Activate your premium subscription today
‘‘എന്റെ ഭർത്താവിന്റെ സഹോദരിയെ ലണ്ടനിലേക്കു യാത്രയാക്കി വീട്ടിലേക്കു തിരിച്ചെത്തിയതേയുള്ളൂ. അപ്പോഴേക്കും വിമാനാപകടത്തിന്റെ വാർത്തയെത്തിയിരുന്നു...’’ വാർത്താ ഏജൻസിയായ എഎൻഐയോട് അഹമ്മദാബാദ് സ്വദേശിയായ പൂനം പട്ടേൽ പറഞ്ഞ ഈ വാക്കുകളിലുണ്ട് എല്ലാം. പറന്നുയർന്ന് നിമിഷനേരംകൊണ്ട് എല്ലാം അവസാനിച്ചിരുന്നു. 50 ലക്ഷത്തിലേറെ വരും അഹമ്മദാബാദിലെ ജനസംഖ്യ. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരങ്ങളിൽ അഞ്ചാം സ്ഥാനത്ത്. ആ നഗരത്തിനു മുകളിലേക്കാണ് 242 യാത്രക്കാരുമായി പോയ എയർ ഇന്ത്യ (എഐ171) ബോയിങ് 787– 8 ഡ്രീംലൈനർ വിമാനം തകർന്നുവീണത്. മേഘാനിനഗറിലെ സര്‍ക്കാർ ഉടമസ്ഥതയിലുള്ള ബി.ജെ. മെഡിക്കൽ കോളജ് ഹോസ്റ്റലിന്റെ മെസ് ഹാളിനു മുകളിലേക്കും വിമാനത്തിന്റെ വലിയൊരു ഭാഗം വന്നുവീണു. ഉച്ചഭക്ഷണത്തിന്റെ സമയത്തായിരുന്നു അപകടം. അതിനാൽത്തന്നെ ഹോസ്റ്റലിൽ വിദ്യാർഥികളും ഏറെയുണ്ടായിരുന്നു. പലരും അപകടത്തിനിടെ കെട്ടിടത്തിൽനിന്നു താഴേക്കു ചാടിയാണ് രക്ഷപ്പെട്ടത്. കെട്ടിടത്തിനിടയിൽ പലരും കുടുങ്ങി. കൊല്ലപ്പെട്ടവരിൽ വിമാനത്തിലുണ്ടായിരുന്നവരും കെട്ടിടത്തിലുള്ളവരും ഉൾപ്പെട്ടതോടെ മരണസംഖ്യ കുതിക്കുകയാണ്. എന്താണ് യഥാർഥത്തിൽ അഹമ്മദാബാദിൽ സംഭവിച്ചത്?
2022. ഖത്തറിൽ ഫുട്ബോൾ ലോകകപ്പ് ഫൈനൽ. ഫ്രാന്‍സിനെ തോൽപിച്ച ആ നിമിഷം അർജന്റീനയുടെ താരങ്ങളെല്ലാം വിജയാഹ്ലാദത്തോടെ മൈതാനത്തേക്ക് ഓടിയിറങ്ങിയപ്പോൾ ക്യാപ്റ്റൻ ലയണൽ മെസ്സി ഒരു നിമിഷം മൈതാനത്തു മുട്ടുകുത്തി. പിന്നെ ഓടിച്ചെന്ന് അർജന്റീനയുടെ ഗോള്‍ കീപ്പര്‍ എമിലിയാനോ മാർട്ടിനസിനെ കെട്ടിപ്പിടിച്ചു. സമാനമായൊരു കാഴ്ച കഴിഞ്ഞ ദിവസം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും കണ്ടു. ഐപിഎൽ ഫൈനൽ. ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ് വിജയത്തിലേക്കടുക്കുന്നു. മൈതാനത്തു കണ്ണുകൾ നിറഞ്ഞ് ആർസിബിയുടെ വിരാട് കോലി. അവസാന പന്തുംകടന്ന് വിജയതീരത്തെത്തിയ ആ നിമിഷം എല്ലാവരും ആഹ്ലാദാരവത്തോടെ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയപ്പോൾ കോലി മാത്രം മുട്ടുകുത്തി മൈതാനത്തിരുന്നു. പിന്നെ ഓടിച്ചെന്ന് ആർസിബി ക്യാപ്റ്റൻ രജത് പാട്ടിധാറിനെ കെട്ടിപ്പിടിച്ചു
‘18 നീണ്ട വർഷങ്ങൾ... യൗവനകാലം മുതലുള്ള ജീവിതം മുഴുവൻ ഈ നിമിഷത്തിനു വേണ്ടിയാണു ഞാൻ നൽകിയത്. ഇങ്ങനെയൊരു ദിവസത്തിനായി ഒരുപാട് ആഗ്രഹിച്ചിരുന്നെങ്കിലും അതു യാഥാർഥ്യമാകുമെന്ന് കരുതിയിരുന്നില്ല. എന്റെ ഉടലും ഉയിരും എന്നും ബെംഗളൂരുവിന് ഒപ്പമാണ്’ – ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വിഖ്യാതമായ ആ കാത്തിരിപ്പിന് വിരാമമിട്ടതിനു പിന്നാലെ സൂപ്പർതാരം വിരാട് കോലിയുടെ വാക്കുകൾ. ഐപിഎലിന്റെ ഈ 18–ാം സീസൺ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടാൻ പോകുന്നതും സുദീർഘമായ ആ കാത്തിരിപ്പിന് വിരാമമിട്ട സീസണെന്ന നിലയിലായിരിക്കും. 18 സീസണുകളിലായി ഐപിഎലിൽ ബെംഗളൂരുവിനൊപ്പം നിന്ന വിരാട് കോലിക്കുള്ള ടീമിന്റെ സ്നേഹ സമ്മാനംകൂടിയാണ് ഈ കിരീടം. ഈ സീസണിൽ 8 അർധ സെഞ്ചറികളുമായി ടീമിന്റെ നെടുംതൂണായ കോലി തന്നെയാണ് ഫൈനലിലും ബെംഗളൂരുവിന്റെ ടോപ് സ്കോറർ (35 പന്തിൽ 43). ഒരിക്കൽക്കൂടി കയ്യകലത്തെത്തിയ കിരീടം എത്തിപ്പിടിക്കാനാകാതെ പോയെങ്കിലും പഞ്ചാബ് കിങ്സിന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു. ബാറ്റിങ്ങിലും ബോളിങ്ങിലും എന്നുവേണ്ട കളിയുടെ സമസ്ത മേഖലകളിലും മികച്ച പ്രകടനം കാഴ്ചവച്ചാണ് ഇരു ടീമുകളും ഇത്തവണ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ഫൈനലിലെത്താനായില്ലെങ്കിലും വ്യക്തിഗത മികവുകൊണ്ട് വിസ്മയിപ്പിച്ച താരങ്ങൾ മറ്റു ടീമുകളിലുമുണ്ട്. ഈ സീസണിൽ റൺവേട്ടയിൽ മുന്നിലെത്തിയവർ ആരെല്ലാമാണ്? വിക്കറ്റ് വേട്ടയിൽ തിളങ്ങിയവരോ? പഞ്ചാബിലെയും ബെംഗളൂരുവിനെയും ഫൈനലിലേക്ക് നയിച്ചതിൽ നിർണായകമായത് ആരുടെയൊക്കെ പ്രകടനങ്ങളാണ്? ഈ സീസണിലൂടെ രാജ്യാന്തര ശ്രദ്ധയിലേക്ക് എത്തിയ യുവതാരങ്ങൾ ആരെല്ലാം? അറിയാം വിശദമായി ഇൻഫോഗ്രാഫ്കിസിലൂടെ...
ഐപിഎല്‍ പ്ലേഫ് ടീമുകൾ ഏതെല്ലാമാണെന്ന കാര്യത്തിൽ ഒടുവിൽ വ്യക്തത വന്നിരിക്കുന്നു. ഇനി ചർച്ചകൾ നാലു ടീമുകളെ മാത്രം കേന്ദ്രീകരിച്ചാണ്– ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ്, പഞ്ചാബ് കിങ്സ്. ഗുജറാത്ത് ടൈറ്റൻസ്, മുംബൈ ഇന്ത്യന്‍സ്. എന്നാൽ ഈ നാലു ടീമുകളിലേക്കു മാത്രമായിരിക്കുമോ ശരിക്കും ഐപിഎൽ ചർച്ചകൾ ചായുക? അല്ലെന്നു പറയുന്നു മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും. കാരണങ്ങളേറെയാണ്. അതിലൊന്ന് ഇത്തവണത്തെ ഐപിഎൽ ലേലത്തിൽ ഏറ്റവും ഉയർന്ന തുക നേടിയ ഋഷഭ് പന്തിന്റെ ഭാവി സംബന്ധിച്ചാണ്. 27 കോടിയെന്ന റെക്കോർഡ് തുകയ്ക്ക് ലക്നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കിയ പന്തിന്റെ കളി ഇത്തവണ ഏറെ വിമർശനമേറ്റുവാങ്ങി. പല പൊസിഷനുകളിലിറങ്ങി പരീക്ഷിച്ചിട്ടും ഒന്നും വിജയിച്ചില്ല. പന്തിന്റെ ക്യാപ്റ്റന്‍സിയിൽ ലക്നൗ വാങ്ങിക്കൂട്ടിയ തോൽവികളും വരുംനാളുകളിൽ ചർച്ചയാകും. എന്നാൽ യഥാർഥത്തിൽ എന്താണ് ലക്നൗ സൂപ്പർ ജയന്റ്സിനു സംഭവിച്ചത്? ഇതോടൊപ്പംതന്നെ പ്ലേഓഫ് കാണാതെ പുറത്തുപോയ ആറു ടീമുകളിൽ എന്തു സംഭവിക്കുമെന്നും നോക്കേണ്ടതുണ്ട്. ഇന്ത്യൻ– വിദേശ താരങ്ങളെ വാങ്ങിക്കൂട്ടിയതിൽ
‘വിവാഹം കഴിഞ്ഞില്ലേ... ഇനി കുട്ടികൾ വൈകേണ്ട...’ ഇതു കേൾക്കുമ്പോൾ വിവാഹം കഴിഞ്ഞ ദമ്പതികൾക്കുള്ള വീട്ടിലെ മൂത്ത കാരണവരുടെ ഉപദേശമായി തോന്നുന്നുണ്ടോ... ഉപദേശം തന്നെയാണ് പക്ഷേ വീട്ടിലെ കാരണവരുടെയല്ല, ഒരു സംസ്ഥാനത്തിന്റെ തലവന്റേതാണ്. ‘നേരത്തേയാണെങ്കിൽ സമയമെടുത്ത് കുടുംബാസൂത്രണത്തെപ്പറ്റി ആലോചിക്കണം എന്നൊക്കെയായിരിക്കും ഞാൻ പറയുക, പക്ഷേ ഇപ്പോൾ അതല്ല അവസ്ഥ’ എന്ന വാക്കുകൾ കൂടി കേൾക്കുമ്പോൾ ഈ ഉപദേശത്തിനു പിന്നിൽ മറ്റെന്തോ ആശങ്ക കൂടി ഉണ്ടെന്നത് വ്യക്തമാകും. ശരിയാണ്. അത്തരമൊരു ആശങ്കയിൽനിന്നു തന്നെയാണ് ആ വാക്കുകൾ വന്നത്. പറഞ്ഞതാകട്ടെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും. ഒരുകാലത്ത് കേന്ദ്ര സർക്കാർ ജനസംഖ്യാ നിയന്ത്രണത്തിന് ആഹ്വാനം ചെയ്തപ്പോൾ അത് ഏറ്റെടുത്ത് വിജയകരമായി നടപ്പാക്കിയ ആദ്യ സംസ്ഥാനമാണ് തങ്ങളുടേതെന്ന ഓർമപ്പെടുത്തലും ഇതിനൊപ്പം സ്റ്റാലിനിൽനിന്ന് ഉണ്ടായിരുന്നു. ജനസംഖ്യാനിയന്ത്രണം നടപ്പാക്കിയ ആദ്യ സംസ്ഥാനമെന്ന് സ്വയം അഭിമാനം കൊള്ളുകയും എന്നാൽ ഇനി അത്തരമൊരു ജനകീയാസൂത്രണത്തിലേക്കു കടന്നാൽ അത് സംസ്ഥാനത്തിന് അപകടമാകുമെന്നും എന്തുകൊണ്ടാണ് സ്റ്റാലിനു പറയേണ്ടി വന്നത്?
വൈഭവ് സൂര്യവംശി എന്ന സൂപ്പർ പ്ലേയറെ ടീമിൽ ഒരു പ്രത്യേക ഷീൽഡിനകത്ത് നിർത്തും എന്നു പറഞ്ഞത് രാജസ്ഥാൻ റോയൽസ് കോച്ച് രാഹുൽ ദ്രാവിഡാണ്. വൈഭവിനെ വീട്ടിലേക്ക് പോലും വിടാതെ പ്രത്യേക പരിശീലനം നൽകാനാണ് ബിസിസിഐയുടെ തീരുമാനം. ഈ പതിനാലുകാരനെ എന്തുകൊണ്ടാണ് ഇത്രയും കരുതലോടെ ഇന്ത്യൻ ക്രിക്കറ്റ് ലോകം സംരക്ഷിച്ചു നിർത്തുന്നത്? പൃഥ്വി ഷായെ പോലുള്ള കളിക്കാരുടെ മുൻ അനുഭവങ്ങൾ മുന്നിലുള്ളതാണോ ഇത്തരമൊരു തീരുമാനത്തിനു പിന്നിൽ? അതു മാത്രമല്ല കാരണമെന്ന് പറയുന്നു മലയാള മനോരമ അസി. എഡിറ്റർ ഷമീർ റഹ്മാനും സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും. വൈഭവിന്റെ രാജസ്ഥാനും എം. എസ്. ധോണിയുടെ ചെന്നൈയും ഉൾപ്പെടെ ഐപിഎലിന്റെ പ്ലേ ഓഫ് പോലും കാണാതെ പുറത്തായിരിക്കുകയാണ്. എന്നാൽ ഈ പുറത്താകലുകൾ അല്ല ആരാധകർ ചർച്ചയാക്കുന്നത്; ഒരു വിജയ മുന്നേറ്റമാണ്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ആണ് ആ മുന്നേറ്റക്കാർ.
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ അടുത്തിടെ മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മൈക്കേല്‍ ക്ലാർക്കുമായി ഒരു അഭിമുഖത്തിനിടെ പറഞ്ഞ കാര്യമാണ്: 2019ലെ ലോകകപ്പിൽ രോഹിത് ശർമ അഞ്ച് സെഞ്ചറി നേടി. പക്ഷേ സെമിയിൽ തോറ്റ് ഇന്ത്യ പുറത്തായി. അന്ന് മടങ്ങുന്നതിനിടെ ഫ്ലൈറ്റിലിരുന്ന് രോഹിത് ആലോചിച്ചു. ‘താൻ ഇത്രയും റൺസ് നേടിയിട്ട് എന്തു കാര്യം, ടീം ജയിച്ചില്ലല്ലോ’. അവിടെനിന്നായിരുന്നു രോഹിത്തിന്റെ മാറ്റത്തിന്റെ തുടക്കം. സെഞ്ചറിക്കും അർധ സെഞ്ചറിക്കും തൊട്ടരികിലെത്തുമ്പോൾ തട്ടിയും മുട്ടിയും റൺസെടുത്തിരുന്നവരിൽനിന്ന് രോഹിത് മാറിച്ചിന്തിക്കാൻ തുടങ്ങിയതും അങ്ങനെയാണ്. സെഞ്ചറിക്കു വേണ്ടിയായിരുന്നില്ല, ടീമിനു വേണ്ടിയായിരുന്നു പിന്നീടെല്ലായിപ്പോഴും രോഹിത്തിന്റെ ഷോട്ടുകൾ. സെഞ്ചറിക്ക് അരികിലെത്തിയാലും സിക്സറിനോ ഫോറിനോ പഴുത് ലഭിച്ചാൽ അത് അടിച്ചിരിക്കും. മുംബൈ ഇന്ത്യൻസിനു വേണ്ടിയും ഇപ്പോൾ രോഹിത് അത്തരത്തിലുള്ള കളിയാണു പുറത്തെടുക്കുന്നത്. തുടക്കത്തിൽ ചീത്തപ്പേര് കേൾപ്പിച്ചെങ്കിലും രോഹിത് ഫോമിലേക്കു തിരിച്ചെത്തിയ കാഴ്ചയാണ് ഐപിഎലിൽ ഇപ്പോൾ. ‘ത്രിൽ പിൽ–25’ ഐപിഎൽ പോഡ്കാസ്റ്റിന്റെ മുൻ എപ്പിസോഡുകളിൽ ഇക്കാര്യം പ്രവചിച്ചിരുന്നതുമാണ്. ചെന്നൈയുടെ ക്യാപ്റ്റനായെത്തിയ ധോണിയുടെ കാര്യത്തിലും പ്രവചനം തെറ്റിയില്ല. എന്നാൽ പ്രവചനങ്ങളും പ്രതീക്ഷകളുമെല്ലാം തെറ്റിച്ച് മുന്നോട്ടു പോകുന്ന ഒരു ടീമും ഉണ്ട്. വമ്പൻ ടോട്ടലുകൾ പടുത്തുയർത്തിയിരുന്ന ഹൈദരാബാദിന് എന്തു സംഭവിച്ചുവെന്നതാണു ചോദ്യം. മുംബൈ ഇന്ത്യൻസിനെതിരായുള്ള മത്സരത്തിൽ
ശ്രീലങ്കൻ താരം ജയസൂര്യയുടെ ബാറ്റില്‍ സ്പ്രിങ് ഉണ്ട്. ഓസ്ട്രേലിയയുടെ റിക്കി പോണ്ടിങ്ങിന്റെ ബാറ്റിലും ഉണ്ട്. ഇങ്ങനെയെല്ലാം വിശ്വസിച്ചിരുന്ന, ഇപ്പോഴും വിശ്വസിക്കുന്നവരുള്ള ലോകമാണ് ക്രിക്കറ്റിന്റേതെന്നു പറഞ്ഞാൽ അതു തമാശയായി തള്ളിക്കളയാൻ പറ്റില്ല. അവിശ്വസനീയമാം വിധം അവരുടെ ബാറ്റിൽനിന്ന് റണ്ണൊഴുകിയപ്പോഴായിരുന്നു ഈ ‘സ്പ്രിങ് സിദ്ധാന്തം’ ഉയർന്നു വന്നത്. അത് 90s കിഡ്സിന്റെ കഥയെന്നു പറഞ്ഞ് തള്ളിക്കളയാം, പക്ഷേ ഈ സ്പ്രിങ് കഥ ഇപ്പോൾ വീണ്ടും ഉയർന്നു വരാനൊരു കാരണമുണ്ട്. ഗ്രൗണ്ടിൽ വച്ച് അംപയർമാർ ക്രിക്കറ്റ് ബാറ്റ് പരിശോധിച്ചു തുടങ്ങിയിരിക്കുന്നു. ബാറ്റിന്റെ കനം കൂടുതലാണോ എന്നാണു പ്രത്യേകം ഉപകരണം വച്ചുള്ള പരിശോധന. ഗ്രൗണ്ടിൽ വച്ച് പരിശോധന നടത്തിയെന്നു മാത്രമല്ല, ചില ഐപിഎൽ കളിക്കാർക്ക് ബാറ്റ് മാറ്റി പുതിയ ബാറ്റ് കൊണ്ടുവരേണ്ടിയും വന്നു! സ്പ്രിങ് ഒളിപ്പിച്ചു വച്ചത് കണ്ടുപിടിക്കാൻ ബാറ്റ് പരിശോധിച്ചാൽ പോരേ എന്നു ചോദിച്ചിരുന്ന പുതുതലമുറയ്ക്കു മുന്നിലേക്കാണ് ഈ ഓൺ–ഫീൽഡ് ബാറ്റ് പരിശോധന വന്നിരിക്കുന്നത്. അതും ഐപിഎലിൽ. രസകരമായ ഇത്തരം ഒട്ടേറെ സംഭവങ്ങളാണ് ഐപിഎലിൽ നടക്കുന്നത്. ബാറ്റിനെപ്പറ്റി മാത്രമല്ല, അത് ഉപയോഗിക്കുന്നവരെപ്പറ്റിയും അതിലേക്ക് പന്തെറിയുന്നവരെപ്പറ്റിയുമെല്ലാം ഒട്ടേറെ വിശേഷങ്ങൾ പറയാനുണ്ട്. അതിലൊന്നാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ തലപ്പത്തേക്കുള്ള എം.എസ്. ധോണിയുടെ വരവ്. നിലവിലെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിനു പകരം ധോണി ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരികെയെത്തിയത്
‘നന്നായൊന്ന് ഉറങ്ങിയിട്ട് എത്രനാളായി...’ റോബർട്ട് ഫ്രേസിയർക്ക് ഇന്നുമറിയില്ല ആ ദിവസം എന്തുകൊണ്ടാണ് താൻ അങ്ങനെയൊക്കെ ചിന്തിച്ചതെന്ന്. ആ ദിവസം. 1963 നവംബർ 22. വാഷിങ്ടനിലെ എഫ്ബിഐ ആസ്ഥാനത്ത് പതിവുപോലെ ജോലിത്തിരക്കിലായിരുന്നു ഫ്രേസിയർ. അന്ന് അദ്ദേഹത്തിനു പ്രായം 44. എഫ്ബിഐ തെളിവുകളായി പിടിച്ചെടുക്കുന്ന ആയുധങ്ങളും വെടിക്കോപ്പുകളുമെല്ലാം പരിശോധിക്കുന്ന ലീഡ് എക്സാമിനറായിരുന്നു ഫ്രേസിയർ. ഉറക്കത്തെക്കുറിച്ച് ചിന്തിച്ചിരുന്ന അദ്ദേഹത്തിനു മുന്നിലേക്കാണ് എഫ്ബിഐയുടെ ഉറക്കം മൊത്തം കെടുത്തിയ ആ വാർത്തയെത്തിയത്. പ്രസിഡന്റ് ജോൺ എഫ്. കെന്നഡിക്ക് വെടിയേറ്റിരിക്കുന്നു. അധികം വൈകാതെ ഉച്ചയോടെ ആശുപത്രിയില്‍നിന്ന് ആ ദുഃഖവാർത്തയുമെത്തി. കെന്നഡി കൊല്ലപ്പെട്ടിരിക്കുന്നു. ഫ്രേസിയർ ഉറപ്പിച്ചു, ഇനി ഉറക്കമില്ലാത്ത രാത്രികളാണ്. തന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും സങ്കീർണമായ കേസിലേക്ക് കാലെടുത്തുവയ്ക്കുകയായിരുന്നു അദ്ദേഹം.
അടുത്തകാലത്തൊന്നുമില്ലാത്ത തരം ‘ഹൈപ്പു’മായാണ് ഐപിഎലിന്റെ പതിനെട്ടാം സീസണിനു തുടക്കമാകുന്നത്. ഐപിഎലിനു വേണ്ടി ജനം കാത്തിരിക്കുകയായിരുന്നോ എന്നു വരെ തോന്നിപ്പോകും. ചാംപ്യൻസ് ട്രോഫി ഉൾപ്പെടെ ഒട്ടേറെ ക്രിക്കറ്റ് മത്സരങ്ങളുടെ ആവേശം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല എന്നതും ഓർക്കണം. എന്നിട്ടും എന്തുകൊണ്ടാണ് ഇത്രയേറെ ‘ഹൈപ്’ ഐപിഎലിന്മേൽ നിലനിൽക്കുന്നത്? ഐപിഎലിലെ 10 ടീമുകളും അടിമുടി മാറി; പുതിയ ക്യാപ്റ്റന്മാർ മുതൽ പുതിയ നിയമങ്ങളും നിയമപരിഷ്കാരങ്ങളും വരെ പ്രാബല്യത്തിലാകുന്നു. നിലവിലെ ചാംപ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള ആദ്യമത്സരം മുതൽ റൺമഴയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഈ സീസൺ ഐപിഎലിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ്? ഐസിസിക്ക് ഒരു വർഷം കിട്ടുന്ന വരുമാനത്തേക്കാൾ കൂടുതൽ തുകയാണ് ബിസിസിഐക്ക് ഐപിഎല്ലിൽനിന്ന് ഏതാനും മാസങ്ങൾകൊണ്ടുതന്നെ ലഭിക്കുന്നത്. പണത്തിന്റെ കണക്കിൽ കളിക്കളത്തിലുമുണ്ട് കൗതുകം. വളരെ കുറഞ്ഞ കാശെറിഞ്ഞ് വാങ്ങിയവർ പോലും ഇത്തവണ അദ്ഭുതങ്ങൾ സൃഷ്ടിക്കുമെന്നു പറയുന്നത് എന്തുകൊണ്ടാണ്? അതിനിടെ ഇംപാക്ട് പ്ലേയറായുള്ള സഞ്ജുവിന്റെ മാറ്റവും നമുക്കു മുന്നിലുണ്ട്. ആർസിബിക്കും കോലിക്കും ഇത്തവണയെങ്കിലും കപ്പടിക്കുമോ എന്നതുൾപ്പെടെയുള്ള ഒട്ടേറെ ചോദ്യങ്ങളും.
Results 1-10 of 33