Activate your premium subscription today
ചെന്നൈ ∙രണ്ടു മുൻ എംഎൽഎമാരും വിരമിച്ച ഐആർഎസ് ഉദ്യോഗസ്ഥനും നടൻ വിജയ്യുടെ തമിഴക വെട്രി കഴകത്തിൽ (ടിവികെ) ചേർന്നു. അണ്ണാഡിഎംകെയിൽ നിന്ന് ആർ. രാജലക്ഷ്മി, ഡിഎംെകയിൽ നിന്ന് എസ്.ഡേവിഡ് സെൽവൻ, മുൻ ഐആർഎസ് ഉദ്യോഗസ്ഥൻ അരുൺരാജ് എന്നിവരാണു പാർട്ടി മാറിയത്. ടിവികെയുടെ പ്രചാരണ, നയരൂപീകരണ ജനറൽ സെക്രട്ടറിയായി അരുണിനെ നിയോഗിച്ചു. ജുഡീഷ്യൽ സർവീസ് മുൻ ജഡ്ജി സി. സുഭാഷും ടിവികെ അംഗമായി.
ചെന്നൈ ∙രാഷ്ട്രീയ തന്ത്രങ്ങൾ മെനയാൻ നിയോഗിച്ച പ്രശാന്ത് കിഷോറിനെ നടൻ വിജയ്യുടെ പാർട്ടി തമിഴക വെട്രി കഴകം (ടിവികെ) ഒഴിവാക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം പാർട്ടിയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുത്തതൊഴിച്ചാൽ പാർട്ടിയുടെ മറ്റു വേദികളിലൊന്നും അദ്ദേഹത്തിന്റെ സാന്നിധ്യമില്ലായിരുന്നു. നയരൂപീകരണത്തിൽ മുഖ്യ
ചെന്നൈ ∙ നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്യുടെ റോഡ് ഷോയ്ക്കിടെ മധുര വിമാനത്താവളത്തിൽ നാശനഷ്ടങ്ങളുണ്ടാക്കിയതിന് പാർട്ടി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ കൂട്ടംകൂടിയതിനും പൊതുമുതൽ നശിപ്പിച്ചതിനും അടക്കമാണു കേസ്. സിനിമ ചിത്രീകരണത്തിന് മധുരയിലെത്തിയപ്പോഴാണ് വിമാനത്താവളത്തിലെ വസ്തുവകകൾ ഉൾപ്പെടെ നശിപ്പിച്ച് പാർട്ടി പ്രവർത്തകർ അഴിഞ്ഞാടിയത്.
ചെന്നൈ ∙ അണ്ണാഡിഎംകെയും ബിജെപിയും വീണ്ടും കൈകോർത്തതോടെ, തമിഴ് രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന വിജയ്ക്കു വെല്ലുവിളി ഇരട്ടിയായി. ബിജെപിയുമായി സഹകരിക്കാൻ മടിച്ചുനിന്ന അണ്ണാഡിഎംകെ, ആദ്യം വിജയ്യുടെ തമിഴക വെട്രി കഴകത്തെ (ടിവികെ) ഒപ്പം നിർത്താനായിരുന്നു ശ്രമിച്ചത്. ഇതിനായി വിശദമായ ചർച്ചകൾ നടന്നെങ്കിലും ടിവികെ മുന്നോട്ടു വച്ച ഉപാധികൾ അണ്ണാഡിഎംകെയെ ഞെട്ടിച്ചു.
തമിഴക വെട്രി കഴകം...തമിഴ് സിനിമയിലെ ഡിസ്റപ്റ്ററായി മാറിയ വിജയ് എന്ന ജോസഫ് വിജയ് ചന്ദ്രശേഖര്‍ 2024 ഫെബ്രുവരിയിലായിരുന്നു തന്റെ രാഷ്ട്രീയ മോഹങ്ങള്‍ക്ക് ഔപചാരിക തുടക്കം കുറിച്ച് സ്വന്തം പാര്‍ട്ടി പ്രഖ്യാപിച്ചത്. ഇരുധ്രുവ കേന്ദ്രീകൃതമായ തമിഴ്നാട് രാഷ്ട്രീയത്തിലും ഡിസ്റപ്ഷന് തീര്‍ക്കുകയെന്ന
ചെന്നൈ ∙ അണ്ണാഡിഎംകെ വീണ്ടും എൻഡിഎ പാളയത്തിലെത്തിയതു നടൻ വിജയ്യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴക(ടിവികെ)വുമായുള്ള ചർച്ചകൾ പാളിയതിനെ തുടർന്നെന്നു റിപ്പോർട്ട്. കഴിഞ്ഞവർഷം നടന്ന ചർച്ചയ്ക്കിടെ, വിജയ് മുന്നോട്ടുവച്ച പല നിബന്ധനകളും അംഗീകരിക്കാൻ അണ്ണാഡിഎംകെ തയാറായിരുന്നില്ലെന്നാണു സൂചന. സഖ്യത്തെ
ചെന്നൈ ∙ ‘തമിഴ്നാടിനോട് മോദിജിക്ക് എന്താണ് അലർജി’യെന്നു ചോദിച്ചും മുഖ്യമന്ത്രി സ്റ്റാലിന്റേത് രാജവാഴ്ചയെന്നു വിമർശിച്ചും കേന്ദ്ര–തമിഴ്നാട് സർക്കാരുകൾക്കെതിരെ വീണ്ടും ടിവികെ (തമിഴക വെട്രി കഴകം) അധ്യക്ഷൻ വിജയിന്റെ രൂക്ഷവിമർശനം.
നടന് വിജയ് മാര്‍ച്ച് ഏഴിന് ചെന്നൈയില്‍ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചിരുന്നു. നോമ്പെടുത്ത വിശ്വാസികള്‍ക്കൊപ്പം പ്രാര്‍ഥനയില്‍ പങ്കെടുക്കുന്ന വിജയ്യുടെ ചിത്രം മാധ്യമങ്ങള്‍ പങ്കുവച്ചിരുന്നു. ഇഫ്താർ പാര്‍ട്ടിയില്‍ മദ്യപാനികളെയും റൗഡികളെയും പങ്കടുപ്പിച്ചത് മുസ്ലിംകളെ അപമാനിക്കലാണെന്ന് ആരോപിച്ച്
ചെന്നൈ∙ തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് വനിതാ ദിനത്തിൽ, മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ വിമർശിച്ചു രംഗത്തെത്തിയിരുന്നു. സ്ത്രീകൾക്കു സുരക്ഷ ഒരുക്കാൻ സ്റ്റാലിൻ സർക്കാരിനു സാധിച്ചില്ലെന്നായിരുന്നു പ്രധാന വിമർശനം. തമിഴ്നാട്ടിൽ മാറ്റം സംഭവിക്കുമെന്നു വിജയ് തുറന്നടിക്കുകയും ചെയ്തു. ഒക്ടോബറിൽ നടന്ന പാർട്ടി പൊതുസമ്മേളനത്തിലും സ്റ്റാലിനെയും കുടുംബത്തിനെയും എതിർത്ത് വിജയ് സംസാരിച്ചിരുന്നു.
ചെന്നൈ∙ റമസാൻ മാസത്തിലെ ആദ്യ വെള്ളിയാഴ്ച ചെന്നൈയിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ച് ടിവികെ അധ്യക്ഷനും നടനുമായ വിജയ്. ചെന്നൈ റോയപ്പേട്ടയിലെ വൈഎംസിഎ മൈതാനത്താണ് താരം ഇഫ്താർ നോമ്പുതുറ ചടങ്ങ് സംഘടിപ്പിച്ചത്. വൈകിട്ടത്തെ പ്രാർഥനയിൽ പങ്കെടുത്ത വിജയ്, വിശ്വാസികൾക്കൊപ്പം നോമ്പ് തുറക്കുകയും ചെയ്തു. ആയിരക്കണക്കിനു പേരാണ് ചടങ്ങിൽ പങ്കെടുത്തത്.
Results 1-10 of 40