Activate your premium subscription today
പാലാ∙ സ്വന്തം പാർട്ടിയുടെ ചെയർമാനെ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കി കേരള കോൺഗ്രസ് (എം). പാലാ നഗരസഭ ചെയർമാൻ ഷാജു വി.തുരുത്തനെയാണു യുഡിഎഫ് സ്വതന്ത്രൻ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് കേരള കോൺഗ്രസ് (എം) പുറത്താക്കിയത്. മുൻധാരണ പ്രകാരം ഷാജു രാജിവയ്ക്കാത്തതിനാലാണു അവിശ്വാസപ്രമേയത്തെ പിന്തുണച്ചുള്ള പാർട്ടി നടപടി. രാജി സമർപ്പിക്കാൻ ഇന്നു രാവിലെ 11 വരെ സമയം നൽകിയിരുന്നു.
പാലാ ∙ നഗരസഭയിൽ യുഡിഎഫ് സ്വതന്ത്ര കൗൺസിലർ നൽകിയ അവിശ്വാസപ്രമേയം ഇന്നു രാവിലെ 11നു ചർച്ച ചെയ്യാനിരിക്കെ നഗരസഭാധ്യക്ഷൻ ഷാജു വി.തുരുത്തനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ നെഞ്ചുവേദന അനുഭവപ്പെട്ട ഷാജുവിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മരിയൻ മെഡിക്കൽ സെന്ററിൽ തീവ്രപരിചരണ വിഭാഗത്തിലാണു ഷാജു. ധാരണയനുസരിച്ച് ഷാജു അധ്യക്ഷസ്ഥാനം രാജിവയ്ക്കുമെന്നാണു കേരള കോൺഗ്രസ് (എം) നേതൃത്വം പറയുന്നത്. കൗൺസിലർ തോമസ് പീറ്ററിന് അവസാനത്തെ 9 മാസം നഗരസഭാധ്യക്ഷ സ്ഥാനം നൽകുന്നതു സംബന്ധിച്ച് കരാർ ഉണ്ടായിരുന്നതായും കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു പറഞ്ഞു.
ലണ്ടൻ-കൊച്ചി എയർ ഇന്ത്യ വിമാന സർവീസ് നിർത്തലാക്കാനുള്ള നീക്കത്തില് കടുത്ത പ്രതിഷേധവുമായി പ്രവാസി കേരളാ കോൺഗ്രസ് ( എം) യു കെ നാഷണൽ കമ്മിറ്റി . വിഷയം കേന്ദ്ര , കേരളാ സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്തും. പാർട്ടി ചെയർമാനും രാജ്യ സഭാ എം പി യുമായ ജോസ് .കെ. മാണി, കേരളാ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർ മുഖേന വിഷയം ശ്രദ്ധയിൽപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്
കോട്ടയം∙ വളരുന്തോറും പിളരുന്ന പാർട്ടി പിളരുന്തോറും ഇപ്പോൾ തളരുകയാണു ചെയ്യുന്നതെന്നു കേരള കോൺഗ്രസ് സംസ്ഥാന ചീഫ് കോഡിനേറ്റർ അപു ജോൺ ജോസഫ്. വളരും തോറും പിളരും, പിളരും തോറും വളരും എന്നൊക്കെ പറയുന്നതു കേൾക്കാനൊരു സുഖമുണ്ടെങ്കിലും പാർട്ടി തളർന്നെന്ന് നാട്ടുകാർക്കു മനസിലായിട്ടുണ്ട്. ഈ വസ്തുത എല്ലാ കേരള കോൺഗ്രസുകാർക്കും ഇപ്പോൾ അറിയാം. ഇനിയൊരു പിളർപ്പെന്ന ആലോചന നേതാക്കൾക്കില്ല. കേരള കോൺഗ്രസിലെ തലയെടുപ്പുള്ള നേതാക്കളെല്ലാം പി.ജെ. ജോസഫിന്റെ നേതൃത്വം അംഗീകരിച്ചു മുന്നോട്ടു പോകുന്നവരാണ്. കേരള കോൺഗ്രസ് (എം) യുഡിഎഫിലോട്ട് വരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അവർ വരണമെങ്കിൽ കഴിഞ്ഞ പ്രാവശ്യം കോൺഗ്രസും ജോസഫ് ഗ്രൂപ്പും മത്സരിച്ച പല സീറ്റുകളും വിട്ടുകൊടുക്കേണ്ടി വരും.
കോട്ടയം∙ കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന ക്യാംപ് ‘മാണിസം യൂത്ത് കോൺക്ലേവ്’ എന്ന പേരിൽ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ഫെബ്രുവരി 14, 15, 16 തീയതികളിൽ സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ അറിയിച്ചു. കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എംപി
കോട്ടയം ∙ യുഡിഎഫിലെ തമ്മിലടിക്കു മറയിടാനാണു പാർട്ടിയെക്കുറിച്ചു വ്യാജപ്രചാരണം നടത്തുന്നതെന്നു കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എംപി. കേരളത്തിലെ ഒരു നിയമസഭാ സീറ്റിന്റെ പേരെടുത്തു പറഞ്ഞു കൊണ്ടുള്ള പ്രചാരണം, ജനിക്കാത്ത കുഞ്ഞിന്റെ ജാതകംകുറിക്കലിനു സമമാണെന്നും അദ്ദേഹം പറഞ്ഞു. മുന്നണി മാറുന്നതായുള്ള വാർത്തകൾ വ്യാജമാണ്. യുഡിഎഫിൽ നിന്നു പാർട്ടിയെ അകാരണമായി പുറത്താക്കിയപ്പോൾ ഉറച്ച രാഷ്ട്രീയ നിലപാടു സ്വീകരിച്ചാണു കേരള കോൺഗ്രസ് (എം) എൽഡിഎഫിൽ ഘടകകക്ഷിയായത്. അന്നത്തെ രാഷ്ട്രീയ സാഹചര്യം ഒരു മാറ്റവും കൂടാതെ ഇപ്പോഴും നിലനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ∙ മുന്നണി വിപുലീകരണത്തിന്റെ ഭാഗമായി ആർജെഡിയെ തിരിച്ചെത്തിക്കാൻ യുഡിഎഫിൽ നീക്കം. ആർജെഡി മടങ്ങിയെത്തിയാൽ അതു കേരള കോൺഗ്രസിനും (എം) പ്രേരണയാകുമെന്നു കോൺഗ്രസ് കണക്കുകൂട്ടുന്നു. തദ്ദേശതിരഞ്ഞെടുപ്പിനു മുൻപ് യുഡിഎഫ് വിപുലീകരണത്തിന്റെ ആദ്യഘട്ടം നടപ്പിലാക്കാനാണു ശ്രമം.
തൊടുപുഴ ∙ കട്ടപ്പന റൂറൽ ഡവലപ്മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിക്ഷേപിച്ച പണം തിരികെക്കിട്ടാത്തതിനാൽ സാബു തോമസ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിരോധത്തിലായതു കേരള കോൺഗ്രസ് (എം).
തിരുവനന്തപുരം ∙ വനനിയമ ഭേദഗതിയെച്ചൊല്ലി മന്ത്രി എ.കെ. ശശീന്ദ്രനും കേരള കോൺഗ്രസുമായുള്ള പോരു രൂക്ഷമായി. ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസിന്റെ (എം) നേതൃത്വത്തിൽ മുഖ്യമന്ത്രിക്കു നിവേദനം നൽകി. 430 പഞ്ചായത്തുകളിലെ 1.30 ലക്ഷം ജനങ്ങളെ ബാധിക്കുന്നതാണു കരടു വിജ്ഞാപനമെന്നു നിവേദനത്തിൽ ചൂണ്ടിക്കാട്ടി
കോട്ടയം ∙ കേരള വനനിയമ ഭേദഗതി കരട് വിജ്ഞാപനത്തിൽ മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് അതൃപ്തി അറിയിക്കാൻ ഇടതുമുന്നണിയിലെ പ്രധാന ഘടകകക്ഷിയായ കേരള കോൺഗ്രസ് (എം). വിഷയത്തിൽ പാർട്ടിയുടെ അതൃപ്തി എംഎൽഎമാരോടൊപ്പം ചെയർമാൻ ജോസ് കെ.മാണി എംപി ഇന്നു വൈകിട്ട് മുഖ്യമന്ത്രിയെ നേരിട്ടു കണ്ടായിരിക്കും അറിയിക്കുക.
Results 1-10 of 446