Activate your premium subscription today
മുംബൈ∙ തഹാവൂർ റാണയെ ഇന്ത്യയ്ക്കു കൈമാറുന്നതിന് യുഎസ് സുപ്രീം കോടതി അനുമതി നൽകിയതിനു പിന്നാലെ ദാവൂദ് ഇബ്രാഹിമിനെയും നീരവ് മോദിയെയും രാജ്യത്തിനു കൈമാറണമെന്ന ആവശ്യവുമായി ശിവസേനാ നേതാവ്. ശിവസേനാ (യുബിടി) നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവുത്താണ് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ ഉടൻ തന്നെ ഇന്ത്യയ്ക്ക് കൈമാറണമെന്ന ആവശ്യം ഉയർത്തിയത്.
മുംബൈ∙ ശിവസേനാ (ഉദ്ധവ് വിഭാഗം) അധ്യക്ഷൻ ഉദ്ധവ് താക്കറെ തങ്ങളുടെ ശത്രുവല്ലെന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ പരാമർശം പുതിയ ചർച്ചകളിലേക്ക് വഴിതുറക്കുന്നു. പഞ്ചായത്ത്, കോർപറേഷൻ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറയാനുള്ള സാധ്യത കൂടിയാണു പരാമർശത്തിലൂടെ ബിജെപി നേതാവ്
മുംബൈ∙ മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കുമെന്ന് ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി). കോർപറേഷൻ, ജില്ലാ പരിഷദ് തിരഞ്ഞെടുപ്പിൽ സഖ്യം വിട്ട് തനിച്ചു മത്സരിക്കുമെന്ന് പാർട്ടി വക്താവ് സഞ്ജയ് റാവുത്ത് പറഞ്ഞു.
മുംബൈ ∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപിക്ക് പിന്തുണ പ്രഖ്യാപിച്ച് ശിവസേനാ ഉദ്ധവ് വിഭാഗം. സംസ്ഥാനത്ത് സഖ്യത്തിലുള്ള കോൺഗ്രസിനെ ഡൽഹിയിൽ തള്ളിയാണ് എഎപിക്കൊപ്പം നിലയുറപ്പിച്ചത്. തൃണമൂൽ കോൺഗ്രസിനും സമാജ്വാദി പാർട്ടിക്കും പിന്നാലെയാണ് ഉദ്ധവും എഎപിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
മുംബൈ∙ മഹായുതി സർക്കാരിന്റെ സത്യപ്രതിജ്ഞ കഴിഞ്ഞ് രണ്ടാഴ്ചത്തെ അനിശ്ചിതത്വത്തിനൊടുവിൽ മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായി. കഴിഞ്ഞ സർക്കാരിലെ മുഖ്യമന്ത്രിയും നിലവിലെ ഉപമുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിൻഡെ നഗരവികസനം, ഭവനം, പൊതുമരാമത്ത് എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യും. അദ്ദേഹം താൽപര്യം പ്രകടിപ്പിച്ച
മുംബൈ∙ മുംബൈയെ മഹാരാഷ്ട്രയിൽ നിന്ന് വേർപെടുത്താനുള്ള ഒരു ശ്രമവും പാർട്ടി വച്ചുപൊറുപ്പിക്കില്ലെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് ആദിത്യ താക്കറെ. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട സഖ്യകക്ഷിയായ കോൺഗ്രസിന്റെ എംഎൽഎയെ ശാസിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുംബൈ∙ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി ശിവസേന നേതാവ് ഉദ്ധവ് താക്കറെ. നാഗ്പൂരിലെ വിധാൻ ഭവനിൽ മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച. ഫഡ്നാവിസുമായുള്ള കൂടിക്കാഴ്ചയിൽ ഉദ്ധവിനൊപ്പം മകനും വർളി എംഎൽഎയുമായ ആദിത്യ താക്കറെയും എംഎൽഎമാരായ അനിൽ പരബ്, വരുൺ സർദേശായി എന്നിവരും ഉണ്ടായിരുന്നു.
മുംബൈ∙ മഹാ വികാസ് അഘാടി സംഖ്യത്തിൽ നിന്നു പിന്മാറുന്നുവെന്ന് പ്രഖ്യാപിച്ച് സമാജ്വാദി പാർട്ടി എംഎൽഎ അബു അസ്മി. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം എംവിഎയുടെ സഖ്യകക്ഷിയായ ശിവസേന ഹിന്ദുത്വ അജണ്ട സ്വീകരിച്ചെന്ന് ആരോപിച്ചാണ് സമാജ്വാദി പാർട്ടി സഖ്യത്തിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചത്. മഹാരാഷ്ട്രയിൽ രണ്ടു എംഎൽഎമാരാണ് സമാജ്വാദി പാർട്ടിക്കുള്ളത്.
മുംബൈ∙ മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ച് തിങ്കളാഴ്ച ചേരുന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിൽ തീരുമാനമുണ്ടാകുമെന്ന് കാവൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. ‘‘ഈ സർക്കാർ ജനകീയ സർക്കാരാണ്. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും അന്തിമ തീരുമാനം എടുക്കും. ബിജെപി എംഎൽഎമാർ യോഗം ചേരും. അവർ തീരുമാനിക്കും’’ – ഷിൻഡെ പറഞ്ഞു.
മുംബൈ∙ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനമൊഴിയുന്ന ഏക്നാഥ് ഷിൻഡെയ്ക്ക് രണ്ടു ദിവസമായി പനിയും തൊണ്ടയിൽ അണുബാധയുമാണെന്ന് ഡോക്ടർ. അദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്നും കുടുംബ ഡോക്ടർ ആർ.എം. പത്രെ പറഞ്ഞു. മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ സ്വന്തം ഗ്രാമത്തിൽ 4 ഡോക്ടർമാരുടെ സംഘം ഏകനാഥ് ഷിൻഡെയെ ചികിത്സിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Results 1-10 of 435