Activate your premium subscription today
സംസ്ഥാനത്ത് യുവാക്കള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ലഹരി ഉപയോഗിച്ച ശേഷം അക്രമം നടത്തുന്ന സംഭവങ്ങള്‍ പതിവായതോടെ പൊലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. അതിനിടെ എംഎസ്എഫിന്റെ നേതാവ് ഉസ്മാന് തങ്ങളെ എംഡിഎംഎയുമായി പൊലീസ് അറസ്റ്റ് ചെയ്തുവെന്ന രീതിയില്‍ സോഷ്യല്‍ മീഡിയ പ്രചാരണം
പുല്‍പ്പള്ളി (വയനാട്)∙ തൃശൂരില്‍ നടന്ന കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ കലോല്‍സവത്തിലെ സംഘര്‍ഷത്തിനു പിന്നാലെ വയനാട് പുല്‍പ്പള്ളിയില്‍ നടക്കുന്ന എഫ് സോണ്‍ കലോല്‍സവത്തിലും സംഘര്‍ഷം. പുല്‍പ്പള്ളി പഴശിരാജ കോളജില്‍ നടന്നുവരുന്ന എഫ് സോണ്‍ കലോത്സവത്തിനിടെയാണ് എസ്എഫ്ഐ– കെഎസ്യു പ്രവർത്തകർ ഏറ്റുമുട്ടിയത്. മത്സരഫലത്തിൽ അപാകതയുണ്ടെന്ന് ആരോപിച്ചായിരുന്നു സംഘർഷം.
കോഴിക്കോട്∙ സ്കൂൾ മേളകൾക്കു വിദ്യാർഥികളിൽനിന്ന് അനധികൃത പിരിവ് നടത്തുന്നതിനെതിരെ എംഎസ്എഫ് മാനാഞ്ചിറ എജ്യുക്കേഷൻ ഓഫിസിലേക്കു നടത്തിയ സമരം തടയാൻ പൊലീസില്ല. പ്രവർത്തകർ ഡിഡിഇ ഓഫിസിലേക്കു ഇരച്ചുകയറി ഓഫിസ് ഉപരോധിച്ചു. 8 എംഎസ്എഫ് പ്രവർത്തകർക്കെതിരെ കസബ പൊലീസ് കേസെടുത്തു. പ്രതിഷേധ സമരം മുൻകൂട്ടി
വടകര∙ കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ ആരോപണവിധേയനായ ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് റിബേഷിനെ അധ്യാപക ജോലിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് നടത്തിയ മാർച്ചിൽ സംഘർഷം. റിബേഷ് ജോലി ചെയ്യുന്ന ആറങ്ങോട്ട് എംഎൽപി സ്കൂളിലേക്കാണ് മാർച്ച് നടത്തിയത്. രാവിലെ മുതൽ പൊലീസ് വലിയ ബാരിക്കേഡുകൾ സ്ഥാപിച്ച് സ്കൂളിലേക്കുള്ള വഴി തടഞ്ഞു.
പാലക്കാട്∙ പ്ലസ് വൺ സീറ്റ് വിഷയത്തിൽ മണ്ണാർക്കാട് ജില്ലാ വിദ്യാഭ്യസ ഓഫിസിലേക്ക് എംഎസ്എഫ് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ലാത്തി വീശി. ഓഫിസിനു മുന്നിൽ കുത്തിയിരുന്ന പ്രവർത്തകരെ പിടിച്ചു മാറ്റാനുള്ള ശ്രമം പരാജയപ്പെട്ടതോടെ പൊലീസ് പിൻവാങ്ങാൻ ശ്രമിച്ചു. ഇതിനിടെ സമരക്കാർ ഗേറ്റ് തുറന്ന് ഉള്ളിൽ കയറിയപ്പോഴാണ് ലാത്തി വീശിയത്.
കേരളത്തിലെ പ്രമുഖ വിദ്യാർഥി സംഘടനയായ എസ്എഫ്ഐ പിന്തുടരുന്നത് പ്രാകൃത രീതിയാണെന്നും തിരുത്തിയില്ലെങ്കിൽ ബാധ്യതയാവുമെന്നും അടുത്തിടെ പരസ്യ വിമർശനം നടത്തിയത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആയിരുന്നു. എസ്എഫ്ഐക്ക് ക്ലാസ് എടുക്കാൻ വരേണ്ട എന്ന ഭീഷണി പിന്നാലെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. വിമർശനത്തിന് എതിരെ സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ തന്നെ രംഗത്തെത്തി. കഴിഞ്ഞ കുറേക്കാലമായി എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയത്തെക്കുറിച്ചുള്ള വിമർശനവും പ്രതിരോധവും കേരളത്തിന് പുതുമയല്ലാതായി കഴിഞ്ഞു. വിദ്യാർഥികളുടെ ന്യായമായ പല ആവശ്യങ്ങൾക്ക് വേണ്ടിയും സമരം ചെയ്യുകയും ആവശ്യങ്ങൾ നേടിയെടുക്കുകയും ചെയ്ത സംഘടനയാണ് എസ്എഫ്ഐ. പക്ഷേ, ക്യാംപസുകളിൽ നടക്കുന്ന അക്രമങ്ങൾക്ക് നീതീകരണമുണ്ടോ? പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥിയായിരുന്ന സിദ്ധാർഥൻ ക്രൂര മർദനത്തിനിരയായി മരിച്ച സംഭവമടക്കം എസ്എഫ്ഐ പ്രതിക്കൂട്ടിൽ വന്നത് ഒട്ടേറെ തവണയാണ്.
കണ്ണൂർ ∙ പരിയാരം മെഡിക്കൽ കോളജ് ക്യാംപസിൽ കെഎസ്യു– എംഎസ്എഫ് സഖ്യത്തിനു ചരിത്ര വിജയം. 30 വര്‍ഷമായി എസ്എഫ്ഐ എതിരില്ലാതെ വിജയിച്ച ക്യാംപസിലാണ് ഇത്തവണ ഭരണമാറ്റം സംഭവിച്ചത്. ആകെയുള്ള 15 സീറ്റുകളിൽ 12 സീറ്റുകളും കെഎസ്യു സഖ്യം നേടി. 3 സീറ്റുകളിൽ എതിരില്ലാതെ എസ്എഫ്ഐ തിരഞ്ഞെടുക്കപ്പെട്ടു.
തിരുവനന്തപുരം∙ പ്ലസ് വൺ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികൾക്കും സീറ്റ് ഉറപ്പാക്കുമെന്നും പ്രശ്നം മലപ്പുറത്തിന്റേതു മാത്രമായി ചുരുക്കിക്കാണുന്നില്ലെന്നും മന്ത്രി വി.ശിവൻകുട്ടി. പ്രാദേശിക പ്രശ്നമായി ലഘൂകരിക്കരുതെന്നു നിയമസഭയിൽ പി.കെ.കുഞ്ഞാലിക്കുട്ടിയാണു മന്ത്രിയോട് പറഞ്ഞത്. എല്ലാ ജില്ലകളിലും
കോഴിക്കോട് ∙ മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് പ്രവർത്തകർ നടത്തിയ ഹയർ സെക്കൻഡറി റീജനൽ ഡപ്യൂട്ടി ഡയറക്ടർ ഓഫിസ് മാർച്ചിൽ നേരിയ സംഘർഷം. കനത്ത പൊലീസ് വലയത്തിലായിരുന്ന ഓഫിസ് വളപ്പിലേക്ക് എംഎസ്എഫ് പ്രവർത്തകരിൽ ചിലർ ഇരച്ചു കയറി പ്രതിഷേധിച്ചതാണ്
കോഴിക്കോട് ∙ മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട കലക്ടറേറ്റ് മാർച്ചിനു നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ ബന്ദിനു കെഎസ്യു ആഹ്വാനം ചെയ്തു. പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റ് കഴിഞ്ഞിട്ടും മലബാറിൽ 75,000
Results 1-10 of 112