Activate your premium subscription today
∙നൂറുകണക്കിന് പ്രവർത്തകരുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ തുറന്ന വാഹനത്തിലാണ് പ്രതിപക്ഷ നേതാവിനെ സമ്മേളന നഗരിയിലേക്ക് ആനയിച്ചത്. കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് കട്ടപ്പനയിലെ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പട്ടയ നടപടികൾ ത്വരിതപ്പെടുത്തി ഉപാധി രഹിത പട്ടയം നൽകണമെന്നും
തൊടുപുഴ ∙ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന മലയോര സമരയാത്ര ഇന്നു ജില്ലയിൽ പര്യടനം നടത്തും. അടിമാലി, കട്ടപ്പന, കുമളി എന്നിവിടങ്ങളിൽ പ്രതിപക്ഷ നേതാവ് പ്രസംഗിക്കും. രാവിലെ 10ന് അടിമാലിയിൽ പൊതുയോഗം യുഡിഎഫ് സംസ്ഥാന കൺവീനർ എം.എം.ഹസൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3നു കട്ടപ്പനയിലെ പൊതുയോഗം കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. 5നു കുമളിയിലെ പൊതുയോഗം ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്യും.
കയ്പമംഗലം ∙ എടത്തിരുത്തി, കയ്പമംഗലം, മതിലകം, പെരിഞ്ഞനം പഞ്ചായത്തുകളിലെ ശുദ്ധജല വിതരണത്തിലെ അധികൃതരുടെ അനാസ്ഥയ്ക്കെതിരെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മതിലകം ജല അതോറിറ്റി ഓഫിസിലേക്ക് മാർച്ച് നടത്തി.പള്ളിവളവിൽ നിന്ന് ആരംഭിച്ച മാർച്ച് പൊലീസ് തടഞ്ഞു. കേരള പെൻഷനേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി
കോട്ടയം∙ വളരുന്തോറും പിളരുന്ന പാർട്ടി പിളരുന്തോറും ഇപ്പോൾ തളരുകയാണു ചെയ്യുന്നതെന്നു കേരള കോൺഗ്രസ് സംസ്ഥാന ചീഫ് കോഡിനേറ്റർ അപു ജോൺ ജോസഫ്. വളരും തോറും പിളരും, പിളരും തോറും വളരും എന്നൊക്കെ പറയുന്നതു കേൾക്കാനൊരു സുഖമുണ്ടെങ്കിലും പാർട്ടി തളർന്നെന്ന് നാട്ടുകാർക്കു മനസിലായിട്ടുണ്ട്. ഈ വസ്തുത എല്ലാ കേരള കോൺഗ്രസുകാർക്കും ഇപ്പോൾ അറിയാം. ഇനിയൊരു പിളർപ്പെന്ന ആലോചന നേതാക്കൾക്കില്ല. കേരള കോൺഗ്രസിലെ തലയെടുപ്പുള്ള നേതാക്കളെല്ലാം പി.ജെ. ജോസഫിന്റെ നേതൃത്വം അംഗീകരിച്ചു മുന്നോട്ടു പോകുന്നവരാണ്. കേരള കോൺഗ്രസ് (എം) യുഡിഎഫിലോട്ട് വരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അവർ വരണമെങ്കിൽ കഴിഞ്ഞ പ്രാവശ്യം കോൺഗ്രസും ജോസഫ് ഗ്രൂപ്പും മത്സരിച്ച പല സീറ്റുകളും വിട്ടുകൊടുക്കേണ്ടി വരും.
തിരുവനന്തപുരം∙ സംസ്ഥാന കോൺഗ്രസ് തലപ്പത്ത് കെ.സുധാകരനും വി.ഡി.സതീശനും വേണ്ടത്ര ഐക്യത്തോടെയും ഏകോപനത്തോടെയും പ്രവർത്തിക്കുന്നില്ലെന്ന് ഹൈക്കമാൻഡ്. സുധാകരനെ ആരോഗ്യപ്രശ്നങ്ങൾ അലട്ടുമ്പോൾ സതീശൻ പിന്തുടരുന്ന കർക്കശ രീതി ചില ഘട്ടങ്ങളിലെങ്കിലും ഗുണകരമല്ലെന്ന വിലയിരുത്തലുണ്ട്.
ന്യൂഡൽഹി ∙ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സിപിഎമ്മിന്റെ ആകെ വരുമാനം 167.63 കോടി രൂപയാണെന്നും ചെലവ് 127.28 കോടി രൂപയാണെന്നും കണക്ക്. 2022–23 ൽ 141.66 കോടി രൂപയായിരുന്നു വാർഷിക വരുമാനം, 25.97 കോടി രൂപയുടെ വർധനയുണ്ടായി. തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയ വാർഷിക വരുമാനക്കണക്കിലാണ് ഈ വിവരങ്ങൾ.
തിരുവനന്തപുരം ∙ കെപിസിസിയിൽ നേതൃമാറ്റം വേണമെന്ന ആവശ്യത്തിന്മേൽ കോൺഗ്രസ് ഹൈക്കമാൻഡ് സംസ്ഥാനത്തെ നേതാക്കളുടെ അഭിപ്രായം തേടി. ഉന്നതനേതാക്കൾ തമ്മിലെ ഭിന്നത പരിഹരിക്കാനുള്ള നിർദേശങ്ങളും എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി ചോദിച്ചറിഞ്ഞു. ഈ ചർച്ചകളുടെ അടിസ്ഥാനത്തിൽ ഹൈക്കമാൻഡിനു റിപ്പോർട്ട് സമർപ്പിക്കും.
തിരുവനന്തപുരം∙സാങ്കേതിക സർവകലാശാലയിൽ വിസി പിരിച്ചുവിട്ട സിൻഡിക്കറ്റ് യോഗം അദ്ദേഹത്തിന്റെ അഭാവത്തിൽ തുടർന്ന് നടത്തിയത് റദ്ദാക്കാനുള്ള നിർദേശം ഉത്തരവായിറക്കാൻ റജിസ്ട്രാർ വിസമ്മതിച്ചു. യോഗത്തിൽ പങ്കെടുത്തതിന് റജിസ്ട്രാറോട് വിസി വിശദീകരണം തേടിയിരുന്നെങ്കിലും മറുപടി നൽകാനും അദ്ദേഹം കൂട്ടാക്കിയില്ല. സിൻഡിക്കറ്റ് യോഗം റദ്ദാക്കി ഉത്തരവ് ഇറക്കാൻ കഴിയില്ലെന്ന് രേഖാമൂലം വിസിക്ക് റജിസ്ട്രാർ എ.പ്രവീൺ മറുപടിയും നൽകി. ഇതേ തുടർന്നു വിസി ഡോ.കെ.ശിവപ്രസാദ് തന്നെ അനധികൃത സിൻഡിക്കറ്റ് യോഗം റദ്ദാക്കിയതായി ഉത്തരവിറക്കി. ഈ യോഗത്തിന്റെ തീരുമാനങ്ങൾ നടപ്പാക്കരുതെന്നും വിസി എല്ലാ ഉദ്യോഗസ്ഥർക്കും നിർദേശം നൽകി.
തിരുവനന്തപുരം∙ ഐക്യസന്ദേശം നൽകാനായി കെപിസിസിയിൽ നടത്താൻ എഐസിസി നിർദേശിച്ച സംയുക്ത വാർത്താസമ്മേളനം നടന്നില്ല. ഞായറാഴ്ചത്തെ രാഷ്ട്രീയകാര്യ സമിതി തീരുമാനങ്ങൾ എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിയുടെ സാന്നിധ്യത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും ചേർന്ന് ഇന്നലെ വിശദീകരിക്കാനായിരുന്നു ധാരണ.
തിരുവനന്തപുരം∙ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി ഈ മാസം 19നു കെപിസിസി ആസ്ഥാനത്ത് ചേരും. കഴിഞ്ഞ ഞായറാഴ്ച ചേരാനിരുന്ന യോഗം ചില നേതാക്കളുടെ അസൗകര്യത്തെത്തുടർന്ന് അവസാനനിമിഷം മാറ്റിവച്ചിരുന്നു. സംഘടനാകാര്യ ദേശീയ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി എന്നിവർ കേരളത്തിലെത്തിയിട്ടും യോഗം മാറ്റിവച്ചതിൽ ദേശീയനേതൃത്വം കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ഒരാഴ്ചയ്ക്കകം യോഗം ചേരണമെന്ന ഹൈക്കമാൻഡ് നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീയതി നിശ്ചയിച്ചത്.
Results 1-10 of 223