Activate your premium subscription today
തീരുവയുദ്ധം ഇന്ത്യയ്ക്കുമേലുണ്ടാക്കുന്ന ആഘാതം അളക്കുക ദുഷ്കരമാണെന്ന് റിസർവ് ബാങ്ക്. പണനയസമിതി യോഗത്തിനു ശേഷമുള്ള പ്രഖ്യാപനത്തിലാണ് ഗവർണർ സഞ്ജയ് മൽഹോത്ര ഇതുസംബന്ധിച്ച ആശങ്കകൾ പങ്കുവച്ചത്. അസാധാരണമായ അനിശ്ചിതത്വങ്ങൾക്ക് നടുവിലൂടെയാണ് രാജ്യാന്തര സാമ്പത്തികരംഗം നീങ്ങുന്നത്.
തിരുവനന്തപുരം∙ കേരളത്തിലെ 6 കോർപറേഷനുകൾക്കു ചുറ്റുമുള്ള നഗരവികസനത്തിനു ചുക്കാൻ പിടിക്കാൻ മെട്രോപ്പൊലിറ്റൻ പ്ലാനിങ് കമ്മിറ്റികൾ (എംപിസി) രൂപീകരിക്കണമെന്ന കേരള നഗര നയ കമ്മിഷൻ (കെയുപിസി) റിപ്പോർട്ടിലെ ശുപാർശ ഈ വർഷം തന്നെ നടപ്പാക്കിയേക്കും. നഗരസഭകൾക്കു വൻ വികസന പദ്ധതികൾ നടപ്പാക്കാൻ മുനിസിപ്പൽ ബോണ്ടുകൾ വഴി ധനസമാഹരണം നടത്താമെന്ന നിർദേശവും ഈ വർഷം തന്നെ പ്രാവർത്തികമായേക്കും.
അടുത്ത സാമ്പത്തിക വർഷത്തെ റിസർവ് ബാങ്ക് പണനയസമിതി (എംപിസി) യോഗങ്ങളുടെ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു. ഓരോ 2 മാസത്തെയും പലിശനിരക്ക് പ്രഖ്യാപിക്കുന്നത് എംപിസി യോഗങ്ങളിലാണ്. ആദ്യ യോഗം ഏപ്രിൽ 7,8,9 തീയതികളിലാണ്.
കൊച്ചി ∙ ആലുവയിൽനിന്നു വെള്ളമെടുത്ത് അവിടെത്തന്നെ ശുദ്ധീകരിച്ച് എറണാകുളം നഗരത്തിലെത്തിക്കുന്നതിനുള്ള പൈപ്പ്ലൈൻ കടന്നു പോകുന്നത് ആലുവ നഗരസഭ, ചൂർണിക്കര പഞ്ചായത്ത്, കളമശേരി നഗരസഭ, തൃക്കാക്കര നഗരസഭ, കൊച്ചി കോർപറേഷൻ എന്നിവിടങ്ങളിലൂടെയാവും. നഗരത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ഇത്തരമൊരു പദ്ധതി നടപ്പാക്കാൻ കൊച്ചി കോർപറേഷൻ തീരുമാനിച്ചാൽ അത് ഏറെക്കുറെ അസാധ്യമെന്നു തന്നെ പറയേണ്ടി വരും, അല്ലെങ്കിൽ സംസ്ഥാന തലത്തിലുള്ള ഏതെങ്കിലും ഏജൻസി മുൻകയ്യെടുത്താകണം പദ്ധതി നടത്തിപ്പ്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അപ്രതീക്ഷിതനീക്കങ്ങൾ വിനയായില്ലെങ്കിൽ, ഇന്നാരംഭിക്കുന്ന റിസർവ് ബാങ്ക് പണനയ സമിതിയോഗം (എംപിസി) പലിശനിരക്ക് 0.25 ശതമാനമെങ്കിലും കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് സാമ്പത്തികലോകം. വെള്ളിയാഴ്ച രാവിലെ 10നാണ് പലിശനിരക്ക് പ്രഖ്യാപനം. അനുകൂല തീരുമാനമുണ്ടായാൽ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ കുറയും.
Results 1-5