Activate your premium subscription today
തിരുവനന്തപുരം∙ അപ്രതീക്ഷിത നീക്കങ്ങൾക്കൊടുവിൽ രാജി പ്രഖ്യാപിച്ച പി.വി.അൻവർ മലയോര മേഖലയിലെ ജനങ്ങൾക്കായി തൃണമൂൽ കോൺഗ്രസിന്റെ ഭാഗമായിനിന്നു പ്രവർത്തിക്കുമെന്നു പ്രഖ്യാപിച്ചു. കേരളം നേരിടുന്ന പ്രധാന പ്രശ്നമാണ് വന്യജീവി ആക്രമണം. ഇക്കാര്യത്തിൽ ശക്തമായ നിലപാട് പാർലമെന്റിൽ സ്വീകരിക്കാമെന്നു തൃണമൂൽ നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി ഉറപ്പുനൽകി. മമതയാണു രാജി വയ്ക്കാൻ നിർദേശിച്ചത്. ശനിയാഴ്ച സ്പീക്കർ എ.എൻ.ഷംസീറിനു രാജിക്കത്ത് ഇമെയിൽ അയച്ചിരുന്നു.
തിരുവനന്തപുരം ∙ നിലമ്പൂർ എംഎൽഎ പി.വി.അൻവർ നിയമസഭാംഗത്വം രാജിവച്ചു. രാവിലെ സ്പീക്കർ എ.എൻ.ഷംസീറിനെ കണ്ടാണു രാജിക്കത്തു കൈമാറിയത്. തൃണമൂൽ കോൺഗ്രസിന്റെ ഭാഗമായതിനു പിന്നാലെയാണ്, അയോഗ്യത ഒഴിവാക്കാനായി അൻവർ രാജിവച്ചത്. ശനിയാഴ്ചതന്നെ രാജിക്കത്ത് ഇമെയിൽ അയച്ചിരുന്നെന്നും നേരിട്ടു നൽകേണ്ടതിനാലാണു ഇന്നു സ്പീക്കറെ കണ്ട് കത്തു കൈമാറിയതെന്നും അൻവർ വ്യക്തമാക്കി.
കോട്ടയം∙ പി.വി.അൻവറിനു തൃണമൂൽ കോൺഗ്രസ് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതായി വിവരം. ഇക്കാര്യം തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ ഓഫിസ് കേരളത്തിലെ നേതാക്കളെ അറിയിച്ചു. അൻവർ മുന്നോട്ടുവച്ച ഉപാധിയാണോ രാജ്യസഭാ സീറ്റ് എന്ന ചോദ്യത്തോടു പ്രതികരിക്കാൻ നേതാക്കൾ തയാറായില്ല.
മലപ്പുറം ∙ തൃണമൂൽ കോൺഗ്രസിൽ ചേർന്ന പി.വി.അൻവർ, നിലമ്പൂർ എംഎൽഎ സ്ഥാനം രാജിവച്ചേക്കുമെന്നു സൂചന. ഇക്കാര്യമുൾപ്പെടെ പറയാനായി തിങ്കളാഴ്ച രാവിലെ 9.30ന് തിരുവനന്തപുരത്ത് അൻവർ വാര്ത്താസമ്മേളനം വിളിച്ചു. സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സ്വതന്ത്രനായി ജയിച്ച അൻവർ തൃണമൂലിൽ അംഗത്വമെടുത്താൽ അയോഗ്യത നേരിടേണ്ടി വരുമെന്ന വിലയിരുത്തലിലാണു പുതിയ നീക്കം.
കോട്ടയം∙ തൃണമൂൽ കോൺഗ്രസിൽ ചേരും മുന്നേ സമാജ്വാദി പാർട്ടിയുമായി (എസ്പി) നടത്തിയ ചർച്ചയിൽ പി.വി. അൻവർ എംഎൽഎ രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടതായി വിവരം. ഉത്തർപ്രദേശിൽനിന്നും തന്നെ രാജ്യസഭയിലേക്ക് എത്തിക്കണമെന്നായിരുന്നു അൻവറിന്റെ ആവശ്യം. ജെഡിഎസിൽ നിന്നും അടുത്തിടെ എസ്പിയിലേക്ക് എത്തിയ മലയാളി നേതാവുമായി
കൊൽക്കത്ത ∙ കേരളത്തിൽ 10 വർഷം മുൻപ് നടത്തിയ പാർട്ടി രൂപീകരണം പരാജയമായി മാറിയ അനുഭവമുള്ളതിനാൽ പി.വി. അൻവറിനെ കോ ഓർഡിനേറ്ററായി നിയോഗിച്ചുകൊണ്ടു ജാഗ്രതയോടെയുള്ള നീക്കമാണ് തൃണമൂൽ കോൺഗ്രസ് നടത്തുന്നത്. കേരളത്തിൽ സൂക്ഷിച്ചാണ് ഇടപെടുന്നതെന്ന് മുതിർന്ന നേതാവ് പറഞ്ഞു. തൃണമൂൽ നേതൃത്വത്തിന് വലിയ വാഗ്ദാനം പി.വി.അൻവർ നൽകിയിട്ടുണ്ടെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിൽ മലബാറിലെങ്കിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുകയും പാർട്ടിയെ യുഡിഎഫിൽ എത്തിക്കുകയും ചെയ്യണമെന്നാണ് നേതാക്കൾ നൽകിയ ഉപദേശം.
കോട്ടയം ∙ ഡിഎംകെയുമായി നടത്തിയ നീക്കങ്ങൾ പാളിയതിനു പിന്നാലെ പി.വി. അൻവർ തൃണമൂൽ കോൺഗ്രസുമായി ചർച്ചകൾ ആരംഭിച്ചത് കഴിഞ്ഞ നവംബറിൽ. തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി ഹാരിഷ് പാലത്തിങ്കലുമായി ഫോണിൽ സംസാരിച്ചാണ് അൻവർ ഇതിനായുള്ള താൽപര്യം അറിയിച്ചത്. ഒരുമിച്ചു പ്രവർത്തിക്കാൻ താൽപര്യമുണ്ടെന്നും
കൊൽക്കത്ത ∙ നിലമ്പൂർ എംഎൽഎയും ഡമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) നേതാവുമായ പി.വി.അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. തൃണമൂൽ നേതാവും എംപിയുമായ അഭിഷേക് ബാനർജിയാണ് അൻവറിന് അംഗത്വം നൽകിയത്. അൻവറിനെ സ്വാഗതം ചെയ്ത തൃണമൂൽ, രാജ്യക്ഷേമത്തിനായി ഒരുമിച്ചു പ്രവർത്തിക്കാമെന്ന കുറിപ്പോടെ എക്സിൽ ചിത്രങ്ങളും പങ്കുവച്ചു.
തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയനുമായി ഇടഞ്ഞ് ഇടതുമുന്നണിയുമായി അകന്ന നിലമ്പൂര് എംഎല്എ പി.വി.അന്വര് ബംഗാള് മുഖ്യമന്ത്രി മമതാ ബാനര്ജിയുടെ തൃണമൂല് കോൺഗ്രസുമായി അടുക്കാനുള്ള നീക്കത്തില്. കുറച്ചുദിവസങ്ങളായി ഡല്ഹിയില് തുടരുന്ന പി.വി.അന്വര്, തൃണമൂല് എംപിമാരുമായി ചര്ച്ച നടത്തിയെന്നാണ് റിപ്പോര്ട്ട്. അൻവറിന്റെ ഡമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരളയെ (ഡിഎംകെ) തൃണമൂല് കോണ്ഗ്രസിന്റെ ഭാഗമാക്കാനാണു ശ്രമമെന്നാണ് വിവരം. അടുത്ത ആഴ്ചയോടെ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കാം.
ന്യൂഡൽഹി ∙ യുപിയിലെ സംഭലിലേക്കു പോയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും സംഘത്തെയും തടഞ്ഞതിൽ പ്രതിഷേധിച്ച് തൃണമൂൽ ഒഴികെയുള്ള ഇന്ത്യാസഖ്യത്തിലെ എംപിമാർ ലോക്സഭയിൽനിന്ന് ഇറങ്ങിപ്പോയി.
Results 1-10 of 680