Activate your premium subscription today
ബത്തേരി∙ ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയന്റെ കുടുംബത്തിന്റെ ബാധ്യത കെപിസിസി ഏറ്റെടുക്കാൻ തയാറായില്ലെങ്കിൽ പാർട്ടി ഏറ്റെടുക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഐ.സി.ബാലകൃഷ്ണൻ എംഎൽഎ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു ബത്തേരിയിൽ നടത്തിയ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിജയന്റെ കുടുംബത്തിനല്ല, കെപിസിസി പ്രസിഡന്റ് കെ.സുധാകരനാണ് അന്തവും കുന്തവും ഇല്ലാത്തതെന്നും ഗോവിന്ദൻ പറഞ്ഞു.
തിരുവനന്തപുരം∙ നേതാക്കളുടെ അസൗകര്യം മൂലം രാഷ്ട്രീയകാര്യ സമിതി അവസാനനിമിഷം മാറ്റിയതിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിനു കടുത്ത അതൃപ്തി. സമിതി ചേരുന്നതിനുള്ള തീയതി സംസ്ഥാന നേതാക്കളുമായി കൂടിയാലോചിച്ച് ഇനി തങ്ങൾ തീരുമാനിക്കുന്നതാണ് ഉചിതമെന്ന വികാരമാണു ദേശീയ നേതൃത്വം പങ്കുവയ്ക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ യോഗം ചേരണമെന്ന കർശനനിലപാടിലാണു ഹൈക്കമാൻഡ്.
തിരുവനന്തപുരം ∙ അടുത്ത തവണ അധികാരത്തിലെത്തിയാല്‍ ആരാകണം മുഖ്യമന്ത്രി എന്ന കോണ്‍ഗ്രസിലെ ചര്‍ച്ചകള്‍ക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. ഇപ്പോഴത്തെ ലക്ഷ്യം തദ്ദേശ തിരഞ്ഞെടുപ്പ് മാത്രമാകണമെന്നു കെപിസിസി സെമിനാറില്‍ ആന്റണി പറഞ്ഞു.
ബത്തേരി (വയനാട്)∙ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണുമെന്ന് ഡിസിസി ട്രഷറർ എൻ.എം.വിജയന്റെ കുടുംബാംഗങ്ങളോട് കെപിസിസി അന്വേഷണസമിതി.വിജയന്റെ വീട്ടിലെത്തിയ അച്ചടക്കസമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ഉറപ്പു നൽകിയത്. ഒന്നേകാലോടെ എത്തിയ സംഘം വിജയന്റെ മകൻ വിജേഷ്, മരുമകൾ പത്മജ
ബത്തേരി ∙ ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറർ എൻ.എം.വിജയന്റെ കുടുംബത്തെ സന്ദർശിച്ച് കെപിസിസി ഉപസമിതി. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുടുംബാംഗങ്ങളെ കണ്ടത്. കുടുംബത്തിന്റെ എല്ലാ പ്രശ്നവും പരിഹരിക്കുമെന്ന് തിരുവഞ്ചൂർ മാധ്യമങ്ങളോടു പറഞ്ഞു. കുടുംബത്തെ ആശ്വസിപ്പിക്കുക എന്നതിനാണ് പ്രഥമ പരിഗണന നൽകിയത്. കുടുംബത്തിന് പറയാനുള്ളത് മുഴുവൻ കേട്ടു. കെപിസിസി നേതൃത്വത്തിന് റിപ്പോർട്ട് നൽകും. സംഭവവുമായി ബന്ധപ്പെട്ട് പ്രവർത്തകർ പരസ്യ പ്രസ്താവന ഒഴിവാക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു.
കൽപറ്റ∙ വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം.വിജയന്റെയും മകന്റെയും മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും അന്വേഷിച്ച് കെപിസിസിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിയെ നിയോഗിച്ചു. കെപിസിസി അച്ചടക്ക സമിതി ചെയര്മാന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി.എന്‍.പ്രതാപന്, രാഷ്ട്രീയകാര്യ സമിതി അംഗം സണ്ണി ജോസഫ്, കെപിസിസി ജനറല്‍ സെക്രട്ടറി കെ. ജയന്ത് എന്നിവരാണ് സമിതിയിൽ ഉള്ളത്.
തിരുവനന്തപുരം∙ ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയന്റെ കത്ത് കിട്ടിയെന്നും തെറ്റുകാരനെന്ന് കണ്ടാൽ ഏതു കൊമ്പനെതിരെയും നടപടിയുണ്ടാകുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. കത്ത് ഇതുവരെ വായിച്ചിട്ടില്ല. പുറത്തുവന്ന വിവരങ്ങൾ ഗൗരവതരമാണ്. നേരത്തെ വിഷയം പരിശോധിച്ച കെപിസിസി സമിതി റിപ്പോർട്ട് ഇതുവരെ സമർപ്പിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.
തിരുവനന്തപുരം ∙ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വത്വബോധം നൽകിയ ഗുരുവാണ് ശ്രീനാരായണ ഗുരുദേവനെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. ശിവഗിരി തീര്‍ഥാടന യുവജന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നൂറു വര്‍ഷം മുൻപു കേരളത്തെയോ രാജ്യത്തെയോ മാത്രമല്ല, ലോകത്തെ തന്നെ പ്രകമ്പനം കൊള്ളിച്ച പ്രവാചകന്റെ ശബ്ദമാണ് ഗുരുദേവന്റേത്. ഇങ്ങനെയൊരു മലയാളിയുടെ ശബ്ദം അതിനു മുൻപോ ശേഷമോ നാം കേട്ടിട്ടില്ല. അപൂര്‍വങ്ങളിൽ അപൂര്‍വമായി സംഭവിക്കുന്ന അദ്ഭുതമായി മാത്രമേ ഗുരുദേവനെ കാണാന്‍ കഴിയൂ.
അധികാരം എന്നത് സർവാധിപത്യമാകുന്നുവെന്നും നടക്കുന്നതു നേതൃപൂജയാണെന്നുമാണ് പിണറായി വിജയൻ ഇരിക്കുന്ന വേദിയിൽ സാക്ഷാൽ എം.ടി. വാസുദേവൻ നായർ ഈ വർഷമാദ്യം കോഴിക്കോട്ടു പറഞ്ഞത്. ഭരണാധികാരി നൽകുന്ന ഔദാര്യമല്ല ജനത്തിന്റെ സ്വാതന്ത്ര്യമെന്നുകൂടി അദ്ദേഹം പറഞ്ഞുവച്ചു. വർഷം കടന്നുപോകുന്നതിനൊപ്പം എംടിയും
കൽപറ്റ ∙ വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയനും മകനും ആത്മഹത്യ ചെയ്ത സംഭവത്തിൽ വിവാദം കൊഴുക്കുന്നു. ഐ.സി.ബാലകൃഷ്ണൻ എംഎൽഎയ്ക്കെതിരെ സിപിഎം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോൾ പ്രതിരോധം തീർത്ത് വയനാട് ഡിസിസിയും രംഗത്തെത്തി. ബത്തേരി അർബൻ ബാങ്ക് നിയമനത്തിന് കോഴ ഇടപാട് നടത്തിയെന്നു നേരത്തേതന്നെ ഐ.സി.ബാലകൃഷ്ണൻ, എൻ.എം.വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ ആരോപണം ഉയർന്നിരുന്നു.
Results 1-10 of 1612