Activate your premium subscription today
മുംബൈ ∙ എൻസിപി നേതാവും പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിലെ പ്രധാനിയുമായ ശരദ് പവാറിനെ വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 1978ല് മഹാരാഷ്ട്രയിൽ ശരദ് പവാര് ആരംഭിച്ച വഞ്ചനാ രാഷ്ട്രീയത്തിന് അവസാനം കുറിച്ചതു ബിജെപിയുടെ വിജയമാണെന്ന് അമിത് ഷാ പറഞ്ഞു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വന്വിജയത്തിനുശേഷം ഒരു മാസം കഴിഞ്ഞാണു പ്രസ്താവന.
മുംബൈ∙ ശിവസേനാ (ഉദ്ധവ് വിഭാഗം) അധ്യക്ഷൻ ഉദ്ധവ് താക്കറെ തങ്ങളുടെ ശത്രുവല്ലെന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ പരാമർശം പുതിയ ചർച്ചകളിലേക്ക് വഴിതുറക്കുന്നു. പഞ്ചായത്ത്, കോർപറേഷൻ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറയാനുള്ള സാധ്യത കൂടിയാണു പരാമർശത്തിലൂടെ ബിജെപി നേതാവ്
ആലപ്പുഴ ∙ തോമസ് കെ. തോമസിനെ ഒരു കാരണവശാലും മന്ത്രിയാക്കരുതെന്ന് സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ പ്രതിനിധികളുടെ ആവശ്യം. കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കണമെന്നും പ്രതിനിധികൾ പൊതുചർച്ചയിൽ ആവശ്യപ്പെട്ടു. ഒരു സ്വാധീനവുമില്ലാത്ത എൻസിപിക്ക് ഇനിയും സീറ്റ് നൽകരുത്. സിപിഎമ്മിനു 17 രക്തസാക്ഷികളുള്ള നാടാണ് കുട്ടനാട്. അവിടെ പാർട്ടിക്ക് സ്ഥാനാർഥിയെ വേണം.
തിരുവനന്തപുരം ∙ മന്ത്രിസഭയിലെ എൻസിപി നോമിനിയെ മാറ്റാൻ ഇപ്പോഴാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയോടു വ്യക്തമാക്കി. ശനിയാഴ്ച വൈകിട്ടാണ് മുഖ്യമന്ത്രിയെ ചാക്കോ കണ്ടത്. ഇതെത്തുടർന്നാണ് പിറ്റേന്ന് കൊച്ചിയിൽ ചേർന്ന എൻസിപി നേതൃയോഗം മന്ത്രിമാറ്റ ആവശ്യം ഉപേക്ഷിക്കാൻ തീരുമാനിച്ചത്.
തിരുവനന്തപുരം ∙ മന്ത്രിയെ മാറ്റണമെന്ന ആവശ്യത്തിൽ നിന്ന് എൻസിപി പിന്നോട്ട്. എ.കെ. ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രിയാക്കാനാകില്ലെന്ന് മുഖ്യമന്ത്രി വീണ്ടും എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയോട് വ്യക്തമാക്കിയതോടെയാണ് എൻസിപി വഴങ്ങിയത്. ഇനി അവകാശവാദം ഉന്നയിക്കില്ലെന്ന് പി.സി ചാക്കോ ഭാരവാഹിയോഗത്തെ അറിയിച്ചു.
മുംബൈ∙ ശരദ് പവാർ ഇൗശ്വരനു തുല്യനാണെന്നു പറഞ്ഞ മുൻ കേന്ദ്രമന്ത്രി പ്രഫുൽ പട്ടേൽ, ഇരു എൻസിപികളും ഒന്നിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. എൻസിപി ലയനത്തിനുവേണ്ടിയാണ് പ്രാർഥിച്ചതെന്ന് പണ്ഡർപുർ ക്ഷേത്രത്തിലെത്തിയ അജിത് പവാറിന്റെ അമ്മ ആശാ പവാർ പറഞ്ഞിരുന്നു. ശരദ് പവാർ കഴിഞ്ഞമാസം 84–ാം പിറന്നാൾ ആഘോഷിച്ചപ്പോൾ അജിത്, ഭാര്യ സുനേത്ര, മകൻ പാർഥ് എന്നിവരും പ്രഫുൽ പട്ടേൽ, ഛഗൻ ഭുജ്ബൽ, സുനിൽ തത്കരെ എന്നിവരും നേരിൽക്കണ്ട് ആശംസ അറിയിച്ചിരുന്നു. പിന്നാലെയാണ് കൂടുതൽ നേതാക്കൾ ലയന ആഗ്രഹം പ്രകടിപ്പിച്ചത്. 2023ലാണ് 40 എംഎൽഎമാരുമായി അജിത് പവാർ എൻസിപി പിളർത്തി എൻഡിഎ പക്ഷത്തേക്കു മാറിയത്.
തിരുവനന്തപുരം ∙ എ.കെ.ശശീന്ദ്രനു പകരം തോമസ് കെ.തോമസിനെ മന്ത്രിയാക്കണമെന്ന എൻസിപിയുടെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും തള്ളി. ഈ ആവശ്യവുമായി കഴിഞ്ഞ ദിവസം തോമസ് കെ.തോമസ് മുഖ്യമന്ത്രിയെ കണ്ടു. എന്നാൽ പഴയ നിലപാടിൽ മാറ്റം വരുത്തുമെന്ന സൂചന മുഖ്യമന്ത്രി നൽകിയില്ല. ഇതോടെ തുടർനടപടി തീരുമാനിക്കാനായി ഈ മാസം നാലിന് കൊച്ചിയിൽ നേതൃയോഗം എൻസിപി വിളിച്ചുചേർത്തു.
വാർത്തകളാൽ സമ്പന്നമായ ദിവസമായിരുന്നു ഇന്ന്. എൻസിപി മന്ത്രിമാറ്റചർച്ച, സുപ്രീംകോടതി ഉത്തരവ്,സാമൂഹ്യസുരക്ഷാ പെൻഷൻ, കൊച്ചിയിൽ സ്റ്റേഷൻ നിർമാണത്തിനിടെ അപകടം തുടങ്ങി വാർത്തകളാൽ സമ്പുഷ്ടമായ ദിവസമായിരുന്നു ഇന്ന്. ആന എഴുന്നള്ളിപ്പ് സംബന്ധിച്ച കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ഇന്ന് സ്റ്റേ ചെയ്തു. നിലവിലെ
തിരുവനന്തപുരം∙ എൻസിപിയിലെ മന്ത്രിമാറ്റ ചർച്ചയിൽ സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോയെ രൂക്ഷമായി വിമർശിച്ച് മന്ത്രി എ.കെ.ശശീന്ദ്രൻ. തോമസ്.കെ.തോമസിനെ തനിക്കെതിരായ പരിചയാക്കാനുള്ള നീക്കമാണ് പി.സി.ചാക്കോ നടത്തുന്നതെന്ന് ശശീന്ദ്രൻ ആരോപിച്ചു. ഇതോടെ എൻസിപിയിലെ തർക്കം പരസ്യമായി തന്നെ മന്ത്രി സമ്മതിച്ചു.
തിരുവനന്തപുരം∙ മന്ത്രിസ്ഥാനം പോകാതെ കാക്കാന് എ.കെ.ശശീന്ദ്രനും മന്ത്രിയായേ അടങ്ങൂ എന്ന വാശിയില് തോമസ് കെ.തോമസും കളംനിറഞ്ഞാടുമ്പോള് എന്സിപിയില് മന്ത്രിക്കസേരയ്ക്കായി മാസങ്ങളായി നീളുന്ന പോരിന് ചൂടേറുന്നു. പാര്ട്ടി തീരുമാനിച്ചിട്ടും തോമസിനെ മന്ത്രിയാക്കുന്നതില് മുഖ്യമന്ത്രി പിണറായി വിജയന് കാട്ടുന്ന അലംഭാവം മറികടക്കാന് സിപിഎം ദേശീയ നേതൃത്വത്തെ തന്നെ രംഗത്തിറക്കിയിരിക്കുകയാണ് എന്സിപി.
Results 1-10 of 608