Activate your premium subscription today
ന്യൂഡൽഹി∙ വോട്ടെടുപ്പിൽ ജനങ്ങളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയ്ക്കു നൽകിയിരുന്ന 2.1കോടി യുഎസ് ഡോളറിന്റെ സഹായം യുഎസ് അവസാനിപ്പിച്ചതിൽ പ്രതികരണവുമായി ബിജെപി സമൂഹമാധ്യമ വിഭാഗം തലവൻ അമിത് മാളവ്യ.
നിങ്ങൾ ജനിച്ചു, ജീവിച്ചു, മരിച്ചു. ചെയ്ത അദ്ഭുത കൃത്യമെന്ത്? ഈ ചോദ്യം ഡോ. മൻമോഹൻ സിങ്ങിനോടാണെങ്കിൽ 27 കോടി ജനങ്ങളെ ദാരിദ്ര്യരേഖയുടെ മുകളിലെത്തിച്ചു എന്നായിരിക്കും സൗമ്യമായ ഉത്തരം. നമ്മുടെ ഭരണാധികാരികളിൽ മറ്റാർക്കും ഇത്തരമൊരു ചരിത്രം അവകാശപ്പെടാനാവില്ല. വിശക്കുന്ന വയറുകളുടെ കണ്ണീരൊപ്പി എന്ന മൻമോഹൻ മാജിക് ഏതാനും നാളുകൾകൊണ്ട് സംഭവിച്ചതല്ല. ഡോക്ടർ ആകാൻ പിതാവ് പ്രേരിപ്പിച്ച കുട്ടി ആദ്യം കണക്കിനു പിന്നാലെ പോയി. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ഒന്നാംകിട വിദ്യാഭ്യാസം നേടി. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകൾ പിഴയ്ക്കാതെ പോയതിന് അതൊരു കാരണമായി. ഇന്ത്യൻ പാരമ്പര്യത്തിലുള്ള കർമയോഗി, സ്ഥിതപ്രജ്ഞൻ എന്നീ വാക്കുകളുടെ മൂർത്തരൂപമായി ആധുനിക ഇന്ത്യയിൽ മൻമോഹൻ സിങ് മാറി. അതിനു പല ഉദാഹരണങ്ങളും നമുക്കു മുന്നിലുണ്ടായിരുന്നു. ഡോ. മൻമോഹൻ സിങ്ങിന്റെ ഉദാരവൽക്കരണ നയങ്ങളുടെ അപകടങ്ങളെപ്പറ്റി പ്രസംഗിച്ചുകഴിഞ്ഞപ്പോൾ ഏതാനും തൊഴിലാളികൾ ആ ഇടതുപക്ഷ ബുദ്ധിജീവിയുടെ അടുത്തെത്തി. അവർ പറഞ്ഞു - ‘‘താങ്കളുടെ പ്രസംഗം നന്നായി, പക്ഷേ
സ്വതന്ത്ര ഇന്ത്യയുടെ 75 വർഷത്തെ ചരിത്രത്തിൽ ഒരു വനിതയടക്കം 14 പേരാണു പ്രധാനമന്ത്രിക്കസേരയിലിരുന്നത് (രണ്ടുവട്ടം കാവൽ പ്രധാനമന്ത്രിയായിരുന്ന ഗുൽസാരിലാൽ നന്ദയ്ക്കു പുറമേ). ഇവരിൽനിന്നെല്ലാം വ്യത്യസ്തനായിരുന്നു 10 വർഷം രാജ്യം ഭരിച്ച മൻമോഹൻ സിങ്. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാക്കളിലൊരാൾ പിന്നീടു മൻമോഹനെ വിശേഷിപ്പിച്ചത് ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ എന്നാണ്. എന്നാൽ, 2009ൽ വ്യക്തമായ ഭൂരിപക്ഷത്തോടെ യുപിഎ (ഐക്യ പുരോഗമന സഖ്യം) അധികാരം നിലനിർത്തിയപ്പോൾ മാധ്യമങ്ങൾ അദ്ദേഹത്തെ രാജാവ് എന്നു വിശേഷിപ്പിച്ചു. 1990കളിൽ ധനമന്ത്രി എന്ന നിലയിൽ മൻമോഹൻ പേരെടുത്തിരുന്നു. പ്രധാനമന്ത്രിയായപ്പോൾ ജനപ്രീതി ഉയർന്നതേയുള്ളൂ. നരേന്ദ്ര മോദിക്കു മുൻപുള്ള രണ്ടു പ്രധാനമന്ത്രിമാരെ - ജവാഹർലാൽ നെഹ്റുവിനെയും മൻമോഹനെയും - കഴിവില്ലാത്തവരായി ചിത്രീകരിക്കുന്നതിൽ ബിജെപി എപ്പോഴും വ്യാപൃതരാണെങ്കിലും സൗമ്യഭാഷിയായ മൻമോഹൻ ഇന്ത്യയുടെ സാമ്പത്തിക പരിഷ്കരണങ്ങളുടെ ബിംബമായാണു നിലകൊള്ളുന്നത്. പ്രധാനമന്ത്രിയായിരിക്കെ മൻമോഹൻ ഇന്ത്യയുടെ ആണവരംഗത്തെ ഒറ്റപ്പെടലിനു വിരാമമിട്ടു
സ്വതന്ത്ര ഇന്ത്യയുടെ 75 വർഷത്തെ ചരിത്രത്തിൽ ഒരു വനിതയടക്കം 14 പേരാണു പ്രധാനമന്ത്രിക്കസേരയിലിരുന്നത് (രണ്ടുവട്ടം കാവൽ പ്രധാനമന്ത്രിയായിരുന്ന ഗുൽസാരിലാൽ നന്ദയ്ക്കു പുറമേ). ഇവരിൽനിന്നെല്ലാം വ്യത്യസ്തനായിരുന്നു 10 വർഷം രാജ്യം ഭരിച്ച മൻമോഹൻ സിങ്. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാക്കളിലൊരാൾ പിന്നീടു മൻമോഹനെ
ന്യൂഡൽഹി ∙ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് (92) അന്തരിച്ചു. വ്യാഴാഴ്ച രാത്രിയോടെ ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടൻ എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് 33 വർഷക്കാലത്തെ സേവനത്തിന് ശേഷം മൻമോഹൻ സിങ് രാജ്യസഭയിൽ നിന്ന്
ബെംഗളൂരു ∙ മുൻ വിദേശകാര്യ മന്ത്രിയും മുൻ കർണാടക മുഖ്യമന്ത്രിയുമായ എസ്.എം.കൃഷ്ണ (92) അന്തരിച്ചു. പുലർച്ചെ 2.45ന് ബെംഗളൂരുവിലെ വീട്ടിലായിരുന്നു അന്ത്യം. 2009 മുതൽ 2012 വരെ യുപിഎ സർക്കാരിൽ വിദേശകാര്യ മന്ത്രിയായിരുന്നു. 1999 മുതൽ 2004 വരെ കർണാടകയുടെ പത്താമത്തെ മുഖ്യമന്ത്രിയും 2004 മുതൽ 2008 വരെ
തിരുവനന്തപുരം ∙ ദേശീയ ദുരന്തം എന്നൊന്ന്, യുപിഎ ഭരണകാലം മുതല് കേന്ദ്രചട്ട പ്രകാരം ഇല്ലെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി.മുരളീധരൻ. വയനാട്ടിലുണ്ടായത് സമാനതകളില്ലാത്ത ദുരന്തമാണ് എന്നതില് സംശയമില്ല.
മുംബൈ∙ കഴിഞ്ഞ ദിവസം ബിജെപി വിട്ട മുൻ കേന്ദ്രമന്ത്രി സൂര്യകാന്താ പാട്ടീൽ എൻസിപി ശരദ് പവാർ പക്ഷത്ത് തിരിച്ചെത്തി. മറാഠ്വാഡ മേഖലയിൽ സ്വാധീനമുള്ള വനിതാ നേതാവാണ്. ഇത്തവണ ഹിൻഗോളി ലോക്സഭാ സീറ്റ് ചോദിച്ചെങ്കിലും ബിജെപി അവഗണിച്ചതാണു പാർട്ടി വിടാൻ കാരണമെന്നാണ് സൂചന. 1999ൽ ശരദ് പവാർ എൻസിപി രൂപീകരിച്ചപ്പോൾ അദ്ദേഹത്തിനൊപ്പം നിലയുറപ്പിച്ച സൂര്യകാന്താ പാട്ടീൽ 2014ലാണ് ബിജെപിയിലെത്തിയത്. നാലു തവണ എംപിയും ഒരു തവണ എംഎൽഎയുമായിരുന്ന അവർ നേരത്തേ യുപിഎ സർക്കാരിൽ സഹമന്ത്രിയായിരുന്നു.
ന്യൂഡൽഹി∙ ഇന്ത്യാസഖ്യം അധികാരത്തിലെത്തിയാൽ 2004ൽ യുപിഎ കാലഘട്ടത്തിലേതു പോലെ പ്രധാനമന്ത്രിയെ കണ്ടെത്തുമെന്ന് കോൺഗ്രസ്. അധികാരം പിടിച്ചാൽ പ്രധാനമന്ത്രി പദം തങ്ങൾക്കൊപ്പമായിരിക്കുമെന്ന സൂചനയോടെയാണിത്. അതേസമയം, രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നു പറയാതിരിക്കാനും കോൺഗ്രസ് ശ്രദ്ധിക്കുന്നു. രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്നതിനോട് ഇന്ത്യാസഖ്യത്തിലെ മറ്റു കക്ഷിനേതാക്കളിൽ പലർക്കും എതിർപ്പുണ്ട്.
നാസിക്, കല്യാൺ (മഹാരാഷ്ട്ര) ∙ രാജ്യത്തെ ബജറ്റിന്റെ 15% വിഹിതം മുസ്ലിംകൾക്കു നൽകാൻ കോൺഗ്രസ് ആഗ്രഹിച്ചിരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. ഹിന്ദുക്കൾക്കും മുസ്ലിംകൾക്കു വെവ്വേറെ ബജറ്റുകൾ വേണമെന്നാണ് അവരുടെ ആഗ്രഹം. രാജ്യത്തെ വിഭവങ്ങളുടെ ആദ്യ അവകാശികൾ മുസ്ലിംകളാണെന്നായിരുന്നു യുപിഎ സർക്കാരിന്റെ നിലപാട്. കോൺഗ്രസിനു ഭരണം കിട്ടിയാൽ കർണാടക മാതൃകയിൽ ഒബിസി സംവരണം കവർന്ന് മുസ്ലിംകൾക്കു നൽകും. ഒറ്റ ന്യൂനപക്ഷമേ കോൺഗ്രസിനു മുന്നിലുള്ളൂ. അത് അവരുടെ പ്രിയപ്പെട്ട വോട്ട് ബാങ്കാണെന്നും മോദി പറഞ്ഞു.
Results 1-10 of 44