Activate your premium subscription today
സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള നടപടികളാണ് സർക്കാർ കൈക്കൊള്ളേണ്ടത്. അപ്പോൾ വരുമാനവും കൂടും. ജനങ്ങൾക്കുമേൽ നികുതി ചുമത്തി എല്ലാക്കാലത്തും വരുമാനം കൂട്ടാൻ കഴിയില്ല. അതിവേഗം സാമ്പത്തികവളർച്ച നേടണമെങ്കിൽ സർക്കാരിന്റെ ചില നയങ്ങൾ അഴിച്ചുപണിയേണ്ടി വരും. വ്യവസായവളർച്ചയ്ക്ക് അനുകൂലമായി സർക്കാർ ചില നടപടികൾ കൈക്കൊണ്ടിട്ടുണ്ടെങ്കിലും കേരളം ഇപ്പോഴും നിക്ഷേപത്തിന് ആദ്യം പരിഗണിക്കുന്ന ഇടങ്ങളിൽ ഉൾപ്പെട്ടിട്ടില്ല. തൊഴിൽപ്രശ്നങ്ങൾ മാത്രമല്ല കാരണം. നിക്ഷേപകർ നേരിടുന്ന തടസ്സങ്ങൾ നീക്കാൻ ചടുലവും ധീരവുമായ ഇടപെടലുകൾ സർക്കാർ നടത്തണം. ഭൂമിയുടെ ലഭ്യതക്കുറവും പാരിസ്ഥിതിക വെല്ലുവിളികളും കേരളത്തിൽ വൻകിട വ്യവസായങ്ങൾ സ്ഥാപിക്കുന്നതിനു തടസ്സങ്ങളാണ്. ഉയർന്ന നിലവാരമുള്ള ജോലികൾ കേരളത്തിനാവശ്യമാണ്. ഐടി, കൃഷി, ഭക്ഷ്യസംസ്കരണം, ആരോഗ്യസംരക്ഷണം തുടങ്ങിയ മേഖലകളിൽ നിക്ഷേപം കൊണ്ടുവന്നാലേ ഇത്തരം തൊഴിലുകൾ സൃഷ്ടിക്കാൻ കഴിയൂ. വികസനം ഉറപ്പാക്കുന്ന, തൊഴിലവസരം കൂട്ടുന്ന മേഖലകളിൽ കൂടുതൽപണം സർക്കാർ ചെലവിടണം. നിർഭാഗ്യവശാൽ തൊഴിൽ സൃഷ്ടിക്കാൻ സർക്കാർ
അടുത്ത കാലത്ത് ചൈനയിൽ വന്ന തൊഴിൽ പരസ്യമാണ് ഇപ്പോൾ ചർച്ചാ വിഷയം. ‘മോർഗ് മാനേജർ’ എന്ന മോർച്ചറി ജീവനക്കാർ ആകാൻ താൽപര്യമുള്ള ഉദ്യോഗാർഥികളെ തേടിയാണ് പരസ്യം. ഉദ്യോഗാർഥികൾ വിജയിക്കേണ്ട പരീക്ഷ എന്താണെന്ന് അറിയുമോ? ഒരു മോർച്ചറിയിൽ ചുരുങ്ങിയത് 10 മിനിറ്റ് ചെലവഴിക്കണം. 45 വയസ്സിൽ താഴെയുള്ള പുരുഷന്മാർ മാത്രം അപേക്ഷിച്ചാൽ മതി. ചുരുങ്ങിയത് ജുനിയർ സെക്കൻഡറി സ്കൂൾ പഠനവും മതി. മാസം 300 ഡോളർ ശമ്പളം ലഭിക്കും. ചൈനയിലെ റുഷാനിലെ ഫ്യൂണറൽ സർവീസ് സെന്ററിലേക്കാണ് ജീവനക്കാരനെ വേണ്ടത്. എന്തു കൊണ്ടാണ് ചൈന ഇങ്ങനെ ഒരു പരസ്യം നൽകിയതെന്ന ചോദ്യം ജിജ്ഞാസ ഉണർത്തുന്നു. അതിലും ഉപരി എന്തുകൊണ്ടാണ് ഇന്റർനെറ്റ് ലോകം ഈ പരസ്യം ഇത്രയധികം ചർച്ച ചെയ്യുന്നത് എന്ന ചോദ്യവും ഉയരുന്നു. ജീവനക്കാരുടെ മനോധൈര്യം പരിശോധിക്കാനാണ് ഇങ്ങനെ ഒരു പരീക്ഷ നടത്തുന്നതെന്ന് റുഷാന് ഫ്യൂണറൽ സർവീസ് സെന്റർ ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. അതേസമയം ഈ പരീക്ഷ സംബന്ധിച്ച് വിദഗ്ധർ എതിർപ്പ് ഉന്നയിച്ചിട്ടുണ്ട്. ഉദ്യോഗാർഥികളെ മോർച്ചറിയിൽ നിർത്തുന്നതിനു പകരം മാനസിക പരിശോധന നടത്തുകയോ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കുറച്ചു കാലം മോർച്ചറിയിൽ ഇന്റേൺഷിപ്പ് ഏർപ്പെടുത്തുകയോ ചെയ്താൽ പോരേ എന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ധരുടെ നിർദേശം. ചൈനീസ് സമൂഹ മാധ്യമങ്ങളിൽ വൈറലാണ് ഇപ്പോൾ പരസ്യം. മോർച്ചറി പരീക്ഷ സംബന്ധിച്ച് ഇത്രയേറെ ചർച്ച ഉയരുമ്പോൾ പ്രധാന ചോദ്യം ഉയരുന്നു. ഔദ്യോഗിക ജീവിതത്തിൽ നല്ല സമയം മുഴുവനും മോർച്ചറിയിൽ കഴിഞ്ഞു കൂടുന്ന ജീവനക്കാരുടെ കാര്യമോ? ശരിയാണ്. മോർച്ചറി എല്ലാവരെയും പേടിപ്പെടുത്തുന്നു. മോർച്ചറിക്ക് മരണത്തിന്റെ
‘‘ഞങ്ങൾ ആഗ്രഹിക്കുന്ന ശിക്ഷ അവൾക്കു കിട്ടിയില്ലങ്കിൽ പിന്നെ എന്തിനാണ് ജീവിക്കുന്നതെന്നു പോലും എനിക്കറിയില്ല...’’. ഗ്രീഷ്മ എന്ന പെൺസുഹൃത്ത് കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ ഷാരോണ് രാജ് എന്ന ഇരുപത്തിമൂന്നുകാരന്റെ പിതാവിന്റെ വാക്കുകളായിരുന്നു ഇത്. 2022 ഒക്ടോബർ 25നാണ് ജൂസ് കുടിച്ചതിനെ തുടർന്ന് അവശനിലയിലായി തിരുവനന്തപുരം മെഡിക്കൽ കോളജില് ചികിത്സയിലായിരുന്ന ഷാരോൺ മരണപ്പെടുന്നത്. മരണത്തിൽ സംശയം ആരോപിച്ച് കുടുംബാംഗങ്ങള് നൽകിയ പരാതിയുടെ ചുവടുപിടിച്ച് പൊലീസ് ചെന്നെത്തിയത് കേരള മനഃസാക്ഷിയെത്തന്നെ ഞെട്ടിച്ച കൊലപാതകത്തിലേക്കായിരുന്നു. സംശയത്തിന്റെ ആദ്യമുന തന്നെ ഗ്രീഷ്മയ്ക്കു നേരെയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ആദ്യമൊക്കെ താൻ നിരപരാധിയാണെന്ന് തെളിയിക്കാൻ ശ്രമിച്ച ഗ്രീഷ്മയ്ക്ക് പക്ഷേ അധികം പിടിച്ചു നിൽക്കാനായില്ല. ഗ്രീഷ്മയുടേതായി പിന്നീട് രേഖപ്പെടുത്തിയ മൊഴികൾ ഓരോന്നായി പുറത്തുവന്നപ്പോൾ തെളിഞ്ഞത് കൊടുംക്രൂരതയായിരുന്നു. ഒടുവിൽ നെയ്യാറ്റിൻകര അഡിഷനൽ സെഷൻസ് കോടതിയും പറഞ്ഞു: ‘‘കൊലപാതകക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മ കുറ്റക്കാരിയാണ്’’. തെളിവു നശിപ്പിച്ചതിന് മൂന്നാം പ്രതി അമ്മാവൻ നിർമല കുമാരനും കുറ്റക്കാരനെന്നു തെളിഞ്ഞു. തെളിവുകളുടെ അഭാവത്തിൽ രണ്ടാം പ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെവിട്ടു. 2022 ഒക്ടോബർ 31നാണ് ഗ്രീഷ്മയെ പൊലീസ് അറസ്റ്റു ചെയ്തത്. പിന്നീട് 111 ദിവസത്തെ ജയിൽവാസത്തിനു ശേഷം 2023 സെപ്റ്റംബർ 25ന് ഹൈക്കോടതി ജാമ്യം അനുവദിക്കുകയുമായിരുന്നു. തുടർന്ന് വിചാരണ നേരിട്ടു വരുന്ന കേസിലാണ് ഇപ്പോൾ വിധി വന്നത്. കൊലചെയ്യാൻ തിരഞ്ഞെടുത്ത രീതിയിലെ വ്യത്യസ്തതയും കുറ്റവാളി ഒരു പെൺകുട്ടിയാണെന്നതും കേസിനെ കൂടുതൽ ചർച്ചാവിഷയമാക്കി മാറ്റിയിരുന്നു. അസ്വാഭാവിക മരണമെന്നു മാത്രം പൊലീസ് കേസെടുത്തൊരു മരണം പിന്നീട് നാടിനെ നടുക്കുന്ന കൊലപാതകമായി മാറിയത് എങ്ങനെയായിരുന്നു? ആരുമറിയാതെ പോകുമായിരുന്ന ഒരു യുവാവിന്റെ മരണത്തിലെ ദുരൂഹത ബന്ധുകൾ നൽകിയ പരാതി മൂലം തെളിയിക്കപ്പെട്ടത് എങ്ങനെയായിരുന്നു? ഒരു ഇരുപത്തിരണ്ടുകാരിയുടെ ഗൂഢബുദ്ധിയിൽ മാത്രം വിരിഞ്ഞതാണോ ഷാരോൺ കൊലപാതകം? ഷാരോൺ വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരിയെന്നു തെളിയുമ്പോൾ, ആ കൊടുംക്രൂരതയുടെ വഴിയെ വീണ്ടുമൊരു സഞ്ചാരം.
1966ൽ യുഎസും 1967ൽ സോവിയറ്റ് യൂണിയനും 2011ൽ ചൈനയും കരുത്തു തെളിയിച്ച നേട്ടത്തിലേക്ക് ഉയർന്ന് ഇന്ത്യയും. സ്പേഡെക്സ് ദൗത്യത്തിൽ ബഹിരാകാശത്തു വച്ച് രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കുന്നതിൽ (ഡോക്കിങ്) ഇന്ത്യ വിജയിച്ചു. തനതു സാങ്കേതികവിദ്യ ഉപയോഗിച്ച് ഏകദേശം 125 കോടി രൂപ മാത്രം ചെലവിൽ ഇന്ത്യ വികസിപ്പിച്ചെടുത്ത ഈ ഡോക്കിങ് സിസ്റ്റം വിജയം കണ്ടപ്പോൾ അതിൽ ഏറ്റവുമധികം അഭിമാനിച്ചത് ഡോ. എസ്.സോമനാഥ് എന്ന അതുല്യപ്രതിഭ തന്നെയാണ്. അദ്ദേഹം ഐഎസ്ആർഒയുടെ അമരത്തുനിന്ന് പടിയിറങ്ങി 2 ദിവസത്തിനു ശേഷമാണ് സ്പേഡെക്സ് ദൗത്യത്തിന്റെ ഡോക്കിങ് പരീക്ഷണം വിജയിച്ചതെങ്കിലും ആ നേട്ടം അദ്ദേഹത്തിന്റെ നേതൃത്വ മികവിനുകൂടിയുള്ള അംഗീകാരമാണ്. സ്പേഡെക്സ് ദൗത്യത്തിനു പിന്നിലെ പ്രയത്നങ്ങളെ കുറിച്ചും പദ്ധതിയുടെ പ്രാധാന്യത്തെ കുറിച്ചും ഡോ.സോമനാഥ് ‘മനോരമ ഓൺലൈൻ പ്രീമിയവു’മായി സംസാരിക്കുന്നു
2025 ജനുവരി 7, ഉച്ചയ്ക്ക് 2.30നാണ് ലൊസാഞ്ചലസിലെ പസിഫിക് പാലസെയ്ഡ്സിൽനിന്നുള്ള ആ ഞെട്ടിക്കുന്ന കാഴ്ചകൾ ലോകത്തിനു മുന്നിലെത്തിയത്. ഡേവിഡ് ഹാൻസെൻ എന്ന വ്യക്തിയാണ് സ്വന്തം വീടിനു സമീപത്തെ പ്രദേശങ്ങളെ ചാരമാക്കി കുതിക്കുന്ന കാട്ടുതീയുടെ കാഴ്ചകൾ സമൂഹമാധ്യമങ്ങളിലിട്ടത്. വരാനിരിക്കുന്ന ഒരു വൻ ദുരന്തത്തിന്റെ സൂചന കൂടിയായിരുന്നു അതെന്ന് അധികമാരും അപ്പോൾ തിരിച്ചറിഞ്ഞതുമില്ല. പക്ഷേ, മുന്നിലുള്ളത് വൻ ദുരന്തമാണെന്ന് മുൻകൂട്ടി മനസ്സിലാക്കിയ ഡേവിഡ് തന്റെ വൃദ്ധയായ അമ്മയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപാർപ്പിച്ചു. പിന്നീടുള്ള മണിക്കൂറുകളിൽ സംഭവിച്ചതെല്ലാം ഞെട്ടിക്കുന്ന, ഭീതിപ്പെടുത്തുന്ന കാഴ്ചകളായിരുന്നു. ശക്തമായ കാറ്റിൽ തീ വാനോളം ഉയർന്ന് ഒരു പ്രദേശം ഒന്നടങ്കം തീയിലമർന്നു. സാങ്കേതികമായും സാമ്പത്തികമായും ഏറെ മുന്നിൽ നിൽക്കുന്ന ഒരു രാജ്യത്തിനു പോലും കൈകാര്യം ചെയ്യാനാവുന്നതിനേക്കാൾ അതിഭീകരമായിരുന്നു പിന്നീടുള്ള ദിവസങ്ങളിലെ അഗ്നിതാണ്ഡവം. യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തം കൂടിയായിരുന്നു അത്. ഏകദേശം 60 ലക്ഷത്തിലധികം ജനങ്ങളെ ദുരന്തം ബാധിച്ചു. കാട്ടുതീയിൽ പച്ചമരങ്ങൾ പോലും നിന്നു കത്തി. ജനുവരി ഒന്നിനുണ്ടായ ഒരു തീപിടിത്തത്തിന്റെ അനന്തര ഫലമാണ് ഇപ്പോഴത്തെ ദുരന്തത്തിന് പിന്നിലെന്നും റിപ്പോർട്ടുകളുണ്ട്. അന്നത്തെ തീ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നെങ്കിലും അണയാതെ കിടന്നിരുന്ന ഭാഗത്തുനിന്നാണ് വൻ ദുരന്തത്തിലേക്കു നയിച്ച തീ പടർന്നതെന്നും പറയപ്പെടുന്നു. യുഎസിലെ കാട്ടുതീ പുതിയ സംഭവമല്ലെങ്കിലും ഇപ്പോഴത്തെ ദുരന്തത്തിന്റെ വ്യാപ്തി അതിഭീകരമാണ്. ലൊസാഞ്ചലസ് കാട്ടുതീ യുഎസിന്റെ സാമ്പത്തിക മേഖലയ്ക്ക് അപ്രതീക്ഷിതമായ ചില നഷ്ടങ്ങൾ വരുത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം. നിലവിലെ കണക്കുകൾ പ്രകാരം ലൊസാഞ്ചലസ് കാട്ടുതീ എത്രത്തോളം നാശനഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്? ഇൻഷുറൻസ് കമ്പനികളുടെ നഷ്ടക്കണക്കുകൾ പറയുന്നതെന്താണ്? എത്രത്തോളം പ്രദേശങ്ങളാണ് കത്തിയമർന്നത്?
മറ്റു പേസ്റ്റുകളെ അപേക്ഷിച്ച് ഈ പേസ്റ്റ് പകുതിയെടുത്താൽ മതി: പണ്ട് ഒരു ടൂത്ത്പേസ്റ്റ് ബ്രാൻഡ് ഇങ്ങനെയൊരു പരസ്യവുമായി വന്നത്രേ. സ്വാഭാവികമായും മറ്റു പേസ്റ്റുകളുടെ വിൽപന ഇടിഞ്ഞു. ഈ പേസ്റ്റിന്റെ വിൽപന കുത്തനെ വർധിക്കുകയും ചെയ്തു. പക്ഷേ, ആ കുതിപ്പ് അധികകാലം നീണ്ടില്ല. പേസ്റ്റ് പകുതിയെടുത്താൽ മതി എന്നായിരുന്നല്ലോ പരസ്യവാചകം. അതുകൊണ്ട് ആദ്യം വിൽപന കൂടിയെങ്കിലും പേസ്റ്റിന്റെ ഉപയോഗം ആളുകൾ പകുതിയായി കുറച്ചിരുന്നു. അതാണു പിന്നീട് ആ പേസ്റ്റിനും അടിയായത്. അതു മറികടക്കാൻ എന്താണ് പോംവഴിയെന്ന് ആ പേസ്റ്റിന്റെ ആൾക്കാർ തല പുകഞ്ഞു. ഒടുവിൽ ഒരാൾ ഒരു ഐഡിയയുമായി വന്നു: പേസ്റ്റ് ട്യൂബിന്റെ വാവട്ടം അൽപം വർധിപ്പിക്കുക. അപ്പോൾ പേസ്റ്റ് പകുതി (നീളത്തിൽ) എടുത്താലും പഴയ അളവുതന്നെ പുറത്തുചാടും. സംഗതി സോൾവ്ഡ്. ഇതു നടന്ന സംഭവമാണെന്നു കരുതേണ്ടതില്ല, പകരം ഒരു വെല്ലുവിളിയുണ്ടായാൽ അതു പരിഹരിക്കാനുള്ള ബിസിനസുകാരുടെ മിടുക്കിനെപ്പറ്റി വിശദീകരിക്കുന്ന രസികൻ മിനിക്കഥയായി വായിച്ചാൽ മതി. എന്തായാലും ബിസിനസുകാരുടെ ഇത്തരം മിടുക്കുകളെപ്പറ്റി ആർക്കും തർക്കമില്ലല്ലോ? എന്നാലും ബുദ്ധിജീവികൾ എന്നു പറയുമ്പോൾ നമ്മളാരും ബിസിനസുകാരെ അക്കൂട്ടത്തിൽപെടുത്താറില്ല.
കേരളം നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി തൊഴിലില്ലായ്മയാണ്. ഇവിടെ യുവാക്കൾ തൊഴിൽതേടി അലയുമ്പോൾ ഇതര സംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചാണ് കേരളത്തിലെ വിവിധ മേഖലകൾ മുന്നോട്ടുപോകുന്നത്. ഇതു വൈരുധ്യമാണ്. കെട്ടിടനിർമാണം, കൃഷി, ഹോട്ടൽ വ്യവസായം തുടങ്ങി ബ്യൂട്ടി പാർലറുകൾവരെ ഇതര സംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചു പ്രവർത്തിക്കുന്നു. ഇൗ തൊഴിലുകൾക്കു കൂലി കുറവാണെന്നും ഇവ സ്റ്റേറ്റസിനു ചേരാത്തവയാണെന്നുമാണു പൊതുവേ മലയാളികളുടെ ധാരണ. കേരളത്തിനു പുറത്തെ വിവിധ തൊഴിൽ മേഖലകളിലാകട്ടെ ഇപ്പോൾ കടുത്ത മത്സരമാണ്. തദ്ദേശീയർക്കു തൊഴിൽ നൽകണമെന്ന ആവശ്യം അവിടെ ഉയർന്നുതുടങ്ങിയിട്ടുമുണ്ട്. ഇതു കേരളത്തിനുപുറത്ത് മലയാളികളുടെ തൊഴിൽസാധ്യതയെ ബാധിക്കുന്നതാണ്. മലയാളികൾ ആഗ്രഹിക്കുന്ന പല വൈറ്റ് കോളർ ജോലികളും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരവോടെ ഇല്ലാതാകാം. പുതിയകാലത്തിന് ആവശ്യമായ തൊഴിൽ നൈപുണ്യം വ്യത്യസ്തമാണ്.
‘അതെ, ഞങ്ങൾ ഡോക്ക് ചെയ്തിരിക്കുന്നു. എല്ലാം വളരെ സ്മൂത്തായി നടന്നു...’’ ബഹിരാകാശത്തുനിന്ന് ഭൂമിയിലെ നാസയുടെ കൺട്രോൾ സെന്ററിലേക്ക് അന്ന് ഡേവിഡ് ആർ. സ്കോട്ടിന്റെ സന്ദേശമെത്തിയപ്പോൾ യുഎസ് ഗവേഷകർ ഒന്നടങ്കം കയ്യടിച്ചു. ആഹ്ലാദിച്ചു. കാരണമുണ്ട്. ലോകത്തെ ആദ്യത്തെ ബഹിരാകാശ ഡോക്കിങ് വിജയകരമായി നടന്നുവെന്ന സന്ദേശമാണ് സ്കോട്ട് ഭൂമിയിലേക്കു കൈമാറിയത്. അതായത് സ്കോട്ട് സഞ്ചരിച്ചിരുന്ന ജെമിനി 8 എന്ന പേടകം ബഹിരാകാശത്തു സഞ്ചരിച്ചിരുന്ന മറ്റൊരു പേടകമായ അജിനയുമായി (Agena Target Vehicle– GATV-5003) വിജയകരമായി കൂടിച്ചേർന്നിരിക്കുന്നു. മാനുഷിക ഇടപെടലോടെ നടന്ന ആദ്യത്തെ സ്പേസ് ഡോക്കിങ് കൂടിയായിരുന്നു അത്. അന്ന് സ്കോട്ടിനൊപ്പം മറ്റൊരാൾ കൂടിയുണ്ടായിരുന്നു. ബഹിരാകാശത്തുവച്ച് നാസ നേരിട്ട ഏറ്റവും ആദ്യത്തെ അപകടകരമായ സാഹചര്യത്തെ നേരിടാൻ സഹായിച്ചത് ആ മനുഷ്യനായിരുന്നു. അദ്ദേഹത്തിന്റെ പേര് വഴിയേ പറയാം, അതിനു മുൻപ് അന്ന് ഡോക്കിങ്ങിനു ശേഷം എന്തു സംഭവിച്ചുവെന്നു നോക്കാം. അജിനയുമായി കൂടിച്ചേർന്നതിനു ശേഷം ഇനി ജെമിനി 8ന് അൺഡോക്കിങ്ങിലേക്കു കടക്കണം. അതായത്, രണ്ട് പേടകങ്ങളെയും വേർപ്പെടുത്തണം. അതിനുള്ള ശ്രമങ്ങളിലേക്കു കടക്കുമ്പോഴാണ് പേടകത്തിന്റെ സ്ഥിരതയെ നിയന്ത്രിക്കുന്ന ‘ആറ്റിറ്റ്യൂഡ് കൺട്രോൾ’ സംവിധാനത്തിൽ എന്തോ പ്രശ്നമുണ്ടെന്ന് ബഹിരാകാശ യാത്രികർ തിരിച്ചറിഞ്ഞത്. അജിന പേടകത്തിൽ നേരത്തേ തയാറാക്കി വച്ചിരുന്ന കമാൻഡ് പ്രകാരം, ഡോക്കിങ്ങിനു ശേഷം രണ്ടു പേടകങ്ങളും ചേർന്ന് വലത്തോട്ട് 90 ഡിഗ്രി ചെരിയണമായിരുന്നു. എന്നാൽ ആ സമയത്താണ് സ്കോട്ട് തിരിച്ചറിഞ്ഞത്, പേടകം വട്ടംകറങ്ങുകയാണ്. ജെമിനി പേടകത്തിലുള്ള രണ്ട് യാത്രികരും തലകീഴായി മറിയുന്നു. പേടകത്തിലെ ഓർബിറ്റ് ആറ്റിറ്റ്യൂഡ് ആൻഡ് മാന്വറിങ് സിസ്റ്റത്തിന്റെ (ഒഎഎംഎസ്) ത്രസ്റ്ററുകൾ ഉപയോഗിച്ച് ആ മലക്കം മറിച്ചിൽ നിർത്താൻ പേടകത്തിലെ രണ്ടാമൻ പഠിച്ചപണി പതിനെട്ടും നോക്കി. ചെറു റോക്കറ്റ് എൻജിനുകളെയാണ് ത്രസ്റ്ററുകൾ എന്നു വിളിക്കുന്നത്. ബഹിരാകാശത്ത് അത് നിയന്ത്രിതമായി ജ്വലിപ്പിച്ച് പേടകങ്ങളെ നിയന്ത്രിക്കാൻ സാധിക്കും. ത്രസ്റ്റർ കൃത്യമായി പ്രവർത്തപ്പിച്ചതോടെ പേടകം തലകീഴായി മറിയുന്നത് നിലച്ചു. പക്ഷേ, ആശ്വാസത്തിന്റെ ദീർഘനിശ്വാസം എടുക്കും മുൻപേ പേടകം വീണ്ടും കറങ്ങാൻ തുടങ്ങി. മാത്രവുമല്ല ഭൂമിയിലെ കൺട്രോൾ സെന്ററുമായുള്ള ജെമിനി പേടകത്തിന്റെ നിയന്ത്രണവും നഷ്ടമായി. അനിയന്ത്രിതമായി പേടകം കറങ്ങിയാൽ ധാരാളം ഇന്ധനം ഇപ്പോഴും ബാക്കിയുള്ള അജിന പൊട്ടിത്തെറിക്കുമെന്നത് ഉറപ്പാണ്. അതോടെ അൺഡോക്കിങ്ങിനുള്ള ശ്രമം തുടങ്ങി. സ്കോട്ട് ഏറെ പരിശ്രമിച്ച് ഭൂമിയുമായുള്ള ബന്ധം പുനഃസ്ഥാപിച്ചു. രണ്ടാമനാകട്ടെ അൺഡോക്കിങ് സാധ്യമാക്കാനാകും വിധം ഏറെ പണിപ്പെട്ട് പേടകത്തിന്റെ സ്ഥിരത തിരിച്ചുപിടിച്ചു. തൊട്ടുപിന്നാലെ അൺഡോക്കിങ് നടത്തി പേടകങ്ങൾ പരസ്പരം വേറിടുകയും ചെയ്തു. സത്യത്തിൽ ജെമിനി 8 പേടകത്തിലായിരുന്നു പ്രശ്നം. അതപ്പോഴും മലക്കംമറിഞ്ഞ് ചുറ്റിക്കറങ്ങിക്കൊണ്ടേയിരുന്നു. അതോടെ ഒഎഎംഎസ് സംവിധാനത്തെ പൂര്ണമായും ഷട്ട് ഡൗൺ ചെയ്തു. മാത്രവുമല്ല, ഭൂമിയിലേക്ക് തിരികെ വരുന്നതിനുള്ള റീഎൻട്രി കണ്ട്രോൾ സിസ്റ്റം ത്രസ്റ്ററുകൾ പ്രവർത്തിപ്പിക്കുകയും ചെയ്തു. അതായത്, എമർജൻസി ലാൻഡിങ് മാത്രമേ ഇനി നടക്കൂവെന്ന് ഉറപ്പായിക്കഴിഞ്ഞിരിക്കുന്നു. രണ്ട് യാത്രികരും ജീവനോടെ തിരികെ ഭൂമിയിലേക്കു വരില്ല എന്നു പോലും നാസ കരുതിയ നിമിഷങ്ങൾ. ബഹിരാകാശ യാത്രികർക്ക് അവരുടെ വീട്ടിലുള്ളവരുമായി സംസാരിക്കാൻ ഒരുക്കിയ ആശയവിനിമയ
മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന അധികം രാഷ്ട്രീയ പാർട്ടികൾ ഇന്ത്യയിലുണ്ടെന്നു ഞാൻ കരുതുന്നില്ല. കേരളത്തിൽ മതനിരപേക്ഷത നിലനിൽക്കുന്നത് രാഷ്ട്രീയ പാർട്ടികളുടെ മിടുക്കു കൊണ്ടല്ല. ഇവിടുത്തെ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങളുടെ പരസ്പര സൗമനസ്യവും സഹജീവിതത്തിലുള്ള ആഗ്രഹവും കൊണ്ടാണ്. രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർഥിയെ നിർത്തുന്നത് മതവും ജാതിയുമൊക്കെ നോക്കിയിട്ടാണ്. പക്ഷേ, ജനം വോട്ട് ചെയ്യുന്നത് അതു നോക്കിയല്ല. അങ്ങനെ വോട്ട് ചെയ്യുന്ന ചില മണ്ഡലങ്ങൾ ഉണ്ടോയെന്ന് എനിക്കറിഞ്ഞുകൂടാ. ഒരു ഹിന്ദുവിനെ വോട്ട് ചെയ്ത് ജയിപ്പിക്കുന്ന 5 ലക്ഷം വോട്ടർമാരിൽ രണ്ടോ മൂന്നോ ലക്ഷം മുസ്ലിംകളോ ക്രിസ്ത്യാനികളോ ആയിരിക്കും. അല്ലാതെ അതു മുഴുവൻ ഹിന്ദുക്കളാവില്ല. ഇങ്ങനെയൊരു സംസ്ഥാനത്താണ് നമ്മൾ ജീവിക്കുന്നത്. പക്ഷേ, മതനിരപേക്ഷതയെ ഒരു പ്രധാനപ്പെട്ട മൂല്യമായി കാണാനോ അത് ഇന്ത്യയുടെ നിലനിൽപിന്റെയും സ്വത്വത്തിന്റെയും അടിക്കല്ലാണെന്നു പറയാനോ ഉള്ള ധൈര്യമോ ഉത്സാഹമോ ഒരു രാഷ്ട്രീയപാർട്ടിക്കും ഇല്ല. എന്റെ ഓർമ ശരിയാണെങ്കിൽ, ഇപ്പോൾ ഇംഗ്ലിഷ് പത്രങ്ങളിൽ
വനത്തിനുള്ളിൽ കടുവകളുടെ പോരാട്ടത്തിന്റെയും ഏറ്റുമുട്ടലിന്റെയും കാലം. ഏറ്റവും കരുത്തനായ കടുവകൾ കാട്ടിൽ വാഴുകയും പരുക്കേറ്റതും പ്രായമായതുമായ കടുവകൾ കാട്ടിൽ നിന്ന് പുറന്തള്ളപ്പെടുകയും ചെയ്യുന്ന സമയം. ജനുവരി, ഫെബ്രുവരി മാസങ്ങൾ കടുവകളുടെ ഇണചേരൽ കാലമാണ്. ഇണയെ കിട്ടാതെ വരുമ്പോൾ കടുവകൾ തമ്മിൽ ഇണയ്ക്കു വേണ്ടി പരസ്പരം ഏറ്റുമുട്ടും. ഒരു കടുവയുടെ കൂടെയുള്ള പെൺകടുവയെ കൂടെക്കൂട്ടുന്നതിന് വേണ്ടിയാണ് പോരാട്ടം നടക്കുന്നത്. ഇങ്ങനെയുള്ള ഏറ്റുമുട്ടലുകളിൽ സ്വാഭാവികമായും കരുത്തനായ കടുവകൾ ജയിക്കുകയും പരുക്കേൽക്കുന്നവ മറ്റു സ്ഥലങ്ങളിലേക്കോ കാടിന് പുറത്തേക്കോ പോകുകയും ചെയ്യും. വിജയിക്കുന്ന ആൺ കടുവ മൂന്നാഴ്ചക്കാലമാണ് പെൺ കടുവയോടൊപ്പം കഴിയുന്നത്. വയനാട് പുൽപള്ളി അമരക്കുനിയിലെത്തിയ കടുവ ഒരാഴ്ചയിലധികമായി നാട്ടുകാരെ ഭീതിയിലാക്കുകയും വനംവകുപ്പിനെ വട്ടംചുറ്റിക്കുകയും ചെയ്യുകയാണ്. മൂന്നു കൂടുകൾ സ്ഥാപിച്ചെങ്കിലും കുടുങ്ങിയില്ല. മയക്കുവെടി വയ്ക്കാനുള്ള നീക്കവും ലക്ഷ്യം കണ്ടില്ല. കൂടു സ്ഥാപിച്ച് വനംവകുപ്പും നാട്ടുകാരും ഉറക്കമൊഴിച്ച് കാത്തിരുന്നിട്ടും തുടർച്ചയായി മൂന്നു ദിവസങ്ങളിൽ കടുവ ആടുകളെ കൊന്നു. വനംവകുപ്പിന് പിടികൊടുക്കാതെ ആടിനെ പിടിക്കുന്ന കടുവ പുൽപള്ളിയിൽ വലിയ തലവേദന സൃഷ്ടിക്കുമ്പോൾ
Results 1-10 of 2059