Activate your premium subscription today
സർക്കാരിനെതിരായ സമരം ഉപതിരഞ്ഞെടുപ്പിലും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇടതു സ്ഥാനാർഥി എം.സ്വരാജിനെതിരെ പ്രചാരണത്തിന് ആശാ പ്രവർത്തകർ നിലമ്പൂരിലെത്തി. രാവിലെ നഗരത്തിൽ പ്രകടനത്തിനു ശേഷം ഉച്ചയ്ക്കു ശേഷം ഭവനസന്ദർശനം ഉൾപ്പെടെ സജീവമായി പ്രചാരണത്തിനിറങ്ങാനാണ് ആശാ പ്രവർത്തകരുടെ തീരുമാനം.
നിലമ്പൂര്‍ ∙ പ്രചാരണം അടിത്തട്ടുവരെ എത്തിച്ചുമുന്നേറുന്നതിന്റെ ഭാഗമായി ഇടതു–വലതു മുന്നണികൾ കുടുംബയോഗങ്ങളിലാണ് പ്രധാനമായും ശ്രദ്ധപതിപ്പിക്കുന്നത്. യുഡിഎഫ് നേതാക്കൾ പഞ്ചായത്ത് തലം വരെ എംഎൽഎമാർ ഉൾപ്പെടെയുള്ള നേതാക്കൾക്ക് ചുമതല വീതംവച്ചാണ് കുടുംബയോഗങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതെങ്കിൽ വീട്ടുമുറ്റത്തും വീട്ടിനുള്ളിലും വരെ എത്തുന്ന മന്ത്രിമാർ തീർക്കുന്ന അമ്പരപ്പാണ് വോട്ടർമാർക്ക് ഇടതുപക്ഷം സമ്മാനിക്കുന്നത്.
നിലമ്പൂർ∙ ഉപതിരഞ്ഞെടുപ്പിന് എട്ടു ദിവസം ശേഷിക്കേ നിലമ്പൂർ പ്രചാരണച്ചൂടിൽ. കോൺഗ്രസിനും സിപിഎമ്മിനും വിജയം നിർണായകമായ തിരഞ്ഞെടുപ്പിൽ സർവ പ്രചാരണ ആയുധങ്ങളും പുറത്തെടുത്താണ് മുന്നണികളുടെ മുന്നേറ്റം. ഇന്നലെ 11 മന്ത്രിമാരാണ് പ്രചാരണത്തിനെത്തിയത്. കോൺഗ്രസിന്റെ പ്രധാന നേതാക്കളെല്ലാം മണ്ഡലത്തിൽ കേന്ദ്രീകരിച്ചിട്ടുണ്ട്. ബിജെപി വോട്ടു വർധന ലക്ഷ്യമിടുന്നു.
നിലമ്പൂർ ∙ വൈകിട്ടോടെ പെയ്ത ചെറുമഴയ്ക്ക് ചെറുകുളിർ പോലും നൽകാനാകാത്ത ഉപതിരഞ്ഞെടുപ്പു പ്രചാരണച്ചൂടിൽ നിലമ്പൂർ. പത്തു ദിവസം മാത്രമകലെ വോട്ടെടുപ്പു നടക്കാനിരിക്കെ പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർഥിക്കാനുളള ശ്രമത്തിലായിരുന്നു ചൊവ്വാഴ്ച പ്രധാന സ്ഥാനാർഥികൾ. വരുംദിനങ്ങളിൽ മഴ കനക്കാനിടയുണ്ടെന്ന കാലാവസ്ഥാ സൂചനകൾക്കിടെ പ്രചാരണച്ചൂടൊഴിയാതെ പരമാവധി വോട്ടർമാരെ നേരിൽ കണ്ടുതന്നെ വോട്ടുതേടാനുള്ള ശ്രമത്തിലായിരുന്നു പ്രധാന സ്ഥാനാർഥികൾ.
മലപ്പുറം ∙ യുഡിഎഫ് വർഗീയ മുന്നണിയായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വെൽഫെയർ പാർട്ടി യുഡിഎഫിന്റെ ഭാഗമാണ്. എല്ലാ മേഖലയിലെയും വർഗീയവാദികളെ കൂട്ടുപിടിച്ചുള്ള മുന്നണിയാണിത്. ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്നതാണത്. അവർക്കതിൽ ഒരു മനഃപ്രയാസവുമില്ല. വർഗീയവാദികളെ വെള്ളപൂശുകയാണ് വി.ഡി.സതീശൻ ചെയ്യുന്നത്. ഇനിയും മതനിരപേക്ഷ മുന്നണിയാണെന്ന് അവർക്ക് അവകാശപ്പെടാനാകില്ല. ഇനി യുഡിഎഫ് എന്ന പേര് അവർക്ക് ഉപയോഗിക്കാൻ അവകാശമില്ലെന്നും ഗോവിന്ദൻ ആരോപിച്ചു.
മലപ്പുറം ∙ ഗൂഢാലോചന ആരോപിച്ചു വനംമന്ത്രി രംഗത്തുവരികയും യുഡിഎഫ് രൂക്ഷമായി പ്രതികരിക്കുകയും ചെയ്തതോടെ, മൃഗവേട്ടയ്ക്കൊരുക്കിയ കെണിയിൽ നിന്നു ഷോക്കേറ്റു 15 വയസ്സുകാരൻ മരിച്ച സംഭവം നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ ചൂടുള്ള പ്രചാരണ വിഷയമായി.
തിരുവനന്തപുരം∙ സ്ഥാനാർഥിചിത്രം അന്തിമമായതോടെ നിലമ്പൂർ കനത്ത രാഷ്ട്രീയ പോരാട്ടത്തിലേക്കു കടന്നു. യുഡിഎഫും എൽഡിഎഫും തമ്മിലുള്ള ആവേശകരമായ മത്സരത്തിനാണ് അരങ്ങൊരുങ്ങിയിരിക്കുന്നത്. പി.വി.അൻവറും ബിജെപിയും അവരുടെ നിലമ്പൂരിലെ സ്വാധീനം തെളിയിക്കാനുള്ള ശ്രമത്തിലും. ആര്യാടൻ ഷൗക്കത്തിനെ ആദ്യം പ്രഖ്യാപിച്ചതിലൂടെ യുഡിഎഫ് നേടിയ മേൽക്കൈയ്ക്ക് എം.സ്വരാജിന്റെ ‘എൻട്രി’യായിരുന്നു എൽഡിഎഫിന്റെ ബദൽ. പി.വി.അൻവർ വാർത്ത സൃഷ്ടിച്ചെങ്കിലും അതൊന്നും വഴിത്തിരിവായില്ല. രാജിവച്ച എംഎൽഎ അതുവഴി ഉണ്ടായ ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുന്ന അപൂർവതയ്ക്കും അതോടെ നിലമ്പൂർ വേദിയായി. ഈ കത്രികപ്പൂട്ട് സൃഷ്ടിച്ചത് മറ്റാരുമല്ലെന്നാകും യുഡിഎഫിനും എൽഡിഎഫിനും ഒരുപോലെ അൻവറിനോടു പറയാനുള്ളത്.
മലപ്പുറം∙ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നൽകിയ നാമനിർദേശ പത്രിക പിൻവലിക്കാൻ യുഡിഎഫിനു മുന്നിൽ ഉപാധികൾ വച്ച് പി.വി.അൻവർ. വരുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ വനം വകുപ്പും ആഭ്യന്തര വകുപ്പും തനിക്ക് നൽകുകയോ അല്ലെങ്കിൽ വി.ഡി.സതീശനെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തുനിന്നു മാറ്റുകയോ ചെയ്താൽ മാത്രമേ പത്രിക പിൻവലിക്കൂവെന്ന് യുഡിഎഫിനെ അറിയിച്ചതായി അൻവർ മാധ്യമങ്ങളോട് പറഞ്ഞു. സതീശൻ മുക്കാൽ പിണറായിയാണെന്നും അൻവർ ആരോപിച്ചു.
നിലമ്പൂർ ∙ കരുത്തും കുതിപ്പും പുറത്തെടുക്കാൻ സമയമുണ്ടല്ലോയെന്ന മാരത്തൺ ഓട്ടക്കാരന്റെ മനോനിലയിലല്ല നിലമ്പൂരിലെ മുന്നണി സ്ഥാനാർഥികൾ. ചലനങ്ങളിൽ സ്പ്രിന്റ് ഓടുന്നവരുടെ ധൃതിയും വേഗവും. കാത്തിരുന്നു മടുത്ത്, ഉപതിരഞ്ഞെടുപ്പുണ്ടാകില്ലെന്നു കരുതി രാഷ്ട്രീയമനസ്സുകൾ ബ്രേക്ക് ചവിട്ടിയതാണ്. പക്ഷേ, വേനൽമഴപോലെ അപ്രതീക്ഷിതമായി പ്രഖ്യാപനമെത്തി. നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയം നാളെ അവസാനിക്കാനിരിക്കെ, മുന്നിലുള്ളതു രണ്ടാഴ്ച മാത്രം. പരമാവധി വോട്ടർമാരെ നേരിൽക്കാണാനുള്ള ഓട്ടപ്പാച്ചിലിലാണു സ്ഥാനാർഥികൾ.
നിലമ്പൂരിൽ നടക്കാൻ പോകുന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എസ്ഡിപിഐ സ്ഥാനാർഥിയെ പിൻവലിക്കണം എന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞതായി ഒരു വാർത്താ കാര്‍ഡിന്റെ രൂപത്തിലുള്ളൊരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോട്ടോ ഉൾപ്പെടെയുള്ള ചിത്രമാണ് പ്രചരിക്കുന്നത്. വാസ്തവമറി
Results 1-10 of 3348