Activate your premium subscription today
തിരുവനന്തപുരം ∙ കെ.സി.വേണുഗോപാൽ എംപിക്കെതിരെ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകർ ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തി. രാഷ്ട്രീയകാര്യ സമിതി അംഗം വി.എസ്.ശിവകുമാർ മാർച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അജയ് കുര്യാത്തി അധ്യക്ഷനായിരുന്നു.
നൂറനാട്∙ ലെപ്രസി സാനട്ടോറിയത്തിലെ പുതിയ ആശുപത്രി കെട്ടിട നിർമ്മാണത്തിൽ നടന്ന അഴിമതിയും ക്രമക്കേടും അന്വേഷിക്കണമെന്ന് ആവിശ്യപ്പെട്ട് വിജിലൻസിൽ പരാതി. യൂത്ത് കോൺഗ്രസ് നേതാവും ദിശ അംഗവും മാവേലിക്കര കോടതിയിലെ അഭിഭാഷകയുമായ മുത്താര രാജാണ് പരാതി നൽകിയത്. മാസങ്ങൾക്ക് മുൻപ് ഉദ്ഘാടനം ചെയ്ത ആശുപത്രി
∙മലബാറിലെ കോൺഗ്രസിന്റെ സുൽത്താനായിരുന്ന ആര്യാടൻ മുഹമ്മദിന്റെ മകനെന്ന മേൽവിലാസം കൂട്ടിനുണ്ടായിരുന്നെങ്കിലും കഠിനാധ്വാനത്തിന്റെ വെയിൽ കൊണ്ടാണ് ആര്യാടൻ ഷൗക്കത്ത് രാഷ്ട്രീയ ജീവിതത്തിന്റെ പടവുകൾ കയറിയത്. കാലിക്കറ്റ് സർവകലാശാലയിൽനിന്നു ജന്തു ശാസ്ത്രത്തിലാണു ബിരുദം. സിനിമയിലും സാംസ്കാരിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു. ചെറുപ്പം മുതൽ പക്ഷേ, ജീവിതത്തിന്റെ ഗതി നിർണയിച്ചതു രാഷ്ട്രീയമാണ്. 14–ാം വയസ്സിൽ നിലമ്പൂർ മാനവേദൻ സ്കൂളിൽ കെഎസ്യു സ്കൂൾ ലീഡറായിട്ടായിരുന്നു തുടക്കം. കെഎസ്യു നിലമ്പൂർ താലൂക്ക് സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി, കേരള ദേശീയ വേദി ജില്ലാ പ്രസിഡന്റ് പദവികൾ വഹിച്ചു. നിലവിൽ കെപിസിസി ജനറൽ സെക്രട്ടറി. സംസ്കാര സാഹിതി സംസ്ഥാന ചെയർമാൻ, രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സംഘടൻ ദേശീയ കൺവീനർ പദവികളും വഹിച്ചു.
കണ്ണൂർ∙ കലക്ടറേറ്റ് മാർച്ചിനിടെ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഫ്ലക്സ് കീറിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. മലപ്പട്ടം അടുവാപ്പുറം സ്വദേശി പി.ആർ. സനീഷിനെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. കലക്ടറേറ്റ് മുന്നിൽ സ്ഥാപിച്ച, മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമുള്ള ഫ്ലക്സാണ് സനീഷ് ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകർ കീറിയത്. അതേ ദിവസം വൈകിട്ട് സനീഷിന്റെ പറമ്പിൽ സ്ഥാപിച്ച ഗാന്ധി സ്തൂപവും തകർക്കപ്പെട്ടു
ചാവക്കാട്∙ മൃതദേഹത്തോട് അനാദരം കാണിച്ചെന്ന് ആരോപിച്ചു നഗരസഭാ അധ്യക്ഷയ്ക്കെതിരെ കേസെടുക്കണമെന്നും പൊതുസമൂഹത്തോടും മരിച്ച നിസാമിന്റെ കുടുംബത്തോടും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നഗരസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസും പ്രവർത്തകരുമായി ഉന്തും തള്ളുമുണ്ടായി. നേതാക്കൾ ഇടപെട്ട്
പ്രകടനം നടത്താൻ നാലാളെ കിട്ടാൻ പോലും കോൺഗ്രസ് പാടുപെട്ടിരുന്ന കണ്ണൂരിലെ സിപിഎം പാർട്ടി ഗ്രാമമായ മലപ്പട്ടത്ത് യൂത്ത് കോൺഗ്രസ് ആദ്യമായി അഞ്ച് കിലോമീറ്ററോളം ദൂരം പ്രകടനം നടത്തി; അതും ഭീഷണി, കൊലവിളി മുദ്രാവാക്യങ്ങളുമായി. മലപ്പട്ടം പഞ്ചായത്തിലോ കണ്ണൂർ ജില്ലയിലോ മാത്രം ഒതുങ്ങിപ്പോകേണ്ടിയിരുന്ന പ്രാദേശിക വിഷയം കെ. സുധാകരനും രാഹുൽ മാങ്കൂട്ടത്തിലും ഏറ്റെടുത്തു. യൂത്ത് കോൺഗ്രസ് വേണ്ടാത്ത പണിക്ക് നിൽക്കരുതെന്നും, കത്തിയുമായി വരുന്നവന് പുഷ്പചക്രം ഒരുക്കി വയ്ക്കുമെന്നും പറഞ്ഞ് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് കൂടി ചേർന്നതോടെ ‘മലപ്പട്ടം’ സംഘർഷത്തിൻ്റെ കൊടുമുടിപ്പട്ടമായി മാറി.
തളിപ്പറമ്പ്∙ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീടിനുനേരെ രാത്രി അജ്ഞാതസംഘം നടത്തിയ അക്രമത്തിൽ കാറും ജനൽ ഗ്ലാസുകളും സ്കൂട്ടറും തകർത്തു.യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് തൃച്ചംബരം കെ.ഇർഷാദിന്റെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ അക്രമം നടന്നത്. സിപിഎം ആണ് ആക്രമണത്തിന് പിന്നിലെന്ന്
കോഴിക്കോട് ∙ നെഹ്റു യുവ കേന്ദ്രയുടെ പേര് മാറ്റാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെഹ്റു യുവ കേന്ദ്ര ജില്ലാ ആസ്ഥാനത്തിന് മുൻപിൽ പ്രതീകാത്മകമായി ബോർഡ് സ്ഥാപിച്ച് പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബവിത്ത് മലോൽ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
കണ്ണൂർ∙ ധീരജിനെ കുത്തിയ കത്തിയുമായി യൂത്ത് കോൺഗ്രസുകാർ വന്നാൽ പുഷ്പ ചക്രം ഒരുക്കിവയ്ക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.െക.രാഗേഷ്. മലപ്പട്ടത്ത് യൂത്ത് കോൺഗ്രസ്– സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് സിപിഎം നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്നാൽ പുഷ്പചക്രം ഒരുക്കിവയ്ക്കുമെന്നു പറഞ്ഞതിൽ പേടിക്കേണ്ടതില്ലെന്നും സിപിഎം അതിനൊന്നും നിൽക്കില്ലെന്നും അദ്ദേഹം തിരുത്തി. ബുധനാഴ്ച വൈകിട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ നടത്തിയ കാൽനട ജാഥ മലപ്പട്ടത്ത് സമാപിക്കവെയാണ് യൂത്ത് കോൺഗ്രസ്–സിപിഎം പ്രവർത്തകർ ഏറ്റുമുട്ടിയത്. സംഭവത്തിൽ 50 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
കണ്ണൂർ. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ മലപ്പട്ടത്തു നടത്തിയ കാൽനട യാത്രയിലും സമ്മേളനത്തിലും വൻ സംഘർഷം. അടുവാപ്പുറത്തുനിന്ന് ആരംഭിച്ച ജനാധിപത്യ അതിജീവന യാത്ര മലപ്പട്ടം ടൗണിൽ എത്തിയപ്പോഴാണ് ആദ്യം സംഘർഷമുണ്ടായത്.
Results 1-10 of 948