Activate your premium subscription today
മലപ്പുറത്ത് മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച സംവാദത്തിൽ മുഖ്യമന്ത്രിപദത്തിൽ നോട്ടമുണ്ടെന്നു വേണമെങ്കിൽ വ്യാഖ്യാനിക്കാവുന്ന പ്രതികരണം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളിൽനിന്നുണ്ടായത് സ്വാഭാവികമായും രാഷ്ട്രീയകേന്ദ്രങ്ങളിൽ ചർച്ചയായി. എന്നാൽ, ആ അജൻഡ ലീഗിനില്ല എന്നു നേതാക്കൾ വ്യക്തമാക്കുന്നു. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഉപമുഖ്യമന്ത്രിസ്ഥാനം ചോദിക്കുമെന്ന ചർച്ചപോലും മുന്നണിക്കു ഗുണം ചെയ്യില്ലെന്നും ലീഗ് കരുതുന്നു. സി.എച്ച്.മുഹമ്മദ് കോയയ്ക്കു ശേഷം ലീഗ് മുഖ്യമന്ത്രി ഉണ്ടായിട്ടില്ലല്ലോ എന്ന ചോദ്യത്തിന് കോൺഗ്രസ് സമ്മതിച്ചാൽ സന്തോഷം എന്ന മട്ടിൽ സരസമായ മറുപടി നൽകുകയാണ് തങ്ങൾ ചെയ്തതെന്നും അത്തരം തുറന്ന തമാശകൾ അദ്ദേഹത്തിന്റെ സംസാരശൈലിയുടെ ഭാഗമാണെന്നും ലീഗ് നേതാക്കൾ വിശദീകരിക്കുന്നു. എന്നാൽ, കോൺഗ്രസ് നേതൃത്വത്തിൽ എല്ലാം സുഖകരമല്ല എന്നതിന്റെ ഈർഷ്യ ആ പ്രതികരണത്തിൽ വായിച്ചെടുക്കുന്നവരുമുണ്ട്. അതിനൊപ്പം തങ്ങൾ നടത്തിയ മറ്റൊരു പ്രതികരണം അതിന്റെ സൂചനയുമാണ്. ‘‘ ലീഗിനെ നയിക്കാൻ ഒരാൾ, ഒരു ക്യാപ്റ്റൻ വേണമല്ലോ. അതു തീർച്ചയായും പി.കെ.കുഞ്ഞാലിക്കുട്ടിയാണ്’’ എന്ന പ്രഖ്യാപനത്തിൽ ‘ ക്യാപ്റ്റൻ’ സ്ഥാനം സംബന്ധിച്ച് കോൺഗ്രസിൽ തുടരുന്ന തർക്കം ദോഷം ചെയ്യുമെന്ന ലീഗിന്റെ ഉത്കണ്ഠയാണ് പലരും കാണുന്നത്. വയനാട്, പാലക്കാട് ഉപതിരഞ്ഞെടുപ്പു ജയങ്ങൾ യുഡിഎഫ് വിപുലീകരണ ചർച്ചയ്ക്കുവരെ ഉത്തേജനം നൽകിയിരുന്നു. പിന്നാലെ കോൺഗ്രസിലുണ്ടായ സംഭവവികാസങ്ങൾ
ചാനല്‍ ചര്‍ച്ചയ്ക്കിടെ വിദ്വേഷ പരാമര്‍ശം നടത്തിയതിന് മുന്‍ എംഎല്‍എ പി.സി.ജോര്‍ജിനെതിരെ കേസെടുത്തിരുന്നു. മുസ്ലിം യൂത്ത് ലീഗിന്റെ പരാതിയില്‍ കോട്ടയം ജില്ലാ പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. മുസ്ലിംകളെ ലക്ഷ്യം വച്ചുള്ള പരാമര്‍ശത്തില്‍ പി.സി.ജോര്‍ജ് പിന്നീട് പരസ്യമായി മാപ്പ് പറഞ്ഞിരുന്നു. അതിനിടെ
കൊച്ചി∙ ജാമ്യവ്യവസ്ഥ ലംഘിച്ചു വിദേശത്തു പോയ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസിനെതിരെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി എടുത്ത നടപടി താൽക്കാലികമായി മരവിപ്പിച്ചു. സിജെഎം കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിനെതിരെ ഫിറോസ് സമർപ്പിച്ച ഹർജിയിലാണു ഹൈക്കോടതി നടപടി.
തിരുവനന്തപുരം ∙ ജാമ്യവ്യവസ്ഥ ലംഘിച്ചു തുര്‍ക്കിക്കു പോയ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസിനെതിരെ അറസ്റ്റ് വാറന്റ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ.എം.സുജയാണു വാറന്റ് പുറപ്പെടുവിച്ചത്. മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ടു പ്രതിപക്ഷ യുവജന സംഘടനകള്‍ നിയമസഭയിലേക്കു നടത്തിയ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണു ഫിറോസ്.
കണ്ണൂർ∙ സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിലേക്ക് ഡിസിസി ഓഫിസിൽ നിന്നും പ്രതിഷേധ പ്രകടനമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ, ജില്ലാ പഞ്ചായത്ത് ഓഫിസിനു മുന്നിൽ ബാരിക്കേഡ് സ്ഥാപിച്ചു പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ പലവട്ടം പ്രവർത്തകർ നടത്തിയ നീക്കം പൊലീസ് ചെറുത്തു. ബാരിക്കേഡ് വീഴുമെന്നായപ്പോൾ
ചാവക്കാട്∙മുനക്കക്കടവ് ഹാർബർ ശുചിമുറി ഉദ്ഘാടനം കഴിഞ്ഞ് വർഷമായിട്ടും തുറന്നു കൊടുക്കാത്തതിനെതിരെ റീത്ത് വച്ച് യൂത്ത് ലീഗ് പ്രതിഷേധം. ഹാർബർ വിഭാഗം 10 ലക്ഷം രൂപ ചെലവിട്ടാണ് നിർമാണം നടത്തിയത്. കഴിഞ്ഞ വർഷം ഒക്ടോബർ 27ന് എംഎൽഎ ഉദ്ഘാടനം ചെയ്തെങ്കിലും ഇതുവരെയും തുറന്നില്ല.ഹാർബറിലെ മത്സ്യ–അനുബന്ധ
സമുദായത്തിന്റെ പേരില്‍ പിരിച്ചെടുത്ത പണം വകമാറ്റിയെന്ന ആരോപണവുമായി വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ശേഖരിച്ച ഫണ്ട് പങ്കുവയ്ക്കുന്നതിനിടെ കുവൈത്ത് കെഎംസിസിയിലെ കൂട്ടത്തല്ല് എന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന്
കോഴിക്കോട്∙ ആർഎസ്എസിന്റെ പിആർ ഏജൻസിയാണ് സിപിഎം എന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. മുഖ്യന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തിയ കമ്മിഷണർ ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘‘സ്വർണക്കടത്ത്, കൊലപാതകം, പൂരം കലക്കൽ,
കൊച്ചി ∙ വടകര ലോക്സഭാ തിരഞ്ഞെടുപ്പിനിടെ പ്രചരിച്ച വ്യാജ ‘കാഫിർ സ്ക്രീൻഷോട്ട്’ കേസിൽ നിർണായക വിവരങ്ങളുമായി പൊലീസ് റിപ്പോർട്ട്. റെഡ് എൻകൗണ്ടേഴ്സ്, റെഡ് ബറ്റാലിയൻ എന്നീ വാട്സാപ് ഗ്രൂപ്പുകളിൽ നിന്നാണ് ഇവ പ്രചരിപ്പിച്ചവർക്ക് ലഭിച്ചതെന്നും സ്ക്രീൻഷോട്ടിന്റെ ഉറവിടം ഇപ്പോഴും അന്വേഷിക്കുന്നു എന്നും വടകര എസ്എച്ച്ഒ എൻ.സുനിൽ കുമാർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സർക്കാർ മേൽനോട്ടത്തിൽ പുരോഗമിക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളിലെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് നടന്ന വാദപ്രതിവാദങ്ങളും ഏറെ ചർച്ചയായിരുന്നു. ഇപ്പോൾ വയനാട്ടിൽ വൈറ്റ് ഗാർഡ് നൽകിയ ഭക്ഷണപ്പൊതിയിൽ ഡിവൈഎഫ്ഐ നോട്ടിസ് പതിപ്പിച്ച് വിതരണം ചെയ്തെന്ന അവകാശവാദവുമായി നിരവധി
Results 1-10 of 123