Activate your premium subscription today
ന്യൂഡൽഹി ∙ രാജ്യത്തെ നിയമസഭകളിൽ വനിതാ എംഎൽഎമാരുടെ എണ്ണം 10% മാത്രം രാജ്യത്തെ 4123 എംഎൽഎമാരിൽ വനിതകൾ 400 മാത്രം. ശരാശരിയിൽ മുന്നിലുള്ള സംസ്ഥാനങ്ങൾ: ഛത്തീസ്ഗഡ്– 21%. ബംഗാൾ, ജാർഖണ്ഡ്– 15% ഹരിയാന– 14% ക്രിമിനൽ കേസുകളിൽ പ്രതികളായ എംഎൽഎമാർ: ആദ്യ മൂന്നിൽ കേരളവും
അമരാവതി∙ ആന്ധ്രാപ്രദേശിൽ വൈഎസ്ആർ നേതാവ് ജഗൻ മോഹൻ റെഡ്ഡിക്ക് കനത്ത തിരിച്ചടിയായി പാർട്ടിയുടെ രണ്ട് രാജ്യസഭാ എംപിമാർ രാജിവച്ചു. എംപിമാരായ മോപിദേവി വെങ്കടരാമണ്ണ, ബേഡ മസ്താൻ റാവു എന്നിവരാണ് രാജിവച്ചത്. ഇവർ ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാർട്ടിയിൽ ചേരുമെന്നാണ് സൂചന. ഇരുവരുടെയും രാജിയോടെ വൈഎസ്ആർ
അമരാവതി∙ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും വൈഎസ്ആർ കോൺഗ്രസ് അധ്യക്ഷനുമായ ജഗൻ മോഹൻ റെഡ്ഡിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് ഗുണ്ടൂർ പൊലീസ്. ടിഡിപി എംഎൽഎ രഘുരാമ കൃഷ്ണ രാജുവിന്റെ പരാതിയിലാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ജഗന് പുറമെ ആന്ധ്രാ പൊലീസിന്റെ സിഐഡി വിഭാഗം
അമരാവതി ∙ ആന്ധ്രയിൽ വൈഎസ്ആർ കോൺഗ്രസിന്റെ മുതിർന്ന നേതാവ് മുദ്രഗാഡ പത്മനാഭം തന്റെ പേര് പത്മനാഭ റെഡ്ഡി എന്നു മാറ്റി. നിയമസഭാ തിരഞ്ഞെടുപ്പിൽ ജനസേന പാർട്ടി അധ്യക്ഷൻ പവൻ കല്യാണിനെ പരാജയപ്പെടുത്തുമെന്നും ഇല്ലെങ്കിൽ താൻ പേരുമാറ്റുമെന്നും പ്രചാരണ വേളയിൽ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. തോൽവി സമ്മതിച്ചുകൊണ്ടാണ് മുൻ മന്ത്രിയും കാപു വിഭാഗത്തിലെ പ്രധാന നേതാവുമായ പത്മനാഭം പേരുമാറ്റിയത്. സ്വന്തം ഇഷ്ടപ്രകാരം തന്നെയാണ് പേര് മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു. പവൻ കല്യാണുമായി ബന്ധപ്പെട്ടവർ തന്നെ നിരന്തരം അവഹേളിക്കുന്നതായും പരാതിപ്പെട്ടു.
ചെന്നൈ∙ നടപ്പാതയിൽ ഉറങ്ങിക്കിടന്ന യുവാവിന് മുകളിലൂടെ ആഡംബര കാർ ഓടിച്ചുകയറ്റിയ സംഭവത്തിൽ വൈഎസ്ആർ കോൺഗ്രസ് പാർട്ടി രാജ്യസഭാ എംപി ബീഡ മസ്താൻ റാവുവിന്റെ മകൾ മാധുരിക്ക് ജാമ്യം. അപകടത്തിൽ യുവാവ് കൊല്ലപ്പെട്ടിരുന്നു. തിങ്കളാഴ്ച രാത്രിയാണ് സുഹൃത്തിനൊപ്പം സഞ്ചരിക്കവേ മാധുരി ഓടിച്ചിരുന്ന കാർ ബസന്ത് നഗറിലെ
കോൺഗ്രസ് എംഎൽഎ വോട്ടിങ് മെഷീൻ തകർത്തു എന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. “കോൺഗ്രസ് എംഎൽഎ വോട്ടിംഗ് മെഷീൻ തകർക്കുന്നു. ഇപ്പോഴേ തോൽവിയുടെ ഭയം തുടങ്ങി. ബാക്കി ജൂൺ 4നു ശേഷം അരങ്ങേറും എന്ന് പറയുവാൻ പറഞ്ഞു. എങ്ങനെയുണ്ട്. ഇതാണ് ഇന്നത്തെ കോൺഗ്രസ്. അഹിംസ വാദം ഒക്കെ പൊയ്മുഖം മാത്രം ഫലത്തിൽ മത തീവ്രവാദ സംഘടനയെക്കാൾ ഭീകരം,” എന്ന വിവരണത്തോടെയാണ് വിഡിയോ പ്രചരിക്കുന്നത്.
ഇന്ത്യ തിളങ്ങുന്നെന്നു പ്രഖ്യാപിച്ച് 2004ൽ തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്കെതിരെ സോണിയ ഗാന്ധിയുടെ പക്കൽ വൈ.എസ്.രാജശേഖര റെഡ്ഡിയെന്ന വജ്രായുധമുണ്ടായിരുന്നു. അന്നും 2009ലും ആന്ധ്രയിൽനിന്നു വൈഎസ്ആർ നൽകിയ സീറ്റെണ്ണം രാജ്യത്തിന്റെ അധികാരക്കസേരയിലേക്കു കോൺഗ്രസിനെ തിരിച്ചെത്തിച്ച മാന്ത്രികസംഖ്യകളായി. കേന്ദ്രം യുപിഎയും ആന്ധ്ര വൈഎസ്ആറും ഭരിച്ച കാലം. രണ്ടു പതിറ്റാണ്ടിനുശേഷം വൈഎസ്ആറിന്റെ മകളിലൂടെ ഒരനക്കമെങ്കിലും കോൺഗ്രസ് ആന്ധ്രയിൽ പ്രതീക്ഷിക്കുന്നു.
വിജയവാഡ∙ വൈഎസ്ആർ കോൺഗ്രസ് അധ്യക്ഷനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഡിക്കു കല്ലേറിൽ പരുക്ക്. വിജയവാഡയിലെ അജിത് സിങ് നഗറിൽ ശനിയാഴ്ച രാത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അജ്ഞാതർ ജഗനു നേരെ കല്ലെറിഞ്ഞത്. ഇടതു കണ്ണിന്റെ മുകളിലായിട്ടാണ് കല്ലു കൊണ്ടത്. ജഗനൊപ്പം ഉണ്ടായിരുന്ന വിജയവാഡ-വെസ്റ്റ്
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കെ, ആന്ധ്രയിൽ വൈഎസ്ആർ കോൺഗ്രസിൽ നിന്ന് എംപിമാരുടെ കൊഴിഞ്ഞുപോക്ക്. കഴിഞ്ഞ 13 ദിവസത്തിനിടെ 3 എംപിമാർ പാർട്ടിയിൽ നിന്നു രാജിവച്ചു. നർസറാവ്പേട്ട് എംപി: ശ്രീകൃഷ്ണ ദേവരായുലുവും ഇന്നലെ പാർട്ടി വിട്ടു. സിറ്റിങ് സീറ്റ് വിട്ട് മറ്റൊരു മണ്ഡലത്തിൽ മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടതിൽ പ്രതിഷേധിച്ച് രാജിവച്ച അദ്ദേഹം, ടിഡിപിയിൽ ചേർന്നേക്കുമെന്ന സൂചന ശക്തമാണ്.
അമരാവതി (ആന്ധ്രപ്രദേശ്) ∙ വൈഎസ്ആർ കോൺഗ്രസിൽ ചേർന്ന് 10 ദിവസത്തിനകം മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായുഡു പാർട്ടി വിട്ടു. ‘കുറച്ചുകാലത്തേക്ക്’ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കാൻ ആഗ്രഹിക്കുന്നുവെന്നാണു റായുഡുവിന്റെ എക്സ് പോസ്റ്റ്.
Results 1-10 of 33