Activate your premium subscription today
കൊച്ചി ∙ മുനമ്പം വിഷയത്തില്‍ മാന്യമായ തീരുമാനം എടുക്കേണ്ടത് സര്‍ക്കാര്‍ തന്നെയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. മുസ്ലിം സമുദാവയവും ക്രിസ്ത്യന്‍ സമുദായവും ഒരു ഏറ്റുമുട്ടലിലേക്ക് പോകരുതെന്ന ലക്ഷ്യത്തിലാണ് മുസ്ലിം ലീഗ് സമുദായ നേതാക്കളുടെ യോഗം വിളിക്കുകയും ബിഷപ്പുമാരെ നേരില്‍ കാണുകയും ചെയ്ത്. വഖഫ് സംബന്ധമായ വിഷയങ്ങള്‍ ഉണ്ട്. അവിടെ കാലങ്ങളായി താമസിക്കുന്നവരുടെയും വിഷയങ്ങളുണ്ട്. അതില്‍ മുസ്ലിം ലീഗിന്റെ തീരുമാനം സര്‍ക്കാര്‍ ഉചിതമായ തീരുമാനം കൈക്കൊള്ളട്ടേ എന്നു തന്നെയാണെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
കോട്ടയം ∙ എംഎൽഎ സ്ഥാനം രാജിവയ്ക്കും മുൻപ് യുഡിഎഫിലെ കക്ഷി നേതാക്കളുമായി ഫോണിൽ സംസാരിച്ച് പി.വി. അൻവർ. ഇന്ന് രാവിലെയാണ് മുസ്ലിം ലീഗിന്റെ നേതാക്കളുമായി അൻവർ ആശയവിനിമയം നടത്തിയത്. സിഎംപി ജനറൽ സെക്രട്ടറി സി.പി. ജോണിനെയും അൻവർ ഫോണിൽ വിളിച്ചു.
ആലപ്പുഴ ∙ മുസ്ലിം ലീഗിനെതിരെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ. ആരെയും ഒപ്പം കൂട്ടുന്ന അവസ്ഥയിലാണു ലീഗെന്ന് മുഖ്യമന്ത്രി പറഞ്ഞു. മഹാഭൂരിപക്ഷം മുസ്ലിംകൾ തള്ളിക്കളഞ്ഞ, മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും ഒപ്പം കൂട്ടി തുറന്ന സഖ്യത്തിലേക്കാണു പോക്കെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലപ്പുറം∙ നാലു വോട്ടിനു വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഇടതുപക്ഷമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും യുഡിഎഫിനൊപ്പം ചേർന്നു പ്രവർത്തിക്കുന്നു. ഈ സംഘടനകളോടു മുസ്ലിം ലീഗിനു വല്ലാത്ത പ്രതിപത്തിയാണ്. ഇതു അപകടമാണെന്നു ലീഗ് മനസ്സിലാക്കിയില്ലെങ്കിൽ വല്ലാത്ത ദുരന്തമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം താനൂർ കടപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കൽപറ്റ∙ വനനിയമ ഭേദഗതിക്കെതിരെ പി.വി.അൻവർ എംഎൽഎ നടത്തുന്ന ജനകീയ യാത്രയിൽ കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കൾ പങ്കെടുക്കില്ല. ജനകീയ യാത്രയ്ക്കു തുടക്കം കുറിച്ചുകൊണ്ട് ഇന്നു വൈകിട്ട് പനമരത്ത് നടക്കുന്ന പൊതുയോഗം വയനാട് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്യുമെന്നാണ് പി.വി.അൻവർ അറിയിച്ചത്. എൻ.ഡി.അപ്പച്ചന്റെയും പി.വി.അൻവറിന്റെയും ചിത്രമുള്ള പോസ്റ്ററുകളും സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു.
മുനമ്പം വിഷയത്തിൽ കെ.എം.ഷാജിയെ പിന്തുണച്ച് കോഴിക്കോട് ലീഗ് ഹൗസിന് മുന്നിൽ പോസ്റ്റർ. പി.കെ.കുഞ്ഞാലിക്കുട്ടിക്കും വി.ഡി.സതീശനും പോസ്റ്ററിൽ വിമർശനം. മുനമ്പം വഖഫ് ഭൂമിയല്ലെന്ന് പറയാൻ സതീശനെ ചുമതലപ്പെടുത്തിയ ആളെ പുറത്താക്കണമെന്നാണ് പോസ്റ്ററുകളിൽ ആവശ്യപ്പെടുന്നത്. മുനവ്വറലി തങ്ങളെ വിളിക്കൂ ലീഗിനെ രക്ഷിക്കൂവെന്നും പോസ്റ്ററുകളിൽ പറയുന്നു
മലപ്പുറം∙ അഭിപ്രായ ഭിന്നതകൾ പരിഹരിക്കുന്നതിനു എല്ലാവരെയും ഒരുമിച്ചിരുത്തി ചർച്ച തുടരാൻ സമസ്ത–മുസ്ലിം ലീഗ് നേതൃതല കൂടിയാലോചനയിൽ ധാരണ. നേതൃ സമിതിക്കു മുൻപാകെ ചർച്ചയ്ക്കെത്താനുള്ള നിർദേശം സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗം തള്ളിയതു കല്ലുകടിയായെങ്കിലും സൗഹൃദാന്തരീക്ഷത്തിലാണു ഒരു മണിക്കൂറിലേറെ നീണ്ട ചർച്ച നടന്നത്. ലീഗ് അനുകൂല വിഭാഗം പരാതികളും ആവശ്യങ്ങളും സമിതിയെ അറിയിച്ചു.
സമൂഹത്തിൽ വിഭജനവും ഭീതിയും വളർത്തി മുസ്ലിം ലീഗ് വർഗീയ കലാപത്തിന് കോപ്പുകൂട്ടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മുനമ്പം വഖഫ് ഭൂമിയാണെന്ന് ഒരു വിഭാഗം നേതാക്കൾ പരസ്യമായി പ്രഖ്യാപിച്ചത് സംസ്ഥാനത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ലക്ഷ്യമിട്ടാണ്. പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം ലീഗിന്റെ ഉന്നത നേതാക്കൾ തന്നെ പരസ്യമായി തള്ളിക്കളഞ്ഞിരിക്കുകയാണ്. വി.ഡി. സതീശനും യുഡിഎഫും മുനമ്പത്തുകാരെ വഞ്ചിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
യുഡിഎഫ് സഖ്യകക്ഷികളായ കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും പ്രവർത്തകർ കണ്ണൂരിൽ തമ്മിലടിച്ചു എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കണ്ണൂർ വിഷന്റെ വാർത്താ വിഡിയോയിൽ നിന്നുള്ള ഭാഗമാണ് പ്രചരിക്കുന്നത്. എന്നാൽ എന്നാൽ, പ്രചാരത്തിലുള്ള വിഡിയോ കോൺഗ്രസ്- മുസ്ലിം ലീഗ്
ന്യൂഡൽഹി ∙ യുപിയിലെ സംഭലിൽ പൊലീസ് വെടിവയ്പിൽ 6 പേർ മരിച്ചതിനെക്കുറിച്ചു സമഗ്ര അന്വേഷണത്തിന് സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ കമ്മിഷനെ നിയമിക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. ലീഗ് എംപിമാരുടെയും യുപി സംസ്ഥാന നേതാക്കളുടെയും നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ആവശ്യമുയർത്തിയത്. വെടിവയ്പിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു. വിഷയം ധരിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രിയെയും യുപി മുഖ്യമന്ത്രിയെയും കാണാൻ നടപടിയെടുക്കുമെന്നും യോഗം വ്യക്തമാക്കി.
Results 1-10 of 901