സംസ്ഥാന ഫൊറന്‍സിക് വിഭാഗം മുന്‍ ചീഫ് കൺസൽട്ടന്റും പാലക്കാട്ടെ മുൻ പൊലീസ് സർജനുമായ ഡോ. പി.ബി. ഗുജ്‍റാൾ മനോരമ ഓൺലൈൻ പ്രീമിയത്തിൽ എഴുതുന്ന കോളം. കേസന്വേഷണത്തിൽ നിർണായകമായ ഫൊറൻസിക് മെഡിസിനിൽ 30 വർഷത്തിലേറെ സേവന പാരമ്പര്യമുള്ള ഡോക്ടർ തന്റെ ഔദ്യോഗിക ജീവിതത്തിനിടയിലെ ഓർമക്കുറിപ്പുകളും ചിന്തകളുമാണ് കോളത്തിൽ പങ്കുവയ്ക്കുന്നത്. കേരളത്തിലെ പല പ്രധാന കൊലപാതക കേസുകളിൽ ഉൾപ്പെടെ തുമ്പുണ്ടാക്കാൻ സഹായിച്ച പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തലുകളും ഡോ. പി.ബി. ഗുജ്‌റാൾ ‘ഡെഡ് കോഡിങ്ങിൽ’ പങ്കുവയ്ക്കുന്നു.