നണി പാർട്ടികൾക്കിടയിലെ അസ്വാരസ്യങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനാണ് അഖിലേഷിന്റെ മറുപടി.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ പരസ്പരം പോരാടുന്ന 3 പ്രധാന പാർട്ടികൾക്കും ഫെബ്രുവരിയിൽ നടക്കുന്നത് അഭിമാന പോരാട്ടം. നാലാം വിജയം എന്ന റെക്കോർഡും കേന്ദ്ര സർക്കാരിനൊരു മറുപടിയും എന്ന നിലയിലാണ് ഭരണകക്ഷിയായ എഎപി രംഗത്തിറങ്ങുന്നത്. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പു ചരിത്രത്തിൽ ഒരിക്കൽ മാത്രം അധികാരത്തിൽ എത്തിയ ബിജെപിയുടെ സ്വപ്നം തലസ്ഥാന നഗരി പിടിച്ചെടുക്കുക എന്നതു മാത്രം. 3 വർഷം തുടർച്ചയായി ഭരിച്ചിട്ടും നേട്ടങ്ങളുണ്ടായിട്ടും കഴിഞ്ഞ 2 തിരഞ്ഞെടുപ്പുകളിലെ കടുത്ത തോൽവിയിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുകയാണ് കോൺഗ്രസ്. പ്രമുഖ എല്ലാ കക്ഷികളുടെയും ആദ്യഘട്ട സ്ഥാനാർഥി പട്ടികകൾ പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കൾ നഗരത്തിലെ തെരുവോരങ്ങൾ കീഴടക്കി വോട്ടർമാരെ സ്വാധീനിക്കുവാനുള്ള ശ്രമത്തിലാണ്. അഴിമതി ആരോപണങ്ങളിലെ അറസ്റ്റ് എഎപിയെ ആകുലപ്പെടുത്തുന്നുണ്ടെങ്കിലും പ്രാദേശിക തലത്തിൽ ഇനിയും പാർട്ടിക്കു സ്വാധീനമുണ്ടെന്നാണ് എഎപി നേതാക്കൾ പറയുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലൂടെ പാർട്ടിയുടെ പ്രാദേശിക ശക്തി വളർന്നെന്നും ആ നേട്ടം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കാമെന്നുമാണ് ബിജെപി കരുതുന്നത്. കോൺഗ്രസ് സംഘടനാ സംവിധാനം പെടിതട്ടിയെടുത്ത് പോരാടാൻ ഉറച്ചു നിൽക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഒരു സീറ്റും ലഭിക്കാത്ത കോൺഗ്രസിന് ഒരു സീറ്റ് ലഭിച്ചാൽ പോലും നേട്ടം അവകാശപ്പെടാം. എന്തെല്ലാമാണ് ഡൽഹിയിലെ പ്രധാന കക്ഷികളുടെ കരുത്തും ബലഹീനതകളും?...
ന്യൂഡൽഹി ∙ ആരാധനാലയ നിയമം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യാസഖ്യത്തിലെ പാർട്ടികൾ ഒന്നിച്ച് ഇടപെടൽ ഹർജി നൽകാൻ നീക്കം. മുസ്ലിം ലീഗ്, സിപിഎം, ഡിഎംകെ തുടങ്ങിയ പാർട്ടികൾ നേരത്തേ വെവ്വേറെ ഹർജി നൽകിയിരുന്നു. ഇതിനു പുറമേ, സഖ്യത്തിന്റെ പേരിലും ഇടപെടൽ ഹർജി നൽകാനാണ് ആലോചന. നിയമത്തിലെ ചില വ്യവസ്ഥകളുടെ ഭരണഘടനാസാധുത ചോദ്യംചെയ്ത് ബിജെപി നേതാവ് അശ്വിനി ഉപാധ്യായ ഉൾപ്പെടെ 6 പേർ നൽകിയ ഹർജികളാണു സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.
പട്ന ∙ ഇന്ത്യാസഖ്യത്തിലേക്ക് മടങ്ങിയെത്താനുള്ള ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ ക്ഷണം മുഖ്യമന്ത്രി നിതീഷ് കുമാർ നിരാകരിച്ചു. നിതീഷ് കുമാറിനായി വാതിലുകൾ തുറന്നു കിടക്കുകയാണെന്ന ലാലു യാദവിന്റെ പ്രസ്താവന രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിരുന്നു. ലാലുവിന്റെ ക്ഷണത്തെക്കുറിച്ചുള്ള ചോദ്യം ‘നിങ്ങൾ എന്താണു പറയുന്ന’തെന്ന മറുചോദ്യത്തോടെ നിതീഷ് ചിരിച്ചുതള്ളി. രാജ്ഭവനിൽ ബിഹാർ ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിനു ശേഷമാണു മാധ്യമങ്ങൾ നിതീഷിന്റെ പ്രതികരണം തേടിയത്. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ നിതീഷ് കുമാർ തന്നെയാകുമോ എൻഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണു ലാലുവിന്റെ ക്ഷണം.
ന്യൂഡൽഹി∙ തങ്ങൾക്കെതിരെ നിലപാടെടുത്ത അജയ് മാക്കനെതിരെ നടപടിയെടുത്തില്ലെങ്കിൽ ഇന്ത്യ സഖ്യത്തിൽനിന്നു കോൺഗ്രസിനെ പുറത്താക്കണമെന്ന് ആവശ്യപ്പെടുമെന്ന് ആംആദ്മി പാർട്ടി (എഎപി). ഫെബ്രുവരിയിൽ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്ക് അനുകൂലമായ നിലപാടാണ് കോൺഗ്രസ് എടുക്കുന്നത് എന്നും ഡൽഹി മുഖ്യമന്ത്രി അതിഷി, എഎപിയുടെ രാജ്യസഭാ എംപി സഞ്ജയ് സിങ് എന്നിവർ ആരോപിച്ചു.
സൈന്യങ്ങളെപ്പോലെ രാഷ്ട്രീയപാർട്ടികൾക്കും യുദ്ധകാലവും സമാധാനകാലവുമുണ്ട്. സമാധാനകാലം സൈന്യങ്ങൾ പ്രധാനമായും ഉപയോഗിക്കുക പരിശീലനത്തിലൂടെ മെച്ചപ്പെട്ട് അടുത്ത യുദ്ധത്തിനു കൂടുതൽ സജ്ജമാകാനാണ്. തിരഞ്ഞെടുപ്പു കഴിഞ്ഞുള്ള സമാധാനകാലത്ത് അടുത്ത പോരാട്ടത്തിനു തയാറെടുക്കുക പാർട്ടികളുടെയും രീതിയാണ്. എന്നും യുദ്ധത്തിലുള്ള ബിജെപി ആ ഗണത്തിൽ പെടുന്നില്ല. ബിജെപിയുമായി അടുത്ത പോരിന് ഒരുങ്ങേണ്ട പ്രതിപക്ഷ ഇന്ത്യാസഖ്യം ഇപ്പോൾ ആഭ്യന്തര നിഴൽയുദ്ധത്തിലാണ്. നയിക്കേണ്ടത് ആര് എന്നതിനെച്ചൊല്ലിയാണു തർക്കം എന്നതിനാൽ മുന്നണിയുടെ നിലനിൽപിൽപോലും സംശയമുയരുന്നു. ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി കഴിഞ്ഞ ജൂണിൽ ലോക്സഭാ തിരഞ്ഞെടുപ്പുഫലം വന്നതിനു ശേഷം പറഞ്ഞത് എൻഡിഎ സർക്കാരിനു 15 ദിവസംപോലും ആയുസ്സുണ്ടാകില്ലെന്നും സർക്കാർ രൂപീകരണത്തിന് ഇന്ത്യാസഖ്യം തക്കസമയത്ത് അവകാശമുന്നയിക്കുമെന്നുമാണ്. ആറു മാസം കഴിഞ്ഞും അകാലമരണ ലക്ഷണങ്ങൾ എൻഡിഎ സർക്കാരിൽ കാണുന്നില്ല. എന്നിട്ടും
ന്യൂഡൽഹി ∙ ഇന്ത്യാസഖ്യത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിനെതിരെ ശബ്ദമുയർത്തി നാഷനൽ കോൺഫറൻസ് നേതാവും ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുല്ലയും. സഖ്യത്തിൽ മറ്റു കക്ഷികൾക്കിടയിൽ ഉയരുന്ന പടയൊരുക്കത്തിനൊപ്പം ചേരുകയാണ് നാഷനൽ കോൺഫറൻസും.
ന്യൂഡൽഹി ∙ രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധൻകറിനെതിരെ നിലപാടു കടുപ്പിച്ചും ലോക്സഭാ സ്തംഭനം ഒഴിവാക്കാൻ ഉപാധി വച്ചും ഇന്ത്യാസഖ്യം കക്ഷികൾ. യുഎസ് ശതകോടീശ്വരൻ ജോർജ് സോറോസുമായി കോൺഗ്രസിനു ബന്ധമുണ്ടെന്ന് ആരോപിക്കാൻ ബിജെപിയുടെ രാജ്യസഭാ കക്ഷിനേതാവ് ജെ.പി.നഡ്ഡയ്ക്കും പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവിനും ഇന്നലെ വേണ്ടത്ര സമയം നൽകി. എന്നാൽ, മറുപടി പറയാൻ പ്രതിപക്ഷ ഉപനേതാവ് പ്രമോദ് തിവാരിക്കു സമയം ലഭിക്കുന്നതിനുമുൻപു സഭ നിർത്തിവച്ചു. രണ്ടുതവണ നിർത്തിവച്ച രാജ്യസഭ 17 മിനിറ്റ് മാത്രമാണ് ചേർന്നത്.
പട്ന ∙ ഇന്ത്യ സഖ്യത്തിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിക്ക് പിന്തുണയുമായി ലാലു പ്രസാദ് യാദവ്. കോൺഗ്രസിന്റെ എതിർപ്പ് കാര്യമാക്കേണ്ടതില്ലെന്നും മമതയെ പിന്തുണയ്ക്കുമെന്നും ലാലു പറഞ്ഞു. 2025ൽ ബിഹാറിൽ സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
രാജ്യസഭാ ചെയർമാനും ഉപരാഷ്ട്രപതിയുമായ ജഗ്ദീപ് ധൻകറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ഇന്ത്യ സഖ്യത്തിന്റെ നീക്കം. ഇന്ത്യ സഖ്യത്തിലെ 70 എംപിമാർ ഇതിനോടകം പ്രമേയത്തിൽ ഒപ്പിട്ടതായാണു വിവരം. രാജ്യസഭ നടപടികൾ കൈകാര്യം ചെയ്യുന്നതിൽ ധൻകറിനെതിരെ പ്രതിപക്ഷ നേതാക്കൾക്കിടയിൽ വർധിച്ചുവരുന്ന അതൃപ്തിയാണ് ഈ നീക്കത്തിനു പിന്നിൽ.
Results 1-10 of 376