Activate your premium subscription today
കോഴിക്കോട്∙ ചോദ്യക്കടലാസ് ചോർച്ചയിൽ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസിന് മുന്നിൽ ബോർഡ് സ്ഥാപിച്ച് കെഎസ്യു പ്രതിഷേധം. ‘വിദ്യാഭ്യാസ കച്ചവട കേന്ദ്രം’ എന്നെഴുതിയ ബോർഡാണ് സ്ഥാപിച്ചത്. ചോദ്യക്കടലാസ് ചോർച്ചയിലെ അന്വേഷണം അട്ടിമറിക്കാൻ വിദ്യാഭ്യാസ വകുപ്പ് കൂട്ടുനിൽക്കുന്നുവെന്ന് ആരോപിച്ചായിരുന്നു സമരം. കൊടുവള്ളിയിലെ എംഎസ്
തിരുവനന്തപുരം∙ ചോദ്യക്കടലാസ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തു നടത്തിയ കെഎസ്യു പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. വിഷയത്തില്‍ സര്‍ക്കാരിന്റേത് അനങ്ങാപ്പാറ നയമാണെന്നും വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന അന്വേഷണം പ്രഹസനമാണെന്നും ആരോപിച്ചാണ് കെഎസ്യു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസിലേക്കു മാര്‍ച്ച് നടത്തിയത്.
കോഴിക്കോട്∙ ഇന്നത്തെ എസ്എസ്എൽസി ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പറും ചോർന്നെന്ന ആരോപണവുമായി കെഎസ്യു. കെമിസ്ട്രി പരീക്ഷയുടെ ചോദ്യങ്ങളിൽ ഭൂരിഭാഗവും എംഎസ് സൊല്യൂഷൻസ് പ്രവചിച്ച മേഖലയിൽ നിന്നാണെന്നാണ് ആരോപണം. 32 ചോദ്യങ്ങൾ വന്നത് ഇന്നലെ യുട്യൂബ് ചാനലിൽ പരാമർശിച്ച മേഖലയിൽ നിന്നെന്നാണ് കെഎസ്യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.ടി. സൂരജ് ആരോപിച്ചു.
കോഴിക്കോട്∙ സ്കൂൾ പരീക്ഷകളുടെ ചോദ്യക്കടലാസുകൾ ചോർന്ന സംഭവത്തിൽ കെഎസ്യു ജില്ലാ കമ്മിറ്റി വിദ്യാഭ്യാസ ഉപഡയറക്ടറെ ഉപരോധിച്ചു. സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഡിഡിഇ നൽകിയ ഉറപ്പിൽ ഉപരോധം അവസാനിപ്പിച്ചു. ചോദ്യക്കടലാസ് സ്വകാര്യ ട്യൂഷൻ സെന്ററുകളുടെ യൂട്യൂബ് ചാനൽ വഴി ചോർത്തി പരീക്ഷയുടെ തലേദിവസം
കോഴിക്കോട്∙ എസ്എഫ്ഐ, കെഎസ്യു സംഘർഷത്തെ തുടർന്ന് ലോ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു. കോളജിൽ പകൽ മുഴുവൻ സംഘർഷാവസ്ഥയുണ്ടായതിനെ തുടർന്നാണ് കോളജ് അടച്ചിടാൻ തീരുമാനിച്ചത്. എസ്എഫ്ഐ, കെഎസ്യു പ്രവർത്തകർ പലപ്പോഴും ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. എസ്എഫ്ഐ നേതാക്കളായ യൂണിയൻ ജനറൽ സെക്രട്ടറി ഹൃത്വിക്, ആസിഫ് എന്നിവരെ സസ്പെൻഡ് ചെയ്തു.
കണ്ണൂർ ∙ തോട്ടടയിലെ ഗവ.ഐടിഐയിൽ എസ്എഫ്ഐ– കെഎസ്യു സംഘർഷത്തിൽ നട്ടെല്ലിനു ഗുരുതര പരുക്കേറ്റ, കെഎസ്യു യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റിബിനെ (26) ചാല മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്എഫ്ഐ പ്രവർത്തകൻ പോളിടെക്നിക് ഒന്നാംവർഷ വിദ്യാർഥി അശ്വിനെ തലയ്ക്കേറ്റ പരുക്കുകളോടെ കണ്ണൂർ എകെജി ആശുപത്രിയിലാക്കി.
കണ്ണൂര്‍∙ കാംപസില്‍ തുടര്‍ച്ചയായ അക്രമമാണെന്ന് ഇന്ന് കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ എത്തി തന്നോട് പരാതി പറഞ്ഞ വിദ്യാർഥികളാണ് അടിയേറ്റ് ആശുപത്രിയില്‍ കിടക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തോട്ടട ഐടിഐയില്‍ എസ്എഫ്ഐ പ്രവർത്തകരുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കെഎസ്യു പ്രവര്‍ത്തകരെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
കണ്ണൂർ∙ തോട്ടട ഐടിഐയിൽ എസ്എഫ്ഐ- കെഎസ്യു സംഘർഷം. സംഭവത്തിൽ ഇരു വിഭാഗത്തിലുമുള്ള പത്തോളം പ്രവർത്തകർക്ക് പരുക്കേറ്റു. സംഘർഷം നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി വീശി. ക്യാംപസിൽ കെഎസ്യു പ്രവർത്തകർ കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ദിവസങ്ങളായി തർക്കം നില നിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കെഎസ്യു
കാട്ടാക്കട ∙ പൂവച്ചൽ സ്കൂളിൽ വിദ്യാർഥികൾ തമ്മിലടിച്ച സംഭവത്തിൽ പൊലീസ് ഏകപക്ഷീയമായി വിദ്യാർഥി വേട്ട നടത്തുന്നുവെന്ന് ആരോപിച്ച് കെഎസ്യു കാട്ടാക്കട പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് നേമം ഷജീർ ഉദ്ഘാടനം ചെയ്തു.കെഎസ്യു നിയോജക മണ്ഡലം പ്രസിഡന്റ് എസ്.ഗോകുൽ
തൃശൂർ ∙ ഗവ. ലോ കോളജിൽ എസ്എഫ്ഐ–കെഎസ്യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ 10 പേർക്കു പരുക്കേറ്റു. കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചതായി പ്രിൻസിപ്പൽ ഇൻ ചാർജ് സോണിയ ദാസ് അറിയിച്ചു.ഇന്നലെ വൈകിട്ട് നാലരയോടെ അവസാനവർഷ വിദ്യാർഥികളുടെ യാത്രയയപ്പു സമ്മേളനം പുരോഗമിക്കുന്നതിനിടെയാണ് സംഘർഷം. കെഎസ്യു
Results 1-10 of 464