Activate your premium subscription today
‘വർഗീയതയുടെ വിജയമാണ് പാലക്കാട്ടുണ്ടായ’തെന്ന, ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവന നടത്തുന്നതിൽനിന്ന് ചേലക്കരയിലെ വിജയം പോലും സിപിഎം നേതാക്കളെ പിന്തിരിപ്പിച്ചില്ല. പാലക്കാട്ടെ ബിജെപിയുടെ കിടപ്പു കണ്ടശേഷവും ഈ വാക്കുകൾ ആണ് പുറത്തുവന്നത്. പിണറായി സർക്കാരിനെ ന്യായീകരിക്കാനുള്ള വിജയം ചേലക്കര സിപിഎമ്മിന് നൽകിയപ്പോൾ ഷാഫി പറമ്പിലിനെയും രാഹുൽ മാങ്കൂട്ടത്തലിനെയും അപ്രസക്തനാക്കാനുള്ള ശ്രമം പാലക്കാട്ട് പരാജയപ്പെട്ടു. രണ്ടിടത്തും ജനം വ്യക്തമായിത്തന്നെ വിധിയെഴുതുകയായിരുന്നു. ചേലക്കരയിൽ ചിരിച്ച മുഖവുമായി വന്ന് യു.ആർ. പ്രദീപ് ആദ്യം പറഞ്ഞത് ‘കേരളത്തിൽ ഭരണവിരുദ്ധ വികാരം ഇല്ല’ എന്നായിരുന്നു. പിന്നാലെ വന്ന കെ. രാധാകൃഷ്ണനും ‘ഭരണവിരുദ്ധ വികാരം ഇല്ലല്ലോ അല്ലേ’ എന്നാണ് മാധ്യമങ്ങളോട് തിരക്കിയത്. വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ല എന്നാണ് വിലയിരുത്തിയത്. സിപിഎമ്മിന് പാലക്കാട്
നിയമസഭാ ഗേറ്റിന് നൂറുവാര അകലെ ബാരിക്കേഡ് കെട്ടി ലാത്തിയും ഗ്രനേഡുകളും ഉപയോഗിച്ച് പൊലീസ് തടഞ്ഞിട്ട ദിനങ്ങൾ ഇനി രാഹുലിനുണ്ടാവില്ല. രാഹുലിന് കൂട്ടായി ഇനി മാങ്കൂട്ടത്തിൽ എന്ന പേരു മാത്രമല്ല എംഎൽഎ എന്ന മൂന്നക്ഷരത്തിന്റെ കരുത്തുമുണ്ടാവും. പാലക്കാടൻ ജനസമ്മതിയുമായി പത്തനംതിട്ടക്കാരൻ സഭയിലെത്തുമ്പോൾ വലുതായിരിക്കും പ്രതിപക്ഷത്തിന് ലഭിക്കുന്ന ഊർജം. വെറുമൊരു ഉപതിരഞ്ഞെടുപ്പെന്ന വിശേഷണം മാത്രമല്ല കേരള രാഷ്ട്രീയത്തിൽ പാലക്കാട്ടെ തിരഞ്ഞെടുപ്പുണ്ടാക്കുന്ന മാറ്റം. അത് കേവലം രാഹുലെന്ന വ്യക്തിയെ എംഎൽഎയാക്കിയതിൽ തീരുകയുമില്ല. പാലക്കാട്ടെ പ്രചാരണത്തെ പിടിച്ചുകുലുക്കിയതിൽ കാലുമാറ്റങ്ങൾ മുതൽ കേസുകളും വിവാദങ്ങളുമെല്ലാമുണ്ട്. ഗ്രാമത്തിന്റെ നിഷ്കളങ്കതയുള്ള പാലക്കാടിന്റെ മണ്ണിൽ ഉപതിരഞ്ഞെടുപ്പ് ഉത്സവം പരിപൂർണമായി കൊടിയിറങ്ങുമ്പോൾ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്കുള്ള തീപ്പൊരി വീണുകഴിഞ്ഞു. ഇവിടെ ജയിച്ചത് കോൺഗ്രസാണെങ്കിലും വരും ദിനങ്ങളിൽ കൂടുതൽ ചർച്ചകൾ ബിജെപി ക്യാംപിലാവുമെന്നത് തീർച്ച. പാലക്കാട്ടെ തിരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിച്ച പ്രധാന ഘടകങ്ങൾ എന്തെല്ലാമാണ്? ഈ തിരഞ്ഞെടുപ്പുഫലം വരും നാളുകളിൽ വിവിധ പാർട്ടികളിൽ ഉണ്ടാക്കിയേക്കാവുന്ന മാറ്റങ്ങള് എന്തെല്ലാമായിരിക്കും?
പരസ്യപ്പെടുത്തലും പ്രത്യക്ഷപ്പെടലും തമ്മിൽ അന്തരമുണ്ട്. രണ്ടാമത്തേതിനു മൂർച്ച കൂടും. വളഞ്ഞുപോയ തടിയിൽനിന്ന് നേരായതൊന്നും പ്രതീക്ഷിക്കാനാവില്ലെന്നു ജനത്തെ ഉദ്ബോധിപ്പിക്കാനാണ് പാലക്കാട് തിരഞ്ഞെടുപ്പിന്റെ തലേന്ന് സന്ദീപ് വാരിയരെക്കുറിച്ച് ഇടതുപക്ഷം പത്രപ്പരസ്യം നൽകിയത്. പരസ്യം നൽകിയ പത്രങ്ങളിലൊന്ന് സമസ്തയ്ക്കു കീഴിലുള്ള സുപ്രഭാതവും. ചോരുന്നെങ്കിൽ കുറച്ചു ന്യൂനപക്ഷ വോട്ട് യുഡിഎഫിൽ നിന്നു ചോർന്നോട്ടെയെന്ന ചിന്തയായിരിക്കണം പിന്നിൽ. എന്നാൽ പിറ്റേന്നു തന്നെ മറുപടിയുമായി സന്ദീപ് വാരിയർ മലപ്പുറത്തു പ്രത്യക്ഷപ്പെട്ടു. അതും സമസ്തയുടെ അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ കിഴിശ്ശേരി മുണ്ടിലാക്കലിലെ വീട്ടിൽ. വേരു മാറ്റിപ്പിടിപ്പിക്കേണ്ടി വന്നെങ്കിലും നേരായിത്തന്നെ വളരാനാണ് ഉദ്ദേശ്യമെന്നു വ്യക്തമാക്കലായിരുന്നു ലക്ഷ്യം. അവനവന്റെ സർഗാത്മകതയ്ക്കനുസരിച്ച് പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം ഏതു സന്ദീപ് വാരിയർക്കുമുണ്ടെന്ന് ഇടതുപക്ഷവും സമ്മതിക്കും. പാലക്കാട്ടെ പത്രപ്പരസ്യമാണോ, മലപ്പുറത്തെ പ്രത്യക്ഷപ്പെടലാണോ വോട്ടു പെട്ടിയിൽ ചലനമുണ്ടാക്കിയതെന്ന് നവംബർ 23ന് പാലക്കാട്ടെ വോട്ടെണ്ണുമ്പോഴേ അറിയൂ.
പകുതിയിലേറെ വോട്ട് നഗരസഭയിൽ കിടക്കുന്നതിനാൽ പട്ടണത്തിൽ നേടുന്ന ലീഡ് മുന്നണികൾക്കു നിർണായകമാകുന്ന മണ്ഡലം; പാലക്കാട്ട് മത്സരം ബിജെപിയും കോൺഗ്രസും തമ്മിലാണ്. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ നഗരസഭയിൽനിന്നു മാത്രം 34,143 വോട്ടു നേടാൻ ബിജെപിക്ക് കഴിഞ്ഞു. രണ്ടാം സ്ഥാനത്ത് എത്തിയ കോൺഗ്രസിന് ലഭിച്ചതാകട്ടെ 27,905 വോട്ടും. ബിജെപിക്ക് 6238 വോട്ടിന്റെ ലീഡ്. മൂന്നാം സ്ഥാനത്ത് എത്തിയ സിപിഎമ്മിനു കിട്ടിയത് 16,455 വോട്ടു മാത്രം. എന്നാൽ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥിതിക്ക് ചെറിയ മാറ്റമുണ്ടായി. നഗരസഭയിൽ ബിജെപി ലീഡ് 497 വോട്ടിൽ ഒതുക്കാൻ കോൺഗ്രസിനു കഴിഞ്ഞു. ബിജെപി സ്ഥാനാർഥിയുടെ വോട്ടിൽ 4788 വോട്ടിന്റെ കുറവുണ്ടായി. പാർട്ടി നേടിയത് 29,355 വോട്ട്. കോൺഗ്രസ് പെട്ടിയിൽ 28,858 വോട്ടു വീണു. 953 വോട്ടിന്റെ വർധന. സിപിഎം വോട്ടിൽ വലിയ ഏറ്റകുറച്ചിലുണ്ടായില്ല. ഇടതു സ്ഥാനാർഥിക്ക് 16,356 വോട്ട് ലഭിച്ചു. നഗരസഭയിൽ ബിജെപിയും യുഡിഎഫും മുന്നിലെത്തുന്നതിനാൽ, മണ്ഡലത്തിൽ ഒന്നും രണ്ടും സ്ഥാനത്തിനായുള്ള മത്സരം കോൺഗ്രസും ബിജെപിയും തമ്മിലാണ്. ഇവിടെ പതിനായിരത്തിലേറെ വോട്ടിനു പിന്നിലായതിനാൽ പഞ്ചായത്തുകളിൽ മുന്നിലെത്തിയാലും ഇടതുമുന്നണിക്കു വിജയപ്രതീക്ഷ ഏറെ അകലെയാണ്. നഗരസഭയിൽ ഏഴായിരത്തിലധികം വോട്ടിന്റെ ലീഡ് നേടിയാൽ മാത്രമെ ബിജെപിക്ക് വിജയപ്രതീക്ഷ നിലനിർത്താൻ കഴിയൂ.
വെറുമൊരു ഉപതിരഞ്ഞെടുപ്പല്ല, ‘യുദ്ധകാലസാഹചര്യമാണ്’ പാലക്കാട്ട് മൂന്നു മുന്നണികൾക്കും. രാഷ്ട്രീയ മിസൈലുകളും ബോംബുകളും പലതും വീണു. തിരഞ്ഞെടുപ്പ് ഒരാഴ്ച മാറ്റിയതോടെ യുദ്ധം കൂടുതൽ കനത്തു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരായ രാഷ്ട്രീയ വിവാദങ്ങളൊന്നും ചർച്ചയാക്കാതെ, പ്രചാരണവിഷയങ്ങൾ ഓരോ ദിവസവും വിവാദങ്ങളിൽനിന്നു വിവാദങ്ങളിലേക്കു വളരുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിനെ യുഡിഎഫ് ഏൽപിച്ച രാഷ്ട്രീയദൗത്യമാണു പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിനു കാരണമായത്. ഷാഫിയുടെ പാലക്കാട്ടെ ഊഴം പൂർത്തിയാക്കാനാണു യുഡിഎഫ് രാഹുൽ മാങ്കൂട്ടത്തിലിനു വേണ്ടി വോട്ട് ചോദിക്കുന്നത്. വടകരയിലെ അപ്രതീക്ഷിത സ്ഥാനാർഥിമാറ്റവും തുടർന്ന് യുഡിഎഫ് നേടിയ വലിയ വിജയവും ഏൽപിച്ച ഷോക്കിനിടെയാണ് ഇടതുപക്ഷത്തിനു കോൺഗ്രസ് ക്യാംപിൽനിന്നു ഡോ.പി.സരിനെ ലഭിച്ചത്. ഷാഫിക്കും വി.ഡി.സതീശനുമെതിരെ ആരോപണങ്ങളുമായി രംഗത്തിറങ്ങിയ സരിനെ സ്ഥാനാർഥിയാക്കിയതിലൂടെ മറുഷോക്കാണു സിപിഎം ലക്ഷ്യമിട്ടത്. 2021ൽ ഇ.ശ്രീധരൻ നടത്തിയ വലിയ മുന്നേറ്റം ഇക്കുറി വിജയമാക്കാമെന്ന പ്രതീക്ഷയിലാണു നാട്ടുകാരനായ സി.കൃഷ്ണകുമാറിനെ ബിജെപി മത്സരത്തിനിറക്കുന്നത്. ഓരോ തിരഞ്ഞെടുപ്പിലും മണ്ഡലത്തിൽ വോട്ടു
രാഹുൽ മാങ്കൂട്ടത്തിലിന് എന്തിനാണ് ഷാഫി പറമ്പിലിന്റെ ഹെയർ സ്റ്റൈൽ? ഈ കുസൃതിച്ചോദ്യം പങ്കുവച്ചയാൾതന്നെ ഉത്തരവും പറഞ്ഞു: ഷാഫിക്കു കിട്ടുന്ന വോട്ട് അതിന്റെ പേരിൽ പോലും രാഹുൽ മാങ്കൂട്ടത്തിന് കിട്ടാതെ പോകരുത്. ഷാഫിയുമായി സെൽഫിയെടുക്കാൻ മത്സരിക്കുന്ന യുവജനതയെ നിരാശപ്പെടുത്തരുതല്ലോ. പാലക്കാട്ട് മത്സരിക്കുന്നത് ഷാഫിയല്ല, എന്നാൽ ഷാഫിയുടെ നോമിനിയാണ്. ഇക്കാര്യം കോൺഗ്രസ് അധ്യക്ഷൻ കെ. സുധാകരനും വ്യക്തമാക്കി. സിപിഎമ്മിന്റെ കണ്ണിലെ കരട് ആരാണെന്ന കാര്യത്തിൽ മത്സരിക്കുന്നവരാണ് ഷാഫിയും രാഹുൽ മാങ്കൂട്ടത്തിലും. പാലക്കാട്ട് ഇവരെ വളഞ്ഞുപിടിക്കാൻ സിപിഎം ആദ്യ റൗണ്ടു മുതൽ ശ്രമം തുടങ്ങിയതിന്റെ പിന്നിലെ രാഷ്ട്രീയം അതിനാൽ വ്യക്തമാണ്. മതനിരപേക്ഷ രാഷ്ട്രീയത്തിന് പേരുകേട്ട സംസ്ഥാനത്ത് ബിജെപിയുടെ ‘തൊട്ടുകൂടായ്മ ഇല്ലാതായ’ ഘട്ടമെന്ന് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്ന കാലത്താണ് അവർക്ക് സ്വാധീനമുള്ള ഇടത്ത് മത്സരം നടക്കുന്നത്. തിരഞ്ഞെടുപ്പു കഴിഞ്ഞാൽ നടക്കാനിരിക്കുന്ന ‘ഡീൽ ഓർ നോ ഡീൽ’ തർക്കത്തിനുള്ള തെളിവു സമാഹരണം കൂടി
Results 1-6 of 15