Activate your premium subscription today
പട്ന ∙ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് മൂത്ത മകൻ തേജ് പ്രതാപ് യാദവ് എംഎൽഎയെ പാർട്ടിയിൽനിന്നു ആറു വർഷത്തേക്കു പുറത്താക്കി. കാമുകി അനുഷ്ക യാദവുമൊത്തുള്ള ചിത്രം തേജ് പ്രതാപ് യാദവ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതിനെ തുടർന്നാണു നടപടി. പന്ത്രണ്ടു വർഷമായി പ്രണയത്തിലായിരുന്നെന്നും തേജ് പ്രതാപ് പോസ്റ്റിൽ വെളിപ്പെടുത്തി. പിന്നീടു പോസ്റ്റ് ഡെലീറ്റ് ചെയ്തു തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് എഐ ചിത്രം പ്രചരിപ്പിച്ചതാണെന്നു തേജ് പ്രതാപ് വിശദീകരണം നൽകിയെങ്കിലും ഫലമുണ്ടായില്ല.
പട്ന ∙ തോൽവി ഉറപ്പുള്ള സീറ്റുകൾ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കരുതെന്ന കോൺഗ്രസിന്റെ മുന്നറിയിപ്പുമായി ഇന്ത്യാ സഖ്യ സീറ്റു വിഭജന ചർച്ചകൾക്കു തുടക്കം. ഉപമുഖ്യമന്ത്രി സ്ഥാനം അവകാശപ്പെട്ടു വികാസ്ശീൽ ഇൻസാൻ പാർട്ടി (വിഐപി) നേതാവ് മുകേഷ് സാഹ്നി രംഗത്തെത്തിയതോടെ സീറ്റുവിഭജനം ആർജെഡിക്കു തലവേദനയായി.
പട്ന ∙ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇന്ത്യാസഖ്യ സീറ്റു വിഭജനം ചർച്ച ചെയ്യാൻ ഘടകകക്ഷി നേതാക്കളുടെ യോഗം നാളെ പട്നയിൽ ചേരും. കഴിഞ്ഞ ദിവസം ആർജെഡി നേതാവ് തേജസ്വി യാദവ് ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുമായി നടത്തിയ ചർച്ചയുടെ തുടർച്ചയായാണു മുന്നണി നേതൃയോഗം.
ന്യൂഡൽഹി ∙ ബിഹാറിൽ അധികാരം നിലനിർത്താൻ ജെഡിയുവും ബിജെപിയും കച്ചമുറുക്കുമ്പോൾ ഒറ്റമുദ്രാവാക്യമുയർത്തി നീങ്ങാൻ ആർജെഡിയും കോൺഗ്രസും തമ്മിൽ ധാരണയായി. ഇന്ത്യാസഖ്യത്തിന്റെ തിരഞ്ഞെടുപ്പ് ഏകോപനത്തിനായി എല്ലാ പാർട്ടികളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കാനും നിശ്ചയിച്ചു.
പട്ന ∙ ബിഹാറിലെ ഇഫ്താർ രാഷ്ട്രീയത്തിൽ ആർജെഡിക്കു തിരിച്ചടി. ആർജെഡി മുതിർന്ന നേതാവ് അബ്ദുൽ ബാരി സിദ്ദിഖിയുടെ ഇഫ്താർ വിരുന്നിൽ സഖ്യകക്ഷികളായ കോൺഗ്രസിന്റെയും വികാസ്ശീൽ ഇൻസാൻ പാർട്ടിയുടെയും (വിഐപി) നേതാക്കൾ വിട്ടു നിന്നു. അതേസമയം, മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഇഫ്താർ വിരുന്ന് എൻഡിഎ ഘടകകക്ഷി നേതാക്കളുടെയെല്ലാം പങ്കാളിത്തത്താൽ വിജയമായി.
പട്ന ∙ ജോലിക്കു പകരം ഭൂമി അഴിമതിക്കേസിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നാലു മണിക്കൂറോളം ചോദ്യം ചെയ്തു. പട്നയിലെ ഇ.ഡി ഓഫിസിലായിരുന്നു ചോദ്യം ചെയ്യൽ. മകൾ മിസാ ഭാരതി എംപിക്കൊപ്പമാണു ലാലു ചോദ്യം ചെയ്യലിനു ഹാജരായത്.
പട്ന∙ ഹോളി ആഘോഷത്തിനിടെ പൊലീസുകാരനെ നിർബന്ധിച്ച് നൃത്തം ചെയ്യിപ്പിച്ച് രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപ് യാദവ്. നൃത്തം ചെയ്തില്ലെങ്കിൽ സർവീസിൽനിന്നു സസ്പെൻഡ് ചെയ്യുമെന്നും തേജ് പ്രതാപ് ഭീഷണിപ്പെടുത്തി. തുടർന്ന് തേജ് പ്രതാപിന്റെ നിർദേശത്തിൽ പൊലീസുകാരൻ തേജ് പ്രതാപിന്റെ പട്നയിൽ വസതിയിൽ നൃത്തം ചെയ്യുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ശനിയാഴ്ച പാർട്ടി പ്രവർത്തകർക്കൊപ്പം തന്റെ വസതിയിലാണ് തേജ് പ്രതാപ് ഹോളി ആഘോഷിച്ചത്.
തിരുവനന്തപുരം∙ പാലക്കാട് എലപ്പുള്ളിയില്‍ മദ്യനിര്‍മാണശാല അനുവദിക്കുന്നതില്‍ ഇടതുമുന്നണി യോഗത്തില്‍ എതിര്‍പ്പ് അറിയിച്ച സിപിഐയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. മദ്യനിര്‍മാണ ശാലയുമായി മുന്നോട്ടു പോകുമെന്നു സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി അറിയിച്ചു. എംഎന്‍ സ്മാരകത്തില്‍ ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലാണ് സിപിഐ എതിര്‍പ്പ് അറിയിച്ചത്.
പട്ന ∙ മഹാകുംഭമേള അർഥശൂന്യമാണെന്ന് ആർജെഡി അധ്യക്ഷൻ ലാലുപ്രസാദ് യാദവ്. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ അപകടത്തിൽ 18 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിലാണ് ലാലു പ്രസാദ് യാദവിന്റെ പ്രതികരണം. ‘‘തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിച്ചത് വളരെ അസ്വസ്ഥത ഉളവാക്കുന്ന സംഭവമാണ്.
തിരുവനന്തപുരം ∙ സ്വകാര്യ സര്‍വകലാശാല വിഷയത്തില്‍ എല്‍ഡിഎഫിനുള്ളില്‍ ശക്തമായ എതിര്‍പ്പ് അറിയിച്ചിരുന്നുവെന്ന് ആര്‍ജെഡി ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ്. സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കണമെന്ന നിര്‍ദേശം സിപിഎമ്മാണു മുന്നോട്ടുവച്ചത്. സിപിഐ സംസ്ഥാന സെക്രട്ടറി അന്തരിച്ച കാനം രാജേന്ദ്രന് ഉള്‍പ്പെടെ ഇതിനെ യോഗത്തില്‍ അനുകൂലിക്കുകയായിരുന്നു. ഏതാണ്ട് 20 മിനിറ്റോളം സ്വകാര്യ സര്‍വകലാശാലകളെ എതിര്‍ത്ത് യോഗത്തില്‍ താന്‍ സംസാരിച്ചിരുന്നു. സ്കൂള്‍ വിദ്യാഭ്യാസ രംഗത്ത് അണ്‍എയ്ഡഡ് സ്കൂളുകള്‍ വന്നപ്പോള്‍ എയ്ഡഡ് മേഖല തകര്‍ച്ച നേരിട്ടതിനു സമാന അവസ്ഥ സ്വകാര്യ സര്‍വകലാശാലകള്‍ വരുന്നതോടെ ഉന്നതവിദ്യാഭ്യാസ മേഖലയിലും ഉണ്ടാകും.
Results 1-10 of 384