Activate your premium subscription today
ഡിഎംകെയുടെ പിന്തുണയോടെ രാജ്യസഭാംഗമാകാൻ തയാറെടുക്കുന്ന നടൻ കമൽഹാസന് 2025 ജൂൺ തിരിച്ചുവരവിന്റെ മാസമാണ്. രാഷ്ട്രീയരംഗത്തും സിനിമയിലും കമലിന്റെ ജാതകം മാറ്റിയെഴുതുന്ന ഘട്ടത്തിലാണു പക്ഷേ വമ്പനൊരു വിവാദം തലപൊക്കിയിരിക്കുന്നത്. ‘തഗ് ലൈഫ്’ എന്ന മണിരത്നം സിനിമയിൽ നായകനാണ് കമൽ. പക്ഷേ ആ സിനിമ അദ്ദേഹത്തിന് വില്ലനായി മാറിയിരിക്കുന്നു. ‘തഗ് ലൈഫി’ന്റെ ഓഡിയോ ലോഞ്ചിൽ ചെന്നൈയിൽ പ്രസംഗിക്കുന്നതിനിടെ കമൽ പറഞ്ഞ ഒരു കാര്യമാണ് തിരിച്ചടിച്ചത്. കന്നഡ ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ ഭാഷകൾ തമിഴിൽനിന്ന് പിറവിയെടുത്തതാണെന്നായിരുന്നു കമലിന്റെ പരാമർശം. കർണാടകയിലെ രാഷ്ട്രീയ– സാമൂഹിക സംഘടനകൾ ഇതിനെതിരെ രംഗത്തുവന്നു. കമൽ മാപ്പു പറയണമെന്നായിരുന്നു ആവശ്യം. വിവാദത്തിനിടെ ‘തഗ് ലൈഫ്’ കർണാടകയിൽ റിലീസ് ചെയ്യുന്നതു പോലും മാറ്റേണ്ടി വന്നു. വിഷയം ഹൈക്കോടതി കയറുകയും ചെയ്തു. പക്ഷേ കമൽ മാപ്പു പറയാൻ തയാറായില്ല. അതോടെ തഗ് ലൈഫിൽ ചുറ്റിത്തിരിയുകയാണ് തമിഴ്– കന്നഡ രാഷ്ട്രീയം. എന്തുകൊണ്ടാകും ഇത്രയേറെ സമ്മർദമുണ്ടായിട്ടും കമൽ മാപ്പു പറയാത്തത്?
ചെന്നൈ∙ തെന്നിന്ത്യൻ സൂപ്പർതാരം കമൽഹാസന്റെ രാജ്യസഭാ പ്രവേശനത്തിനു കളമൊരുങ്ങുന്നു. തമിഴ്നാട്ടിൽ നിന്നുള്ള ആറ് അംഗങ്ങളുടേതടക്കം രാജ്യസഭയിലെ എട്ട് ഒഴിവുകളിലേക്ക് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ തിരഞ്ഞെടുപ്പു വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ രാഷ്ട്രീയ പാർട്ടി രൂപീകരണത്തിനു ശേഷം കമൽഹാസന്റെ രാഷ്ട്രീയ കരിയറിലെ ഏറ്റവും വലിയ വർഷമായി 2025 മാറുകയാണ്.
ഒരു ഭാഷയ്ക്കുവേണ്ടി ജീവൻ ത്യജിച്ചവരാണ് തമിഴരെന്നും അതുകൊണ്ട് അക്കാര്യത്തിൽ കളിക്കാൻ നിൽക്കരുതെന്നും കമൽ ഹാസൻ. മക്കൾ നീതി മയ്യത്തിന്റെ (എംഎൻഎം) എട്ടാം സ്ഥാപക ദിനത്തിൽ ചെന്നൈയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികൾക്കു പോലും ഏത് ഭാഷയാണ് വേണ്ടതെന്ന് അറിയാം. ഏതു ഭാഷയാണ് വേണ്ടതെന്ന് തിരഞ്ഞെടുക്കാനുള്ള അറിവ് അവർക്കുണ്ടെന്നും കമൽ ഹാസൻ പറഞ്ഞു.
ചെന്നൈ ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നു പ്രഖ്യാപിച്ച മക്കൾ നീതി മയ്യം (എംഎൻഎം) അധ്യക്ഷൻ കമൽഹാസൻ ദേശീയ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ മുന്നണിയിൽ ചേർന്നു. 2025 ൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കമലിനു നൽകാമെന്ന ഡിഎംെകയുടെ ഉറപ്പിലാണു തീരുമാനം. തമിഴ്നാട്ടിലും പുതുച്ചേരിയിലും ഡിഎംകെ സഖ്യത്തിനായി
ചെന്നൈ ∙ ഡിഎംകെയും ഇടതുപാർട്ടികളുമായുള്ള സീറ്റ് വിഭജന ചർച്ച നീളുന്നു. 2019 ൽ കോയമ്പത്തൂർ, മധുര സീറ്റുകളിൽ മത്സരിച്ചു വിജയിച്ച സിപിഎമ്മിനോട് ഇത്തവണ കോയമ്പത്തൂരിനു പകരം തെങ്കാശിയിൽ മത്സരിക്കാൻ ഡിഎംകെ ആവശ്യപ്പെട്ടു. സഖ്യത്തിൽ ചേരാൻ സാധ്യതയുള്ള മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസനു കോയമ്പത്തൂർ സീറ്റിലാണു നോട്ടം.
ചെന്നൈ ∙ പ്രതിപക്ഷ ഇന്ത്യ മുന്നണിയിൽ ചേർന്നിട്ടില്ലെന്നു നടനും മക്കൾ നീതി മയ്യം (എംഎൻഎം) നേതാവുമായ കമൽ ഹാസൻ. രാജ്യത്തെപ്പറ്റി നിസ്വാർഥമായി ചിന്തിക്കുന്ന ആരുടെ കൂടെയും സഹകരിക്കും. എംഎൻഎം പാർട്ടിയുടെ ഏഴാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെന്നൈ ∙കമൽഹാസന്റെ മക്കൾ നീതി മയ്യം കോൺഗ്രസുമായി ചേർന്നു ഡിഎംകെ സഖ്യത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യത തെളിയുന്നു. പാർട്ടിക്കു സീറ്റ് ലഭിച്ചില്ലെങ്കിൽ കോൺഗ്രസിനു ലഭിക്കുന്ന സീറ്റുകളിലൊന്നിൽ കൈപ്പത്തി ചിഹ്നത്തിൽ കമൽ മത്സരിക്കാൻ തയാറാകുമെന്നാണു സൂചന.
ചെന്നൈ ∙ തമിഴ്നാടിന്റെ വികസനത്തിലും ജനങ്ങളുടെ ക്ഷേമത്തിലും ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും തന്റെ ആശയങ്ങളോടും തത്വങ്ങളോടും യോജിക്കുന്നവരുമായി മാത്രമേ സഖ്യം ഉണ്ടാകൂവെന്നും മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽഹാസൻ. ഈ നിബന്ധനകൾ അംഗീകരിച്ചാൽ മാത്രമേ സഖ്യമുണ്ടാക്കൂ എന്നും ഇല്ലെങ്കിൽ 40
ചെന്നൈ∙ മക്കൾ നീതി മയ്യം പ്രസിഡന്റ് കമൽ ഹാസന്റെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ ആദ്യ ‘ഷോട്ട്’ കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ. പാർട്ടിയുടെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയുടെ ഭാഗമായാണു കമലിന്റെ പേര് പ്രഖ്യാപിച്ചത്. Kamal Haasan, Coimbatore South, Coimbatore South Constituency, Breaking News, Elections2021,Tamil Nadu Assembly Election 2021, Manorama News, Manorama Online.
ചെന്നൈ∙ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടനും മക്കൾ നീതി മയ്യത്തിന്റെ (എംഎൻഎം) സ്ഥാപകനുമായ കമൽ ഹാസൻ കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽനിന്ന് മത്സരിക്കും | Coimbatore South | Kamal Haasan | Makkal Needhi Maiam | Tamil Nadu Assembly Election 2021 | Manorama Online
Results 1-10 of 48