Activate your premium subscription today
കോയമ്പത്തൂർ ∙ യുട്യൂബിലും ഇൻസ്റ്റഗ്രാമിലും പ്രശസ്തനാക്കാമെന്ന യുട്യൂബറുടെ വാക്കുകേട്ട് കഴുത്തിലെ പുലിനഖത്തിന്റെ കഥ പറഞ്ഞയാളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ രാമനാഥപുരത്തെ വ്യവസായി ബാലകൃഷ്ണനാണു വിഡിയോ കാരണം അറസ്റ്റിലായത്.
രാഷ്ട്രീയത്തിലേക്കും ഒരു മാസ് എൻട്രി നടത്താൻ ഒരുങ്ങുകയാണ് വിജയ്. സിനിമ സ്റ്റൈലിൽ ടീസര് വിഡിയോ ഒക്കെ പുറത്തുവിട്ടു പാർട്ടിയുടെ ചിഹ്നവും കൊടിയുമൊക്കെ അവതരിപ്പിച്ചതിനുശേഷം നടത്തുന്ന ദളപതിയുടെ ടിവികെ പാർട്ടിയുടെ പ്രഥമ സമ്മേളനവുംഅൽപ്പം വ്യത്യസ്തമാണ്. വിക്രവാണ്ടിയിലെ 85 ഏക്കറോളം വിസ്തൃതിയുള്ള മൈതാനത്തു
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സമൂഹമാധ്യമങ്ങളിൽ വ്യാജവാർത്തകളുടെ കുത്തൊഴുക്കാണ്. ഇപ്പോൾ ബിജെപി സ്ഥാനാര്ഥി നിര്ണയത്തിനിടെ നടന്ന സംഘര്ഷമെന്ന അവകാശവാദവുമായി നിരവധി പോസ്റ്റുകളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ, പ്രചാരത്തിലുള്ള പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി
മരങ്ങൾ മുറിച്ചുമാറ്റുന്നത് വനങ്ങൾക്ക് മാത്രമല്ല പ്രകൃതിക്കും പാരിസ്ഥിതിക സന്തുലനത്തിനും വലിയ ഭീഷണി ഉണ്ടാക്കുന്നുണ്ട്. ഇതു മൂലമാണ് വനമേഖലകളിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനെതിരെ ശക്തമായ നിയന്ത്രണങ്ങളും നിയമങ്ങളും ഏർപ്പെടുത്തിയിരിക്കുന്നത്
ചെന്നൈ∙ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി ഡിഎംകെ. പുതുച്ചേരിക്ക് സംസ്ഥാന പദവിയും നീറ്റ് പരീക്ഷ നിരോധനവുമാണ് പ്രകടനപത്രികയിലെ പ്രധാന വാദ്ഗാനങ്ങൾ. പ്രകടനപത്രികയ്ക്കൊപ്പം ഡിഎംകെയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയും പുറത്തിറക്കി. തമിഴ്നാട് മുഖ്യമന്ത്രിഎം.കെ.സ്റ്റാലിൻ, കനിമൊഴി
പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് വോട്ടു ചെയ്യുക 98 കോടി വോട്ടർമാരാണെന്നാണ് കണക്ക്. ആദ്യ തിരഞ്ഞെടുപ്പിന് ഏഴ് പതിറ്റാണ്ട് പിന്നിടുമ്പോൾ അഞ്ചിരട്ടിയാണ് വോട്ടർമാരുടെ എണ്ണത്തിലെ വർധന. എല്ലാ പൗരന്മാർക്കും വോട്ടവകാശത്തിൽ തുല്യ പ്രാധാന്യമെന്നത് ശരിയാണെങ്കിലും ഇന്ത്യ ആരാണ് ഭരിക്കേണ്ടത് എന്ന ചോദ്യത്തിന് ഉത്തരം നൽകുന്ന ചില നിർണായക സംസ്ഥാനങ്ങളുണ്ട്. ഏറ്റവും അധികം ലോക്സഭാ സീറ്റുകളുള്ള രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ. ആകെ സീറ്റിൽ 45.8 ശതമാനവും (249 എണ്ണം) ഈ അഞ്ചിടത്താണ്. ബിജെപിയാണെങ്കിലും ‘ഇന്ത്യ’ മുന്നണിയാണെങ്കിലും ഈ അഞ്ചു സംസ്ഥാനങ്ങളിലെ സീറ്റുകൾ ഭദ്രമാണെന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രമേ മറ്റിടങ്ങളെപ്പറ്റി ആലോചിക്കുക പോലുമുള്ളൂവെന്നതാണു യാഥാർഥ്യം. ദക്ഷിണേന്ത്യയിലേയ്ക്ക് വഴിയടഞ്ഞിട്ടും രാജ്യം ഭരിക്കാൻ ബിജെപിക്ക് എന്തുകൊണ്ടു കഴിഞ്ഞു എന്ന ചോദ്യത്തിന്റെ കൂടി ഉത്തരമാണ് ഈ അഞ്ച് സംസ്ഥാനങ്ങളിൽ നാലെണ്ണവും. രാജ്യത്തിന് ഇതേവരെ 8 പ്രധാനമന്ത്രിമാരെ സമ്മാനിച്ച ഉത്തർപ്രദേശാണ് നിർണായക സംസ്ഥാനങ്ങളിൽ ആദ്യത്തേത്. 80 ലോക്സഭാ സീറ്റുകളാണ് ഉത്തർപ്രദേശിലുള്ളത്. തൊട്ടുപിന്നാലെ മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ബിഹാർ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളും. തമിഴ്നാട് മാത്രമാണ് ഇക്കൂട്ടത്തിൽ ദക്ഷിണേന്ത്യയിൽനിന്നുള്ളത്. തമിഴ്നാടും തൊട്ടടുത്ത കേരളവും ഇത്തവണ ബിജെപിയുടെ ഉൾപ്പെടെ നിർണായക ലക്ഷ്യമാകുന്നതും വെറുതെയല്ല. ജാതിസമവാക്യങ്ങളും തൊഴിലില്ലായ്മയും അഴിമതിയും വിഷയമാകുന്ന തിരഞ്ഞെടുപ്പിൽ ഈ അഞ്ച് സംസ്ഥാനങ്ങളിലെ സീറ്റ് നില ബിജെപിക്കും ഇന്ത്യ മുന്നണിക്കും നിർണായകമാകും. എന്താണ് ഓരോ സംസ്ഥാനങ്ങളിലെയും രാഷ്ട്രീയ ചിത്രം? വിശദമായി പരിശോധിക്കാം...
പുതുച്ചേരി∙ തമിഴ്നാട്ടിലെ പുതുച്ചേരിയിൽ കാണാതായ ഒൻപതു വയസ്സുകാരിയുടെ മൃതദേഹം നഗരത്തിലെ അഴുക്കുചാലിൽ കണ്ടെത്തി. ചാക്കിനുള്ളിൽ കൈയും കാലും കെട്ടിയ നിലയിലാണു മൃതദേഹം കണ്ടെത്തിയത്.പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി എന്നാണ് സംശയം. സംഭവത്തിൽ 18 വയസ്സിനു താഴെയുള്ളവരടക്കം ആറുപേരെ പൊലീസ്
ന്യൂഡൽഹി∙ തമിഴ്നാട്ടിൽ മൂന്നുവട്ടം കോൺഗ്രസ് എംഎൽഎയായിരുന്ന എസ്. വിജയധരണി ശനിയാഴ്ച ബിജെപിയിൽ ചേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം രാജ്യത്തിന് വളരെ ആവശ്യമാണെന്നു ചൂണ്ടിക്കാട്ടിയാണ് അവർ ബിജെപിയിൽ അംഗത്വമെടുത്തത്. തമിഴ്നാട്ടിൽ കളംപിടിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾ പലവട്ടം പരാജയപ്പെട്ട
ലക്നൗ∙ തമിഴ്നാട്ടിൽനിന്ന് ഉത്തർപ്രദേശിലെ അയോധ്യയിലേക്ക് വെടിമരുന്നുമായി പോയ ട്രക്കിന് തീപിടിച്ച് അപകടം. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഉന്നാവിലെ പൂർവ കോട്വാലിയിലെ ഖർഗി ഖേദ ഗ്രാമത്തിലാണ് അപകടമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. ട്രക്ക് പൂർണമായും കത്തിനശിച്ചു. ട്രക്കിനു തീപിടിച്ചതിനു പിന്നാലെ വെടിമരുന്ന് പൊട്ടിത്തെറിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ചെന്നൈ ∙ രാഹുൽ ഗാന്ധിയേക്കാൾ ജനപ്രീതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെന്നു പറഞ്ഞ കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം എംപിക്ക് തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി കാരണം കാണിക്കൽ നോട്ടിസ് അയച്ചു. വോട്ടിങ് യന്ത്രത്തിൽ വിശ്വാസമുണ്ടെന്നും തമിഴ് ടിവി ചാനലുമായുള്ള അഭിമുഖത്തിൽ കാർത്തി വ്യക്തമാക്കി. 10 ദിവസത്തിനകം മറുപടി നൽകാൻ ആവശ്യപ്പെട്ടാണ് അച്ചടക്ക സമിതി നോട്ടിസ് അയച്ചത്. എന്നാൽ, പാർലമെന്റ് അംഗമായതിനാൽ തനിക്കെതിരെ നടപടിയെടുക്കാൻ ദേശീയ നേതൃത്വത്തിനു മാത്രമാണ് അധികാരമുള്ളതെന്നാണ് കാർത്തിയുടെ വാദം.
Results 1-10 of 18