Activate your premium subscription today
പാർലമെന്റിൽ പുതിയതായി അവതരിപ്പിക്കപ്പെട്ട ഡിജിറ്റൽ പഴ്സനേൽ ഡേറ്റ പ്രൊട്ടക്ഷൻ (ഡിപിഡിപി) നിയമം വിവരാവകാശത്തിന്റെ കഴുത്തിൽ കത്രികവയ്ക്കുകയാണെന്നാണ് ഇന്ത്യ സഖ്യം ഉൾപ്പെടുന്ന പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത്. എല്ലാ വ്യക്തിഗത വിവരങ്ങളും വെളിപ്പെടുത്തലിൽനിന്ന് ഒഴിവാക്കുന്ന നിയമത്തിലൂടെ വിവരാവകാശ നിയമത്തിന്റെ (ആർടിഐ ആക്ട്) ഭേദഗതിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നാണ് ആരോപണം.
ന്യൂഡൽഹി∙ വഖഫ് നിയമ ഭേദഗതിയെ ഒറ്റക്കെട്ടായി എതിർക്കുമെന്ന് പ്രതിപക്ഷം. ചർച്ചയിൽ പൂർണമായി പങ്കെടുത്തതിനുശേഷം എതിർത്ത് വോട്ടുചെയ്യാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ തീരുമാനമായി.
ന്യൂഡൽഹി∙ വഖഫ് നിയമ ഭേദഗതി ബില്‍ നാളെ ഉച്ചയ്ക്ക് 12 മണിക്ക് ലോക്സഭയിൽ അവതരിപ്പിക്കും. ബില്ലിന്മേൽ 8 മണിക്കൂർ ചർച്ച നടക്കും. ഇന്ന് ഉച്ചയ്ക്കു ചേർന്ന കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം. യോഗം പ്രതിപക്ഷം ബഹിഷ്കരിച്ചു.
തിരുവനന്തപുരം ∙ സംസ്ഥാനത്തെ വ്യവസായ അന്തരീക്ഷം സംബന്ധിച്ച് ശശി തരൂര്‍ എംപിയുടെ നിലപാടിന്റെ പേരില്‍ കോണ്‍ഗ്രസില്‍ വിവാദം കത്തുന്നതിനിടെ 21ന് കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ പങ്കെടുക്കാന്‍ പ്രതിപക്ഷ തീരുമാനം. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനം ആക്കണമെന്നാണു നിലപാടെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് അറിയിച്ചു.
ന്യൂഡൽഹി∙ രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകറിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളി. അവിശ്വാസ പ്രമേയത്തിനു 14 ദിവസം മുൻപ് നോട്ടിസ് നൽകണമെന്ന ചട്ടം പാലിച്ചില്ലെന്നും ധൻകറിന്റെ പേര് ശരിയായി എഴുതിയില്ലെന്നും കാണിച്ചാണ് രാജ്യസഭ ഡപ്യൂട്ടി ചെയർമാൻ അവിശ്വാസ പ്രമേയം തള്ളിയത്.
ന്യൂഡൽഹി∙ പാർലമെന്റിനു പുറത്ത് റോസാ പൂക്കളും ദേശീയപതാകയുടെ ചെറിയ മാതൃകയുമായി പ്രതിപക്ഷ പ്രതിഷേധം. സഭ ചേരുന്നതിന് മുൻപാണ് പാർലമെന്റിന് പുറത്ത് അദാനി വിഷയം ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രതിഷേധിച്ചത്. ദിവസവും വ്യത്യസ്ത രീതിയിലുള്ള പ്രതിഷേധ മുറകളാണ് പാർലമെന്റിനു പുറത്ത് പ്രതിപക്ഷം നടത്തുന്നത്.
സ്ത്രീകളാൽ നയിക്കപ്പെടുന്നതാവണം ഇന്ത്യയുടെ വികസനമെന്നും സ്ത്രീകൾക്കു പുതിയ അവസരങ്ങൾ ലഭിച്ചാലേ ഏതു രാജ്യത്തിനും പുരോഗതിയുണ്ടാവൂ എന്നും ബോധ്യമുണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. എന്നാൽ, അതുമായി ഒത്തുപോകുന്നതല്ല സ്ത്രീകൾക്കു സർക്കാർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്നതിനോട് അദ്ദേഹത്തിനുള്ള എതിർപ്പ്. കർണാടകയിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാപദ്ധതി പുനഃപരിശോധിച്ചേക്കുമെന്നു സർക്കാരിലോ പാർട്ടിയിലോ ആലോചിക്കാതെ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ സൂചിപ്പിച്ചതിനെ മോദി പ്രയോജനപ്പെടുത്തി. നടപ്പാക്കാൻ സാധിക്കുന്നതേ വാഗ്ദാനം ചെയ്യാവൂ എന്നും കോൺഗ്രസിന്റെ വഞ്ചനയുടെ സംസ്കാരമാണ് പ്രകടമാകുന്നതെന്നും മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ പ്രതിപക്ഷസഖ്യമായ മഹാ വികാസ് അഘാഡിയും സ്ത്രീകൾക്കു സൗജന്യയാത്ര വാഗ്ദാനം ചെയ്തിരിക്കെയാണ് മോദിയുടെ വിമർശനം. സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നതിനോടുള്ള തിരഞ്ഞെടുപ്പുകാല എതിർപ്പായി അതിനെ കാണുക വയ്യ. കാരണം, ആ മേഖലയിൽ ബിജെപി ആർക്കും പിന്നിലല്ല. കർണാടകയ്ക്കു പുറമേ, പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന ഡൽഹി, തമിഴ്നാട്, പഞ്ചാബ്, തെലങ്കാന എന്നിവിടങ്ങളിലും സ്ത്രീകൾക്കു യാത്രാ സൗജന്യമുണ്ട്. അങ്ങനെയൊരു സൗജന്യം നൽകുന്നതു മെട്രോ പദ്ധതികളെ നഷ്ടത്തിലാക്കുമെന്നു മോദിക്ക്
തിരുവനന്തപുരം ∙ രൂക്ഷമായ ഭരണ–പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ നേതാവിന് നിലവാരമില്ലെന്ന ഭരണപക്ഷ പരാമർശമാണ് തർക്കത്തിനിടയാക്കിയത്. ഇതിന് രൂക്ഷഭാഷയിൽ പ്രതിപക്ഷ നേതാവ് മറുപടി പറഞ്ഞു. അതേ ഭാഷയിൽ മുഖ്യമന്ത്രിയും മറുപടി നൽകി. ഇതോടെ വാക്കേറ്റമായി. പ്രതിപക്ഷം സ്പീക്കറുടെ ഡയസിലേക്ക് കയറാൻ ശ്രമിച്ചു. വാച്ച് ആൻഡ് വാർഡുമായി ഉന്തും തള്ളുമുണ്ടായി. പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ കസേരയുടെ അടുത്തെത്തി.
തിരുവനന്തപുരം∙ വെള്ളിയാഴ്ച നിയമസഭ ആരംഭിക്കാനിരിക്കെ എഡിജിപി - ആര്‍എസഎസ് കൂടിക്കാഴ്ച, തൃശൂര്‍ പൂരം കലക്കല്‍ ഉള്‍പ്പെടെയുള്ള ചോദ്യങ്ങളാല്‍ സഭാതലം കലങ്ങിമറിയും. ഈ വിഷയങ്ങളില്‍ ചോദ്യങ്ങള്‍ ഉന്നയിച്ച് ഭരണപക്ഷത്തെ വെള്ളം കുടിപ്പിക്കാന്‍ പ്രതിപക്ഷം കച്ചകെട്ടുമ്പോള്‍ മന്ത്രിമാര്‍ നേരിട്ട് മറുപടി പറയേണ്ടി
തിരുവനന്തപുരം∙ നിയമസഭാ സമ്മേളനം പൂർണ നടപടിക്രമത്തിലേക്കു കടക്കുന്ന ആദ്യദിനം തന്നെ മുഖ്യമന്ത്രിക്കും പൊലീസിനുമെതിരെയുള്ള ആക്ഷേപങ്ങൾ പ്രതിപക്ഷം സഭയിൽ ഉന്നയിച്ചേക്കും. നാലിനു ചേരുന്ന സഭ വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനമർപ്പിച്ചു പിരിയും. തുടർന്ന് ഏഴിനു ചേരുമ്പോഴായിരിക്കും പ്രതിപക്ഷം സർക്കാരിനെതിരെയുള്ള വിഷയങ്ങൾ ഓരോന്നായി പുറത്തെടുക്കുക. മറ്റു വലിയ സംഭവവികാസങ്ങളൊന്നും ഇനിയുള്ള ഒരാഴ്ചയ്ക്കകം ഉണ്ടായില്ലെങ്കിൽ ആദ്യദിനത്തിലെ അടിയന്തര പ്രമേയം മുഖ്യമന്ത്രിക്കെതിരെയുള്ളതായിരിക്കും. ആർഎസ്എസ്– സിപിഎം ബന്ധവും തൃശൂർ പൂരം കലക്കലുമായിരിക്കും കേന്ദ്രബിന്ദു.
Results 1-10 of 252