Activate your premium subscription today
ഇന്ത്യൻ ക്രിക്കറ്റിൽ ഒരു പതിറ്റാണ്ടിലധികമായി നീറിപ്പുകയുന്ന ഒരു വിവാദത്തിനാണ്, ബോംബെ ഹൈക്കോടതി വിധിയോടെ വീണ്ടും ജീവൻ വച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും സാമ്പത്തികശേഷിയുള്ള കായിക സംഘടനകളിലൊന്നായ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് (ബിസിസിഐ) വൻ തിരിച്ചടിയായ ഈ കേസിലേക്ക് നയിച്ച കാരണങ്ങളും സ്വാഭാവികമായും സാമ്പത്തികംതന്നെ. 2010ൽ രൂപീകരിച്ച്, 2011ലെ ഒരേയൊരു സീസണിൽ മാത്രം ഐപിഎലിൽ കളിച്ച കൊച്ചി ടസ്കേഴ്സിനെ സാമ്പത്തിക കാരണങ്ങളുടെ പേരിൽ പുറത്താക്കിയ ബിസിസിഐ തീരുമാനത്തിനെതിരെ ടീം ഉടമകൾ നടത്തുന്ന നിയമപോരാട്ടത്തിന്റെ വഴിയിലെ ഒരു നിർണായക ചുവടുവയ്പാണ് ബോംബെ ഹൈക്കോടതി വിധി എന്ന് പറയാം. ഈ വിധി പക്ഷേ പ്രസ്തുത കേസിലേക്ക് പുതുതായി ഒന്നും കൂട്ടിച്ചേർക്കുന്നില്ല എന്നതാണ് വാസ്തവം. പിന്നെയോ?
ബെംഗളൂരു∙ ആർസിബിയുടെ ഐപിഎൽ കിരീടാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും മരിച്ച 24 വയസ്സുകാരി സഹാനയുടെ കുടുംബത്തിന് ധനസഹായം കൈമാറി. അപകടം നടന്ന് നാലുദിവസത്തിന് പിന്നാലെയാണ് കർണാടകയിലെ കോലാറിലുള്ള കുടുംബത്തിന് ധനസഹായം കൈമാറിയത്.
2022. ഖത്തറിൽ ഫുട്ബോൾ ലോകകപ്പ് ഫൈനൽ. ഫ്രാന്സിനെ തോൽപിച്ച ആ നിമിഷം അർജന്റീനയുടെ താരങ്ങളെല്ലാം വിജയാഹ്ലാദത്തോടെ മൈതാനത്തേക്ക് ഓടിയിറങ്ങിയപ്പോൾ ക്യാപ്റ്റൻ ലയണൽ മെസ്സി ഒരു നിമിഷം മൈതാനത്തു മുട്ടുകുത്തി. പിന്നെ ഓടിച്ചെന്ന് അർജന്റീനയുടെ ഗോള് കീപ്പര് എമിലിയാനോ മാർട്ടിനസിനെ കെട്ടിപ്പിടിച്ചു. സമാനമായൊരു കാഴ്ച കഴിഞ്ഞ ദിവസം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും കണ്ടു. ഐപിഎൽ ഫൈനൽ. ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ് വിജയത്തിലേക്കടുക്കുന്നു. മൈതാനത്തു കണ്ണുകൾ നിറഞ്ഞ് ആർസിബിയുടെ വിരാട് കോലി. അവസാന പന്തുംകടന്ന് വിജയതീരത്തെത്തിയ ആ നിമിഷം എല്ലാവരും ആഹ്ലാദാരവത്തോടെ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയപ്പോൾ കോലി മാത്രം മുട്ടുകുത്തി മൈതാനത്തിരുന്നു. പിന്നെ ഓടിച്ചെന്ന് ആർസിബി ക്യാപ്റ്റൻ രജത് പാട്ടിധാറിനെ കെട്ടിപ്പിടിച്ചു
ഓളപ്പരപ്പുകളെ കീറിമുറിച്ചു പായുന്ന ചുണ്ടൻ വള്ളങ്ങൾക്കു വേഗം നൽകുന്നത് അണിയത്ത് ആഞ്ഞുതുഴയുന്നവരാണെങ്കിൽ ട്രാക്ക് തെറ്റാതെ ഫിനിഷ് ലൈനിലേക്കു നയിക്കുന്നത് അമരത്ത് തുഴയെറിയുന്നവരാണ്. ഇത്തവണ പഞ്ചാബ് കിങ്സിന്റെ ചുണ്ടൻ വള്ളം 11 വർഷത്തിനു ശേഷം ഫൈനൽ തൊട്ടപ്പോൾ അതിന്റെ അമരത്തും അണിയത്തും അക്ഷീണം തുഴയെറിഞ്ഞ രണ്ടുപേർ ഉണ്ടായിരുന്നു; ക്യാപ്റ്റൻ ശ്രേയസ് അയ്യരും കോച്ച് റിക്കി പോണ്ടിങ്ങും.
‘18 നീണ്ട വർഷങ്ങൾ... യൗവനകാലം മുതലുള്ള ജീവിതം മുഴുവൻ ഈ നിമിഷത്തിനു വേണ്ടിയാണു ഞാൻ നൽകിയത്. ഇങ്ങനെയൊരു ദിവസത്തിനായി ഒരുപാട് ആഗ്രഹിച്ചിരുന്നെങ്കിലും അതു യാഥാർഥ്യമാകുമെന്ന് കരുതിയിരുന്നില്ല. എന്റെ ഉടലും ഉയിരും എന്നും ബെംഗളൂരുവിന് ഒപ്പമാണ്’ – ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വിഖ്യാതമായ ആ കാത്തിരിപ്പിന് വിരാമമിട്ടതിനു പിന്നാലെ സൂപ്പർതാരം വിരാട് കോലിയുടെ വാക്കുകൾ. ഐപിഎലിന്റെ ഈ 18–ാം സീസൺ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടാൻ പോകുന്നതും സുദീർഘമായ ആ കാത്തിരിപ്പിന് വിരാമമിട്ട സീസണെന്ന നിലയിലായിരിക്കും. 18 സീസണുകളിലായി ഐപിഎലിൽ ബെംഗളൂരുവിനൊപ്പം നിന്ന വിരാട് കോലിക്കുള്ള ടീമിന്റെ സ്നേഹ സമ്മാനംകൂടിയാണ് ഈ കിരീടം. ഈ സീസണിൽ 8 അർധ സെഞ്ചറികളുമായി ടീമിന്റെ നെടുംതൂണായ കോലി തന്നെയാണ് ഫൈനലിലും ബെംഗളൂരുവിന്റെ ടോപ് സ്കോറർ (35 പന്തിൽ 43). ഒരിക്കൽക്കൂടി കയ്യകലത്തെത്തിയ കിരീടം എത്തിപ്പിടിക്കാനാകാതെ പോയെങ്കിലും പഞ്ചാബ് കിങ്സിന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു. ബാറ്റിങ്ങിലും ബോളിങ്ങിലും എന്നുവേണ്ട കളിയുടെ സമസ്ത മേഖലകളിലും മികച്ച പ്രകടനം കാഴ്ചവച്ചാണ് ഇരു ടീമുകളും ഇത്തവണ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ഫൈനലിലെത്താനായില്ലെങ്കിലും വ്യക്തിഗത മികവുകൊണ്ട് വിസ്മയിപ്പിച്ച താരങ്ങൾ മറ്റു ടീമുകളിലുമുണ്ട്. ഈ സീസണിൽ റൺവേട്ടയിൽ മുന്നിലെത്തിയവർ ആരെല്ലാമാണ്? വിക്കറ്റ് വേട്ടയിൽ തിളങ്ങിയവരോ? പഞ്ചാബിലെയും ബെംഗളൂരുവിനെയും ഫൈനലിലേക്ക് നയിച്ചതിൽ നിർണായകമായത് ആരുടെയൊക്കെ പ്രകടനങ്ങളാണ്? ഈ സീസണിലൂടെ രാജ്യാന്തര ശ്രദ്ധയിലേക്ക് എത്തിയ യുവതാരങ്ങൾ ആരെല്ലാം? അറിയാം വിശദമായി ഇൻഫോഗ്രാഫ്കിസിലൂടെ...
18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഐപിഎൽ കിരീടം സ്വന്തമാക്കിയതിന്റെ സന്തോഷം ആഘോഷിച്ച് ഗായകർ. അനിയനും സുഹൃത്തുക്കൾക്കുമൊപ്പം തുള്ളിചാടുന്ന വിഡിയോയാണ് ഗായകൻ ഹനാൻ ഷാ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ‘നിങ്ങൾക്ക് കപ്പ് ഉണ്ടോ? അതേ, ഞങ്ങൾക്ക് കപ്പ് ഉണ്ട്’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
‘ഒരുനാൾ കിനാവ് പൂത്തിടും, അതിൽ നമ്മളൊന്നു ചേർന്നിടും...’. നെഞ്ചിനുള്ളിൽ നെരിപ്പോടു തീർത്ത, കീരീടമെന്ന കിനാവ് ഒടുവിൽ വാനിലുർന്നു പറക്കുന്നു. കാത്തിരിപ്പിന്റെ 17 കഷ്ടവർഷങ്ങൾക്കൊടുവിൽ പതിനെട്ടാം ഐപിഎലിന്റെ കിരീടം ബെംഗളൂരു താരങ്ങളുടെ കയ്യിൽ വെട്ടിത്തിളങ്ങുമ്പോൾ കണ്ണുനിറഞ്ഞു പാടുകയാണ് ആർസിബി ആരാധകർ. മൂന്നുവട്ടം കയ്യിൽനിന്നു വഴുതിപ്പോയ മോഹക്കപ്പിനൊപ്പം ആർസിബി എന്ന സ്നേഹച്ചുവപ്പ് അവർ ചങ്കോടുചേർക്കുന്നു, ആന്ദക്കണ്ണീരണിഞ്ഞുതന്നെ... തോറ്റാലും ജയിച്ചാലും ഓരോ മത്സരങ്ങളിലും ‘വി ബിലീവ് ഇൻ യു’ എന്ന് ഉറക്കെപ്പറയുന്ന ആരാധകർക്കു വേണ്ടി, പരിഹാസങ്ങളിലും കളിയാക്കലുകളിലും തളരാതെ ‘ഈ സാലാ കപ്പ് നംദേ’ (ഈ വർഷം കപ്പ് നമുക്ക്) എന്ന് പറയുന്ന ആരാധകർക്കു വേണ്ടി, 18–ാം സീസണിലും ടീമിനൊപ്പം തുടരുന്ന 18–ാം നമ്പറുകാരൻ വിരാട് കോലിക്കു വേണ്ടി! ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ് നേടിയെടുത്തത് ഐപിഎൽ കിരീടം മാത്രമല്ല 18 വർഷം കളിക്കളത്തിൽ അവരൊഴുക്കിയ കിനാവും കണ്ണീരും കൂടിയാണ്. കയ്യടിക്കാതെ പറ്റില്ല വിയർപ്പൊഴുക്കി നേടിയ ഈ നേട്ടത്തിന്. ഫ്രഞ്ച് ഫുട്ബോൾ ക്ലബ് പിഎസ്ജി കഴിഞ്ഞദിവസം ചാംപ്യൻസ് ലീഗ് കിരീടം നേടിയത് 55 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ്. 120 വർഷങ്ങൾക്കു ശേഷം എഫ്എ കപ്പ് സ്വന്തമാക്കി അടുത്തിടെ ആദ്യ
അടിക്കു തിരിച്ചടിയെന്ന പോൽ ഉദ്വോഗജനകമായ പോരാട്ടങ്ങൾക്ക് ഇന്നത്തെ ഫൈനലോടെ പരിസമാപ്തി. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 18 –ാം കിരീടപ്പോരാട്ടം പുതിയൊരു ചാംപ്യനെ സൃഷ്ടിക്കുമെന്നുറപ്പായി. ഇതുവരെ കിരീടം നേടാത്ത രണ്ടു ടീമുകൾ തമ്മിലാണ് കലാശപ്പോരാട്ടം. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും പഞ്ചാബ് കിങ്സും തമ്മിൽ. 2008ൽ ആദ്യ ഐപിഎൽ മുതൽ കളിക്കുന്ന ഈ രണ്ടു ടീമുകൾക്കും കിരീടനേട്ടം കിട്ടാക്കനിയാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഫൈനൽ. റണ്ണൊഴുകുന്ന പിച്ചാണ്. മഴ പെയ്താൽ
‘ഫൈനൽ’ ദിനങ്ങളിലാണ് പതിനെട്ടാം ഐപിഎൽ സീസണ്. പഹൽഗാം ആക്രമണവും തുടർന്നുണ്ടായ ഓപ്പറേഷൻ സിന്ദൂറും മൂലം ഇടയ്ക്കുവച്ച് നിർത്തേണ്ടിവന്നതടക്കമുള്ള കാര്യങ്ങളാണ് ഈ സീസൺ വ്യത്യസ്തമാക്കിയത്. ലീഗ് പുനരാരംഭിച്ചെങ്കിലും പഴയ ചില താരങ്ങൾ ടീം വിട്ടു. എന്നാൽ പകരമെത്തിയവരിൽ ചിലർ ഗ്രൗണ്ടിലുണ്ടാക്കിയ ഇംപാക്ട് വളരെ വലുതായിരുന്നു. മുംബൈ – ഗുജറാത്ത് മത്സരത്തിൽ ഇത്തരത്തിലെത്തിയ പകരക്കാരിലൊരാളുടെ പ്രകടനം വളരെ നിർണായകമായിരുന്നു. മുംബൈയ്ക്ക് വേണ്ടി ഓപ്പൺ ചെയ്ത ജോണി ബെയർസ്റ്റോയുടെ ഉജ്വല ബാറ്റിങ്ങാണ് ഒരുപരിധി വരെ അവരെ വിജയത്തിലേക്കു നയിച്ചത്.
ആകെയുണ്ടായിരുന്ന 14 കളികളിൽ പത്തിലും തോറ്റ് നാണക്കേടിന്റെ പടുകുഴിയിൽനിന്നാണ് രാജസ്ഥാൻ റോയൽസ് ഐപിഎൽ 18ാം സീസണിൽനിന്ന് വിടപറഞ്ഞത്. മെഗാ താരലേലത്തിനു മുൻപ് താരങ്ങളെ നിലനിർത്തുന്നതിൽ സംഭവിച്ച പിഴവും ക്യാപ്റ്റൻ സഞ്ജു സാംസൺ ഉൾപ്പെടെയുള്ള താരങ്ങളുടെ പരുക്കും ഏറെ പ്രതീക്ഷ വച്ച ചില താരങ്ങളുടെ മോശം ഫോമും സൃഷ്ടിച്ച കനത്ത വെല്ലുവിളികൾക്കൊടുവിൽ കിട്ടിയത് പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനം. പത്താം സ്ഥാനമെന്ന നാണക്കേടിൽനിന്ന് കഷ്ടിച്ചാണ് രാജസ്ഥാൻ രക്ഷപ്പെട്ടത്. മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ചെന്നൈ സൂപ്പർ കിങ്സിനും രാജസ്ഥാനും എട്ടു പോയിന്റ് വീതമായിരുന്നെങ്കിലും നെറ്റ് റൺറേറ്റിലെ നേരിയ വ്യത്യാസത്തിൽ രാജസ്ഥാൻ (-0.549) ഒൻപതാമതെത്തി. -0.647 റൺശരാശരിയുമായി ചെന്നൈ പത്താമതും. അവസാന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ
Results 1-10 of 94