Activate your premium subscription today
അമേരിക്കയെ ടെക്നോളജി രംഗത്തുൾപ്പെടെ ലോകത്തിന്റെ സൂപ്പർ പവർ ആയി വളർത്തുന്നതിൽ ഇന്ത്യക്കാർ വഹിച്ച പങ്ക് ചില്ലറയാണോ? ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റിന്റെ തലപ്പത്തിരിക്കുന്നത് സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റിന്റെ സിഇഒ സത്യ നദേല്ല, അഡോബിയെ നയിക്കുന്നത് ശന്തനു നാരായൺ, ഐബിഎമ്മിന്റെ സാരഥി അർവിന്ദ് കൃഷ്ണ, ഗൂഗിൾ ക്ലൗഡ് ബിസിനസിന്റെ മേധാവി മലയാളിയായ തോമസ് കുര്യൻ. പട്ടിക നീളും. ഇവരെല്ലാം ലോകത്തെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുമാണ്. നദേല്ലയാണ് ഒന്നാമത്. പിച്ചൈയ്ക്ക് രണ്ടാം സ്ഥാനം, യൂട്യൂബിന്റെ സാരഥി നീൽ മോഹൻ മൂന്നാമത്. തോമസ് കുര്യൻ നാലാമതും ശന്തനു നാരായൺ 5-ാമതും. ഹുറൂണിന്റെ ഗ്ലോബൽ ഇന്ത്യൻസ് ലിസ്റ്റ് പ്രകാരമുള്ള റാങ്കിങ് ആണിത്. വിദേശികളെയല്ല, കഴിവുള്ള അമേരിക്കക്കാർക്കു തന്നെ അമേരിക്കൻ കമ്പനികൾ ജോലി നൽകണമെന്നാണ് പ്രസിഡന്റായി സ്ഥാനമേറ്റ ശേഷം ഡോണൾഡ് ട്രംപ് തൊടുത്തുവിട്ട ആവശ്യങ്ങളിൽ ഒന്ന്. എച്ച്1ബി വീസ ഉൾപ്പെടെ നിയന്ത്രിക്കാനുള്ള ട്രംപിന്റെ നീക്കം യുഎസിന് ബൂമറാങ്ങാകുമോ? കണക്കുകൾ ട്രംപിന് അനുകൂലമല്ല എന്നതാണ് ഇതിനെ സാധൂകരിക്കുന്ന വാദങ്ങളിലൊന്ന്. വൈദഗ്ധ്യം അനിവാര്യമായ തസ്തികകളിൽ കഴിവുള്ള വിദേശികളെ നിശ്ചിതകാലത്തേക്ക് നിയമിക്കാൻ യുഎസ് കമ്പനികളെ അനുവദിക്കുന്നതാണ് എച്ച്1ബി വീസ. യുഎസിന് ഐടി, നിർമിതബുദ്ധി (എഐ), സൈബർ സെക്യൂരിറ്റി, മറ്റ് ടെക്നോളജി, എൻജിനിയറിങ്, ഗണിതശാസ്ത്ര മേഖലകളിലെല്ലാം വിദേശികളായ വിദഗ്ധരെ അനിവാര്യമാണെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
യുഎസിൽ ഡോണൾഡ് ട്രംപ് വീണ്ടും അധികാരമേൽക്കും മുൻപേ ചൈനയിൽ ഷി ജിൻപിങ്ങും സംഘവും വൻ ആസൂത്രണങ്ങൾക്കു തുടക്കമിട്ടിരുന്നു. വൈറ്റ് ഹൗസിലേക്കു ട്രംപ് തിരിച്ചെത്തുന്നത് സാമ്പത്തിക മേഖലയിൽ ചൈനയ്ക്ക് അത്ര ഗുണകരമാവില്ലെന്നു നേരത്തേ വിലയിരുത്തിയതാണ്. സാമ്പത്തിക തിരിച്ചടിക്കു തടയിടാനും വിപണിയിൽ എല്ലാ മേഖലയിലും സ്വയംപര്യാപ്തത നേടാനുമായി ചൈനീസ് സർക്കാർ വൻ മുന്നൊരുക്കങ്ങളും നടത്തി. ചൈനീസ് ഉൽപന്നങ്ങൾക്ക് വൻ ഇറക്കുമതിത്തീരുവ ചുമത്താൻ ട്രംപ് പദ്ധതിയിടുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു മറുപടിയായി പടിഞ്ഞാറൻ രാജ്യങ്ങൾക്ക് വിപണിയിലൂടെത്തന്നെ തിരിച്ചടി നൽകാൻ ചൈനയും ചില സുപ്രധാന നീക്കങ്ങൾ നടത്തിയേക്കുമെന്ന് നിരീക്ഷകർ പ്രവചിച്ചു. ഇതിനിടെ, വ്യാപാര യുദ്ധം പ്രതിരോധിക്കാൻ ജിൻപിങ് ട്രംപുമായി ഫോൺ സംഭാഷണം നടത്തുകയും ചെയ്തു. യുഎസിന്റെ ഐടി ഉൽപന്നങ്ങളെ ഒഴിവാക്കാൻ സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം വരെ വികസിപ്പിച്ചെടുത്തവരാണ് ചൈന. ചില ലോഹങ്ങളുടെയും ധാതുക്കളുടെയും ഖനനം വ്യാപകമാക്കി ആ മേഖലകളിലെ വിപണി പിടിക്കാനും ചൈന നീക്കം നടത്തുന്നു. ലോകത്തെ ഏറ്റവും വലിയ സ്വർണ ശേഖരം കണ്ടെത്തിയതും ബാറ്ററികൾക്ക് ആവശ്യമായ മൂലകങ്ങളുടെ ശേഖരം ടിബറ്റിൽ കണ്ടെത്തിയതും ചൈനയുടെ ഭാവിനീക്കങ്ങളെപ്പറ്റി ഏറക്കുറെ വ്യക്തമായ സൂചന നൽകുന്നു. പരിസ്ഥിതി സൗഹൃദ ഊർജ മേഖലയിൽ വൻ മുന്നറ്റം നടത്തി ലോകവിപണികൾ പിടിച്ചടക്കി യുഎസിനെ പാഠം പഠിപ്പിക്കാനാണ് ജിൻപിങ്ങിന്റെ നീക്കം...
റഷ്യ - യുക്രെയ്ൻ യുദ്ധത്തിന്റെ ഭാഗമായി അരങ്ങേറുന്ന ഊർജയുദ്ധം പുതിയ തലത്തിലേക്ക്. മൂന്നു വർഷമായി നീളുന്ന യുദ്ധത്തിനിടെ യൂറോപ്പിനുള്ള റഷ്യൻ ഗ്യാസ് വിതരണം യുക്രെയ്ൻ പൂർണമായി അവസാനിപ്പിച്ചു. മഞ്ഞുകാലം നേരിടുന്ന യൂറോപ്യൻ രാജ്യങ്ങൾ കടുത്ത പ്രതിസന്ധിയിൽ. ഇതിനു പിന്നാലെ ഓയിൽ ടാങ്കറുകളിലൂടെയുള്ള റഷ്യൻ
‘‘ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ നിക്ഷേപിക്കും’’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞിരുന്നോ ഇല്ലയോ എന്നത് ഇപ്പോഴും തർക്കവിഷയമാണ്. പിന്നീട് ഒട്ടേറെ പദ്ധതികളിലൂടെ മോദി സർക്കാർ കർഷകർക്കും വീട്ടമ്മമാർക്കും ഉൾപ്പെടെ നേരിട്ട് അക്കൗണ്ടിലേക്ക് പണം എത്തിക്കുകയും ചെയ്തിരുന്നു. അക്കൗണ്ടിൽ പണമെത്തിക്കുന്ന പുതിയ പദ്ധതികളും വരാനിരിക്കുന്നുണ്ട്. എന്നാൽ എപ്പോഴെല്ലാം അത്തരം വാർത്തകൾ വരുന്നോ അപ്പോഴെല്ലാം പഴയ 15 ലക്ഷത്തിന്റെ ചർച്ചകളും ശക്തമാകും. ഓരോ തിരഞ്ഞെടുപ്പിലും പ്രതിപക്ഷം ഇക്കാര്യം ശക്തമായി ഉന്നയിക്കുന്നതും പതിവാണ്. ഇപ്പോൾ പക്ഷേ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണമെത്തിക്കുന്നതിലൂടെ വാർത്തകളിൽ ഇടം പിടിച്ചത് യുഎസ് ആണ്. യുഎസ് പ്രസിഡന്റ് പദവിയിൽ നിന്ന് പടിയിറങ്ങുന്ന ജോ ബൈഡൻ, പോകുന്ന പോക്കിന് മുൻപ് 10 ലക്ഷത്തോളം യുഎസുകാരെ ‘ലക്ഷാധിപതികളാക്കാൻ’ ഒരുങ്ങുകയാണ്! ഓരോരുത്തരുടെയും അക്കൗണ്ടിലേക്ക് പരമാവധി 1400 ഡോളർ നൽകാനാണ് തീരുമാനം. ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ ഇത് 1.19 ലക്ഷം രൂപയോളം വരും. യുഎസ് നിയമകാര്യ സംവിധാനമായ
വരുമോ ജിഎസ്ടിയിൽ ഇനി 35 ശതമാനം സ്ലാബും? അഞ്ചാമതൊരു നികുതി സ്ലാബ് കൂടി വരുന്നത് ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് ഗുണകരമാകുമോ? ബിഹാർ ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ സാമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിലുള്ള വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ സമിതി (Group of Ministers) 35 ശതമാനം സ്ലാബ് രൂപവത്കരിക്കാൻ ശുപാർശ ചെയ്തെന്നായിരുന്നു റിപ്പോർട്ടുകൾ. പുറമേ 140ലേറെ ഉൽപന്നങ്ങളുടെ/സേവനങ്ങളുടെ നികുതി മാറ്റവും ശുപാർശ ചെയ്തിട്ടുണ്ടത്രേ. കേൾക്കുന്നതെല്ലാം ഊഹാപോഹം മാത്രമാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയിട്ടുണ്ട്. സ്ലാബ്, നികുതിമാറ്റം എന്നിവ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് ജിഎസ്ടി കൗൺസിൽ ആണെന്നും ശുപാർശകൾ നൽകാൻ മാത്രം പരിധിയുള്ളതാണ് മന്ത്രിതല സമിതിയെന്നും നിർമല പറഞ്ഞിരുന്നു. ഡിസംബർ 21നാണ് അടുത്ത ജിഎസ്ടി കൗൺസിൽ ചേരുന്നത്. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും നികുതിവരുമാനം ഉയർത്താനുള്ള നിർദേശങ്ങളും ശുപാർശകളും നൽകുകയെന്ന നിർദേശമാണ് മന്ത്രിതല സമിതിക്കുള്ളത്. ഇതിനായി കാലങ്ങളായി ജിഎസ്ടിയിൽ സ്ലാബ് മാറ്റം, സ്ലാബ് രൂപവത്കരണം തുടങ്ങി ഒട്ടേറെ നിർദേശങ്ങൾ മന്ത്രിതല സമിതി മുന്നോട്ടുവയ്ക്കുന്നമുണ്ട്.
ഗുജറാത്തുകാരനായ ഗൗതം അദാനി 1988ലാണ് അദാനി എക്സ്പോർട്സ് എന്ന സ്വന്തം കമ്പനിക്ക് തുടക്കമിടുന്നത്. അതേ അദാനിയെക്കുറിച്ച് പക്ഷേ മാലോകർ കേട്ടുതുടങ്ങിയത് ഗുജറാത്തുകാരൻ തന്നെയായ നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിപദം അലങ്കരിച്ചു തുടങ്ങിയപ്പോഴാണ്. ഒന്നാം മോദി സർക്കാരിന്റെ കാലത്ത്, അതിവേഗമായിരുന്നു അദാനിയുടെ സാമ്രാജ്യ വികസനം. ഗുജറാത്തിൽ നിന്ന് ഇന്ത്യയൊട്ടാകെ, അങ്ങ് ശ്രീലങ്ക മുതൽ ഓസ്ട്രേലിയ വരെ. പിന്നെ ബംഗ്ലദേശും വിയറ്റ്നാമും ഇസ്രയേലും മുതൽ ആഫ്രിക്കയിലെ ടാൻസാനിയ വരെ. പുതിയ മേഖലകളിലേക്ക് ചുവടുവച്ചും നിലവിലെ പദ്ധതികൾ വിപുലീകരിച്ചും അദാനി അതിവേഗം വളർന്നു. എന്നാൽ, എല്ലായ്പ്പോഴും അദാനിയുടെ വളർച്ചയ്ക്കൊപ്പം വിവാദങ്ങളും വളരുകയായിരുന്നു. അദാനി കൈവച്ച ഒട്ടുമിക്ക പദ്ധതികളും ഇന്ത്യയിലും വിദേശത്തും വിമർശനങ്ങളിൽ മുങ്ങി. ഇന്ത്യയിൽ മാത്രമല്ല, വിദേശത്തും അദാനിക്കെതിരെ ജനകീയ സമരങ്ങളും രാഷ്ട്രീയ പാർട്ടികളുടെ എതിർപ്പും ഉയർന്നു. ഇക്കാലയളവിൽ പലപ്പോഴും അദാനി തളർന്നു; അതിനേക്കാൾ വേഗത്തിൽ ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു. ഇന്ത്യയുടെ സാമ്പത്തിക, രാഷ്ട്രീയ മേഖലകളെയാകെ ഉലച്ച് അദാനിക്കെതിരെ 2023ലും 2024ലും ഉയർന്ന ഹിൻഡൻബർഗ് ആരോപണങ്ങളും അതിന്റെ ബാക്കിപത്രങ്ങളും ഏവരും കണ്ടതാണ്. എന്നാൽ, ഇക്കുറി യുഎസിൽ നിന്ന് അദാനിക്കെതിരെ വഞ്ചന, അഴിമതി, ക്രിമനൽ ഗൂഢാലോചന കേസുകളും അറസ്റ്റ് വാറന്റും വരുമ്പോൾ കാര്യങ്ങൾ അത്ര പന്തിയില്ല. അദാനിയുടെ സാമ്രാജ്യം ചീട്ടുകൊട്ടാരം പോലെ പൊളിയുമോ? അതോ, ഹിൻഡൻബർഗിന്റെ ആരോപണശരങ്ങളെ അതിജീവിച്ചപോലെ അദാനി പിടിച്ചുനിൽക്കുമോ?
ഒരു വർഷത്തിനകം മികച്ച നേട്ടം കിട്ടാവുന്ന ഓഹരികളുടെ വിവരങ്ങളാണ് ക്യാപ്സ്റ്റോക്സ് ആൻഡ് സെക്യൂരിറ്റീസിന്റെ റിസർച്ച് ടീം പങ്കുവയ്ക്കുന്നത്. വിപണിയിലെ അവസരങ്ങളെക്കുറിച്ച് അറിവുപകരാൻ മാത്രമാണിത്. ഇപ്പോൾ വാങ്ങാവുന്ന ഏറ്റവും മികച്ച അഞ്ചു ഓഹരികൾ ഏതൊക്കെയാണ്? എന്തൊക്കെ പ്രതീക്ഷകളാണ് ഈ ഓഹരികള്‍ മുന്നോട്ടുവയ്ക്കുന്നത്? ഓർക്കുക, ഓഹരിനിക്ഷേപം നഷ്ടസാധ്യതകൾക്കു വിധേയമായതിനാൽ പഠിച്ചശേഷം മാത്രം നിക്ഷേപ തീരുമാനമെടുക്കുക.
വിരമിക്കൽ അഥവാ റിട്ടയര്‍മെന്റ് എന്നത് പലപ്പോഴും സ്വസ്ഥതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ജോലിയുമായി ബന്ധപ്പെട്ട ജീവിതസമ്മർദത്തിൽനിന്നുള്ള സ്വാതന്ത്ര്യമാണവിടെ തുറക്കപ്പെടുന്നത്. യഥാർഥത്തിൽ പതിറ്റാണ്ടുകളുടെ അധ്വാനത്തിന്റെ ഫലം സ്വസ്ഥമായി ആസ്വദിക്കാനുള്ള അവസരം കൂടിയാണ് റിട്ടയര്‍മെന്റ്. എന്നാൽ പലർക്കും കാര്യങ്ങൾ അങ്ങനെയല്ല. സാമ്പത്തിക ആസൂത്രണമില്ലാതെയാണ് ഈ ഘട്ടത്തിലേക്ക് എത്തുന്നതെങ്കിൽ ജീവിതത്തിലെ സുവർണ വര്‍ഷങ്ങൾ ആകേണ്ട ആ സമയം പക്ഷേ സാമ്പത്തിക പ്രശ്നങ്ങളുടേയും അതുവഴി ആശങ്കയുടേതുമായി മാറും. അവിടെയാണ് റിട്ടയര്‍മെന്റ് പ്ലാനിങ്ങിന്റെ പ്രസക്തി. പല ഓപ്ഷനുകളും ഇതിനുണ്ടെങ്കിലും ഏറ്റവും ശ്രദ്ധേയമായത് നാഷനല്‍ പെന്ഷന് സ്കീം (എന്‍പിഎസ്) തന്നെയാണ്. മധ്യവയസ്കനായ രാജേഷ് എന്ന കഥാപാത്രത്തിന്റെ കണ്ണിലൂടെ എന്‍പിഎസ് റിട്ടയര്‍മെന്റ് പദ്ധതിയുടെ പ്രാധാന്യമെന്താണ് എന്നു പരിശോധിക്കാം.
നിക്ഷേപ സമാഹരണത്തിനു ബാങ്കുകളുടെ തീവ്രശ്രമം. ബാങ്കുകളിൽ നിക്ഷേപമായി എത്തേണ്ട തുകയിൽ ഗണ്യമായ പങ്ക് ഓഹരി വിപണിയിലേക്കും മറ്റും വഴിമാറിപ്പോകുകയും വായ്പകൾ അനുവദിക്കുന്നതിനുള്ള പണലഭ്യത ചുരുങ്ങുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്. കൂടിയ നിരക്കിൽ പലിശ വാഗ്ദാനം ചെയ്തു നിക്ഷേപം സമാഹരിക്കാനാണു പ്രധാനമായും ശ്രമം. ഇൻഷുറൻസ് പരിരക്ഷ പോലുള്ള ആനുകൂല്യങ്ങൾ വാഗ്ദാനംചെയ്തും ഡിജിറ്റൽ ചാനലുകൾ വ്യാപകമായി പ്രയോജനപ്പെടുത്തിയുമൊക്കെ നിക്ഷേപ സമാഹരണം ഊർജിതമാക്കാനും ശ്രമമുണ്ട്. നിക്ഷേപ ദൗർലഭ്യം 20 വർഷത്തിനിടയിൽ ആദ്യമാണ് ഇപ്പോഴത്തെ നിലയിൽ മോശമാകുന്നത്.
കടലാമയിൽ ഒതുങ്ങുന്നില്ല, കടൽ സസ്തനികളും ഇന്ത്യയിൽ നിന്നു യുഎസിലേക്കുള്ള സമുദ്രോൽപന്ന കയറ്റുമതിക്കു ‘പാര’യായേക്കും. 2026 ജനുവരി 1 മുതൽ മറൈൻ മാമൽ പ്രൊട്ടക്ഷൻ നിയമ വ്യവസ്ഥകൾ യുഎസ് കർശനമാക്കും. അതിനു മുൻപ് ഇന്ത്യയിലെ കടൽ സസ്തനികളുടെ വിവരശേഖരണം പൂർത്തിയാക്കി മത്സ്യബന്ധനം അവയ്ക്കു ഭീഷണിയാകില്ലെന്നു സ്ഥാപിക്കാൻ കഴിഞ്ഞില്ലെങ്കിൽ ‘ചെമ്മീൻ കെണി’യെക്കാൾ വലിയ തിരിച്ചടിയാകും സമുദ്രോൽപന്ന കയറ്റുമതി മേഖല നേരിടുക. സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റിയുടെ (എംപിഇഡിഎ) ശുപാർശയെ തുടർന്ന്, ഇന്ത്യൻ കടലുകളിൽ തിമിംഗലമുൾപ്പെടെ കടൽ സസ്തനികളുടെ ലഭ്യത തിട്ടപ്പെടുത്താനും സമുദ്രശാസ്ത്ര പ്രത്യേകതകൾ
Results 1-10 of 42