Activate your premium subscription today
കൂറുമാറ്റത്തോടുള്ള പ്രതിരോധമാണ് കൂത്താട്ടുകുളം നഗരസഭയിൽ നടന്നതെന്നാണു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. എന്നാൽ, സംസ്ഥാനത്തെ ഇരുപതിലേറെ തദ്ദേശസ്ഥാപനങ്ങളിൽ കൂറുമാറി വന്നവരെ ഉപയോഗിച്ചാണ് എൽഡിഎഫ് ഭരണം പിടിച്ചെടുത്തത്.
കൽപറ്റ∙ സിപിഎം ഏറെ നാളായി നടത്തിവരുന്ന വേട്ടയാടലിന്റെ ഭാഗമായാണ് തനിക്കെതിരെ കേെസടുത്തതെന്ന് ഐ.സി.ബാലകൃഷ്ണൻ എംഎൽഎ. ആത്മഹത്യ പ്രേരണ കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ മനോരമ ഓൺലൈനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി എന്ന നിലയിൽ പൊതുപരിപാടികളിൽ പങ്കെടുക്കും. പങ്കെടുപ്പിക്കില്ല എന്ന് പറയാൻ എൽഡിഎഫിന് അധികാരമില്ല.
തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റിനു സമീപം ഹൈക്കോടതി നിർദേശം അവഗണിച്ച് കൂറ്റൻ ഫ്ലെക്സ് ബോർഡും മുഖ്യമന്ത്രിയുടെ കട്ടൗട്ടും സ്ഥാപിച്ചതിന് ഇടതുസംഘടനയ്ക്ക് കോർപറേഷൻ 5010 രൂപ പിഴയിട്ടു. കോർപറേഷന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സംഘടനാ ഭാരവാഹികൾക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. സുവർണ ജൂബിലി മന്ദിര ഉദ്ഘാടനത്തോടനുബന്ധിച്ച് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനാണ് ഫ്ലെക്സ് ബോർഡും കട്ടൗട്ടും സ്ഥാപിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ മന്ദിരോദ്ഘാടനം നിർവഹിക്കും. ബോർഡ് നീക്കാൻ കോർപറേഷൻ ആവശ്യപ്പെട്ടെങ്കിലും അസോസിയേഷൻ ഭാരവാഹികൾ തയാറായില്ല. ഒടുവിൽ കോർപറേഷൻ ജീവനക്കാരെത്തി ഫ്ലെക്സ് ബോർഡും കട്ട് ഔട്ടും മാറ്റി. ബോർഡ് നീക്കം ചെയ്തതിന് ചെലവായ തുകയും സംഘടനയിൽനിന്ന് ഈടാക്കുമെന്ന് കോർപറേഷൻ അറിയിച്ചു.
പി.വി. അന്വറിന്റെ അടുത്ത നീക്കം എന്തായിരിക്കും? രാഷ്ട്രീയം ചർച്ച ചെയ്യാൻ ഇഷ്ടപ്പെടുന്ന മലയാളികൾ ബാർബർ ഷോപ്പിലാണെങ്കിലും ബാർ ഹോട്ടലിലാണെങ്കിലും അടുത്തകാലത്ത് ചർച്ച ചെയ്യുന്നത് ഇങ്ങനെയൊരു ചോദ്യമാണ്. ചർച്ചകളിൽ പല നിർദേശം ഉയരും. പക്ഷേ, പിറ്റേന്ന് അന്വർ അടുത്ത കരു നീക്കും. അതുവരെയുള്ള ചർച്ചകളിൽ ആരും കാണാത്തതാകും ആ നീക്കം. ചേരാൻ സാധ്യതയുള്ള ഒരു ഡസൻ പാർട്ടികളുടെ പേരുമായി ബന്ധപ്പെട്ട് കേരളത്തിൽ ചർച്ച നടക്കുമ്പോൾ അൻവർ ഡൽഹിയിൽ തൃണമൂലുമായി ചർച്ച നടത്തുകയായിരുന്നു. തൃണമൂലിൽ ചേർന്നാലുള്ള ഗുണവും ദോഷവും കേരളത്തിലുള്ളവർ ചർച്ച ചെയ്യുമ്പോൾ അതാ വരുന്നു, സമാജ്വാദി പാർട്ടിയുമായി അൻവർ നടത്തിയ ചർച്ചകളുടെ വിവരങ്ങൾ! കേരളത്തിലെ വന്യജീവി പ്രശ്നങ്ങൾക്ക് പരിഹാരം തേടിയാണ് തൃണമൂൽ കോൺഗ്രസിൽ ചേരുന്നതെന്നാണ് കഴിഞ്ഞ ദിവസം അൻവർ വെളിപ്പെടുത്തിയത്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വന്യജീവി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി ജനങ്ങളുടെ മനസ്സ് കീഴടക്കിയ നേതാവല്ല. ബംഗാളിൽ രൂക്ഷമായ വന്യജീവി ആക്രമണം ഇല്ലെന്നുതന്നെ പറയാം. പ്രധാനമായും കാട്ടാനയുടെ ആക്രമണത്തിൽ അടുത്തിടെ പല സംഭവങ്ങളിലായി 11 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നു മാത്രം. ശല്യം കൂടിയപ്പോൾ കാട്ടാനകൾക്ക് റേഡിയോ കോളർ ഇടാൻ മമത ബാനര്ജി നിർദേശം നൽകി. വന്യജീവി പ്രശ്നത്തേക്കാൾ സിപിഎം വെല്ലുവിളി നേരിടാൻ മമതയുടെ സഹായം തേടിയാണ് അൻവർ പോകുന്നതെന്ന് രാഷ്ട്രീയം പറയുന്നവർ ചിന്തിച്ചാൽ തെറ്റു പറയാൻ പറ്റുമോ.
തിരുവനന്തപുരം ∙ നിലമ്പൂർ എംഎൽഎ പി.വി.അൻവർ നിയമസഭാംഗത്വം രാജിവച്ചു. രാവിലെ സ്പീക്കർ എ.എൻ.ഷംസീറിനെ കണ്ടാണു രാജിക്കത്തു കൈമാറിയത്. തൃണമൂൽ കോൺഗ്രസിന്റെ ഭാഗമായതിനു പിന്നാലെയാണ്, അയോഗ്യത ഒഴിവാക്കാനായി അൻവർ രാജിവച്ചത്. ശനിയാഴ്ചതന്നെ രാജിക്കത്ത് ഇമെയിൽ അയച്ചിരുന്നെന്നും നേരിട്ടു നൽകേണ്ടതിനാലാണു ഇന്നു സ്പീക്കറെ കണ്ട് കത്തു കൈമാറിയതെന്നും അൻവർ വ്യക്തമാക്കി.
തിരുവനന്തപുരം ∙ ഒരാഴ്ചയ്ക്കകം നിയമസഭ തുടങ്ങാനിരിക്കെ, വിവാദമായ കേസുകളിൽ പ്രതിസ്ഥാനത്തു നിൽക്കുന്നത് 8 എംഎൽഎമാർ. എൽഡിഎഫിൽ മന്ത്രി വി.ശിവൻകുട്ടിയടക്കം 4 എംഎൽഎമാർ കോളിളക്കമുണ്ടാക്കിയ കേസുകളിൽ പ്രതികൾ. യുഡിഎഫിൽ 3 പേർ. ഇരുപക്ഷത്തുമില്ലാതെ നിൽക്കുന്ന പി.വി.അൻവറാണ് എട്ടാമൻ.
2025 ജനുവരി 17നു സെക്രട്ടേറിയറ്റിനു മുന്നിലേക്ക് ഒരുലക്ഷംപേരുടെ മാർച്ച് പ്രഖ്യാപിച്ചതു മറ്റാരുമല്ല; സിപിഐയുടെ ട്രേഡ് യൂണിയൻ സംഘടനയായ എഐടിയുസിയാണ്. സിപിഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ അധ്യാപകരും ജീവനക്കാരും 22ന് പണിമുടക്കാൻ പോകുന്നു. എഐടിയുസി പെട്ടെന്ന് ഒരു പ്രതിഷേധ മാർച്ച് പ്രഖ്യാപിക്കുകയല്ല ചെയ്തത്. മുന്നോടിയായി സംസ്ഥാനത്ത് അവർ രണ്ടു ജാഥകൾ നടത്തി. സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസിനും ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രനുമായിരുന്നു ജാഥകളുടെ നേതൃത്വം. അതിനു സമാപനം കുറിച്ചാണ് സെക്രട്ടേറിയറ്റ് മാർച്ച്. ഇടതു സർക്കാർ ഭരിക്കുമ്പോൾ ഒരിക്കൽ മാത്രമേ എഐടിയുസി സംസ്ഥാനജാഥ നടത്തി പ്രതിഷേധിച്ചിട്ടുള്ളൂ. അത് 1996ലെ നായനാർ സർക്കാരിനെതിരെയാണ്. 2011ലെ ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ നടത്തിയ ജാഥയ്ക്കുശേഷം ഇപ്പോഴാണ് സംസ്ഥാന സർക്കാരിനെതിരെ രാജേന്ദ്രനും ആഞ്ചലോസും കൊടിപിടിക്കുന്നതെന്നുകൂടി പറയുമ്പോൾ ഗൗരവം വ്യക്തമാകും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു മുൻപ് മുന്നണി വിപുലീകരണം ആലോചിക്കുമെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ. അടുത്ത യുഡിഎഫ് യോഗത്തിൽ മുന്നണി വിപുലീകരണത്തെപ്പറ്റി ചർച്ച ചെയ്യുമെന്നും അദ്ദേഹം മനോരമ ഓൺലൈനോടു പറഞ്ഞു. ആർജെഡി, കേരള കോൺഗ്രസ് (എം) കക്ഷികൾ എൽഡിഎഫിൽ അസംതൃപ്തരാണ് എന്ന വാർത്തകൾക്കിടെയാണ് ഹസന്റെ പ്രതികരണം.
തിരുവനന്തപുരം ∙ എ.കെ.ശശീന്ദ്രനു പകരം തോമസ് കെ.തോമസിനെ മന്ത്രിയാക്കണമെന്ന എൻസിപിയുടെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും തള്ളി. ഈ ആവശ്യവുമായി കഴിഞ്ഞ ദിവസം തോമസ് കെ.തോമസ് മുഖ്യമന്ത്രിയെ കണ്ടു. എന്നാൽ പഴയ നിലപാടിൽ മാറ്റം വരുത്തുമെന്ന സൂചന മുഖ്യമന്ത്രി നൽകിയില്ല. ഇതോടെ തുടർനടപടി തീരുമാനിക്കാനായി ഈ മാസം നാലിന് കൊച്ചിയിൽ നേതൃയോഗം എൻസിപി വിളിച്ചുചേർത്തു.
വിവാദങ്ങളുടെ വർഷമായിരുന്നു ഇ.പി.ജയരാജന് 2024. പക്ഷേ ഒരു കമ്യൂണിസ്റ്റിനു വ്യക്തിപരമായ ദുഃഖങ്ങളോ സന്തോഷങ്ങളോ ഇല്ലെന്നതാണ് ജയരാജന്റെ നയം. സമൂഹത്തിന്റെ ദുഃഖങ്ങളും ആശങ്കകളുമൊക്കെയാണ് കമ്യൂണിസ്റ്റുകാരന്റെയും ദുഃഖവും ആശങ്കകളും. അതുകൊണ്ടുതന്നെ, ‘വ്യക്തിപരമായി 2024 എങ്ങനെയായിരുന്നു?’, ‘2025 ന്റെ പ്രതീക്ഷകൾ
Results 1-10 of 3128