Activate your premium subscription today
ആലപ്പുഴ ∙ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് ഭീഷണിപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞെന്നും 2 വനിതാ ജില്ലാ കമ്മിറ്റി അംഗങ്ങളുടെ പരാതി. വൈസ് പ്രസിഡന്റ് നിയാസ് ഷാനവാസിനെതിരെ രേഖാമൂലം പരാതി നൽകിയിട്ടും നടപടിയില്ലെന്നാണു പെൺകുട്ടികൾ പറയുന്നത്. മാവേലിക്കരയിൽ എസ്എഫ്ഐ ജില്ലാ ക്യാംപിൽ പങ്കെടുത്തവർക്കു ബാഗും ടാഗും നൽകുന്നതിന്റെ ചുമതലയുണ്ടായിരുന്ന ജില്ലാ കമ്മിറ്റിയംഗമാണ് ഒരു പരാതിക്കാരി. ‘കൂടുതൽ സംസാരിച്ചാൽ മുഖം പിടിച്ച് ഭിത്തിയിൽ ഉരയ്ക്കും’ എന്ന് വൈസ് പ്രസിഡന്റ് പറഞ്ഞെന്നാണ് പരാതി. കൂടുതൽ ഗൗരവമുള്ള പരാതിയാണ് രണ്ടാമത്തെ പെൺകുട്ടി നൽകിയത്.
തിരുവനന്തപുരം ∙ യൂണിവേഴ്സിറ്റി കോളജിൽ വീണ്ടും വിദ്യാർഥിക്ക് എസ്എഫ്ഐ മർദ്ദനം. ഒന്നാംവർഷ വിദ്യാർഥിയായ അബ്ദുല്ലയെ എസ്എഫ്ഐ വിദ്യാർഥികൾ മർദ്ദിച്ചുവെന്നാണ് പരാതി. ഭിന്നശേഷിയുളള വിദ്യാർഥിയെ മർദ്ദിച്ച കേസിലെ പ്രതി മിഥുന്റെ നേതൃത്വത്തിൽ ആയിരുന്നു മർദ്ദനമെന്നാണ് ആരോപണം.
കണ്ണൂർ ∙ കരിവെള്ളൂർ കൂക്കാനം നെസ്റ്റ് കോളജിൽ എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. കഴിഞ്ഞദിവസം ഉച്ചയ്ക്ക് 2ന് ആയിരുന്നു എസ്എഫ്ഐ പയ്യന്നൂർ ഏരിയ കമ്മിറ്റി ഭാരവാഹികളും കോളജ് യൂണിറ്റ് ഭാരവാഹികളും തമ്മിലുള്ള സംഘർഷം. ഇരുചക്രവാഹനങ്ങളിലാണ് നാലംഗ ഏരിയ കമ്മിറ്റി ഭാരവാഹികൾ കോളജിൽ എത്തിയത്.ഇവർ കോളജ്
ന്യൂഡൽഹി ∙ കേരള ഹൗസ് അതിക്രമ കേസിൽ വി. ശിവദാസൻ എംപി ഉൾപ്പെടെ പത്തു പ്രതികളെ വെറുതെ വിട്ടു. ഡൽഹി റൗസ് അവന്യൂ കോടതിയുടേതാണ് വിധി. എസ്എഫ്ഐ ദേശീയ ഉപാധ്യക്ഷൻ നിതീഷ് നാരായണനും വെറുതെ വിട്ടവരിൽ ഉൾപ്പെട്ടിട്ടുണ്ട്. പ്രതി ചേർത്ത പത്തു പേരും അതിക്രമം നടത്തിയതെന്ന് തെളിയിക്കാനായില്ലെന്ന് കോടതി വ്യക്തമാക്കി.
കോട്ടയം∙ സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിൽ ഡിവൈഎഫ്ഐക്കും എസ്എഫ്ഐക്കും വിമർശനം. യുവജന വിദ്യർഥി സംഘടനകളുടെ പഴയകാല വീര്യം ചോർന്നെന്നാണു സംഘടനാ റിപ്പോർട്ടിൽ പറയുന്നത്. ബഹുജന പ്രശ്നങ്ങൾ ഏറ്റെടുത്ത് യുവാക്കളിൽ സ്വാധീനം ചെലുത്താൻ ഡിവൈഎഫ്ഐക്ക് കഴിയുന്നില്ല. എസ്എഫ്ഐ നേതാക്കൾക്കു വിദ്യാർഥികളോടുള്ള മനോഭാവം
കൊച്ചി ∙ ഭക്ഷ്യവിഷബാധയെ തുടർന്ന് നിർത്തിവച്ച എൻസിസി 21 കേരള ബറ്റാലിയൻ ക്യാംപ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ച് രണ്ടു ദിവസത്തിനുള്ളിൽ ക്യാംപ് പുനരാരംഭിക്കാനുള്ള ആലോചനകളാണ് നടക്കുന്നത്. ബുധനാഴ്ച വൈകിട്ടോ വ്യാഴാഴ്ച രാവിലെയോ ക്യാംപിൽ തിരികെ എത്തണമെന്ന് എൻസിസി അധികൃതർ വിദ്യാർഥികളെ അറിയിച്ചതായും സൂചനയുണ്ട്. വിദ്യാർഥികൾ എത്തുന്നതിന്റെ അടിസ്ഥാനത്തിലാവും ക്യാംപ് തുടരുന്ന കാര്യം തീരുമാനിക്കുക.
മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ ആരംഭിക്കാൻ വൈകുന്ന കാര്യത്തിൽ റിപ്പോർട്ട് തേടി ഹൈക്കോടതി. വിചാരണ ആരംഭിക്കാത്തത് ചോദ്യം ചെയ്ത് അഭിമന്യുവിന്റെ അമ്മ ഭൂപതി നൽകിയ ഹർജിയിലാണ് കോടതിയെ നടപടി.
തിരുവനന്തപുരം∙ യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ മുൻ യൂണിറ്റ് കമ്മിറ്റി ഭാരവാഹികളുടെ മർദനത്തിന് ഇരയായ ഭിന്നശേഷിക്കാരൻ മുഹമ്മദ് അനസിനെ കോളജിലും സാമൂഹികമാധ്യമം വഴിയും എസ്എഫ്ഐക്കാർ അധിക്ഷേപിക്കുന്നതായി പരാതി. മർദനക്കേസിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റ ഡയറക്ടറേറ്റിൽ മൊഴി നൽകാൻ എത്തിയപ്പോഴാണ് അനസ് ഇക്കാര്യം അറിയിച്ചത്. കോളജിൽ എസ്എഫ്ഐക്കാർ പിന്തുടരുകയും ഭിന്നശേഷിയെക്കുറിച്ച് പറഞ്ഞു കളിയാക്കുകയും ചെയ്യുന്നു. സമൂഹമാധ്യമത്തിലും അധിക്ഷേപിക്കുന്നു. കോളജിലെ അന്വേഷണസമിതി ഇന്നലെ വീണ്ടും മൊഴിയെടുത്തെങ്കിലും മർദനം ഉണ്ടായിട്ടില്ലെന്നു വരുത്തിത്തീർക്കാനാണു ചില അധ്യാപകരുടെ ശ്രമമെന്ന് അനസ് പറഞ്ഞു.
തിരുവനന്തപുരം ∙ യൂണിവേഴ്സിറ്റി കോളജിലെ ഭിന്നശേഷി വിദ്യാർഥിയെ ആക്രമിച്ച കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. ഇത്തരം കേസുകളിൽ മുൻകൂർ ജാമ്യം അനുവദിക്കുന്നതു സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്നു ചൂണ്ടിക്കാട്ടിയാണു ജാമ്യാപേക്ഷ തള്ളിയത്. അമൽ, മിഥുൻ, അലൻ, വിധു എന്നീ പ്രതികളുടെ ജാമ്യാപേക്ഷയിലാണു തിരുവനന്തപുരം ആറാം അഡി.സെഷൻസ് കോടതി ഉത്തരവ് പറഞ്ഞത്.
തിരുവനന്തപുരം∙ കേരള സർവകലാശാല ആസ്ഥാനത്തെ സെമിനാറിനിടെ ഗവർണർക്കെതിരെ പ്രതിഷേധിച്ച 4 എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ആദർശ്, അവിനാശ്, ജയകൃഷ്ണൻ, അനന്തു എന്നിവരാണ് അറസ്റ്റിലായത്. സർവകലാശാല സമരത്തിൽ സംസ്ഥാന നേതാക്കളടക്കം 100 ലധികം പേർക്കെതിരെ കേസെടുത്തിരുന്നു. സംസ്ഥാന പ്രസിഡന്റ് അനുശ്രീ അടക്കമുള്ളവർക്കെതിരെയാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. അറസ്റ്റ് ചെയ്ത 4 പേരെയും ജാമ്യത്തിൽ വിട്ടയച്ചു.
Results 1-10 of 1241